പ്രമുഖ അർമീനിയൻ സപ്രാനോ ഗായികയാണ് ലുസിൻ സകരിയാൻ (Lusine Zakaryan (Armenian: Լուսինե Զաքարյան), ജന്മനാ: Svetlana Zakaryan). ദക്ഷിണ ജോർജ്ജിയയിലെ സാംറ്റ്‌സ്‌കെ-ജവാഖേറ്റി മേഖലയിലാണ് വളർന്നത്. 1952ൽ കുടുംബ സമേതം അർമീനിയയുടെ തലസ്ഥാനമായ യെറിവാനിലേക്ക് കുടിയേറി. ഇവിടെ നിന്ന് സെക്കണ്ടറി വിദ്യാഭ്യാസം നേടി. 1957ൽ യെറിവാൻ സ്റ്റേറ്റ് മ്യൂസിക്കൽ കൺസർവേറ്ററി എന്ന സംഗീത കോളേജിൽ ചേർന്നു. 1970 മുതൽ 1983 വരെ അർമീനിയൻ ടിവി, റേഡിയോകളിൽ തനിച്ച് സിംഫണി ഓർകസ്ട്ര അവതരിപ്പിച്ചു. അർമീനിയൻ അപോസ്തലിക് ചർച്ചിന്റെ ഗായക സംഘത്തിലും അംഗമായിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള അർമീനിയൻ ആത്മീയ ഗീതങ്ങളുടെ ആലാപനത്തിന് പ്രശസ്തയാണ് ലുസിൻ സകരിയാൻ. അർമീനിയൻ പരാമ്പരാഗത ഗാനങ്ങൾ പാടുന്നതിലും അന്താരാഷ്ട്ര ഒപേര സംഗീത രംഗത്തും അറിയപ്പെടുന്ന വ്യക്തിയാണ് ലുസിൻ

ലുസിൻ സകരിയാൻ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംSvetlana Zakaryan
ജനനം(1937-06-01)ജൂൺ 1, 1937
Akhaltsikhe, Georgian SSR
ഉത്ഭവംArmenian
മരണംഡിസംബർ 30, 1992(1992-12-30) (പ്രായം 55)
Yerevan, Armenia
വിഭാഗങ്ങൾsoprano

ജനനം, മരണം തിരുത്തുക

പഴയ ജോർജ്ജിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലികിലെ (നിലവിൽ ജോർജ്ജിയ) തെക്കുപടിഞ്ഞാറൻ നഗരമായ അഖൽറ്റ്‌സിഖെയിൽ 1937 ജൂൺ ഒന്നിന് ജനിച്ചു. 1992 ഡിസംബർ 30ന് അർമേനിയയിലെ യെറെവാനിൽ 55ാം വയസ്സിൽ മരണപ്പെട്ടു.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ലുസിൻ_സകരിയാൻ&oldid=2785089" എന്ന താളിൽനിന്ന് ശേഖരിച്ചത്