ലിസ മാർഗരറ്റ് ഹന്നിഗൻ (ജനനം: ഫെബ്രുവരി 12, 1981) ഒരു ഐറിഷ് ഗായിക, ഗാനരചയിതാവ്, സംഗീതജ്ഞ എന്നീ നിലകളിലറിയപ്പെടുന്നു. ഡാമിയൻ റൈസിന്റെ ബാൻഡ് അംഗമായി സംഗീതജീവിതം തുടങ്ങിയ ലിസ 2007-ൽ സോളോ കരിയർ ആരംഭിച്ചു. സീ സ്യു (2008), പാസഞ്ചർ (2011), അറ്റ് സ്വിം (2016) എന്നീ മൂന്ന് ആൽബങ്ങൾ ഹന്നിഗൻ പുറത്തിറക്കി. അയർലൻഡിലും യു.എസ്.എയിലും ഹന്നിഗന് സംഗീത അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. റെബേക്ക ഷുഗർ സൃഷ്ടിച്ച ഒരു അമേരിക്കൻ ആനിമേഷൻ ടെലിവിഷൻ പരമ്പരയായ സ്റ്റീവൻ യൂണിവേർസ്-ലെ ബ്ലൂ ഡയമണ്ട് എന്ന കഥാപാത്രത്തിനും 2014 അനിമേറ്റഡ് ഫിലിം സോങ്ങ് ഓഫ് ദ സീയിൽ ബ്രോനാഗ് എന്നിവക്കും ഹന്നിഗൻ ശബ്ദം നൽകിയിരുന്നു.

ലിസ ഹന്നിഗൻ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംലിസ മാർഗരറ്റ് ഹന്നിഗൻ[1]
ജനനം (1981-02-12) 12 ഫെബ്രുവരി 1981  (43 വയസ്സ്)
കിൽക്ലൂൺ, കൗണ്ടി മീത്, അയർലണ്ട്
വിഭാഗങ്ങൾഇൻഡീ ഫോൽക്ക്[2]
തൊഴിൽ(കൾ)ഗായിക, ഗാനരചയിതാവ്, സംഗീതജ്ഞ
ഉപകരണ(ങ്ങൾ)ഹാർമോണിയം, ഗിത്താർ, മെലോഡിക്കൽ, ബന്ജൊ, തമ്പ് പിയാനോ, മാൻഡലിൻ, ബാസ് ഗിറ്റാർ, യുകിലിൽ, ഗ്ലോക്കൻസ്പീൽ, പെർകഷൻസ്
വർഷങ്ങളായി സജീവം2001–സജീവം
ലേബലുകൾഹൂപ്പ് റെക്കോർഡ്സ് (അയർലണ്ട്) Barp, ATO Records/Play It Again Sam (US & Worldwide), മാപ്പിൾ മ്യൂസിക് റെക്കോർഡിംഗുകൾ (കാനഡ)
വെബ്സൈറ്റ്lisahannigan.ie

മുൻകാല ജീവിതം

തിരുത്തുക

ഡബ്ലിനിലാണ് ഹന്നിഗൻ ജനിച്ചതെങ്കിലും അയർലൻഡിലെ കൗണ്ടി മീത്-ലും കിൽക്ലൂണിലും ആയി വളർന്നു.[3] കിൽക്ലൂണിലെ സ്കൊയിൽ ഓയിലിഫെയർ നയോഫ എന്ന പ്രാഥമിക വിദ്യാലയത്തിൽ പഠിച്ചു. [4]പാമേർസ്റ്റൗൺയിലെ കിംഗ്സ് ഹോസ്പിറ്റലിലുള്ള സെക്കണ്ടറി സ്കൂളിലെ ക്വയർ സംഘത്തിൽ പാടിയിരുന്നു. കലയുടെ ചരിത്രം പഠിക്കാൻ ഡബ്ലിനിലെ ട്രിനിറ്റി കോളജിൽ ചേർന്നു.[5]

ഔദ്യോഗിക ജീവിതം

തിരുത്തുക

2001-ൽ കോളേജിൽ ആയിരിക്കുമ്പോൾ ഡബ്ലിനിലെ ഒരു സംഗീതക്കച്ചേരിയിൽ ആദ്യമായി ഡാമിയൻ റൈസിനെ ഹന്നിഗൻ കണ്ടുമുട്ടി.[6][7] 2002-ൽ റൈസ് ചിട്ടപ്പെടുത്തിയ ആൽബത്തിൽ ഹന്നിഗൻ പാടിത്തുടങ്ങി. പിന്നീട് റൈസിന്റെ "9 ആൽബത്തിലും "9 ക്രൈംസ് "എന്ന ഹിറ്റ് ചിത്രത്തിലും പ്രവർത്തിച്ചിരുന്നു. ആ കാലഘട്ടത്തിൽ ബാൻഡ്സിന്റെ ഭാഗമായി അവർ റൈസിനോടൊപ്പം സഞ്ചരിച്ചു. [8]ചിലപ്പോൾ ഇലക്ട്രിക് ഗിറ്റാർ, ബാസ് ഗിറ്റാർ, ഡ്രംസ് എന്നിവയിലൂടെയും ശബ്ദം നൽകിയിരുന്നു.

