ലോക്ക്ഹീഡ് മാർട്ടിൻ എഫ്-22 റാപ്റ്റർ
യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്‌സിനായി (യു.എസ്.എഫ്) വികസിപ്പിച്ചെടുത്ത അഞ്ചാം തലമുറ, ഒറ്റ സീറ്റ്, ഇരട്ട എഞ്ചിൻ, എല്ലാ കാലാവസ്ഥയും പ്രവർത്തിക്കുന്ന സ്റ്റെൽത്ത് യുദ്ധ വിമാനമാണ് ലോക്ക്ഹീഡ് മാർട്ടിൻ എഫ് -22 റാപ്‌റ്റർ. 2002-ലാണ് ഇവ അമേരിക്കൻ സേനയുടെ ഭാഗമാകുന്നത്. യുഎസ്‌എഫിൻറെ അഡ്വാൻസ്ഡ് ടാക്റ്റിക്കൽ ഫൈറ്റർ (എടിഎഫ്) പ്രോഗ്രാമിൻറെ ഫലമായി ഒരു ആകാശ മേധാവിത്വ പോരാളിയായിട്ടാണ് വിമാനം പ്രധാനമായും രൂപകൽപ്പന ചെയ്തിട്ടുള്ളത്. മാത്രമല്ല നിലത്തു ആക്രമണം, ഇലക്ട്രോണിക് യുദ്ധം, സിഗ്നൽ ഇന്റലിജൻസ് കഴിവുകൾ എന്നിവയും എഫ്-22 റാപ്റ്ററിനുണ്ട്.[4]
എഫ്-22 റാപ്റ്റർ | |
---|---|
രണ്ട് യു.എസ് റാപ്റ്ററുകൾ പരിശീലനത്തിൽ | |
Role | സ്റ്റെൽത്ത് |
National origin | അമേരിക്കൻ ഐക്യനാടുകൾ |
Manufacturer | ലോക്ക്ഹീഡ് മാർട്ടിൻ എയറോനോട്ടിക്സ് ബോയിംഗ് ഡിഫെൻസ്, സ്പേസ് & സെക്യൂരിറ്റി |
First flight | 7 സെപ്റ്റംബർ 1997 |
Introduction | ഡിസംബർ 2005 |
Status | സേവനത്തിൽ |
Primary user | യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സ് |
Produced | 1996–2011 |
Number built | 195 (8 പരീക്ഷണ വിമാനങ്ങൾ, 187 പ്രവർത്തന വിമാനങ്ങൾ)[1] |
Program cost | US$67.3 billion (as of 2010)[2] |
Unit cost |
US$150 million (flyaway cost for FY2009)[3]
|
Developed from | ലോക്ക്ഹീഡ് YF-22] |
Developed into | ലോക്ക്ഹീഡ് മാർട്ടിൻ എക്സ് -44 മാന്റ ലോക്ക്ഹീഡ് മാർട്ടിൻ FB-22 |
1980-കളിൽ എഫ് 15-ന് പകരം ഒരു വിമാനം എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് എഫ് - 22 റാപ്റ്ററിന്റെ നിർമ്മാണം. എഫ് - 22 റാപ്റ്ററിന്റെ മിക്ക എയർഫ്രെയിമുകളും ആയുധ സംവിധാനങ്ങളും നിർമ്മിക്കുകയും അന്തിമ അസംബ്ലി നടത്തുകയും ചെയ്യുന്നത് പ്രധാന കരാറുകാരനായ ലോക്ക്ഹീഡ് മാർട്ടിനാണ്. അതേസമയം, ചിറകുകൾ, എഫ്റ്റ് ഫ്യൂസ്ലേജ്, ഏവിയോണിക്സ് ഇന്റഗ്രേഷൻ, പരിശീലന സംവിധാനങ്ങൾ എന്നിവ ബോയിങ് നൽകുന്നു. ഏതാണ്ട് പൂർണമായും അദൃശ്യമായി സഞ്ചരിക്കാനുള്ള ഇവയുടെ കഴിവ് മൂലം ലോകത്തെ ഒട്ടു മിക്ക റഡാറുകൾക്കും എഫ്-22 റാപ്റ്ററിൻറെ സാന്നിധ്യം തിരിച്ചറിയാൻ കഴിയാറില്ല. ആയുധശേഖരം കൊണ്ടും കൃത്യതകൊണ്ടും ആയുധം തൊടുക്കാൻ കഴിയുന്ന ദൂരം കൊണ്ടും എല്ലാം ലോകത്ത് ഇതുവരെ നിർമ്മിക്കപ്പെട്ടതിൽ വച്ച് ഏറ്റവും മികച്ച വിമാനമായാണ് എഫ്-22 റാപ്റ്ററിനെ കണക്കാക്കുന്നത്.
അവലംബം
തിരുത്തുക- ↑ Parsons, Gary. "Final F-22 Delivered" Archived 13 March 2016 at the Wayback Machine. Combat Aircraft Monthly, 3 May 2012. Retrieved: 10 April 2014.
- ↑ "Selected Acquisition Report (SAR) - F-22, RCS: DD-A&T(Q&A)823-265." Department of Defense, 31 December 2010. Retrieved: 13 March 2019.
- ↑ "FY 2011 Budget Estimates" (PDF). U.S. Air Force. February 2010. pp. 1–15. Archived from the original (PDF) on 4 March 2012.
- ↑ Reed, John. "Official: Fighters should be used for spying." Air Force Times, 20 December 2009. Retrieved: 9 May 2010.
ഓർണിതോപ്റ്റർ • ബലൂൺ • ആകാശക്കപ്പൽ • വിമാനം • റോട്ടർക്രാഫ്റ്റ് • ഗ്ലൈഡർ പോർവിമാനം • യാത്രാവിമാനം •ചരക്ക്വിമാനം • നിരീക്ഷണ വിമാനം •
എയർബസ് • ബോയിങ് • ലോക്ക്ഹീഡ് • ഡസ്സാൾട്ട് • മിഖായോൻ • എംബ്രേയർ • നാസ • സെസ്ന എച്ച്. എ. എൽ • ഡി.ആർ.ഡി.ഒ • എ.ഡി.എ • എൻ.എ.എൽ • ഇൻഡസ് ഓർണിതോപ്റ്റർ • ബലൂൺ • വിമാനം |