ലവാന്റ്
മദ്ധ്യപൂർവ്വദേശത്തെ ഒരു ഭൂപ്രദേശമാണ് ശാം ( Ash- sham) (അറബി: بلاد الشام,Romanized: bilād al shaam). വടക്ക് യൂഫ്രട്ടീസ് - ടൈഗ്രിസ് നദികളുൽഭവിക്കുന്ന ടൗറുസ് പർവതനിരകളും, തെക്ക് അറേബ്യൻ മരുഭൂമിയും, പടിഞ്ഞാറ് മദ്ധ്യധരണ്യാഴിയും കിഴക്ക് സഗ്‌റുസ് മലനിരകക്കുമിടയിലുള്ള ഭൂപ്രദേശത്തെയാണ് ശാം എന്നു വിളിക്കുന്നത്. ഈ പ്രദേശം വിശാല സിറിയ (അറബി: سوريّة الكبرى), ലെവന്റ് (the Levant) എന്നീ പേരുകളിലും അറിയപ്പെടുന്നു.
ശാം ഇംഗ്ലീഷ്: Levant | |
---|---|
രാജ്യങ്ങളും ഭൂവിഭാഗങ്ങളും | Cyprus Israel Jordan Lebanon Palestine Syria Turkey (Hatay Province) |
ജനസംഖ്യ | 47,129,325[4] |
Demonym | Levantine |
ഭാഷകൾ | Levantine Arabic, Hebrew, Aramaic, Armenian, Circassian, Greek, Kurdish, Ladino, Turkish |
സമയ മേഖല | UTC+02:00 (EET) (Turkey and Cyprus) |
ശാമിലെ രാജ്യങ്ങൾ
തിരുത്തുകപലസ്തീൻ, ജോർദാൻ, സിറിയ, ലെബനാൻ എന്നീ നാടുകളും, ഇറാഖിന്റെ വടക്ക് പടിഞ്ഞാറൻ ഭാഗങ്ങളും, സീനായ് ഉപദ്വീപിന്റെ വടക്ക് കിഴക്കൻ പ്രദേശവും ഉൾപ്പെടുന്നതാണ് ശാം നാടുകൾ.
സംസ്കാരത്തിന്റെ തൊട്ടിൽ
തിരുത്തുകനൈൽ നദീ തടം മുതൽ യൂഫ്രട്ടീസ്- ടൈഗ്രിസ് നദീ തടം വരെയുള്ള ശാം പ്രദേശങ്ങളുൾപ്പെടെയുള്ള സ്ഥലങ്ങളെയാണ് ചരിത്രകാരന്മാർ മാനവ സംസ്കാരത്തിന്റെ തൊട്ടിലുകളിൽ (Cradle of civilization) പ്രധാനപ്പെട്ടവയായി എണ്ണുന്നത്. ബാബിലോണിയ, മെസപ്പൊട്ടേമിയ, ഉത്തര ഈജിപ്തിലെ Tasian സംസ്കാരം സുമർ , ഉബൈദ് തുടങ്ങി ഒട്ടനവധി പ്രാചീന സംസ്കാരങ്ങളുടെ തൊട്ടിലാണ് ഈ പ്രദേശങ്ങൾ.
- ↑ 1.0 1.1 The Oxford Encyclopedia of Ancient Greece and Rome, Volume 1, p247, "Levant"
- ↑ Microsoft Encarta (2009) "Levant"
- ↑ Oxford Dictionaries Online. "Levant." Oxford University Press. Retrieved 4 April 2015.
- ↑ Population found by adding all the countries' populations (Cyprus, Israel, Jordan, Lebanon, Syria, Palestine and Hatay Province)