ലെമൺ ഗ്രോവ്
ലെമൺ ഗ്രോവ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, സാൻ ഡിയേഗോ കൌണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് 25,320 ആയിരുന്നു. ഇത് 2000 ലെ കണക്കിലുണ്ടായിരുന്ന സംഖ്യയായ 24,918 നേക്കാൾ കൂടുതലായിരുന്നു. 1963 മുതൽ ഇവിടെ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഒരു വലിയ നാരങ്ങ സ്മാരകം നഗരത്തിൻറെ അടയാളമായി മാറിയിരിക്കുന്നു.
ലെമൺ ഗ്രോവ്, കാലിഫോർണിയ | |
---|---|
City of Lemon Grove | |
Lemon Grove Monument | |
Motto(s): Best Climate on Earth | |
Location of Lemon Grove in San Diego County, California. | |
Coordinates: 32°44′29″N 117°01′54″W / 32.74139°N 117.03167°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | San Diego |
Incorporated | July 1, 1977[1] |
• Mayor | Racquel Vasquez[2] |
• City manager | Lydia Romero[3] |
• ആകെ | 3.88 ച മൈ (10.05 ച.കി.മീ.) |
• ഭൂമി | 3.88 ച മൈ (10.05 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% |
ഉയരം | 446 അടി (136 മീ) |
(2010) | |
• ആകെ | 25,320 |
• കണക്ക് (2016)[6] | 26,860 |
• ജനസാന്ദ്രത | 6,924.47/ച മൈ (2,673.85/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific) |
• Summer (DST) | UTC-7 (PDT) |
ZIP code | 91945 |
Area code | 619 |
FIPS code | 06-41124 |
GNIS feature IDs | 1660902, 2410818 |
വെബ്സൈറ്റ് | www |
ചരിത്രം
തിരുത്തുകലെമൺ ഗ്രോവ് നഗരമായി പിന്നീടു മാറിയ പ്രദേശം കാലിഫോർണിയയിലെ സ്പാനിഷ് മതപ്രവർത്തക സംഘത്തിലൊന്നായിരുന്ന മിഷൻ സാൻ ഡിയേഗോ ഡി അൽകാലായുടെ ഭാഗമായിരുന്നു. മെക്സിക്കോ സ്പെയിനിൽ നിന്ന് സ്വതന്ത്രമായി മാറിയശേഷം, കാലിഫോർണിയോസ് എന്നറിയപ്പെട്ടിരുന്ന അൾട്ടാ കാലിഫോർണിയ നിവാസികൾ വിവിധ ലാന്റ് ഗ്രാന്റുകളിലായി മേച്ചിൽ പ്രദേശങ്ങൾ നടത്തിയിരുന്നു. ഇപ്പോൾ ലെമൺ ഗ്രോവിലലുൾപ്പെട്ട പ്രദേശത്തെ 59,000 ഏക്കറിലധികം ഭൂമി സാന്റിയാഗോ ആർഗ്യൂല്ലൊ എന്ന വ്യക്തിക്കു നൽകപ്പെട്ടിരുന്നു.
1850 ൽ ലെമൺ ഗ്രോവിലെ ആദ്യ ഭൂജന്മിയായ റോബർട്ട ആല്ലിസൺ സാക്രമെന്റോയിൽനിന്ന് ഈ പ്രദേശത്തെത്തി. ആർഗ്യൂസോയുടെ അനന്തരഗാമികളുടെ ഭൂസ്വത്തിൽ നിന്ന് ആയിരക്കണക്കിന് ഏക്കർ ഭൂമി അദ്ദേഹം വിലക്കു വാങ്ങി. ആത്യന്തികയമായി ഈ പ്രദേശം ലെമൻ ഗ്രോവ്, ലാ മെസ, എൻകാന്റോ, സ്പ്രിംഗ് വാലിയുടെ ഭാഗങ്ങൾ എന്നിവയായി മാറി. 1886 ൽ സാൻ ഡിയേഗോ, കുയാമക്ക റെയിൽ റോഡുകളുടെ ഓഹരിയുടമസ്ഥനായി മാറിയ ആല്ലിസൺ ഇവിടെ ആല്ലിസൺ ചാനൽ നിർമ്മിച്ചു. ആല്ലിസണന്റെ പുത്രനായ ജോസഫ് 1892 ൽ ലെമൺ ഗ്രോവിനായി ഉപവിഭാഗം ഭപടങ്ങൾ തയ്യാറാക്കി സൂക്ഷിച്ചു. പ്രദേശത്തെ കാലാവസ്ഥ ഉഷ്ണമേഖലാ പഴങ്ങളും പച്ചക്കറികളും കൃഷിചെയ്യാൻ അനുയോജ്യമായതായിരുന്നതിനാൽ കിഴക്കൻ പ്രദേശങ്ങളിൽനിന്നും മദ്ധ്യ പടിഞ്ഞാറൻ പ്രദേശങ്ങളിൽനിന്നും കർഷകർ കൂട്ടമായി ഈ മേഖലയിലേക്ക് എത്തി. 1893 ൽ ദി ലെമൺ ഗ്രോവ് ഫ്രൂട്ട് ഗ്രോയേഴ്സ് അസോസിയേഷൻ രൂപീകരിക്കപ്പെടുകയും 1894-ൽ സാൻ ഡിയാഗോ യൂണിയൻ പത്രം ലെമൺ ഗ്രോവിനെ "എ സീ ഓഫ് ലെമൺ ട്രീസ്" എന്ന പേരിൽ പരാമർശിക്കുകയും ചെയ്തു.
