ലിവർപൂൾ എഫ്.സി.

പ്രൊഫഷണൽ ഫുട്‌ബോൾ ക്ലബ്
(ലിവർപൂൾ എഫ്.സി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ലിവർപൂൾ ആസ്ഥാനമായ ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബാണ് ലിവർപൂൾ ഫുട്ബോൾ ക്ലബ് (ഇംഗ്ലീഷ്: Liverpool Football Club). ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബുകളിൽ കൂടുതൽ വിജയങ്ങൾ ലിവർപൂളിന്റെ പേരിലാണ്. ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പ് പതിനെട്ട് തവണയും[3] എഫ്.എ. കപ്പ് ഏഴ് തവണയും ലീഗ് കപ്പ് ഏഴ് തവണയും യുവെഫ ചാമ്പ്യൻസ് ലീഗ് ആറ് തവണയും നേടിയിട്ടുണ്ട്. ആൻഫീൽഡാണ് ലിവർപൂളിന്റെ സ്വന്തം തട്ടകം. [4]

ലിവർപൂൾ ഫുട്ബോൾ ക്ലബ്
The words "Liverpool Football Club" are in the centre of a pennant, with flames either side. The words "You'll Never Walk Alone" adorn the top of the emblem in a green design, "EST 1892" is at the bottom
പൂർണ്ണനാമംലിവർപൂൾ ഫുട്ബോൾ ക്ലബ്
വിളിപ്പേരുകൾദ് റെഡ്സ് (ചെമ്പട)
സ്ഥാപിതം3 ജൂൺ 1892; 132 വർഷങ്ങൾക്ക് മുമ്പ് (1892-06-03)[1]
മൈതാനംആൻഫീൽഡ്
(കാണികൾ: 53,394[2])
ഉടമഫെൻവേ സ്പോർട്സ് ഗ്രൂപ്പ്
ചെയർമാൻടോം വെർണർ
മാനേജർഅർനെ സ്ലോട്ട്
ലീഗ്പ്രീമിയർ ലീഗ്
2022-23പ്രീമിയർ ലീഗ്, അഞ്ചാമത്തേത് സ്ഥാനം
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Team colours
Team colours
 
ഹോം കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
എവേ കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
മൂന്നാം കിറ്റ്
Current season

1892-ലാണ് ക്ലബ് സ്ഥാപിതമായത്.അതിനടുത്ത വർഷം ഫുട്ബോൾ ലീഗിൽ അംഗമായി.ഈ ക്ലബ്ബ് രൂപീകരണം മുതലേ ആൻഫീൽഡിലാണ് കളിച്ചുതുടങ്ങിയത്.1970കളിലും '80കളിലും ബിൽ ഷാങ്ക്ലിയും ബോബ് പേയ്സ്ലിയും ചേർന്ന് 11 ലീഗ് പട്ടങ്ങളും ഏഴ് യൂറോപ്യൻ കിരീടങ്ങളും എന്ന തലത്തിലേയ്ക്ക് ക്ലബ്ബിനെ നയിച്ചപ്പോൾ ഇംഗ്ലണ്ടിലെയും യൂറോപ്പിലെയും വൻശക്തികളായി അവർ മാറി.റാഫേൽ ബെനിറ്റെസ് പരിശീലകനായും സ്റ്റീവൻ ജെറാഡ് ക്യാപ്റ്റനായും വന്നതോടെ മിലാന് എതിരായ 2005 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ജയിച്ചുകൊണ്ട് ഒരിക്കൽ കൂടി യൂറോപ്യൻ ചാമ്പ്യൻമാരായി വീണ്ടും ഉയർന്നുവന്നു.

ലിവർപൂൾ 306 ദശലക്ഷത്തോളം വാർഷിക വരുമാനത്തിൽ, 2013-14ൽ ലോകത്തിലെ തന്നെ ഒമ്പതാമത്തെ ഉയർന്ന-വരുമാനമുള്ള ഫുട്ബോൾ ക്ലബ്ബ് ആയിരുന്നു.[5] 2015ലെ ഫോർബ്സ് മാസികയുടെ കണക്കുകൾ പ്രകാരം $ 982 ദശലക്ഷത്തോളമാണ് ക്ലബ്ബിന്റെ സാമ്പത്തികമൂല്യം.[6] ക്ലബ്ബിന് കളിക്കളത്തിൽ പല ശത്രുതകളും ഉണ്ട്. അവയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, എവർട്ടൺ എന്നിവരുമായുള്ളതാണ് പ്രധാനം.

ചരിത്രം

തിരുത്തുക
 
ജോൺ ഹൗൾഡിങ്ങ്, ലിവർപൂൾ ഫുട്ബോൾ ക്ലബ്ബിന്റെ സ്ഥാപകൻ

ലിവർപൂൾ എഫ്.സി. ക്ലബ്ബിന്റെ പ്രസിഡന്റും ആൻഫീൽഡിന്റെ ഭൂവുടമയുമായ ജോൺ ഹൗൾഡിങ്ങും എവർട്ടൺ കമ്മിറ്റിയും തമ്മിലുള്ള തർക്കത്തിന് ശേഷമാണ് സ്ഥാപിതമായത് . ആൻഫീൽഡിലെ എട്ട് വർഷത്തിന് ശേഷം 1892ൽ എവർട്ടൺ ഗുഡിസൺ പാർക്കിലേയ്ക്ക് മാറുകയും, ജോൺ ഹൗൾഡിങ്ങ് ആൻഫീൽഡിൽ കളിക്കുന്നതിന് വേണ്ടി ലിവർപൂൾ ഫുട്ബോൾ ക്ലബ്ബിന് ജന്മം നൽകുകയും ചെയ്തു.[7] "എവർട്ടൺ എഫ്.സി. ആൻഡ് അത്ലെറ്റിക് ഗ്രൗണ്ട്സ് ലിമിറ്റഡ്" (എവർട്ടൺ അത്ലെറ്റിക് എന്ന് ചുരുക്കത്തിൽ) എന്നായിരുന്നു ആദ്യനാമം. ഇംഗ്ലീഷ് ഫുട്ബോൾ അസ്സോസിയേഷൻ ക്ലബ്ബിനെ എവർട്ടൺ എന്ന പേരുപയോഗിക്കാൻ അനുവദിക്കാതിരുന്നപ്പോൾ 1892 മാർച്ചിൽ ക്ലബ്ബ് ലിവർപൂൾ എഫ്.സി. എന്ന് പുനർനാമകരണം നടത്തി. പിന്നീട് മൂന്ന് മാസത്തിനുശേഷം ഔദ്യോഗികമായ അംഗീകാരം അവർ നേടിയെടുത്തു.അരങ്ങേറ്റസീസണിൽ തന്നെ അവർ ലങ്കാഷെയ്ർ ഫുട്ബോൾ ലീഗ് വിജയിച്ചു.1893-94 സീസണിൽ രണ്ടാം ഡിവിഷൻ ഫുട്ബോൾ ലീഗിലേയ്ക്ക് അവർ പ്രവേശിക്കുകയും ചെയ്തു.[8]. ഇവിടെ ഒന്നാം സ്ഥാനം നേടിയതോടെ ക്ലബ്ബ് ഒന്നാം ഡിവിഷനിലേയ്ക്ക് ഉയർത്തപ്പെട്ടു. 1901ലും 1906ലും അവർ ഒന്നാം ഡിവിഷനും വിജയിച്ചു.[9]

1914 ൽ ആദ്യ എഫ്.എ. കപ്പ് ഫൈനൽ കളിച്ചു , പക്ഷേ 1-0 എന്ന സ്കോറിന് ബേൺലിയോട് പരാജയപ്പെട്ടു.1922ലും 1923ലും തുടർച്ചയായി ലീഗ് ചാമ്പ്യൻഷിപ്പ് ജയിച്ച ടീം പക്ഷെ, 1946-47 സീസണിൽ പഴയ വെസ്റ്റാം യുണൈറ്റഡ് സെന്റെർ-ഹാഫ് ജോർജ് കേയുടെ കീഴിൽ അഞ്ചാമത്തെ ഒന്നാം ഡിവിഷൻ കിരീടം നേടുന്നത് വരെ കിരീടങളൊന്നും നേടിയിട്ടില്ല..[10] 1950ൽ ആഴ്സനലിനെതിരെ അവർ രണ്ടാമത്തെ കപ്പ് ഫൈനലും പരാജയപ്പെട്ടു.[11] 1953-54 സീസണിൽ ക്ലബ്ബ് രണ്ടാം ഡിവിഷനിലേയ്ക്ക് തരംതാഴ്ത്തപ്പെട്ടു.[12] ബിൽ ഷാങ്ക്ലി മാനേജരായിവന്ന് അധികം വൈകാതെ 1958-59 എഫ്.എ.കപ്പിൽ അവർ ലീഗ് ക്ലബ്ബ് അല്ലാത്ത വേഴ്സെസ്റ്റെർ സിറ്റിയോടും തോൽവിയറിഞ്ഞു. അദ്ദേഹത്തിന്റെ വരവോടെ 24 കളിക്കാരെ പുറത്ത് വിടുകയും, ആൻഫീൽഡിലെ ബൂട്ട് സ്റ്റോറേജ് റൂം പരിശീലകർക്ക് തന്ത്രങ്ങൾ മെനയുവാനുള്ള ഒരിടമാക്കി മാറ്റുകയും ചെയ്തു. ഷാങ്ക്ലിയും മറ്റ് ബൂട്ട് റൂമങ്ങളായ ജോ ഫാഗൻ, റുബൻ ബെന്നെറ്റ്, ബോബ് പെയ്സ്ലീ എന്നിവരും ചേർന്ന് ക്ലബ്ബിന് പുതിയൊരു രൂപം നൽകി.[13]

 
പഴയ മാനേജർ ബിൽ ഷാങ്ക്ലിയുടെ പ്രതിമ ആൻഫീൽഡ് സ്റ്റേഡിയത്തിനു വെളിയിൽ.