2007-ൽ ഹന്നിഗൻ ഡബ്ലിനിലേക്ക് മടങ്ങുകയും സോളോ ക്യാരിയർ ആരംഭിക്കുകയും ചെയ്തു.[9]ട്രേഡ് നെറ്റ്വർക്കുകൾ റേഡിയോ ഷോയിലൂടെ ഹന്നിഗന്റെ തൽസമയ റെക്കോർഡിങ്ങുകൾ ലഭ്യമാക്കി. ജോണി മിറ്റ്ചെൽന്റെ "വില്ലി," നീന സൈമണിന്റെ "ബി മൈ ഹസ്ബാൻഡ്" (1965-ലെ ആൽബം പാസ്റ്റൽ ബ്ല്യൂസിൽ നിന്ന്), ജാവിസ് ജോപ്ലിന്റെ "മെർസിഡസ് ബെൻസ്", ബൗഡ്ളേക്സ് ബ്രയൻറ്-ന്റെ "ലൗവ് ഹർട്ട്സ്" എന്നിവ ഈ റെക്കോർഡുകളിൽ ഉൾപ്പെടുന്നു. ഹന്നിഗൻ ദ ഡെയ്സി ഓകെൽ ക്വാർട്ടെറ്റ് എന്ന സ്വന്തം ബാൻഡ് ഉപയോഗിച്ച് തത്സമയം റെക്കോർഡുകൾ സംപ്രേഷണം ചെയ്തു. ലിറ്റിൽ ക്രിസ്റ്റഫറിന്റെ ദ ഫ്രെയിംസ്, ഹെർബി ഹാൻകോക്ക് എന്നിവയുടെ റെക്കോർഡിങ്ങിൽ അതിഥിഗായികയായി അവതരിപ്പിച്ചിരുന്നു.

ലിസ ഹന്നിഗന്റെ ആദ്യത്തെ സീ സ്യൂ, എന്ന സോളോ ആൽബം തോമസ്റ്റൌണിലെ ഒരു കളപ്പുരയിൽ റിഹേഴ്സൽ നടത്തുകയും 2008 സെപ്തംബറിൽ ഡബ്ലിനിൽ റെക്കോർഡ് ചെയ്യുകയും അയർലൻഡിൽ റിലീസ് ചെയ്യുകയും ചെയ്തു.[10]ലീഡ് സിംഗിൾ "ലില്ലി" സ്വതന്ത്ര ഇന്റർനെറ്റ് ഡൌൺലോഡ് ആയും മറ്റ് ട്രാക്കുകൾ മൈസ്പേസ് പേജിലെ പ്രിവ്യൂ വഴിയും ലഭ്യമാക്കി.[11] ഹന്നിഗൻ നീഡിൽവർക്ക് ഫീച്ചർ ചെയ്തത് [12][13]ചില സംഗീത വിമർശകർ ആ വർഷത്തിലെ ഏറ്റവും മികച്ച ഐറിഷ് ആൽബങ്ങളിൽ ഒന്നായി കണക്കാക്കിയിരുന്നു.[14][15]

ലോസ് ഏഞ്ചെൽസ് ടൈംസ്, ദ ന്യൂയോർക്ക് ടൈംസ് എന്നിവയിൽ സീ സ്യു വിന്റെ അഭിമുഖം സ്വീകരിച്ചു.[16] 2008 ആഗസ്റ്റിൽ ദ സിംഗിൾ "ലില്ലി" ഐറിഷ്, അമേരിക്കൻ റേഡിയോ സ്റ്റേഷനുകളിലൂടെ പുറത്തിറങ്ങി. 2008-ൽ ഹന്നിഗൻ ഇലക്ട്രിക് പിക്നിക്- ൽ അഭിനയിച്ചു.[17] ഗായകനും-ഗാനരചയതാവുമായ ജെയ്സൺ മ്രാസിൻറെ 2008- ലെ യു.എസ്. ടൂറിൽ ഹന്നിഗൻ ഒരു തുറന്ന അഭിനയം കാഴ്ചവച്ചിരുന്നു.[18]