ബോഹീമിയയിൽനിന്നുള്ള കുടിയേറ്റക്കാരും സഹോദരന്മാരുമായ ജോസഫ്, ആന്റൺ സോൻക എന്നിവർ ലെമൺ ഗ്രോവിലേയക്കു താമസത്തിനെത്തുകയും അവിടെ അറിയപ്പെടുന്ന ഒരു ജനറൽ സ്റ്റോർ, ‘എ. സോൻക ആന്റ് സൺ’ എന്ന പേരിൽ പടുത്തുയർത്തുകയും ചെയ്തു. അന്റോൺ സോങ്കയുടെ മൂത്ത പുത്രനായിരുന്ന ആൻറണി "ടോണി" എഫ്. സോൻകയും അദ്ദേഹത്തിന്റെ ജർമൻ-അമേരിക്കൻ പത്നിയുമായിരുന്ന ഹന്നാ ക്ലെയ്ൻ സോൻകയും നഗരത്തിൽ പ്രാദേശികമായി അറിയപ്പെടുന്ന പ്രമുഖ വ്യക്തികളായിരുന്നു. പിൽക്കാലത്ത് നഗരത്തിന്റെ ചിഹ്നവും പ്രാദേശിക അടയാളവുമായി മാറിയ ഒരു വലിയ നാരങ്ങായുടെ രൂപം നിർമ്മിക്കുന്നതിൽ അതിയായി താത്പര്യം പ്രകടിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. നഗരത്തിന്റെ ആത്യന്തിക ഉദ്ദേശ്യമായി സമൃദ്ധി, ശുഭാപ്തിവിശ്വാസം എന്നിവയാണെന്നു പ്രസ്താവിച്ചുകൊണ്ട്, വലിയൊരു നാരങ്ങയുടെ രൂപം നിർമ്മിക്കാനായി പ്രാദേശിക വാസ്തുശില്പിയായ അൽബെർട്ടോ ട്രെഗാൻസയെ സോൻകയും പ്രാദേശിക മേച്ചിൽപ്പുറ ഉടമകളും ചേർന്നു ഏർപ്പെടുത്തുകയും ചെയ്തു.
1931 ലെ ലെമൺ ഗ്രോവ് സംഭവത്തിൽ, മെക്സിക്കൻ അമേരിക്കൻ വിദ്യാർത്ഥികൾക്കായി ഒരു പ്രത്യേക വിദ്യാലയം നിർമ്മിക്കാനുള്ള പ്രാദേശിക സ്കൂൾ ബോർഡിന്റെ തീരുമാനത്തെ, ലെമൻ ഗ്രോവിലെ മെക്സിക്കൻ അമേരിക്കൻ മാതാപിതാക്കൾ വിജയകരമായ ജുഡീഷ്യൽ വെല്ലുവിളിയായി ഏറ്റെടുക്കുകയും വേർപെടുത്തലിനെതിരെ ഉന്നത കോടതിയുടെ അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു.
രണ്ടാം ലോകമഹായുദ്ധസമയത്ത് നാരങ്ങാ തോട്ടങ്ങളിൽ മിക്കതും അപ്രത്യക്ഷമാവുകയും നഗരപ്രാന്തങളുടെ വികസനം ആരംഭിക്കുകയും ചെയ്തു. 1950 കൾ മുതൽ 1970 വരെ നഗരം കോർപ്പറേഷനാക്കുന്നതിനുള്ള നാലു തിരഞ്ഞെടുപ്പുകൾ നടന്നരുന്നു. ഈ പ്രശ്നം നഗരത്തിൽചൂടൻ സംവാദത്തിനു കാരണമായിത്തീർന്നു. അവസാനം 1977 ജൂലൈ 1 ന് നഗരം പൂർണമായി സംയോജിപ്പിക്കപ്പെടുകയും കാലിഫോർണിയയിലെ 414- ആമത്തെ നഗരമായിത്തീരുകയും ചെയ്തു. ലെമൺ ഗ്രോവ് ഒരു പൊതു നിയമ സംവിധാനമുള്ള നഗരമായിട്ടാണ് സംയോജിപ്പക്കപ്പെട്ടത്. എന്നിരുന്നാലും സാൻ ഡീഗോ കൗണ്ടി ഷെരിഫ് ഡിപ്പാർട്ട്മെൻറിൽ നിന്ന് കരാർ വഴി നിയമം നടപ്പാക്കൽ സേവനങ്ങൾ സ്വീകരിക്കുന്നത് തുടരുന്നു.
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on February 21, 2013. Retrieved August 25, 2014.
- ↑ "Mayor & Council". City of Lemon Grove. Archived from the original on 2018-07-16. Retrieved February 24, 2015.
- ↑ "City Manager". City of Lemon Grove. Archived from the original on 2017-10-10. Retrieved February 24, 2015.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Lemon Grove". Geographic Names Information System. United States Geological Survey. Retrieved February 24, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
പുറം കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ്
- City Data
- Lemon Grove Historical Society - Official Website