1962ൽ ക്ലബ്ബ് വീണ്ടും ഫസ്റ്റ് ഡിവിഷനിലേയ്ക്ക് തിരിച്ചെത്തുകയും 17 വർഷത്തിലാദ്യമായി, 1964ൽ കിരീടം നേടുകയും ചെയ്തു.1965ൽ ക്ലബ്ബ് അവരുടെ ആദ്യ എഫ്.എ. കപ്പ് വിജയം നേടി. 1966ൽ ഫസ്റ്റ് ഡിവിഷൻ ജേതാക്കളായെങ്കിലും, അതേ സീസണിലെ യൂറോപ്യൻ കപ്പ് വിന്നേഴ്സ് കപ്പ് ഫൈനലിൽ ബൊറൂസ്സിയ ഡോർട്ട്മുണ്ടിനോട് തോൽവി രുചിച്ചു.[14] ലിവർപൂൾ 1972-73 സീസണിൽ ലീഗും യുവേഫ കപ്പും ഉൾപ്പെടെ ഡബ്ബിൾ കിരീടം എന്ന നേട്ടം കരസ്ഥമാക്കി. അതിനടുത്ത വർഷം വീണ്ടും എഫ്.എ. കപ്പ് വിജയിച്ചു. ഷാങ്ക്ലി അടുത്ത് തന്നെ വിരമിച്ച്, പകരം അദ്ദേഹത്തിന്റെ സഹായിയായ ബോബ് പെയ്സ്ലി പരിശീലകനായി.[15] 1976ൽ പെയ്സ്ലിയുടെ രണ്ടാം സീസണിൽ, ക്ലബ്ബ് ലീഗ് കിരീടവും യുവേഫ കപ്പും ഉൾപ്പെടെ മറ്റൊരു ഡബ്ബിളും നേടി. അതിനടുത്ത സീസണിൽ, ക്ലബ്ബ് ആദ്യമായി ലീഗ് കിരീടം നിലനിർത്തുകയും, യൂറോപ്യൻ കപ്പ് വിജയിക്കുകയുമുണ്ടായി. പക്ഷെ, 1977ലെ എഫ്.എ. കപ്പ് ഫൈനലിൽ പരാജയം നേടി. ലിവർപൂൾ യൂറോപ്യൻ കപ്പ് 1978ൽ നിലനിർത്തി. 1979ൽ ഫസ്റ്റ് ഡിവിഷൻ കിരീടം തിരിച്ചുപിടിച്ചു.[16] ഒരു പരിശീലകനെന്ന നിലയിൽ, 9 സീസണുകളിലായി, പെയ്സ്ലിയ്ക്ക് കീഴിൽ ലിവർപൂൾ മൂന്ന് യൂറോപ്യൻ കപ്പുകൾ, ഒരു യുവേഫ കപ്പ്, ആറ് ലീഗ് കിരീടങ്ങൾ, മൂന്ന് തുടർച്ചയായ ലീഗ് കപ്പുകൾ എന്നിവയുൾപ്പെടെ 21 ട്രോഫികളാണ് കരസ്ഥമാക്കിയത്. [17]

പെയ്സ്ലി 1983ൽ വിരമിക്കുകയും അദ്ദേഹത്തിന്റെ സഹായിയായ ജോ ഫാഗൻ പകരം ചുമതലയേൽക്കുകയും ചെയ്തു.[18] ഫാഗന്റെ ആദ്യ സീസണിൽ തന്നെ ലിവർപൂൾ ലിവർപൂൾ ലീഗ്, ലീഗ് കപ്പ്, യൂറോപ്യൻ കപ്പ് എന്നിവ നേടി. ഒരു സീസണിൽ മൂന്ന് ട്രോഫികൾ വിജയിക്കുന്ന ആദ്യ ഇംഗ്ലീഷ് ക്ലബ്ബ് എന്ന റെക്കോർഡും അതോടെ കുറിക്കപ്പെട്ടു. [19] 1985ൽ ലിവർപൂൾ വീണ്ടും യൂറോപ്യൻ കപ്പിന്റെ ഫൈനലിൽ എത്തി. ബെൽജിയത്തിലെ ഹെയ്സൽ സ്റ്റേഡിയത്തിൽ, യുവന്റസുമായുള്ള ഈ മത്സരത്തിന്റെ കിക്കോഫിന് മുൻപ് ലിവർപൂൾ അനുകൂലികൾ അച്ചടക്കം ലംഘിച്ച്, രണ്ട് ടീമിന്റെയും ആരാധകരെ വേർതിരിച്ചിരുന്ന അതിർത്തി തകർത്തുകൊണ്ട് യുവന്റസ് ആരാധകരെ ആക്രമിച്ചു. ആളുകളുടെ ഭാരം താങ്ങാനാവാതെ സ്റ്റേഡിയത്തിന്റെ മതിൽ തകർന്ന് വിണ് 39 പേർ കൊല്ലപ്പെട്ട ഈ സംഭവം പിന്നീട് ഹെയ്സൽ സ്റ്റേഡിയം ദുരന്തം എന്നറിയപ്പെട്ടു. രണ്ട് ക്ലബ്ബിന്റെയും പരിശീലകരുടെ എതിർപ്പ് വകവെയ്ക്കാതെ നടന്ന മത്സരത്തിൽ ലിവർപൂൾ യുവന്റസിനോട് 1-0 എന്ന സ്കോറിന് പരാജയപ്പെട്ടു. ഈ ദുരന്തത്തിന്റെ അനന്തരഫലമായി ഇംഗ്ലിഷ് ക്ലബ്ബുകളെ അഞ്ച് വർഷത്തേയ്ക്ക് യൂറോപ്യൻ കോമ്പറ്റീഷനുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി. ലിവർപൂളിന് ആദ്യം പത്ത് വർഷത്തെ വിലക്ക് കിട്ടിയെങ്കിലും, പിന്നീടത് ആറ് വർഷമാക്കി ചുരുക്കി. മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് 14 ലിവർപൂൾ ആരാധകർക്ക് ശിക്ഷാവിധികൾ ലഭിച്ചു. [20]

 
ഹിൽസ്ബൊറോ ദുരന്തത്തിൽ കൊല്ലപ്പെട്ട 96 ആരാധകരുടെ പേരുകൾ മുദ്രണം ചെയ്തിട്ടുള്ള ഹിൽസ്ബൊറോ സ്മാരകം.

ദുരന്തത്തിന് കുറച്ച് മുമ്പായി ഫാഗൻ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നതിനാൽ കെന്നി ഡാൽഗ്ലീഷ് ഒരു പ്ലെയർ-മാനേജറായി ചുമതലയേറ്റു.[21] അദ്ദേഹത്തിന്റെ ഉദ്യോഗകാലാവധിയിൽ, ക്ലബ്ബ് മറ്റൊരു മൂന്ന് ലീഗ് ചാമ്പ്യൻഷിപ്പുകളും രണ്ട് എഫ്.എ. കപ്പുകളും നേടി. 1985-86 സീസണിൽ ക്ലബ്ബ് ഒരു ലീഗും കപ്പുമുൾപ്പെടെ ഡബ്ബിൾ തികച്ചു. പക്ഷെ 1989ൽ നടന്ന ഹിൽസ്ബൊറോ ദുരന്തം ലിവർപൂളിന്റെ വിജയപ്രഭയ്ക്ക് മങ്ങലേൽപ്പിച്ചു. ആ വർഷം ഏപ്രിൽ 15ന് നോട്ടിങ്ങാം ഫോറസ്റ്റുമായുള്ള എഫ്.എ. കപ്പ് സെമിഫൈനൽ നടന്ന് കൊണ്ടിരിക്കുമ്പോൾ നൂറുകണക്കിന് ലിവർപൂൾ ആരാധകർക്ക് മേഖലാപരിധി മറികടന്ന തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റു. [22] ഈ ദുരന്തത്തിനു ശേഷം 96 ക്ലബ്ബ് അനുകൂലികൾ കൊല്ലപ്പെട്ടു [23] ഹിൽസ്ബൊറോ ദുരന്തത്തിനു ശേഷം സ്റ്റേഡിയം സുരക്ഷയേക്കുറിച്ച് സർക്കാർ ഒരു പുനഃപരിശോധന നടത്തി. തത്ഫലമായി പുറത്തുവന്ന ടെയ്ലർ റിപ്പോർട്ട് ഒരു നിയമനിർമ്മാണതിന് വഴിതെളിയിച്ചു. ഇത് പ്രകാരം മുൻനിര ഡിവിഷനിലെ ക്ലബ്ബുകൾക്കെല്ലാം മുഴുവൻ പേർക്കും ഇരിക്കാവുന്ന വിധത്തിലുള്ള സ്റ്റേഡിയങ്ങൾ ഉണ്ടായിരിക്കണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടു. പോലീസ് നിയന്ത്രണത്തിൽ വന്ന പിഴവ് മൂലമുണ്ടായ ക്രമാധികമായ തിക്കും തിരക്കുമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കി.[24]

1988-89 സീസൺ അവസാനിക്കുമ്പോഴേയ്ക്കും ലിവർപൂൾ കിരീടത്തിലേയ്ക്ക് വളരെ അടുത്തിരുന്നു. ലിവർപൂൾ ആഴ്സനലുമായി പോയിന്റുകളിലും ഗോൾ വ്യത്യാസത്തിലും തുല്യത പാലിച്ചെങ്കിലും, സീസണിന്റെ അവസാനമുണ്ടായ നേർക്കുനേർ പോരാട്ടത്തിൽ ആഴ്സനൽ അവസാന മിനുട്ടിൽ സ്കോർ ചെയ്തതോടെ മൊത്തം നേടിയ ഗോളുകളുടെ കണക്കിൽ അവർക്ക് കിരീടം നഷ്ടപ്പെട്ടു. [25]

ഹിൽസ്ബൊറോ ദുരന്തവും അതിന്റെ പ്രത്യാഘാതങ്ങളും ഒരു കാരണമായി എടുത്ത് പറഞ്ഞുകൊണ്ട് ഡാൽഗ്ലിഷ് 1991ൽ വിരമിച്ചു. അദ്ദേഹത്തിന് പകരം മുൻതാരം ഗ്രെയ്ം സൗനെസ്സ് കടന്നുവന്നു.[26] ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ലിവർപൂൾ 1992ലെ എഫ്.എ.കപ്പ് ഫൈനൽ വിജയിച്ചു. പക്ഷേ അവരുടെ ലീഗിലെ പ്രകടനങ്ങൾ ദയനീയമായിരുന്നു. തുടർച്ചയായി രണ്ട് വർഷവും ആറാം സ്ഥാനത്ത് വന്നതോടെ 1994 ജനുവരിയിൽ ഇദ്ദേഹം പിരിച്ചുവിടപ്പെട്ടു. സൗനെസ്സിനു പകരം റോയ് ഇവാൻസ് വന്നതോടെ ലിവർപൂൾ 1995ലെ ലീഗ് കപ്പ് ഫൈനൽ വിജയിച്ചു. ഇവാൻസിനു കീഴിൽ കുറച്ച് കിരീടപ്പോരാട്ടങ്ങൾ നടത്തിയെങ്കിലും 1996ലും 1998ലുമായി നേടിയ മൂന്നാം സ്ഥാനങ്ങൾ അവർക്ക് ആ സമയത്ത് നേടാനാവുന്നതിൽ മികച്ചതായിരുന്നു. പിന്നീട് 1998-99 സീസണിൽ ജെറാർഡ് ഹൗളിയെർ സഹപരിശീലകനായി വരുകയും അതേ വർഷം നവംബറിൽ ഇവാൻസ് രാജി വച്ചതോടെ പ്രധാനപരിശീലകനായിത്തീരുകയും ചെയ്തു. [27] 2001ൽ, ഹൗളിയറിനു കീഴിൽ ലിവർപൂൾ എഫ്.എ. കപ്പ്, ലീഗ് കപ്പ്, യുവേഫ കപ്പ് എന്നിവയുൾപ്പെടെ ട്രെബിൾ തികച്ചു.[28] 2001-02 സീസണിൽ ഹൗളിയർ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായപ്പോൾ ലിവർപൂൾ പ്രീമിയർ ലീഗ് സീസണിൽ ആഴ്സനലിനു പുറകിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. [29] 2003ൽ ഒരു ലീഗ് കപ്പ് കൂടി അവർ വിജയിച്ചെങ്കിലും ശേഷമുള്ള രണ്ട് സീസണുകളിലും കിരീടപ്പോരാട്ടം നടത്തുന്നതിൽ പരാജയപ്പെട്ടു.

