ലോക്കറ്റ് ചാറ്റർജി

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ലോക്കറ്റ് ചാറ്റർജി (ജനനം: 4 ഡിസംബർ 1974) ഒരു ബംഗാളി നടിയും ഇന്ത്യൻ രാഷ്ട്രീയക്കാരിയും പശ്ചിമ ബംഗാളിലെ ഹൂഗ്ലി (ലോക്സഭാ നിയോജകമണ്ഡലം) പാർലമെന്റ് അംഗവുമാണ്. അവർ ഒരു ക്ലാസിക്കൽ നർത്തകി കൂടിയാണ്. ഭരത നാട്യം, കഥകളി, മണിപ്പൂരി, എന്നിവയിൽ പരിശീലനം പൂർത്തിയാക്കിയെങ്കിലും [2] ഒരു നടിയെന്ന നിലയിൽ അവർ കൂടുതൽ അറിയപ്പെടുന്നു. പശ്ചിമ ബംഗാളിലെ ഭാരതീയ ജനതാ പാർട്ടിയുടെ വനിതാ വിഭാഗമായ ബിജെപി മഹിളാ മോർച്ചയുടെ സംസ്ഥാന പ്രസിഡന്റാണ്.[3]

ലോക്കറ്റ് ചാറ്റർജി
Member of Parliament, Lok Sabha
പദവിയിൽ
ഓഫീസിൽ
23 May 2019
മുൻഗാമിരത്‌ന ഡേ
മണ്ഡലംHooghly
വ്യക്തിഗത വിവരങ്ങൾ
ജനനം
ലോക്കറ്റ് ചാറ്റർജി

(1974-12-04) 4 ഡിസംബർ 1974  (49 വയസ്സ്)[1]
കൊൽക്കത്ത, ഇന്ത്യ
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിഭാരതീയ ജനതാ പാർട്ടി (2015-present)
മറ്റ് രാഷ്ട്രീയ
അംഗത്വം
അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസ് (till 2015)
പങ്കാളിപ്രസൻജിത് ഭട്ടാചാർജി
കുട്ടികൾ1 son
അൽമ മേറ്റർകൊൽക്കത്ത സർവകലാശാല
ജോലിനടി, നർത്തകി, രാഷ്ട്രീയക്കാരി

ആദ്യകാലജീവിതം

തിരുത്തുക

മുത്തച്ഛനെപ്പോലെ ചാറ്റർജിയുടെ അച്ഛനും ഒരു പുരോഹിതൻ ആയിരുന്നു. അമ്മ അവളെ ഡാൻസ് സ്കൂളിലയച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരിക്കുമ്പോൾ മമത ശങ്കർ ബാലെ ട്രൂപ്പുമായി ചാറ്റർജി വിദേശത്തേക്ക് പോയി. [4]കൊൽക്കത്തയിൽ ഗംഗാനദിയുടെ വടക്കൻ പ്രാന്തപ്രദേശത്തുള്ള ദക്ഷിണേശ്വർ പ്രദേശത്തിലാണ് അവർ വളർന്നത്.[5]

പിന്നീട് കൊൽക്കത്ത സർവകലാശാലയുമായി ബന്ധപ്പെട്ട ജോഗമയ ദേവി കോളേജിൽ പഠിച്ചു.[6]കൊൽക്കത്തയിലെ ഏറ്റവും പഴക്കമേറിയതും പ്രമുഖവുമായ വനിതാ കോളേജുകളിൽ ഒന്നാണ് ജോഗമയ ദേവി കോളേജ്.

രാഷ്ട്രീയ ജീവിതം

തിരുത്തുക

എ ഐ ടി സി അംഗമെന്ന നിലയിൽ ലോക്കറ്റ് ചാറ്റർജി രാഷ്ട്രീയ രംഗത്തേക്ക് കടന്നു. എ.ഐ.ടി.സിയുമായുള്ള ബന്ധം വിച്ഛേദിച്ച് 2015-ൽ ബി.ജെ.പിയിൽ ചേർന്നു. പശ്ചിമ ബംഗാളിലെ മയൂരേശ്വറിൽ നിന്ന് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും എ.ഐ.ടി.സിയിലെ അഭിജിത് റോയിയോട് പരാജയപ്പെട്ടു. 2017 ൽ രൂപ ഗാംഗുലിയുടെ സ്ഥാനത്ത് പശ്ചിമ ബംഗാളിലെ ബിജെപി മഹിളാ മോർച്ചയുടെ പ്രസിഡന്റായി.

പാർലമെന്റ് അംഗം

തിരുത്തുക

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹത്‌ലി ലോക്‌സഭാ സീറ്റിൽ നിന്ന് രത്‌ന ഡേയ്‌ക്കെതിരെ മത്സരിച്ച് 6,71,448 (46.06%) വോട്ടുകൾക്ക് അവർ വിജയിച്ചു.[7]

2019 സെപ്റ്റംബർ 13 ന് ഇൻഫർമേഷൻ ടെക്നോളജി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു, 2019 ഒക്ടോബർ 9 മുതൽ സ്ത്രീ ശാക്തീകരണ സമിതി അംഗമായി സേവനം അനുഷ്ഠിക്കുന്നു.

