ലുഡ്‌വിക് ഗ്രോസ് (ജീവിതകാലം: സെപ്റ്റംബർ 11, 1904 - ജൂലൈ 19, 1999) രണ്ട് വ്യത്യസ്ത ട്യൂമർ വൈറസുകളായ മുരിൻ ലുക്കേമിയ വൈറസ്, പരീക്ഷണശാലയിലെ എലികളിൽ അർബുദം ഉണ്ടാക്കാൻ കഴിവുള്ളവ മൗസ് പോളിയോമാവൈറസ് എന്നിവ കണ്ടുപിടിച്ചതിന്റെ പേരിൽ അറിയപ്പെടുന്ന ഒരു പോളിഷ്-അമേരിക്കൻ വൈറോളജിസ്റ്റായിരുന്നു.[1]

ലുഡ്‌വിക് ഗ്രോസ്
ലുഡ്‌വിക് ഗ്രോസ്
ജനനം11 September 1904
മരണംജൂലൈ 19, 1999(1999-07-19) (പ്രായം 94)
ദേശീയതപോളിഷ്, അമേരിക്കൻ‌
വിദ്യാഭ്യാസംജാഗീല്ലോണിയൻ യൂണിവേഴ്സിറ്റി, ഇൻസ്റ്റിറ്റ്യൂട്ട് പാസ്ചർ, സ്ലോവാൻ കെറ്ററിംഗ് മെമ്മോറിയൽ കാൻസർ സെന്റർ, മൌണ്ട് സിനായ് സ്കൂൾ‌ ഓഫ് മെഡിസിൻ
തൊഴിൽഅർബുദരോഗ ചികിത്സകൻ
വൈറോളജിസ്റ്റ്
അറിയപ്പെടുന്നത്മുരിൻ‌ ലുക്കേമിയ വൈറസ്
പോളിയോമാവൈറസ്

ജീവിതരേഖ

തിരുത്തുക

1904 സെപ്റ്റംബർ 11 ന് പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ ഒരു പ്രമുഖ ജൂത കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ജാഗിയെലോണിയൻ സർവകലാശാലയിൽനിന്ന് അദ്ദേഹം വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി. 1939 ലെ നാസി ആക്രമണത്തിന് തൊട്ടുപിന്നാലെ 1940 ൽ അധിനിവേശ പോളണ്ടിൽ നിന്ന് രക്ഷപ്പെട്ട അദ്ദേഹം അമേരിക്കൻ ഐക്യനാടുകളിലേയ്ക്ക് പോകുകയും ഒടുവിൽ രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്കൻ സായുധ സേനയിൽ സേവനമനുഷ്ഠിക്കുകയും ചെയ്തു.

യുദ്ധാനന്തരം ബ്രോങ്ക്സ് വെറ്ററൻസ് അഡ്മിനിസ്ട്രേഷൻ മെഡിക്കൽ സെന്ററിലെ ഗവേഷണത്തിന്റെ ഒരു "സുവർണ്ണ കാലഘട്ടത്തിൽ" അദ്ദേഹം മറ്റ് ശാസ്ത്രജ്ഞരോടൊപ്പം (പ്രത്യേകിച്ച് 1977 ലെ മെഡിസിൻ അല്ലെങ്കിൽ ഫിസിയോളജി നൊബൽ സമ്മാനം നേടിയ റോസലിൻ യാലോവിനോടൊപ്പം) ഗവേഷണത്തിനായി ചേരുകയും അവിടുത്തെ കാൻസർ റിസർച്ച് വിഭാഗത്തിന്റെ ഡയറക്ടറായി നിയമിതനാകുകയും ചെയ്തു.

