ഫ്രഞ്ച് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻനിരനേതാവും സ്പാനിഷ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ പ്രധാന സംഭാവന നൽകിയാളുമായ പോൾ ലാഫാർജ് (1842 ജൂൺ 16 – 1911 നവംബർ 26) കാൾ മാർക്സിന്റെ മരുമകനും കൂടിയായിരുന്നു. മാർക്സിസ്റ്റ് സാഹിത്യകാരൻ, പത്രപ്രവർത്തകൻ, സാഹിത്യവിമർശകൻ, വിപ്ലവകാരി എന്നിങ്ങനെ ബഹുമുഖവ്യക്തിത്വത്തിനുടമായിയിരുന്ന ലാഫാർജ് മാർക്സിന്റെ രണ്ടാമത്തെ മകൾ ലോറയെയാണ് വിവാഹം കഴിച്ചത്. ശ്രദ്ധേയമായ നിരവധി രചനകൾ നടത്തിയിട്ടുള്ള അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതി അലസമായിരിക്കാനുള്ള അവകാശം എന്നതാണ്. ഫ്രഞ്ച് ദമ്പദികളുടെ മകനായി ക്യൂബയിൽ ജനിച്ച ലാഫാർഗ് കൂടുതൽ കാലം ചെലവിട്ടത് ഫ്രാൻസിലും പിന്നെ സ്പെയിനിലുമായിരുന്നു. എംഗത്സിന്റെ അവസാനനാളുകലിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകനായിരുന്ന ലാഫാർഗ് ഭാര്യ ലോറയോടോപ്പം 69-ാം വയസ്സിൽ അത്മഹത്യ ചെയ്തു.[1]

പോൾ ലാഫാർജ്
ജനനം(1842-01-15)15 ജനുവരി 1842
മരണം25 നവംബർ 1911(1911-11-25) (പ്രായം 69)
മരണ കാരണംSuicide
ജീവിതപങ്കാളി(കൾ)
(m. 1868)
കുട്ടികൾ3
Paul Lafargue
  1. http://www.marxists.org/archive/lafargue/
"https://ml.wikipedia.org/w/index.php?title=പോൾ_ലാഫാർജ്&oldid=4079944" എന്ന താളിൽനിന്ന് ശേഖരിച്ചത്