റെബേക്ക ഷുഗർ
റെബേക്ക ഷുഗർ ( ജനനം, ജൂലൈ 9, 1987) ഒരു അമേരിക്കൻ ആനിമേറ്റർ, സംവിധായിക, തിരക്കഥാകൃത്ത്, നിർമ്മാതാവ്, ഗാനരചയിതാവ് എന്നീ രംഗങ്ങളിൽ പ്രശസ്തയാണ്. സ്വതന്ത്രമായി ഒരു നെറ്റ് വർക്ക് പരമ്പര സൃഷ്ടിക്കുന്ന ആദ്യ വനിതയായ ഷുഗർ കാർട്ടൂൺ നെറ്റ് വർക്ക് പരമ്പരയായ സ്റ്റീവൻ യൂണിവേഴ്സ് സൃഷ്ടിച്ചതിൽ അറിയപ്പെട്ടിരുന്നു.[1]2013 വരെ ഷുഗർ ഒരു എഴുത്തുകാരിയും അഡ്വെൻച്യുർ ടൈം എന്ന അനിമേറ്റഡ് ടെലിവിഷൻ പരമ്പരയിൽ തിരക്കഥാകൃത്തുമായിരുന്നു. രണ്ട് പരമ്പരകളിലും കൂടി അവർക്ക് നാല് പ്രൈം ടൈം എമ്മി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുകയുണ്ടായി. [2]
റെബേക്ക ഷുഗർ | |
---|---|
ജനനം | സിൽവർ സ്പ്രിംഗ്, മേരിലാൻഡ്, യു. എസ് | ജൂലൈ 9, 1987
കലാലയം | സ്കൂൾ ഓഫ് വിഷ്വൽ ആർട്ട്സ് |
തൊഴിൽ | ആനിമേഷൻ, കോമിക്സ്, ഗാന രചയിതാവ് |
സജീവ കാലം | 2009–സജീവം |
അറിയപ്പെടുന്നത് |
ജീവിതരേഖ
തിരുത്തുകമേരിലാൻറിലെ സിൽവർ സ്പ്രിങ്ങിലെ സ്ലിഗോ പാർക്ക് ഹിൽസിൽ ആണ് ഷുഗർ വളർന്നത്. അവർ തുടർച്ചയായി മേരിലാന്റിൽ സ്ഥിതിചെയ്യുന്ന മോൺട്ഗോമറി ബ്ലെയർ ഹൈസ്കൂളിലും ആൽബർട്ട് ഐൻസ്റ്റീൻ ഹൈസ്കൂളിലും വിഷ്വൽ ആർട്ട്സ് സെന്ററിലും ആയിരുന്നു വിദ്യാഭ്യാസം നടത്തിയിരുന്നത്.[3] (അവിടെ പ്രസിഡൻഷ്യൽ സ്കോളർ കോമ്പറ്റിഷനിൽ [4]ഒരു സെമിഫൈനലിസ്റ്റ് ആയിത്തീരുകയും കൂടാതെ മോൺട്ഗോമറി കൗണ്ടിയിൽ അഭിമാനമായി ഇഡാ എഫ്. ഹൈമവീസ് വിഷ്വൽ ആർട്സ് അവാർഡ് കരസ്ഥമാക്കുകയും ചെയ്തു.[5]) ബ്ലെയറിൽ ആയിരുന്നപ്പോൾ പല കോമിക്കുകളിലും വരച്ചിരുന്നു.( "ദി സ്ട്രിപ്പ്" എന്ന സ്കൂൾ പത്രത്തെ സിൽവർ ചിപ്സ് എന്നു വിളിച്ചു) ന്യൂസ് പേപ്പറിലെ വ്യക്തിഗത എഴുത്ത്, എഡിറ്റിംഗ് മത്സരത്തിൽ കോമിക്കുകൾക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്തു. 2005- ൽ "ദി സ്ട്രിപ്പ്." എംപിപിഎസ് പുതിയ ഗ്രേഡിംഗ് പോളിസിയിൽ ഈ കോമിക്ക് ഒരു വെല്ലുവിളി തന്നെയായിരുന്നു [6]പിന്നീട് റെബേക്ക ന്യൂയോർക്കിലെ സ്കൂൾ ഓഫ് വിഷ്വൽ ആർട്സ് സ്കൂളിൽ ചേരുകയും ചെയ്തു.[7]
റെബേക്കയുടെ പിതാവ് റോബിൻറെ കാഴ്ചപ്പാടിൽ റെബേക്ക ഷുഗറും സഹോദരൻ സ്റ്റീവനും "യഹൂദ വികാരങ്ങൾ" ഉൾക്കൊള്ളുന്നവരായി വളർന്നവരാണ്. സ്കൈപ്പ് വഴി ഇരുവരും രക്ഷിതാക്കളോടൊപ്പം ഹാനക്ക മെഴുകുതിരിയുടെ വെളിച്ചം പതിവായി നിരീക്ഷിച്ചിരുന്നു.[8]
സിനിമകൾ
