ലൂപ്പ് ലപേട്ട

2022 ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രം

ആകാശ് ഭാട്ടിയ സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങിയ ഹിന്ദി ഭാഷാ കോമഡി ത്രില്ലർ ചിത്രമാണ് ലൂപ്പ് ലപേട്ട. സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യ, എലിപ്‌സിസ് എന്റർടൈൻമെന്റ്, ആയുഷ് മഹേശ്വരി എന്നിവർ സംയുക്തമായാണ് ഈ ചിത്രം നിർമ്മിച്ചത്. തപ്‌സി പന്നു, താഹിർ രാജ് ഭാസിൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[3][4] ജർമ്മൻ ചിത്രമായ റൺ ലോല റണ്ണിന്റെ ഔദ്യോഗിക ഇന്ത്യൻ പതിപ്പാണ് ഈ ചിത്രം.[5][6] ചിത്രം 2022 ഫെബ്രുവരി 4 ന് നെറ്റ്ഫ്ലിക്സിൽ പ്രദർശിപ്പിച്ചു. [7]

Looop Lapeta
പ്രമാണം:Looop Lapeta.jpg
Official release poster
സംവിധാനംAakash Bhatia
നിർമ്മാണം
രചനDr. Vinay Chhawal
Ketan Pedgaonkar
Aakash Batia
Arnav Vepa Nanduri
അഭിനേതാക്കൾ
സംഗീതംScore:
  • Rahul Pais
  • Nariman Khambata
Songs:
  • Sidhant Mago
  • Mayank Mehra
  • Santanu Ghatak
  • Rahul Pais
  • Nariman Khambata
ഛായാഗ്രഹണംYash Khanna[1]
ചിത്രസംയോജനംPriyank Prem Kumar
സ്റ്റുഡിയോ
വിതരണംNetflix
റിലീസിങ് തീയതി
  • 4 ഫെബ്രുവരി 2022 (2022-02-04)
രാജ്യംIndia
ഭാഷHindi
സമയദൈർഘ്യം131 minutes[2]

കഥാസാരം

തിരുത്തുക

കാൽമുട്ടിനേറ്റ പരുക്ക് മൂലം കരിയർ നശിച്ച ഒരു മികച്ച ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലറ്റാണ് സാവിനി ബോർകർ "സാവി". ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിക്കുന്നതിനിടയിൽ, അവൾ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്നു, എന്നാൽ സത്യജിത്ത് ആ ആത്മഹത്യ തടഞ്ഞു. അവർ തമ്മിൽ പ്രണയത്തിലാകുകയും ഒരുമിച്ച് താമസിക്കാനാരംഭിക്കുകയും ചെയ്യുന്നു. എന്നാൽ അത് സവിയുടെ പിതാവ് അതുൽ അംഗീകരിക്കുന്നില്ല. ഒരു ദിവസം, ഒരു വിലാസത്തിൽ ഒരു പാക്കേജ് (മയക്കുമരുന്ന് എന്ന് സൂചിപ്പിക്കപ്പെടുന്നു) എത്തിച്ച് 80 മിനിറ്റിനുള്ളിൽ ₹ 5,000,000 വാങ്ങിവരാൻ ബോസ് വിക്ടർ സത്യയെ ചുമതലപ്പെടുത്തുന്നു. സത്യ പാക്കേജ് കൊടുക്കുകയും പണം വാങ്ങുകയും ചെയ്യുന്നു. ഈ പണവുമായി ചൂതാട്ടം നടത്താൻ സത്യ തീരുമാനിക്കുന്നു. അതിനായി ഒരു കാസിനോയിലേക്ക് പോകുമ്പോൾ ബസിൽ വച്ച് പണമടങ്ങിയ ബാഗ് നഷ്ടപ്പെടുകയും ചെയ്യുന്നു. വിക്ടറിന്റെ പണം തിരികെ നൽകിയില്ലെങ്കിൽ തന്റെ ജീവൻ അപകടത്തിലാണെന്ന് മനസ്സിലാക്കിയ സത്യ പരിഭ്രാന്തിയോടെ സാവിയെ വിളിച്ചു. താൻ ഗർഭിണിയാണെന്നറിഞ്ഞ സാവി, അച്ഛനോട് പണം ചോദിക്കാൻ തീരുമാനിക്കുന്നു.

അഭിനേതാക്കൾ

തിരുത്തുക
  • സവിന ബോർക്കർ അഥവാ സവി - തപ്‌സി പന്നു
  • സത്യജീത് അഥവാ സത്യ - താഹിർ രാജ് ഭാസിൻ
  • വിക്ടർ - ദിബ്യേന്ദു ഭട്ടാചാര്യ
  • ജൂലിയ - ശ്രേയ ധന്വന്തരി [8]
  • ശ്രീ മാമലേഷ് ചരൺ ചദ്ദാജി - രാജേന്ദ്ര ചൗള
  • അതുൽ ബോർക്കർ - കെ സി ശങ്കർ
  • അപ്പു -മണിക് പാപ്‌നേജ
  • ഗപ്പു -രാഘവ് രാജ് കക്കർ
  • ഡേവിഡ് കൊളാക്കോ - ഭൂപേഷ് ബന്ദേക്കർ
  • ജേക്കബ് - സമീർ കെവിൻ റോയ്
  • റോബർട്ട് - അലിസ്റ്റാർ ബെന്നിസ്
  • യഷ് - വരുൺ പാണ്ഡെ