 
2005ൽ നേടിയ അഞ്ചാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടം

2003-04 സീസണൊടുവിൽ ഹൗളിയർക്ക് പിൻഗാമിയായി റാഫേൽ ബെനിറ്റെസ് വന്നു. ബെനിറ്റെസിന്റെ ആദ്യസീസണിൽ പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തെങ്കിൽപ്പോലും 2004-05 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അവർ ജേതാക്കളായി. ഇസ്താംബൂളിൽ നടന്ന ഇറ്റാലിയൻ ക്ലബ്ബ് എ.സി. മിലാനെതിരെ ആദ്യപകുതിയിൽ 3-0 ന് പുറകിൽ നിന്ന് രണ്ടാം പകുതിയിൽ മൂന്ന് ഗോളും തിരിച്ചടിച്ച് പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2 എന്ന സ്കോറിന് വിജയിച്ച് ചെമ്പട കിരീടമുയർത്തിയത് ലോകഫുട്ബോളിലെത്തന്നെ അവിസ്മരണീയമായ സംഭവങ്ങളിലൊന്നാണ്.[30] അതിനടുത്ത സീസണിൽ ലിവർപൂൾ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനവും വെസ്റ്റാം യുണൈറ്റഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി എഫ്.എ. കപ്പും നേടി.[31] 2007ലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂൾ മിലാനുമായി വീണ്ടും നേർക്ക്നേർ വന്നെങ്കിലും, 2-1 എന്ന സ്കോറിന് മിലാൻ വിജയിച്ചു. [32] 2008-09 സീസണിൽ ലിവർപൂൾ 86 പോയിന്റോടെ അവരുടെ ഏറ്റവുമുയർന്ന പ്രീമിയർ ലീഗിലെ പോയിന്റ്സ് ടോട്ടൽ നേടുകയും മാഞ്ചെസ്റ്റർ യുണൈറ്റഡിന് പുറകിൽ റണ്ണേഴ്സപ്പ് ആവുകയും ചെയ്തു.[33]

2009-10 സീസണിൽ ലിവർപൂൾ ഏഴാം സ്ഥാനത്തേയ്ക്ക് വീണതോടെ ചാമ്പ്യൻസ് ലീഗ് യോഗ്യത ക്ലബ്ബിനു നഷ്ടമായി. ഇതേത്തുടർന്ന് ബെനിറ്റെസ് സ്ഥാനമൊഴിഞ്ഞു.[34] പകരം ഫുൾഹാമിന്റെ കോച്ചായിരുന്ന റോയ് ഹോഗ്സൺ ക്ലബ്ബിലെത്തി .[35] 201-11 സീസണിൽ പാപ്പരത്തത്തിന്റെ വക്കോളമെത്തിയ ക്ലബ്ബിന്റെ വിൽപ്പന അവശ്യപ്പെട്ട് കുടിശ്ശികക്കാർ കോടതി നടപടികളുമായി നീങ്ങി. ക്ലബ്ബിന്റെ ഉടമസ്ഥരായ ടോം ഹിക്ക്സിന്റെയും ജോർജ്ജ് ജില്ലെറ്റിന്റെയും താല്പര്യങ്ങൾക്ക് വിരുദ്ധമായി ഹൈക്കോടതി ക്ലബ്ബിനെ വിൽപ്പനയ്ക്കിട്ടു. വിൽപ്പനലേലത്തിൽ വിജയിച്ച ഫെൻവേ സ്പോർട്സ് ഗ്രൂപ്പിന്റെയും ബോസ്റ്റൺ റെഡ് സോക്ക്സിന്റെയും ഉടമയായ ജോൺ ഡബ്ല്യു. ഹെൻറി 2010 ഒക്ടോബറിൽ ലിവർപൂളിന്റെ ഉടമസ്ഥതയേറ്റു .[36] ആ സീസണിന്റെ ആരംഭം മുതലുള്ള ക്ലബ്ബിന്റെ മോശമായ ഫലങ്ങൾ ഹോഗ്സണിന്റെ പുറത്താകലിനും, പഴയ കളിക്കാരനും മാനേജരുമായ കെന്നി ഡാൽഗ്ലീഷിന്റെ തിരിച്ചുവരവിനും ഇടയാക്കി.[37] 2012ൽ കാർഡിഫ് സിറ്റിയോട് ലീഗ് കപ്പ് ഫൈനലിൽ ജയിച്ച ക്ലബ്ബ് അതേ വർഷം എഫ്.എ.കപ്പ് ഫൈനലിൽ ചെൽസിയോട് പരാജയപ്പെട്ടു. എങ്കിൽപ്പോലും 2011-12 പ്രീമിയർ ലീഗ് സീസണിൽ അവർക്ക് ഏട്ടാം സ്ഥാനമാണ് നേടാനായത്. ക്ലബ്ബിന്റെ 18 വർഷത്തിനിടയിലെ ഏറ്റവും മോശമായ ലീഗ് ഫോം ഡാൽഗ്ലീഷിന്റെ പുറത്താക്കലിനിടയാക്കി.[38][39] 2012-13 സീസണിൽ ബ്രണ്ടൻ റോജേഴ്സ് പകരം സ്ഥാനമേറ്റു.[40] റോജേഴ്സിന്റെ ആദ്യസീസണിൽ ലിവർപൂൾ ഏഴാംസ്ഥാനവും 2013-14 സീസണിൽ അപ്രതീക്ഷിതമായ ഒരു കിരീടപ്പോരാട്ടത്തിലേയ്ക്ക് ഉയർന്നുവരുകയും മാഞ്ചെസ്റ്റർ സിറ്റിയ്ക്ക് പുറകിൽ രണ്ടാം സ്ഥാനവും നേടി. ഇതേത്തുടർന്ന് ചാമ്പ്യൻസ് ലീഗിലേയ്ക്ക് തിരിച്ച് വരുകയും ചെയ്തു.[41][42] 2014-15 സീസണിലെ മോശം പ്രകടനം ലിവർപൂളിനെ ആറാം സ്ഥാനത്തേയ്ക്കെത്തിക്കുകയും, 2015-16 സീസണിലെ മോശം തുടക്കവും റോജേഴ്സിനെ സ്ഥാനഭ്രഷ്ടനാക്കി. [43] ഒക്ടോബർ 8നു ജർമ്മൻകാരനായ യർഗ്ഗൻ ക്ലോപ്പ് ലിവർപൂൾ പരിശീലകനായി നിയമിതനായി.[44] ഇദ്ദേഹം ലിവർപൂളിന്റെ ചരിത്രത്തിലെ മൂന്നാമത്തെ വിദേശ പരിശീലകനാണ്.ക്ലോപ്പിന് കീഴിൽ 2019 ചാംപ്യൻസ് ലീഗ് ഫൈനലിൽ ടോട്ടൻഹാമിനെ തോൽപ്പിച്ച് ലിവർപൂൾ ആറാം വട്ടം യൂറോപ്യൻ ചാമ്പ്യൻമാരായി. [45]

ചിഹ്നവും കുപ്പായവും

തിരുത്തുക
 
1892 മുതൽ 1896 വരെയുള്ള ലിവർപൂളിന്റെ ഹോം കുപ്പായങ്ങൾ [46]

ലിവർപൂളിന്റെ ചരിത്രത്തിലധികവും ചുവപ്പാണ് അവരുടെ പരമ്പരാഗത നിറങ്ങൾ. പക്ഷേ ക്ലബ്ബ് രൂപീകരിക്കപ്പെടുമ്പോൾ അവരുടെ കിറ്റ് അതേ കാലത്ത് തന്നെയുള്ള എവർട്ടൺ കിറ്റിനോട് സാദൃശ്യമുള്ളതായിരുന്നു. നീലയും വെള്ളയും ഇടകലർന്ന കിറ്റുകളായിരുന്നു 1894 വരെ അവർ ഉപയോഗിച്ചിരുന്നത്. പിന്നീട് ലിവർപൂൾ നഗരത്തിന്റെ തനത് നിറമായ ചുവപ്പിനെ അവർ കൈക്കൊണ്ടു. [7] നഗരത്തിന്റെ പ്രതീകമായ ലിവർ പക്ഷിയെ 1901ൽ അവർ അവരുടെ ബാഡ്ജിലേയ്ക്ക് ദത്തെടുത്തു. എങ്കിൽപ്പോലും ഇത് 1955 വരെ അവരുടെ കിറ്റിൽ സംയോജിപ്പിച്ചിരുന്നില്ല. 1964ൽ മാനേജർ ബിൽ ഷാങ്ക്ലി മുഴുവൻ ചുവപ്പ് നിറത്തിലുള്ള കളിക്കുപ്പായം കൊണ്ടുവരാൻ തീരുമാനിച്ചതുവരെ അവർ ചുവപ്പ് ഷർട്ടും വെള്ളനിറത്തിലുള്ള ഷോർട്ട്സുമാണ് ധരിച്ചിരുന്നത്.[46] ലിവർപൂൾ ആദ്യമായി ചുവപ്പ് കുപ്പായം ധരിച്ചത് ആർ.എസ്.സി ആൻഡർലെക്റ്റിനെതിരെയാണെന്ന് ഇയാൻ സെന്റ്: ജോൺ അദ്ദേഹത്തിന്റെ ആത്മകഥയിൽ ഓർമ്മിച്ചെടുത്തിട്ടുണ്ട്.

