ജെന്നി ഫോൺ വെസ്റ്റ്ഫാലൻ

നാടക നിരൂപക, രാഷ്ട്രീയ പ്രവർത്തക, കാൾ മാർക്സിന്റെ ഭാര്യ

ജൊഹാന്ന ബെർത്ത് ജൂലി ജെന്നി വോൺ വെസ്റ്റ്ഫാലൻ (ജീവിതകാലം: ഫെബ്രുവരി 12, 1814 - ഡിസംബർ 2, 1881) ഒരു നാടക നിരൂപക, രാഷ്ട്രീയ പ്രവർത്തക, തത്ത്വചിന്തകനായ കാൾ മാർക്സിൻറെ പത്നി എന്നീ നിലകളിൽ പ്രശസ്തയായ വനിതയായിരുന്നു. 1836 ൽ വിവാഹനിശ്ചയം നടത്തുകയും 1843 ൽ വിവാഹിതരാകുകയും ചെയ്ത അവർക്ക് ഏഴു കുട്ടികളാണുണ്ടായിരുന്നത്.

ജെന്നി ഫോൺ വെസ്റ്റ്ഫാലൻ
Jenny Marx. Photograph, unknown date
ജനനം
ജൊഹാന്ന ബെർത്ത ജൂലി ജെന്നി വോൺ വെസ്റ്റ്ഫാലൻ

(1814-02-12)12 ഫെബ്രുവരി 1814
മരണം2 ഡിസംബർ 1881(1881-12-02) (പ്രായം 67)
ലണ്ടൻ, ഇംഗ്ലണ്ട്
അന്ത്യ വിശ്രമംTomb of Karl Marx, Highgate Cemetery, London, England
ജീവിതപങ്കാളി(കൾ)
(m. 1843)
കുട്ടികൾ7, including Jenny, Laura, and Eleanor
മാതാപിതാക്ക(ൾ)
ബന്ധുക്കൾEdgar von Westphalen (brother)

പശ്ചാത്തലം

തിരുത്തുക

ജെന്നി വോൺ വെസ്റ്റ്ഫാലൻ വടക്കൻ ജർമ്മനിയിലെ സാൽസ്വെഡലിലെ ഒരു ചെറിയ പട്ടണത്തിൽ സമീപകാലത്ത് ഉന്നതപദവിയിലേയ്ക്കു ഉയർത്തപ്പെട്ട ഒരു കുലീന കുടുംബത്തിൽ ജനിച്ചു. ഒരു വിഭാര്യനും മുൻവിവാഹത്തിൽ‌ നാലു കുട്ടികളുള്ളയാളുമായിരുന്ന ജെന്നിയുടെ പിതാവ് ലുഡ്വിഗ് വോൺ വെസ്റ്റ്ഫാലൻ (ജീവിതകാലം: 1770-1842) ഒരു സർക്കാർ ജീവനക്കാരനും സാൽസ്വിഡലിലും ട്രിയറിലും "റെജിയെറുങ്സ്രാട്ട്" ആയി പ്രവർത്തിച്ചിരുന്നയാളുമായിരുന്നു. അവരുടെ പിതാവു വഴിയുള്ള മുത്തച്ഛനായിരുന്ന ഫിലിപ്പ് വെസ്റ്റ്ഫാൽ, തന്റെ സൈനിക സേവനത്തിലെ സംഭാവനകൾ പരിഗണിക്കപ്പെട്ട് ബ്രൂൺസ്വിക്കിലെ ഡ്യൂക്ക് ഫെർഡിനാന്റിനാൽ 1764 ൽ എൽഡർ വോൺ വെസ്റ്റ്ഫാലൻ എന്ന ഉന്നത പദവിയിലേയ്ക്ക് ഉയർത്തപ്പെട്ട ഒരു ബ്ലാങ്കെൻബർഗ് തപാലുദ്യോഗസ്ഥന്റെ മകനായിരുന്നു.[1][2][3][4][5] ഏഴ് വർഷത്തെ യുദ്ധസമയത്ത് അദ്ദേഹം ഡ്യൂക്കിന്റെ യഥാർഥ "ചീഫ് ഓഫ് സ്റ്റാഫ്" ആയി പ്രവർത്തിച്ചിരുന്നു.[6]

  1. Operations of the Allied Army Under the Duke of Brunswick: 1757 - 1766
  2. 1759: The Year Britain Became Master of the World
  3. https://www.lwl.org/westfaelische-geschichte/portal/Internet/finde/langDatensatz.php?urlID=6752&url_tabelle=tab_person
  4. https://archive.org/details/geschichtederfe00westgoog/page/n8
  5. Klaus Gietinger, Karl Marx, die Liebe und das Kapital
  6. Boris I Nicolaevsky; Otto Maenchen-Helfen (1973). Karl Marx: man and fighter. Taylor & Francis. pp. 22–7. GGKEY:JH1D3TU7F5Q. Retrieved 9 May 2011.