ലെവ് കുലേഷോവ്
സോവിയറ്റ് ചലച്ചിത്രകാരനും , ചലച്ചിത്ര സൈദ്ധാന്തികനുമായിരുന്ന ലെവ് കുലേഷോവ് .റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന തംബോവിലാണ് കുലേഷോവ് ജനിച്ചത്. (ജ:13 ജനു: 1899 – 29 മാർച്ച് 1970). ലോകത്തിലെ ആദ്യത്തെ ചലച്ചിത്രപഠനകേന്ദ്രമായ മോസ്ക്കോ ഫിലിം സ്കൂളിനു തുടക്കമിട്ടത് അദ്ദേഹം ആണ്.[1].ചലച്ചിത്ര വ്യാകരണകലയ്ക്ക് അദ്ദേഹം ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്.
ലെവ് കുലേഷോവ് | |
---|---|
ജനനം | ലെവ് വ്ലാഡിമിറോവിച്ച് കുലേഷോവ് 13 January [O.S. 1 January] 1899 |
മരണം | 29 മാർച്ച് 1970 | (പ്രായം 71)
തൊഴിൽ | Film director, screenwriter |
സജീവ കാലം | 1916 – 1943 |
വിശ്രുത റഷ്യൻ ചലച്ചിത്രകാരനായ ഐസൻസ്റ്റീൻ കുലേഷോവിന്റെ ശിഷ്യനായിരുന്നു. മറ്റൊരു സംവിധായകനായ പുദോവ്കിനും ,വെർതോവും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
കുലേഷോവിനെ സംബന്ധിച്ച് എഡിറ്റിങ്ങാണ് സിനിമയുടെ സർഗ്ഗാത്മകത നിർണ്ണയിയ്ക്കുന്നത്.മൊണ്ടാഷ് സങ്കേതങ്ങൾ അദ്ദേഹം സമർത്ഥമായി ഉപയോഗിച്ചിരുന്നു.കുലേഷോവ് പരീക്ഷണം [2] ഏറെ ചലച്ചിത്ര വ്യാകരണ രംഗത്ത് ചർച്ചചെയ്യപ്പെട്ടിട്ടുള്ള ഒരു സംഗതിയാണ്. [3] [4] ചലച്ചിത്ര രംഗത്ത് 1943 വരെ സജീവമായിരുന്ന അദ്ദേഹം പിന്നീട് ഗരാസിമോവ് ഇൻസ്റ്റിറ്റ്യുട്ടിൽ ചലച്ചിത്രാദ്ധ്യാപകനായി ജോലി നോക്കുകയുണ്ടായി.
പ്രധാന കലാസൃഷ്ടികൾ
തിരുത്തുകYear | English Title | |
1918 | The Project of Engineer Prite | |
1919 | An Unfinished Love Song | |
1920 | On the Red Front | |
1924 | The Extraordinary Adventures of Mr. West in the Land of the Bolsheviks | |
1925 | The Death Ray | |
1926 | Locomotive No. 10006 | |
1926 | By the Law | |
1927 | Your Acquaintance | |
1929 | The Merry Canary | |
1929 | Two-Buldi-Two | co-directed with Nina Agadzhanova |
1931 | Forty Hearts | |
1932 | The Horizon | |
1933 | The Great Consoler | |
1934 | Dokhunda | |
1940 | The Siberians | |
1941 | Incident on a Volcano | |
1942 | Timour's Oath | |
1943 | We from the Urals |
അവലംബം
തിരുത്തുക- ↑ റഷ്യൻ സിനിമ -ഒലിവ് ബുക്ക്സ് 2012. പേജ് 79
- ↑ Russel, "The Kuleshov Effect and the Death of the Auteurism", in "Forum"
- ↑ Pudovkin, "Naturshchik vmesto aktera", in Sobranie sochinenii, volume I, Moscow: 1974, p.184.
- ↑ #The possible original Kuleshov Effect, segment of the Spanish documentary series "Amar el cine"