നിറങ്ങൾ മനശസ്ത്രപരമായി ശക്തമായ സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം [ഷാങ്ക്ലി] ചിന്തിച്ചിരുന്നു. ചുവപ്പ് എന്നാൽ അപകടമെന്നും അധികാരമെന്നും കരുതിയിരുന്നു. ഒരു ദിവസം ഡ്രെസ്സിങ്ങ് റൂമിലേയ്ക്ക് വന്ന അദ്ദേഹം ഒരു ജോഡി ചുവന്ന ഷോർട്ട്സ് റോണി യീറ്റ്സിനു നേർക്കെറിഞ്ഞ് കൊണ്ട് ഇപ്രകാരം പറഞ്ഞു. "ഈ ഷോർട്ട്സ് ധരിക്കൂ, എങനെയുണ്ടെന്ന് നമുക്ക് കാണാം" "ക്രൈസ്റ്റ്, റോണീ, നീ ആകർഷണീയനും ഭയപ്പെടുത്തുന്നവനുമായി കാണുന്നു. നീ 7 അടി ഉയരമുള്ളവനായി തോന്നിക്കുന്നു." "ബോസ്സ്, എങ്കിലെന്തുകൊണ്ട് ഇത് മുഴുവനുമായിക്കൂടാ?" ഞാൻ നിർദ്ദേശിച്ചു. "എന്തുകൊണ്ട് ചുവന്ന സോക്സ് ധരിച്ചുകൂടാ? നമുക്കിതെല്ലാം ചുവപ്പാക്കാം" ഷാങ്ക്ലി സമ്മതിച്ചു. അങ്ങനെ ഒരു പ്രതീകാത്മകമായ കിറ്റ് അവിടെ പിറന്നു.[47]


ലിവർപൂളിന്റെ എവേ കിറ്റിൽ പലപ്പോഴും മുഴുവൻ മഞ്ഞയോ അല്ലെങ്കിൽ വെളുത്ത ഷർട്ടും കറുപ്പ് ഷോർട്ട്സും അല്ലാതെ മറ്റു നിറങ്ങൾ വരാറില്ല. പക്ഷേ, മുഴുവൻ ചാരനിറത്തിലുള്ള കിറ്റ് 1987ലും 1991-92ലെ ക്ലബ്ബിന്റെ ശതാബ്ദിസീസൺ വരേയ്ക്കും ഉപയോഗിച്ചിരുന്നു. പിന്നീട് ക്ലബ്ബ് പച്ച ഷർട്ടും വെളുത്ത ഷോർട്ട്സും ഉപയോഗിച്ചു. 1990കളിൽ സ്വർണ്ണനിറവും കടുംനീലനിറവും, തെളിഞ്ഞ മഞ്ഞനിറം, കറുപ്പും ചാരനിറവും എന്നിങ്ങനെ വിവിധ നിറങ്ങളുടെ സമന്വയം തന്നെയുണ്ടായിരുന്നു. 2008-09 സീസണിൽ ചാരനിറത്തിലുള്ള കിറ്റ് ഇറക്കുന്നതു വരെ ക്ലബ്ബ് വെളുപ്പ്, മഞ്ഞ എന്നിങ്ങനെ ഒന്നിടവിട്ട് എവേകിറ്റുകൾ മാറ്റിക്കൊണ്ടിരുന്നു. പലപ്പോഴും ഒരു ടീമിന്റെ ഹോം കിറ്റുമായി മറ്റൊരു ടീമിന്റെ എവേ കിറ്റിന് സാദൃശ്യം വരുമ്പോഴുള്ള പ്രശ്നങ്ങളുള്ളതിനാൽ, യൂറോപ്യൻ എവേ മത്സരങ്ങൾക്ക് വേണ്ടി ഒരു മൂന്നാം കിറ്റും രൂപകൽപ്പന ചെയ്തിട്ടുണ്ട്. 2012-13 സീസൺ മുതൽ അമേരിക്കൻ സ്പോർട്സ് വെയർ നിർമ്മാതാക്കളായ വാരിയർ സ്പോർട്സാണ് ക്ലബ്ബിന്റെ കിറ്റ് നിർമ്മാതാക്കൾ.[48] 2015 ഫെബ്രുവരിയിൽ വാരിയർ സ്പോർട്സിന്റെ പിതൃകമ്പനിയായ ന്യൂ ബാലൻസ് ക്ലബ്ബിന്റെ കിറ്റുകൾ സ്പോൺസർ ചെയ്യുന്നതായി പ്രഖ്യാപിച്ചു. [49] അംബ്രോ, റീബോക്ക്, അഡിഡാസ് എന്നിവയാണ് ക്ലബ്ബ് ഇതിനുമുമ്പ് ധരിച്ചിട്ടുള്ള ബ്രാന്റഡ് ഷർട്ടുകൾ. [50]

 
ഷാങ്ക്ലി ഗേറ്റിൽ ആലേഖനം ചെയ്തിട്ടുള്ള ലിവർപൂളിന്റെ ക്രെസ്റ്റ്

1979ൽ ഹിറ്റാച്ചിയുമായി ഇടപാട് ആരംഭിച്ചതോടെ സ്പോൺസറുടെ ചിഹ്നം ഷർട്ടിൽ ഉൾപ്പെടുത്തിയ ആദ്യ ഇംഗ്ലീഷ് ക്ലബ്ബ് എന്ന ഖ്യാതി ലിവർപൂൾ നേടി.[51] അന്നുSമുതൽ ക്രൗൺ പെയ്ന്റ്സ്, കേൻഡി, കാൾസ്ബെർഗ് സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് എന്നിവർ ക്ലബ്ബിനെ സ്പോൺസർ ചെയ്തുവന്നു. 1992ൽ പ്രശസ്ത ബിയർ കമ്പനിയായ കാൾസ്ബെർഗുമായി ചെയ്ത കരാർ ഇംഗ്ലീഷ് മുൻനിര ക്ലബ്ബുകളുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഒന്നാണ്. [52] 2010-11 സീസൺ മുതൽ സ്റ്റാൻഡേർഡ് ചാർട്ടേഡ് ആണ് ക്ലബ്ബിന്റെ പ്രായോജകർ.[53]

ലിവർപൂളിന്റെ ബാഡ്ജ് നഗരത്തിന്റെ പ്രതീകമായ ലിവർ പക്ഷിയെ ആധാരമാക്കിയുള്ളതാണ്. ഇത് ആദ്യം ഒരു ഫലകത്തിനുള്ളിൽ അനാവരണം ചെയ്ത നിലയിലായിരുന്നു. 1992ൽ ക്ലബ്ബിന്റെ ശതാബ്ദി സ്മരണകൾ നിലനിർത്തുന്നതിനായി ഷാങ്ക്ലി ഗേറ്റിനെ പ്രതിനിധീകരിച്ചുകൊണ്ട് പുതിയൊരു ബാഡ്ജ് അവതരിപ്പിച്ചു. അടുത്ത വർഷം ആൻഫീൽഡിനു വെളിയിലുള്ള ഹിൽസ്ബൊറോ ദുരന്തത്തിൽ മരണമടഞ്ഞ ആളുകളുടേ സ്മരണകളുടെ പ്രതിരൂപമായ ഇരട്ട ജ്വാലകൾ ബാഡ്ജിനിരുവശത്തും ഉൾക്കൊള്ളിച്ചു.[54] 2012ൽ വാരിയർ സ്പോർട്സ് ഫലകവും ഗേറ്റുകളും ബാഡ്ജിൽ നിന്നും മാറ്റി 1970കളിൽ ലിവർപൂൾ ധരിച്ചിരുന്ന രൂപത്തിലേയ്ക്ക് കൊണ്ടുവന്നു. ജ്വാലകൾ ഷർട്ടിന്റെ കോളറിന് പുറകിലെയ്ക്ക് മാറ്റുകയും ഹിൽസ്ബൊറൊ ദുരന്തത്തിൽ മരണമടഞ്ഞവരുടെ ഓർമ്മയ്ക്കായി "96" എന്ന് ജ്വാലകൾക്ക് നടുവിൽ വരുത്തുകയും ചെയ്തു.[55]

 
ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡ്

ആൻഫീൽഡ് 1884ൽ സ്റ്റാൻലീ പാർക്കിന് സമീപത്തുള്ള ഭൂമിയിലാണ് നിർമ്മിക്കപ്പെട്ടത്.ജോൺ ഹൗൾഡിങ്ങുമായുള്ള വാടകത്തർക്കത്തിന്റെ പേരിൽ ഗൂഡിസൺ പാർക്കിലേയ്ക്ക് മാറുന്നത് വരെ ഈ സ്റ്റേഡിയം എവർട്ടണായിരുന്നു ഉപയോഗിച്ചിരുന്നത്.[56] ഒഴിഞ്ഞ ഗ്രൗണ്ടുമായി ഹൗൾഡിങ്ങ് 1892ൽ ലിവർപൂൾ എഫ്.സി. സ്ഥാപിച്ച അന്നുമുതൽ ഈ ക്ലബ്ബ് ആൻഫീൽഡിലാണ് കളിച്ചിരുന്നത്. ഈ സ്റ്റേഡിയത്തിന് 20,000 പേരെ ഉൾക്കൊള്ളാനുള്ള ശേഷി ഉണ്ടായിട്ടുപോലും ലിവർപൂളിന്റെ ആദ്യമാച്ച് കാണാനായി എത്തിയത് 100 കാണികൾ മാത്രമാണ്.[57]