സിനിമാജീവിതം

തിരുത്തുക

കിരിതി റോയ് ബംഗാളി ത്രില്ലർ നാടക ചിത്രത്തിൽ കൃഷ്ണയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. നിഹാർ രഞ്ജൻ ഗുപ്തയുടെ കിരിതി റോയ് സീരീസായ സെറ്ററർ സുറിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗോഗോളർ കീർത്തി ഇന്ത്യൻ ബംഗാളി ചിത്രത്തിൽ ഗൊഗോളിന്റെ അമ്മയുടെ വേഷം അവതരിപ്പിച്ചു. ഒബിഷോപ്റ്റോ നൈറ്റി ബംഗാളി കോമഡി-ത്രില്ലർ ചിത്രത്തിൽ സുചന്ദയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ലെ ഹാലുവ ലെ ഇന്ത്യൻ ഫീച്ചർ കോമഡി ചിത്രത്തിലും ഖോകബാബു ബംഗാളി റൊമാന്റിക് കോമഡി ചിത്രത്തിൽ ഭായിജിയുടെ ഭാര്യയായും അഭിനയിച്ചു. ഗോസെയ്ൻബാഗനർ ഭൂത് ബംഗാളി കോമഡി-ഫാന്റസി ചിത്രത്തിൽ ബുരുണിന്റെ അമ്മയായും ബൈ ബൈ ബാങ്കോക്ക് ബംഗാളി കോമഡി ചിത്രത്തിലും അഭിനയിച്ചു. ഫൈറ്റർ (2011 സിനിമ), പോറൻ ജയ് ജോലിയ രെ, ഗ്രെപ്റ്റാർ, ചന്ദർ ബാരി, ക്രാന്തി(2006 സിനിമ), ബാദ്‌ഷാ ദി കിങ്, അഗ്നി (2004 സിനിമ), പാരിബാർ തുടങ്ങിയ സിനിമയിലും നല്ല കഥാപാത്രങ്ങളെ അഭിനയിച്ചു.

ടെലിവിഷൻ

തിരുത്തുക

മാ മനാഷ (ETV Bangla)[5], ഭലോബാഷ തെകെ ജയ് (ETV Bangla)[8], ദുർഗേശ്നന്ദിനി, തരുൺ മജുംദാർ സംവിധാനം ചെയ്ത ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ നോവലിന്റെ ടിവി അഡാപ്റ്റേഷൻ. മുന്നിബായിയുടെ വേഷത്തിലാണ് ലോക്കറ്റ് അഭിനയിച്ചത്.[9]

അവാർഡുകൾ

തിരുത്തുക

കലാകാർ അവാർഡ്സ്[10], മികച്ച നടനുള്ള അഭിനയത്തിനുള്ള ഫിലിംഫെയർ അവാർഡ് (സ്ത്രീ) നാമനിർദ്ദേശം ചെയ്യപ്പെട്ടു. – ബംഗാളി നായിക സാങ്ബാദ് (സംവിധാനം ബപ്പാദിത്യ ബന്ദോപാധ്യായ എഡിറ്റ് ചെയ്തത് ദീപക് മണ്ഡൽ 2014)

ഫിലിമോഗ്രാഫി

തിരുത്തുക

സിനിമകൾ

തിരുത്തുക
  1. "Members : Lok Sabha". loksabhaph.nic.in. Retrieved 2019-10-31.
  2. "Locket Chatterjee biography". itimes. Retrieved 20 May 2012.[പ്രവർത്തിക്കാത്ത കണ്ണി]
  3. PTI. "Locket Chatterjee replaces Roopa Ganguly as WB BJP Mahila Morcha president". economictimes.indiatimes.com. Archived from the original on 26 September 2017. Retrieved September 26, 2017.
  4. "At 16, I got married: Locket". Times of India. 21 Feb 2011. Archived from the original on 5 October 2013. Retrieved 20 May 2012.
  5. 5.0 5.1 "Birthday Girl". Telegraph Kolkata. Calcutta, India. 25 November 2008. Archived from the original on 4 October 2013. Retrieved 20 May 2012.
  6. "History of the College - Jogamaya Devi College, Kolkata, INDIA". www.jogamayadevicollege.org. Archived from the original on 3 April 2019. Retrieved 7 September 2012.
  7. "West Bengal: BJP's Locket Chatterjee leads from Hooghly, Mamata's anti-land acquisition launch pad". Times of India. May 23, 2019.
  8. Nag, Kushali (15 October 2011). "Real to reel". Telegraph, Kolkata. Calcutta, India. Archived from the original on 5 October 2013. Retrieved 20 May 2012.
  9. Nag, Kushali (20 October 2010). "She's on a roll". Telegraph. Calcutta, India. Archived from the original on 5 October 2013. Retrieved 20 May 2012.
  10. "Kalakar award winners" (PDF). Kalakar website. Archived from the original (PDF) on 25 April 2012. Retrieved 16 October 2012.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലോക്കറ്റ്_ചാറ്റർജി&oldid=4101103" എന്ന താളിൽനിന്ന് ശേഖരിച്ചത്