തിരുത്തുകവർഷം | സിനിമ | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2009–2012; 2015 | അഡ്വെൻച്യുർ ടൈം | കഥാകൃത്ത്, സ്റ്റോറിബോർഡ് കലാകാരൻ, ഗാനരചയിതാവ്, സ്റ്റോറിബോർഡ് റിവിഷനിസ്റ്റ്; | ടെലിവിഷൻ പരമ്പര |
2012 | ഹോട്ടൽ ട്രാൻസിൽവാനിയ | സ്റ്റോറിബോർഡ് കലാകാരൻ[9] | സിനിമ |
2012–സജീവം | സ്റ്റീവൻ യൂണിവേഴ്സ് | സ്രഷ്ടാവ്, ഡെവലപ്പർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ, കഥാകൃത്ത് എഴുത്തുകാരൻ, സ്റ്റോറിബോർഡ് കലാകാരൻ, ഗാനരചയിതാവ് | ടെലിവിഷൻ പരമ്പര |
2017 | OK K.O.! Let's Be Heroes | എഴുത്തുകാരനും അഭിനേതാക്കളും (അവസാന സ്ഥാനപ്പേരുകൾ) | ടെലിവിഷൻ പരമ്പര |
അവലംബം
തിരുത്തുക- ↑ "Rebecca Sugar – 30 Under 30: Hollywood". Forbes. December 17, 2012. Retrieved April 21, 2013.
- ↑ "Cartoon Network Announce New Show By Rebecca Sugar". Web Stoopid. 29 January 2013. Retrieved 8 February 2013.
- ↑ Cavna, Michael (November 1, 2013). "'Steven Universe' creator Rebecca Sugar is a Cartoon Network trailblazer". The Washington Post.
- ↑ "Two Students are Named Presidential Scholars". montgomeryschoolsmd.org. May 10, 2005. Retrieved October 22, 2016.
- ↑ French, Esther (January 14, 2013). "Successful Animator Credits Einstein's Visual Arts Center". Patch Media. Retrieved April 25, 2017.
- ↑ Goldstein, Jordan; Sekaran, Adith (November 14, 2005). "Silver Chips, Silver Chips Online, Silver Quill win in journalism competitions". Silver Chips Online. Retrieved October 19, 2017.
- ↑ Amidi, Amid (October 5, 2012). "Rebecca Sugar Is Cartoon Network's First Solo Woman Show Creator". CartoonBrew. Retrieved June 11, 2014.
- ↑ Moskowitz, Dan (May–June 2014). "Rebecca Sugar takes Hollywood by storm with hit cartoon show 'Steven Universe'". Temple Micah. Archived from the original on March 5, 2016. Retrieved March 1, 2016.
- ↑ Sugar, Rebecca (November 25, 2012). "I did some storyboards for Hotel Transylvania!". Tumblr. Retrieved May 6, 2013.
പുറം കണ്ണികൾ
തിരുത്തുക