ആൻഫീൽഡിന്റെ ശേഷി വികസിപ്പിക്കുന്നതീലുള്ള പരിമിതികൾ മൂലം ലിവർപൂൾ 2002-ൽ അടുത്തുള്ള സ്റ്റാൻലി പാർക്ക് സ്റ്റേഡിയത്തിലേക്ക് നീങ്ങാൻ പദ്ധതിയിട്ടു. [58] 2004 ജൂലായിൽ പ്ലാനിങ്ങ് അനുമതി ലഭിക്കുകയും, [59] 2006 സെപ്റ്റംബറിൽ, ലിവർപൂൾ നഗര കൗൺസിൽ ക്ലബ്ബിന് 999 വർഷത്തേയ്ക്ക് ആ സ്ഥലം പാട്ടത്തിന് നൽകാൻ അനുവദിക്കുകയും ചെയ്തു. [60] 2007 ഫെബ്രുവരിയിൽ ടോം ഹിക്ക്സും ജോർജ്ജ് ജില്ലറ്റും ക്ലബ്ബ് ഏറ്റെടുത്തതിന് ശേഷം, വരാനിരിക്കുന്ന സ്റ്റേഡിയം പുനർരൂപകൽപ്പന ചെയ്തു. പുതിയ ഡിസൈൻ 2007 നവംബറിൽ കൗൺസിലിന്റെ അംഗീകാരം നേടി. HKS, Inc. സ്റ്റേഡിയം പണിയാൻ കരാറെടുത്തു. 2011 ഓഗസ്റ്റിൽ 60,000 കാണികളെ ഉൾക്കൊള്ളുന്ന സ്റ്റേഡിയം തുറക്കാൻ തീരുമാനിച്ചിരുന്നു. [61] 2008 ഓഗസ്റ്റിൽ, 300 ദശലക്ഷം പൗണ്ട് മുടക്കി സ്റ്റേഡിയം വികസിപ്പിക്കുന്നതിൽ ഉടമസ്ഥർക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായപ്പോൾ ഈ പ്രൊജക്റ്റ് നിർത്തിവെയ്ക്കുകയും ചെയ്തു. [62] 2012 ഒക്ടോബറിൽ, ലിവർപൂളിന്റെ പുതിയ ഉടമസ്ഥരായ ഫെൻവേ സ്പോർട്സ് ഗ്രൂപ്പ് അവരുടെ നിലവിലെ സ്റ്റേഡിയമായ ആൻഫീൽഡ് പുതുക്കിപ്പണിയാനും സ്റ്റാൻലീ പാർക്ക് പ്രോജക്റ്റ് ഉപേക്ഷിക്കാനും തീരുമാനിച്ചു. വികസത്തിന്റെ ഭാഗമായി ആൻഫീൽഡിന്റെ കാണികളെ ഉൾക്കൊള്ളാനുള്ള ശേഷി 45,276ൽ നിന്നും ഏകദേശം 60,000ത്തിലേയ്ക്ക് ഉയർത്തും. [63]

പിന്തുണ

തിരുത്തുക
 
സ്പിയോൺ കോപ് സ്റ്റാന്റിലെ കോപ്പൈറ്റ്സ്

യൂറോപ്പിലെ ഏറ്റവുമധികം ആരാധകപിന്തുണയുള്ള ക്ലബ്ബുകളിലൊന്നാണ് ലിവർപൂൾ.[64] ക്ലബ്ബിന് കുറഞ്ഞത് 50 രാജ്യങ്ങളിലെങ്കിലും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട 200ലധികം ആരാധകകൂട്ടയ്മ ഉണ്ടെന്ന് ക്ലബ്ബ് പ്രസ്താവിക്കുന്നു. അവയിൽ സ്പിരിറ്റ് ഓഫ് ഷാങ്ക്ലി, റീക്ലെയ്ം ദ് കോപ് എന്നീ ശ്രദ്ധേയമായ ഗ്രൂപ്പുകളും ഉൾപ്പെടുന്നു.[65] ക്ലബ്ബ് അവരുടെ ലോകവ്യാപകമായ വേനൽക്കാല പര്യടനങ്ങാളിലൂടെ ഇത് പ്രയൊജനപ്പെടുത്തുന്നു.[66] ഒരിക്കൽ നിന്നതും ഇന്ന് ഇരിക്കുന്നതുമായ ആൻഫീൽഡിലെ കോപ്പിന്റെ സ്മരണപോലെ ലിവർപൂൾ ആരാധകർ പലപ്പോഴും സ്വയം കോപ്പൈറ്റ്സ് എന്ന് വിശേഷിപ്പിക്കുന്നു.[67] പ്രീമിയർ ലീഗ് ടിക്കറ്റ് നിരക്ക് വർധന മൂലം കളി കാണാൻ കഴിയാതെപോയ ആരാധകർക്കു വേണ്ടി 2008ൽ ഒരുകൂട്ടം ആരാധകർ എ.എഫ്.സി. ലിവർപൂൾ എന്ന ഒരു ചെറുക്ലബ്ബ് രൂപീകരിക്കാൻ തീരുമാനിച്ചു.[68]

" യൂ വിൽ നെവെർ വാക്ക് എലോൺ" എന്നതാണ് ക്ലബ്ബിന്റെ തീംസോങ്ങ്.യഥാർത്ഥത്തിൽ ഇത് റോജേഴ്സ് & ഹാമെർസ്റ്റീൻ സംഗീതാവിഷ്കാരമായ കറൗസലിലുള്ളതാണ്.പിന്നീട് ഇത് ലിവർപൂളിലെ സംഗീതജ്ഞരായ ഗെറി & ദ് പേസ്മേക്കേഴ്സ് റെക്കോർഡ് ചെയ്യുകയും, 1960കളുടെ ആരംഭം മുതൽ ആൻഫീൽഡിൽ തടിച്ചുകൂടിയ ആരാധകവൃന്ദം ആലപിച്ചുവരുകയും ചെയ്യുന്നു.അന്ന്മുതൽ ലോകത്താകമാനമുള്ള മറ്റ് ക്ലബ്ബുകളുടെ ആരാധകരിൽപ്പോലും ഈ ഗാനം ശ്രദ്ധ നേടി .[69] 1982 ആഗസ്റ്റ് 2നു മുൻ മാനേജർ ബിൽ ഷാങ്ക്ലിയോടുള്ള സ്മരണാർഥം തീംസോങ്ങിന്റെ ശീർഷകം ഷാങ്ക്ലി ഗേറ്റിലും ആലേഖനം ചെയ്തു. You'll Never Walk Alone എന്ന വാചകമുള്ള ഷാങ്ക്ലി ഗേറ്റിന്റെ ഭാഗം ക്ലബ്ബിന്റെ ക്രെസ്റ്റിലും പിന്നീട് പ്രത്യക്ഷപ്പെട്ടു.

ലിവർപൂൾ തീം സോങ് പൂർണ രൂപം (മലയാളം പരിഭാഷയോടെ)

You'll Never Walk Alone Gerry and the Pacemakers നിങ്ങൾ ഒരിക്കലും ഒറ്റയ്ക്ക് നടക്കരുത് നിങ്ങൾ ഒരു കൊടുങ്കാറ്റിനടിയിലൂടെ സഞ്ചരിക്കുമ്പോൾ When you walk through a storm

നിങ്ങളുടെ തല ഉയർത്തിപ്പിടിക്കുക Hold your head up high

ഇരുട്ടിനെ ഭയപ്പെടേണ്ടാ; And don't be afraid of the dark ഒരു കൊടുങ്കാറ്റിന്റെ അവസാനം At the end of a storm

ഒരു സ്വർണ്ണ ആകാശം ഉണ്ട് There's a golden sky

ഒരു ലാർക്കിന്റെ സ്വീറ്റ് വെള്ള ഗാനം And the sweet silver song of a lark കാറ്റിന്റെ വഴിയിലൂടെ നടക്കുക Walk on through the wind

മഴയിലൂടെ നടക്കുക Walk on through the rain

നിങ്ങളുടെ സ്വപ്നങ്ങൾ വിറയാർന്നിരിക്കുകയും ഊതപ്പെടുകയും ചെയ്യും Though your dreams be tossed and blown നടക്കു, ഓടുക Walk on, walk on

നിങ്ങളുടെ ഹൃദയത്തിൽ പ്രത്യാശയോടെ With hope in your heart

നിങ്ങൾ ഒരിക്കലും ഒറ്റയ്ക്ക് നടക്കില്ല And you'll never walk alone നിങ്ങൾ ഒരിക്കലും ഒറ്റയ്ക്ക് നടക്കരുത് You'll never walk alone നടക്കു, ഓടുക Walk on, walk on

നിങ്ങളുടെ ഹൃദയത്തിൽ പ്രത്യാശയോടെ With hope in your heart

നിങ്ങൾ ഒരിക്കലും ഒറ്റയ്ക്ക് നടക്കില്ല And you'll never walk alone നിങ്ങൾ ഒരിക്കലും ഒറ്റയ്ക്ക് നടക്കരുത് You'll never walk alone ഗാനരചയിതാക്കൾ: Oscar Hammerstein II / Richard Rodgers

 
മുൻ മാനേജരായ ബിൽ ഷാങ്ക്ലിയോടുള്ള ബഹുമാനാർത്ഥം നിർമ്മിച്ച ഷാങ്ക്ലി ഗേറ്റ്സ്

ഈ ക്ലബ്ബിന്റെ അനുകൂലികൾ രണ്ട് സ്റ്റേഡിയം ദുരന്തങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. അതിൽ ആദ്യത്തേത് 39 യുവെന്റസ് ആരധകർ കൊല്ലപ്പെട്ട 1985ലെ ഹെയ്സൽ സ്റ്റേഡിയം ദുരന്തമാണ്. ലിവർപൂൾ ആരാധകർ യുവെന്റസ് ആരാധകർ നിറഞ്ഞ ഭാഗത്തേക്ക് നീങ്ങി അവരെ മർദ്ദിച്ചതോടെ കാണികളുടെ ഭാരം താങ്ങാനാവാതെ സ്റ്റേഡിയത്തിന്റെ മതിൽ നിലംപൊത്തി. അനിഷ്ടസംഭവതിന്റെ ഉത്തരവാദികൾ ലിവർപൂൾ ആരാധകർ മാത്രമാണെന്ന ആരോപണവുമായി യുവേഫ രംഗത്തെത്തുകയും ഇംഗ്ലീഷ് ക്ലബ്ബുകൾക്ക് 5 വർഷത്തെ വിലക്കേർപ്പെടുത്തുകയും ചെയ്തു [70] . ലിവർപൂളിനേർപ്പെടുത്തിയ ഒരുവർഷത്തെ അധികവിലക്ക് അവരെ 1990-91 യൂറോപ്പ്യൻ കപ്പിൽ അയോഗ്യത നൽകിയെങ്കിലും 1990ലെ ഇംഗ്ലീഷ് ലീഗ് അവർ വിജയിച്ചു.[71] [72]