ആ വർഷം തന്നെ ഈവൻ ബെറ്റർ ദാൻ ദി ഡിസ്കോ തിങ് എന്ന ചാരിറ്റി ആൽബത്തിൽ ഹന്നിഗൻ പ്രത്യക്ഷപ്പെട്ടു. മിക്ക് ഫ്ലാനറിയുടെ "ക്രിസ്തുമസ് പാസ്റ്റ്" എന്ന പുതിയ ഗാനം ഫ്ലാനറി ടോണി ഫെന്റണോടൊപ്പം ക്രിസ്മസ് സ്പെഷ്യൽ ആയി ടുഡേ എഫ് എം ൽ അവതരിപ്പിച്ചു. [19]2008 ഡിസംബറിൽ ലണ്ടനിലുള്ള സെന്റ് ജോൺസ് ചർച്ചിൽ തന്റെ യുകെ സോളോ ആദ്യമായി അവതരിപ്പിച്ചു [20]. യു.എസിലുണ്ടായിരുന്ന ATO റെക്കോർഡ്സുമായി ഹന്നിഗൻ ഒപ്പുവച്ചു. 2009 ഫെബ്രുവരിയിൽ ഈ ആൽബം പുറത്തിറങ്ങി. [21]

  1. "The American Society of Composers, Authors and Publishers: Lisa Margaret Hannigan: Pistachio writing credits". ASCAP. Retrieved 14 August 2009.[പ്രവർത്തിക്കാത്ത കണ്ണി]{{dead link|date=June 2017
  2. Mills, Michelle. "Irish Singer-Songwriter Lisa Hannigan Comes to LA, Santa Ana". Los Angeles Daily News. Archived from the original on 7 July 2017. Retrieved 7 July 2017. {{cite web}}: |archive-date= / |archive-url= timestamp mismatch; 10 ഫെബ്രുവരി 2017 suggested (help)
  3. "Hannigan shenanigans". The Irish Times. 2 May 2009. Retrieved 6 May 2009.
  4. News Archived 2 April 2012 at the Wayback Machine. at Scoil Oilibhéir Naofa web site
  5. "Lisa Hannigan Discography". Discogs.com. Retrieved 2016-08-18.
  6. "Lisa Hannigan". Other Voices. Archived from the original on 10 January 2009. Retrieved 4 February 2009.
  7. "Rice & Hannigan no longer working together". RTÉ. 27 March 2007. Retrieved 4 February 2009.
  8. Matthew Magee (8 May 2009). "Lisa Hannigan interview for her album 'See Sew'". The Daily Telegraph. London. Retrieved 15 May 2009.
  9. Nick Duerden (19 June 2005). "Damien Rice: The world's most reluctant pop star". The Independent. London. Archived from the original on 25 February 2009. Retrieved 5 February 2009.
  10. "Champagne moment". The Irish Times. 24 July 2009. Retrieved 24 July 2009. "'It’s been hell for me as they told me a few days ago because they wanted to me to perform at the nomination ceremony today [Tuesday], so I couldn’t tell anyone in case they took it away from me,' says the 29-year-old from Co Meath. There were cries of 'Lisa who?' from the assembled British media throng – Hannigan was a surprise nomination"."
  11. "Lisa Hannigan heads out on US tour, confirms album date". Hot Press. 1 August 2008. Retrieved 2 February 2009.
  12. "Lisa Hannigan confirms album track-list". Hot Press. 9 August 2008. Retrieved 11 August 2008.
  13. "WORLD EXCLUSIVE: Lisa Hannigan Irish tour of small towns announced". Hot Press. 30 April 2008. Retrieved 2 February 2009.
  14. "He came, he busked, he conquered... How Hansard wooed Hollywood". Irish Independent. 27 December 2008. Retrieved 23 January 2009.
  15. "2008 This year in music". Irish Independent. 19 December 2008. Retrieved 23 January 2009.
  16. John Meagher (21 November 2008). "Loaded: 21/11/08". Irish Independent. Retrieved 24 January 2009.
  17. "Electric Picnic line-up announced". muse.ie. 27 March 2008. Archived from the original on 12 April 2008. Retrieved 27 March 2008.
  18. "Music: Jason Mraz * *". Irish Independent. 9 January 2009. Retrieved 23 January 2009.
  19. John Meagher (12 December 2008). "Loaded: 12/12/2008". Irish Independent. Retrieved 23 January 2009.
  20. "Lisa Hannigan's DEBUT Album 'Sea Sew' Shortlisted For Barclaycard Mercury Prize". Top40-Charts. 22 July 2009. Retrieved 26 July 2009.
  21. "We just wanted to let you know that the US release date has been postponed until February 3rd". Official site of Lisa Hannigan. 29 January 2009. Archived from the original on 22 December 2008. Retrieved 2 February 2009.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

IMDB page http://www.imdb.com/name/nm1907066/?ref_=fn_al_nm_1

"https://ml.wikipedia.org/w/index.php?title=ലിസ_ഹന്നിഗൻ&oldid=4101049" എന്ന താളിൽനിന്ന് ശേഖരിച്ചത്