1999 ജൂലൈ 19 ന് 94 ആം വയസ്സിൽ വയറിലെ അർബുദ ബാധയെത്തുടർന്ന് മോണ്ടെഫിയോർ മെഡിക്കൽ സെന്ററിൽ വച്ച് അദ്ദേഹം അന്തരിച്ചു.[2]

ഗവേഷണ പ്രവർത്തനങ്ങൾ

തിരുത്തുക

ചില ക്യാൻസറുകൾ വൈറസ് മൂലമുണ്ടാകാനുള്ള സാധ്യതയുടെ ഒരു പ്രധാന വക്താവായിരുന്ന ലുഡ്‍വിക് ഗ്രോസ്, മുരിൻ രക്താർബുദത്തിന്റെ വൈറൽ കാരണങ്ങൾക്കായി ഒരു നീണ്ട അന്വേഷണം ആരംഭിച്ചു. ഈ പഠനത്തിനിടയിൽ, അദ്ദേഹം ഗ്രോസ് മുരിൻ രക്താർബുദ വൈറസ് ഇനത്തേയും ഒന്നിലധികം ടിഷ്യു തരങ്ങളിൽ ക്യാൻസറിന് കാരണമാകുന്നതിന്റെ പ്രവണതയാൽ പേരിടപ്പെട്ട ആദ്യത്തെ പോളിയോമാ വൈറസിനെയും വേർതിരിച്ചു.

ശാസ്ത്ര അവാർഡുകൾ

തിരുത്തുക
  • ആർ. ആർ. വില്ലിയേഴ്സ് ഫൌണ്ടേഷന്റെ (രക്താർബുദ സൊസൈറ്റി) രക്താർബുദ ഗവേഷണത്തിനുള്ള അവാർഡ് (1953)
  • ലണ്ടനിലെ റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് ഇംഗ്ലണ്ടിന്റെ വാക്കർ സമ്മാനം (1961)
  • പാരീസിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പാസ്ചർ സിൽവർ മെഡൽ (1962)
  • ലോകാരോഗ്യ സംഘടനയുടെ യുണൈറ്റഡ് നേഷൻസ് കാൻസർ ഗവേഷണ സമ്മാനം (1962)
  • ബെർട്ട്നർ ഫൌണ്ടേഷൻ അവാർഡ് (1963)
  • നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്പെഷ്യൽ വൈറസ് കാൻസർ പ്രോഗ്രാം അവാർഡ് (1972)
  • അടിസ്ഥാന മെഡിക്കൽ ഗവേഷണത്തിനുള്ള ആൽബർട്ട് ലാസ്കർ അവാർഡ് (1974)
  • വില്യം ബി. കോളി അവാർഡ് (1975)
  • 1978 പോൾ എർ‌ലിഷ്-ലുഡ്‌വിഗ് ഡാർ‌ംസ്റ്റേഡർ പ്രമുഖ പുരസ്കാരം, ഫ്രാങ്ക്ഫർട്ട്.
  • ഗ്രിഫുവൽ പ്രൈസ്,   പാരീസ് (1978)
  • നാഷണൽ അക്കാദമി ഓഫ് സയൻസസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു (1973)
  • ഫ്രഞ്ച് ലെജിയൻ ഓഫ് ഓണർ (1977)
  1. "Ludwik Gross, a Trailblazer in Cancer Research, Dies at 94". New York Times. Retrieved 2014-09-17. Dr. Ludwik Gross, who influenced cancer research by showing that viruses could cause cancers in animals, died on Monday at Montefiore Medical Center in the Bronx. He was 94 and lived in the Riverdale section of the Bronx. The cause was stomach cancer, said his daughter, Dr. Augusta H. Gross.
  2. "Ludwik Gross, a Trailblazer in Cancer Research, Dies at 94". New York Times. Retrieved 2014-09-17. Dr. Ludwik Gross, who influenced cancer research by showing that viruses could cause cancers in animals, died on Monday at Montefiore Medical Center in the Bronx. He was 94 and lived in the Riverdale section of the Bronx. The cause was stomach cancer, said his daughter, Dr. Augusta H. Gross.
"https://ml.wikipedia.org/w/index.php?title=ലുഡ്‌വിക്_ഗ്രോസ്&oldid=3590372" എന്ന താളിൽനിന്ന് ശേഖരിച്ചത്