1989 ഏപ്രിൽ 15നു ഷെഫീൽഡിലെ ഹിൽസ്ബൊറോ സ്റ്റേഡിയത്തിൽ നടന്ന, ലിവർപൂളും നോട്ടിങ്ങാം ഫോറസ്റ്റും ഏറ്റുമുട്ടിയ എഫ്.എ.കപ്പ് ഫൈനലിലാണ് രണ്ടാമത്തെ ദുരന്തമുണ്ടായത് . സ്റ്റേഡിയത്തിലെ ലെപ്പിങ്ങ് ലെയ്നിൽ, സ്റ്റേഡിയത്തിന് ഉൾക്കൊള്ളാനാവുന്നതിലുമധികമുള്ള ആരാധകരുടെ തിക്കിന്റെയും തിരക്കിന്റെയും ഫലമായി സ്റ്റേഡീയം തകരുകയും 96 ലിവർപൂൾ ആരാധകർ കൊല്ലപ്പെടുകയുമുണ്ടായി. അതിനടുത്ത ദിവസങ്ങളിൽ ദ് സൺ ദിനപത്രം ലിവർപൂൾ ആരാധകരെപ്പറ്റി വാസ്തവരഹിതവും വിവാദപരവുമായ വാർത്തകൾ പുറത്തിറക്കി.[73] തുടരന്വേഷണങ്ങൾ ആരോപണങ്ങൾ വ്യാജമാണെന്ന് തെളിയിച്ചു. സംഭവം കഴിഞ്ഞ് 20 വർഷങ്ങളിലേറെ കഴിഞ്ഞെങ്കിലും അന്നത്തെ വ്യാജവാർത്തയുടെ അനന്തരഫലമായി ദ് സൺ ടാബ്ലോയ്ഡ് ലിവർപൂളിലും പുറത്തുമുള്ള ക്ലബ്ബ് ആരാധകർ ഇന്നും വാങ്ങാൻ തയ്യാറായിട്ടില്ല. [74] ഈ സംഭവത്തിന് ശേഷം ഒരുപാട് സംഘടനകൾ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ലഭ്യമാക്കാൻ വേണ്ടി ഹിൽസ്ബോറോ ജസ്റ്റിസ് കാമ്പെയ്ൻ" രൂപീകരിച്ചു.[75]

പ്രമുഖ എതിരാളികൾ

തിരുത്തുക
 
2006ൽ ആൻഫീൽഡിൽ നടന്ന മേഴ്സീസൈഡ് ഡെർബി

ലിവർപൂളിന്റെ ദീർഘകാലങ്ങളായുള്ള വൈരം മേഴ്സീസൈഡിൽ നിന്ന് തന്നെയുള്ള അയൽക്കാരായ എവർട്ടണുമായാണ്.അതിനാൽ ഈ മത്സരം മേഴ്സീസൈഡ് ഡെർബി എന്നറിയപ്പെടുന്നു.ഇവരുടെ ശത്രുത എവർട്ടൺ അധികൃതരും ആൻഫീൽഡ് ഉടമകളും തമ്മിലുള്ള തർക്കത്തിന് ശേഷം ലിവർപൂൾ രൂപീകരിക്കപ്പെട്ട അന്ന് മുതലുള്ളതാണ്. മറ്റ് പ്രാദേശിക ശത്രുതകളിൽ നിന്നും വ്യത്യസ്തമായി ഇവിടെ രാഷ്ട്രീയപരമായോ, ഭൂമിശാസ്ത്രപരമായോ, മതപരമായോ യാതൊരു ഭിന്നിപ്പും ഇവർക്കിടയിലില്ല.[76] ആരാധകരിൽ ഭിന്നതകളില്ലാത്തതിനാൽ മേഴ്സീസൈഡ് ഡെർബിയ്ക്ക് വലിയ പ്രാധാന്യമൊന്നുമില്ല. അതിനാൽ " ഫ്രണ്ട്ലി ഡെർബി" എന്നും ഇതറിയപ്പെടുന്നു. [77] 1980കളുടെ മധ്യം മുതൽ, ഈ ശത്രുത ഗ്രൗണ്ടിനകത്തും പുറത്തും വളർന്നു. 1992ൽ പ്രീമിയർ ലീഗിൽ ഏറ്റുമുട്ടുമ്പോൾ മേഴ്സീസൈഡ് ഡെർബിയിൽ മറ്റേതൊരു പ്രീമിയർ ലീഗ് മാച്ചിലേതിനേക്കാളുമധികം കളിക്കാർ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. പ്രീമിയർ ലീഗിലെ "ഏറ്റവും അച്ചടക്കമില്ലാത്തതും സ്ഫോടനാത്മകുമായ കളിയായി" ഇത് അറിയപ്പെട്ടു..[78]

ലിവർപൂളിന്റെ മാഞ്ചെസ്റ്റർ യുണൈറ്റഡിനോടുള്ള വൈരം, 19-ആം നൂറ്റാണ്ടിൽ വ്യവസായവിപ്ലവം നടക്കുമ്പോൾ, രണ്ട് നഗരങ്ങളും തമ്മിലുണ്ടായിരുന്ന ശക്തമായ മത്സരത്തിന്റെ ഒരു പ്രകടനമായി നോക്കിക്കാണുന്നു. [79] എൽ ക്ലാസ്സിക്കോയും മിലാൻ ഡെർബിയും പോലെ യൂറോപ്പിലെ ഏറ്റവും തീവ്രമായ പോരാട്ടങ്ങളിൽ ഒന്നാണ് ഇതും. ഒന്നാം ഡിവിഷൻ ഫുട്ബോൾ ലീഗിന്റെ 1963-64 സീസൺ മുതൽ 1966-67 സീസൺ വരെ രണ്ട് ക്ലബ്ബുകളും ഒന്നിടവിട്ട് ചാമ്പ്യന്മാരായിട്ടുണ്ട്.[80] 1968ൽ മാഞ്ചെസ്റ്റർ യുണൈറ്റഡ് യൂറോപ്യൻ കപ്പ് നേടിയ ആദ്യ ഇംഗ്ലീഷ് ക്ലബ്ബ് ആയപ്പോൾ, ലിവർപൂൾ നാല് തവണയാണ് യൂറോപ്യൻ കപ്പ് വിജയിച്ചത്.[81] 38 ലീഗ് കിരീടങ്ങളും 8 യൂറോപ്യൻ കപ്പ് നേട്ടങ്ങളും ഇവർക്കിടയിൽ ഉണ്ടെങ്കിൽപ്പോലും[80] ഈ രണ്ട് എതിരാളികളും വളരെ വിരളമായേ ഒരേ സമയത്ത് വിജയം നേടിയിട്ടുള്ളൂ. 1970കളിലും '80കളിലും ലിവർപൂൾ കിരീടങ്ങളിലേയ്ക്ക് കുതിച്ചപ്പോൾ മാഞ്ചെസ്റ്റർ യുണൈറ്റഡ് 26 വർഷമയുള്ള കിരീടവരൾച്ച നേരിടുകയായിരുന്നു. അതുപോലെ, പ്രീമിയർ ലീഗ്] യുഗത്തിൽ യുണൈറ്റഡ് വിജയങ്ങൾ നേടിയപ്പോൾ, ലിവർപൂളിന് ഇതേ ലീഗിൽ ഒരു കിരീടനേട്ടം പോലുമില്ല. [82] ഈ രണ്ട് ക്ലബ്ബുകളും ഒന്ന്, രണ്ട് സ്ഥാനങ്ങളിൽ വന്നത് ആകെ അഞ്ച് തവണ മാത്രമാണ്.[80] 2002ൽ മുൻ മാഞ്ചെസ്റ്റർ പരിശീലകൻ സർ അലെക്സ് ഫെർഗൂസൻ ഇങ്ങനെപറഞ്ഞിരുന്നു, "ലിവർപൂളിന്റെ കുതിപ്പിന് തടയിടുക എന്നതാണ് എനിക്ക് മുമ്പിലുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി"[83] ഫിൽ കിസ്നാൾ 1964ൽ മാഞ്ചെസ്റ്റർ വിട്ട് ലിവർപൂളിൽ ചേർന്നതാണ് ഇവർക്കിടയിൽ അവസാനം നടന്ന ഒരു ട്രാൻസ്ഫർ.[84]

ഉടമസ്ഥതയും സാമ്പത്തികവും

തിരുത്തുക
 
ജോൺ.ഡബ്ല്യു.ഹെൻറി

ലിവർപൂളിന്റെ സ്ഥാപകനും ആൻഫീൽഡിന്റെ ഉടമയുമായ ജോൺ ഹൗൾഡിങ്ങ് ആയിരുന്നു 1892ൽ സ്ഥാപിതമായ ക്ലബ്ബിന്റെ ആദ്യ ചെയർമാൻ. 1902 വരെ ഹൗൾഡിങ്ങ് ഈ സ്ഥാനത്ത് തുടർന്നു. ഹൗൾഡിങ്ങിന്റെ വിയോഗത്തിനു ശേഷം വന്ന ജോൺ മക്-കെന്ന പിന്നീട് ചെയർമാനായി.[85] മക്-കെന്ന പിന്നീട് ഫുട്ബോൾ ലീഗിന്റെ പ്രസിഡന്റായി.[86] 1973ൽ ക്ലബ്ബിന്റെ ഓഹരിയുടമയുടെ മകനായ ജോൺ സ്മിത്ത് വരുന്നതുവരെ ക്ലബ്ബിന്റെ ചെയർമാൻ സ്ഥാനം നിരവധി തവണ പല കൈകൾ മറിഞ്ഞു. 1990ൽ പടിയിറങ്ങുന്നത് വരെ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ കാലം ഇദ്ദേഹം നയിച്ചു.[87] നോയൽ വൈറ്റ് ഇദ്ദേഹത്തിന്റെ പിൻഗാമിയായി 1990ൽ കടന്നുവന്നു.[88] 1991 ഓഗസ്റ്റിൽ ഡേവിഡ് മൂർസ് ക്ലബ്ബിന്റെ ചെയർമാനായി. ഇദ്ദേഹത്തിന്റെ കുടുംബം 50 വർഷത്തിലേറെയായി ക്ലബ്ബിന്റെ ഉടമസ്ഥരായിരുന്നു. ഇദ്ദേഹത്തിന്റെ അമ്മാവൻ ക്ലബ്ബിന്റെ ഓഹരിയുടമയും 1961 മുതൽ 1973 വരെ എവർട്ടണിന്റെ ചെയർമാനുമായിരുന്നു.[89]