ചിത്രീകരണം

തിരുത്തുക

ചിത്രത്തിന്റെ പ്രധാന ചിത്രീകരണം 2020 നവംബറിൽ ആരംഭിച്ച് [9][10] ഫെബ്രുവരിയിൽ അവസാനിച്ചു.[11] യഷ് ഖന്നയും സൗമിത് ദേശ്പാണ്ഡെയുമാണ് ചിത്രീകരണത്തിന്റെ മുഴുവൻ ഛായാഗ്രഹണം നിർവ്വഹിച്ചത്.

ശബ്ദട്രാക്ക്

തിരുത്തുക
Looop Lapeta
Soundtrack album by Sidhant Mago, Mayank Mehra, Santanu Ghatak, Rahul Pais and Nariman Khambata
Released18 January 2022[12]
Recorded2021
GenreFeature film soundtrack
Length18:01
LanguageHindi
LabelZee Music Company
Music video
Looop Lapeta - Full Album യൂട്യൂബിൽ

സിദ്ധാന്ത് മാഗോ, മായങ്ക് മെഹ്‌റ, സന്താനു ഘട്ടക്, രാഹുൽ പൈസ്, നരിമാൻ ഖംബത എന്നിവർ ചേർന്നാണ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. സിദ്ധാന്ത് മാഗോ, സന്താനു ഘട്ടക്, സിദ്ധാന്ത് കൗശൽ എന്നിവരാണ് ഗാനരചയിതാക്കൾ.

പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാഹുൽ പൈസും നരിമാൻ ഖംബതയുമാണ് (ദി ജാംറൂം).

സംഗീത ട്രാക്ക്
# ഗാനംപാടിയവർ ദൈർഘ്യം
1. "ലൂപ് ലപേട്ട"  ജയ് ആനന്ദ്, സിദ്ധാന്ത മാംഗോ 3:47
2. "ബേഖറാർ" (ഡ്യുവറ്റ്)റോൺകിനി ഗുപ്ത, രാഘവ് കൗശിക് 3:55
3. "നിർവാണ"  ഹർഷൽ വ്യാസ് 3:04
4. "തേരാ മേരാ"  ശ്രവി യാദവ് 3:20
5. "ബേഖറാർ" (സ്ത്രീ പാടിയത്)റോൺകിനി ഗുപ്ത 3:55
ആകെ ദൈർഘ്യം:
18:01

അവലംബങ്ങൾ

തിരുത്തുക
  1. Tanuj Garg [tanuj_garg] (28 November 2020). "New beginnings. Wish us luck. A truly cool, sexy comedy-thriller we're hugely excited about" (Tweet) – via Twitter. {{cite web}}: Cite has empty unknown parameter: |dead-url= (help)
  2. "Looop Lapeta". British Board of Film Classification. Retrieved 4 February 2022.
  3. "Looop Lapeta: Taapsee Pannu to star in Hindi adaptation of German classic Run Lola Run". India Today. 18 February 2020. Retrieved 11 March 2021.
  4. "Taapsee Pannu to star in Run Lola Run remake, Looop Lapeta with Tahir Raj Bhasin". Hindustan Times. 18 February 2020. Retrieved 11 March 2021.
  5. "Looop Lapeta 'running to the theatres soon', announces Taapsee Pannu". Indian Express. 17 February 2021. Retrieved 11 March 2021.
  6. "Looop Lapeta: Taapsee Pannu introduces Savi, Satya's 'world of fire and ice'". Hindustan Times. 16 February 2021. Retrieved 11 March 2021.
  7. "Looop Lapeta starring Taapsee Pannu and Tahir Raj Bhasin to premiere on February 4 on Netflix". Bollywood Hungama. 8 January 2022. Retrieved 8 January 2022.
  8. "Scam 1992 and The Family Man star Shreya Dhanwanthary to play a crucial role in Taapsee Pannu-Tahir Raj Bhasin's Looop Lapeta". Bollywood Hungama. 1 July 2021. Retrieved 1 July 2021.
  9. "'Looop Lapeta': Taapsee Pannu and Tahir Raj Bhasin start shooting for the film in Mumbai". The Times of India. 9 December 2020. Retrieved 11 March 2021.
  10. "Taapsee Pannu Starts Shooting For 'Looop Lapeta'". News 18. 28 November 2020. Retrieved 11 March 2021.
  11. "Taapsee Pannu wraps up the shooting for Loop Lapeta and shares several unknown facts". Filmfare. 15 February 2021. Archived from the original on 2022-02-04. Retrieved 11 March 2021.
  12. "Looop Lapeta – Original Motion Picture Soundtrack". Jiosaavn. 19 January 2022.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലൂപ്പ്_ലപേട്ട&oldid=4085831" എന്ന താളിൽനിന്ന് ശേഖരിച്ചത്