മൂർസ് ഒടുവിൽ ക്ലബ്ബിനെ 2007 ഫെബ്രുവരി 6ന് അമേരിക്കൻ ബിസിനസ്സുകാരായ ജോർജ്ജ് ജില്ലെറ്റിനും ടോം ഹിക്ക്സിനും കൈമാറി. ഈ കച്ചവട ഇടപാട് നടന്നപ്പോൾ ക്ലബ്ബിനും കുടിശ്ശികയും എല്ലാം ചേർത്ത് 218.9 ദശലക്ഷം പൗണ്ട് മൂല്യം കണക്കാക്കി.[90] ജില്ലെറ്റും ഹിക്ക്സും തമ്മിലുള്ള വിയോജിപ്പും ആരാധക പിന്തുണ ഇല്ലായ്മയും, ക്ലബ്ബിനെ വിൽക്കുന്നതിലേയ്ക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചു.[91] 2010 ഏപ്രിൽ 16ന് മാർട്ടിൻ ബ്രോട്ടൺ ക്ലബ്ബിന്റെ വിൽപ്പന മേൽനോട്ടം വഹിക്കാൻ നിയമിതനായി.[92] മേയ് 2010ന് പുറത്തുവിട്ട കണക്കുകൾ, ക്ലബ്ബിനെ കൈവശം വെയ്ക്കുന്ന കമ്പനിയ്ക്ക് £ 350 ദശലക്ഷം ബാദ്ധ്യതയുണ്ടെന്നും, £ 55 ദശലക്ഷം നഷ്ടത്തിലാണെന്നും വ്യക്തമാക്കി.[93] റോയൽ ബാങ്ക് ഓഫ് സ്കോട്ലന്റ് ഉൾപ്പെടെയുള്ള ഈ കമ്പനിയുടെ ക്രെഡിറ്റർമാർ ക്ലബ്ബിന്റെ വിൽപ്പന ആവശ്യപ്പെട്ട് കോടതി നടപടികളിലേയ്ക്ക് നീങ്ങി. ജില്ലെറ്റിനും ഹിക്ക്സിനും അപ്പീൽ പോകാനുള്ള അവസരമുണ്ടായിട്ടു പോലും ക്ലബ്ബിന്റെ വിൽപ്പന ശരിവച്ച് കോടതിവിധി വന്നു. [94] ലിവർപൂളിനെ 2010 ഒക്ടോബർ 15ന് ഫെൻവേ സ്പോർട്സ് ഗ്രൂപ്പിന് 300 ദശലക്ഷം പൗണ്ടിന് വിറ്റു.[95]

2010ലെ റിപ്പോർട്ടുകൾ പ്രകാരം ലിവർപൂൾ ഒരു ആഗോളബ്രാൻഡ് ആയി വിവരിക്കപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ട് ക്ലബ്ബിന്റെ ട്രേഡ്മാർക്കും മറ്റ് അനുബന്ധ ആസ്തികൾക്കും 141 ദശലക്ഷം ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യം കണക്കാക്കി. മുൻവർഷത്തെ അപേക്ഷിച്ച് 5 ദശലക്ഷം പൗണ്ടിന്റെ ഉയർച്ച നേടി.[96] 2010 ഏപ്രിലിൽ ഫോർബ്സ് ബിസിനസ്സ് മാസിക ലിവർപൂളിനെ മാഞ്ചെസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, ആഴ്സനൽ, ബാഴ്സലോണ, ബയേൺ മ്യൂണിക് എന്നീ ടീമുകൾക്ക് പിന്നിൽ, ലോകത്തിലെ ആറാമത്തെ ഏറ്റവും മൂല്യമുള്ള ഫുട്ബോൾ ടീമായി വിലയിരുത്തി. ബാദ്ധ്യതകൾ ഒഴിച്ചുനിർത്തിയാൽ ക്ലബ്ബിന് $822 ദശലക്ഷം  (£532 ദശലക്ഷം) മൂല്യമുണ്ടെന്നും കണക്കാക്കി.[97] ഫുട്ബോൾ ക്ലബ്ബുകളുടെ വരുമാനം അടിസ്ഥാനമാക്കിയുള്ള ഡിലോയ്റ്റ് ഫുട്ബോൾ മണി ലീഗിൽ അക്കൗണ്ടന്റുമാർ ക്ലബ്ബിന് എട്ടാം സ്ഥാനം നൽകിയിരുന്നു. ലിവർപൂളിന്റെ 2009-10 സീസണിലെ വരുമാനം 225.3 ദശലക്ഷം ആയിരുന്നു.[98]

കളിക്കാർ

തിരുത്തുക

നിലവിലെ ടീം

തിരുത്തുക
പുതുക്കിയത്: 31 January 2022[99]

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർ സ്ഥാനം കളിക്കാരൻ
1   ഗോൾ കീപ്പർ അലിസൺ
3   മധ്യനിര ഫാബീഞ്ഞോ
4   പ്രതിരോധ നിര വെർജിൽ വാൻ ഡൈക്ക്
5   പ്രതിരോധ നിര ഇബ്രാഹിമാ കൊണാട്ടെ
6   മധ്യനിര തിയാഗോ അൽകൻതാറ
7   മധ്യനിര ജെയിംസ് മിൽനർ (vice-captain)[100]
8   മധ്യനിര നാബി കെയിറ്റ
9   മുന്നേറ്റ നിര റോബർട്ടോ ഫിർമിനോ
10   മുന്നേറ്റ നിര സാഡിയോ മാനേ
11   മുന്നേറ്റ നിര മുഹമ്മദ് സലാ
12   പ്രതിരോധ നിര ജോ ഗോമസ്
13   ഗോൾ കീപ്പർ അഡ്രിയാൻ
14   മധ്യനിര ജോർഡൻ ഹെൻഡേഴ്സൺ (captain)[101]
15   മധ്യനിര അലക്സ് ഓക്‌സ്‌ലേഡ്-ചേംബർ‌ലിൻ
നമ്പർ സ്ഥാനം കളിക്കാരൻ
17   മധ്യനിര കർട്ടിസ് ജോൺസ്‌
18   മുന്നേറ്റ നിര ടാകൂമി മിനാമിനോ
20   മുന്നേറ്റ നിര ഡിയാഗോ ജോട്ട
21   പ്രതിരോധ നിര കോസ്റ്റാസ് സിമിക്കാസ്
22   ഗോൾ കീപ്പർ ലോറിസ് കാരിയസ്
23   മുന്നേറ്റ നിര ലൂയിസ് ഡിയാസ്
26   പ്രതിരോധ നിര ആൻഡ്രൂ റോബർ‌ട്ട്സൺ
27   മുന്നേറ്റ നിര ഡിവോക്ക് ഒറിഗി
32   പ്രതിരോധ നിര ജോയൽ മാറ്റിപ്പ്
46   പ്രതിരോധ നിര റീസ് വില്യംസ്
62   ഗോൾ കീപ്പർ ക്വീവെൻ കെല്ലെഹർ
66   പ്രതിരോധ നിര ട്രെന്റ് അലക്സാണ്ടർ-അർനോൾഡ്
67   മധ്യനിര ഹാർവി എലിയട്ട്
97   ഗോൾ കീപ്പർ മാർസെലോ പിറ്റാലൂഗ

വായ്പക്ക് നൽകിയിരിക്കുന്ന കളിക്കാർ

തിരുത്തുക

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർ സ്ഥാനം കളിക്കാരൻ
28   പ്രതിരോധ നിര ബെൻ ഡേവീസ് (at ഷെഫീൽഡ് യുണൈറ്റഡ് എഫ് സി until 30 June 2022)[102]
47   പ്രതിരോധ നിര നഥാനിയേൽ ഫിലിപ്സ് (at എ എഫ് സി ബോൺമൗത്ത് until 30 June 2022)[103]
54   മധ്യനിര Sheyi Ojo (at Millwall until 30 June 2022)[104]
58   മധ്യനിര Ben Woodburn (at Heart of Midlothian until 30 June 2022)[105]
നമ്പർ സ്ഥാനം കളിക്കാരൻ
72   പ്രതിരോധ നിര Sepp van den Berg (at Preston North End until 30 June 2022)[106]
76   പ്രതിരോധ നിര Neco Williams (at Fulham until 30 June 2022)[107]
  മധ്യനിര Harry Wilson (on loan at Fulham)[108]

ക്യാപ്റ്റന്മാർ

തിരുത്തുക
ക്യാപ്റ്റൻ കാലാവധി
  ആൻഡ്ര്യൂ ഹന്ന 1892–1895
  ജിമ്മി റോസ്സ് 1895–1897
  ജോൺ മക്-കാർട്ട്നീ 1897–1898
  ഹാരി സ്റ്റോറെർ 1898–1899
  അലെക്സ് റെയ്സ്ബെക്ക് 1899–1909
  ആർതർ ഗൊദ്ദാർഡ് 1909–1912
  എഫ്രെയ്ം ലോങ്വർത്ത് 1912–1913
  ഹാരി ലോവ് 1913–1915
  ഡൊണാൾഡ് മക്-കിൻലയ് 1919–1920
  എഫ്രെയ്ം ലോങ്വർത്ത് 1920–1921
  ഡൊണാൾഡ് മക്-കിൻലയ് 1921–1928
  ടോം ബ്രോമിലോ 1928–1929
  ജെയ്ംസ് ജാക്ക്സൺ 1929–1930
  ടോം മോറിസൺ 1930–1931
  ടോം ബ്രാഡ്ഷോ 1931–1934
ക്യാപ്റ്റൻ കാലാവധി
  ടോം കൂപ്പർ 1934–1939
  മാറ്റ് ബസ്ബൈ 1939–1940
  വില്ലി ഫാഗൻ 1945–1947
  ജാക്ക് ബാമെർ 1947–1950
  ഫിൽ ടെയ്ലർ 1950–1953
  ബിൽ ജോൺസ് 1953–1954
  ലോറി ഹഗ്സ് 1954–1955
  ബില്ലി ലിഡ്ഡെൽ 1955–1958
  ജോണി വീലർ 1958–1959
  റോണീ മൊറൻ 1959–1960
  ഡിക്ക് വൈറ്റ് 1960–1961
  റോൺ യീറ്റ്സ് 1961–1970
  ടോമി സ്മിത് 1970–1973
  എമ്ലിൻ ഹഗ്സ് 1973–1978
  ഫിൽ തോംസൺ 1978–1981
ക്യാപ്റ്റൻ കാലാവധി
  ഗ്രെയ്ം സൗനെസ്സ് 1982–1984
  ഫിൽ നീൽ 1984–1985
  അലൻ ഹാൻസെൻ 1985–1988
  റോണി വെലൻ 1988–1989
  അലൻ ഹാൻസെൻ 1989–1990
  റോണി വെലൻ 1990–1991
  സ്റ്റീവ് നികോൾ 1990–1991
  മാർക്ക് റൈറ്റ് 1991–1993
  ഇയാൻ റഷ് 1993–1996
  ജോൺ ബാൺസ് 1996–1997
  പോൾ ഇൻസ് 1997–1999
  ജെയ്മി റെഡ്നാപ്പ് 1999–2002
  സമി ഹൈപിയ 2001–2003
  സ്റ്റീവൻ ജെറാർഡ് 2003–2015
  ജോർഡൻ ഹെൻഡേഴ്സൺ 2015–

പ്ലെയർ ഓഫ് ദ് സീസൺ

തിരുത്തുക
 
നാല് തവണ പുരസ്കാര ജേതാവായ സ്റ്റീവൻ ജെറാർഡ്
 
രണ്ട് തവണ പുരസ്കാരം നേടിയ ലൂയിസ് സുവാരസ്
സീസൺ പേര് രാജ്യം സ്ഥാനം കുറിപ്പുകൾ അവലംബം
2001–02 ഹൈപിയ, സമിസമി ഹൈപിയ   ഫിൻലാൻ്റ് പ്രതിരോധ നിര [109]
2002–03 മർഫി, ഡാനിഡാനി മർഫി   ഇംഗ്ലണ്ട് മധ്യനിര [110]
2003–04 ജെറാർഡ്, സ്റ്റീവൻസ്റ്റീവൻ ജെറാർഡ്   ഇംഗ്ലണ്ട് മധ്യനിര [111]
2004–05 കാരാഗർ, ജെയ്മിജെയ്മി കാരാഗർ   ഇംഗ്ലണ്ട് പ്രതിരോധ നിര [112]
2005–06 ജെറാർഡ്, സ്റ്റീവൻസ്റ്റീവൻ ജെറാർഡ്   ഇംഗ്ലണ്ട് മധ്യനിര പി.എഫ്.എ. പ്ലെയേഴ്സ് പ്ലെയർ ഓഫ് ദ് ഇയർ പുരസ്കാരവും നേടിയിട്ടുണ്ട്.]] [113]
2006–07 ജെറാർഡ്, സ്റ്റീവൻസ്റ്റീവൻ ജെറാർഡ്   ഇംഗ്ലണ്ട് മധ്യനിര [114]
2007–08 ടോറസ്, ഫെർണാണ്ടോഫെർണാണ്ടോ ടോറസ്   സ്പെയിൻ മുന്നേറ്റ നിര [115]
2008–09 ജെറാർഡ്, സ്റ്റീവൻസ്റ്റീവൻ ജെറാർഡ്   ഇംഗ്ലണ്ട് മധ്യനിര എഫ്.ഡബ്ല്യു.എ. ഫുട്ബോളർ ഓഫ് ദ് ഇയർ പുരസ്കാരവും നേടിയിട്ടുണ്ട്. [116]
2009–10 റെയ്ന, പെപ്പെപെപ്പെ റെയ്ന   സ്പെയിൻ ഗോൾ കീപ്പർ [117]
2010–11 ലീവ, ലൂക്കാസ്ലൂക്കാസ് ലീവ   ബ്രസീൽ മധ്യനിര [118]
2011–12 സ്ക്ർട്ടൽ, മാർട്ടിൻമാർട്ടിൻ സ്ക്ർട്ടൽ   സ്ലോവാക്യ പ്രതിരോധ നിര [119]
2012–13 സുവാരസ്, ലൂയിസ്ലൂയിസ് സുവാരസ്   ഉറുഗ്വേ മുന്നേറ്റ നിര [120]
2013–14 സുവാരസ്, ലൂയിസ്ലൂയിസ് സുവാരസ്   ഉറുഗ്വേ മുന്നേറ്റ നിര പി.എഫ്.എ. പ്ലെയേഴ്സ് പ്ലെയർ ഓഫ് ദ് ഇയർ, പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദ് സീസൺ, എഫ്.ഡബ്ല്യു.എ.ഫുട്ബോളർ ഓഫ് ദ് ഇയർ എന്നിവയും നേടിയിട്ടുണ്ട്. [121]
2014–15 കുട്ടീന്യോ, ഫിലിപ്പ്ഫിലിപ്പ് കുട്ടീന്യോ   ബ്രസീൽ മധ്യനിര [122]

ക്ലബ്ബ് അധികൃതർ

തിരുത്തുക
  • ഉടമ: ഫെൻവേ സ്പോർട്സ് ഗ്രൂപ്പ്
  • ഓണററി ലൈഫ് പ്രസിഡന്റ്: ഡേവിഡ് മൂർസ്
ലിവർപൂൾ ഫുട്ബോൾ ക്ലബ്ബ് ആൻഡ് അത്ലെറ്റിക് ഗ്രൗണ്ട്സ് ലിമിറ്റഡ്[123]
  • പ്രധാന ഉടമസ്ഥൻ: ജോൺ ഡബ്ല്യു. ഹെൻറി
  • ചെയർമാൻ: ടോം വെർണർ
  • വൈസ്-ചെയർമാൻ: ഡേവിഡ് ഗിൻസ്ബെർഗ്
  • ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ: ഇയാൻ എയ്ർ
  • ചീഫ് കൊമേഴ്സ്യൽ ഓഫീസർ: ബില്ലി ഹോഗൻ[124]
  • ചീഫ് ഫിനാൻഷ്യൽ ഓഫീസർ: ഫിലിപ് നാഷ്
ലിവർപൂൾ ഫുട്ബോൾ ക്ലബ്ബ്
  • നിർവാഹകർ: ജോൺ ഡബ്ല്യു. ഹെൻറി, ടോം വെർണർ, ഡേവിഡ് ഗിൻസ്ബെർഗ്, ഇയാൻ എയ്ർ, മൈക്കേൽ ഗോർഡൺ, മൈക്കേൽ ഏഗൻ
  • ഓപ്പറേഷൻസ് ഡയറക്ടർ: ആൻഡ്ര്യൂ പാർക്കിൻസൺ[125]
  • ഹെഡ് ഗ്രൗണ്ട്സ്മാൻ: ടെറി ഫോർസിത്
  • സ്റ്റേഡിയം മാനേജർ: ഗെഡ് പോയ്ന്റൺ
  • ഡയറക്ടർ ഓഫ് കമ്മ്യൂണിക്കേഷൻസ്: സൂസൻ ബ്ലാക്ക്[126]
  • ചീഫ് മീഡിയ ഓഫീസർ: മാത്യൂ ബാക്സ്റ്റർ[127]
  • ഡയറക്ടർ ഓഫ് സ്കൗട്ടിങ്ങ്: ഡേവ് ഫാലോസ്[128]
  • ചീഫ് സ്കൗട്ട്: ബാരി ഹണ്ടർ
  • ഡയറക്ടർ ഓഫ് ടെക്നിക്കൽ പെർഫോമൻസ്: മൈക്കേൽ എഡ്വാർഡ്സ്

നിലവിലെ പരിശീലക സംഘം

തിരുത്തുക
കോച്ചിംഗ് മെഡിക്കൽ സ്റ്റാഫംഗങ്ങൾ
  • മാനേജർ: യർഗ്ഗൻ ക്ലോപ്പ്
  • ഫസ്റ്റ് അസിസ്റ്റന്റ് കോച്ച്: സെല്യ്കോ ബുവക്
  • സെക്കന്റ് അസിസ്റ്റന്റ് കോച്ച്: പീറ്റർ ക്രൊയെറ്റ്സ്
  • ഹെഡ് ഓഫ് ഫിറ്റ്നെസ്സ് & കണ്ടീഷനിങ്ങ്: റൈലന്റ് മോർഗൻസ്
  • ഫസ്റ്റ്-ടീം ഗോൾകീപ്പിങ്ങ് കോച്ച് : ജോൺ ആക്റ്റെർബെർഗ്
  • ഫസ്റ്റ്-ടീം ഡെവലപ്മെന്റ് കോച്ച്: പെപിൻ ലിയ്ൻഡെഴ്സ്
  • ഹെഡ് ഓഫ് ഫിസിയോതെറാപ്പി: ക്രിസ് മോർഗൻ
  • റീഹാബ് ഫിറ്റ്നെസ്സ് കോച്ച്: ജോർദ്ദാൻ മിൽസം
  • ഉഴിച്ചിൽ: പോൾ സ്മോൾ, സിൽവൻ റിച്ചാഡ്സൺ
  • കിറ്റ് മാനേജ്മെന്റ് കോ-ഓർഡിനേറ്റർമാർ: ലീ റാഡ്ക്ലിഫ്, ഗ്രഹാം കാർട്ടർ
  • സ്പോർട്സ് സയൻസ് കൺസൾട്ടന്റ്: ബാരി ഡ്രസ്റ്റ്
  • കൺസൾട്ടന്റ് ന്യൂട്രീഷനിസ്റ്റ്: ജെയ്ംസ് മോർട്ടൺ
  • സ്ട്രെങ്ങ്ത് & റീഹാബിലിറ്റേഷൻ അസിസ്റ്റന്റ്: ഡേവിഡ് റൈഡിങ്ങ്സ്
  • ഫിസിയോതെറാപ്പിസ്റ്റ്: മാറ്റ് കൊനോപിൻസ്കി, റൂബൻ പോൺസ്, സ്കോട്ട് മക്-ഓലി
  • സ്പോർട്സ് തെറാപ്പിസ്റ്റ്: പെഡ്രോ ഫിലിപ്പോ
  • പെർഫോമൻസ് അനലിസ്റ്റ്: ജെയ്ംസ് ഫ്രെഞ്ച്
  • സ്കൗട്ടിങ്ങ് & റിക്രൂട്ട്മെന്റ്: കൈൽ വാൾബേങ്ക്സ്

കിരീട നേട്ടങ്ങൾ

തിരുത്തുക
 
1977 മുതൽ 1984 വരെ ലിവർപൂൾ നേടിയ നാല് യൂറോപ്യൻ കപ്പുകൾ ക്ലബ്ബിന്റെ മ്യൂസിയത്തിൽ പ്രദർശനത്തിനു വെച്ചിരിക്കുന്നു

അരങ്ങേറ്റ സീസണിൽ നേടിയ ലങ്കാഷെയ്ർ ലീഗ് കിരീടമാണ് ലിവെർപൂളിന്റെ ആദ്യ കിരീടം.[129] 1901ൽ ക്ലബ്ബ് അവരുടെ ആദ്യത്തെ ഒന്നാം ഡിവിഷൻ കിരീടവും, 1965ൽ ആദ്യ എഫ്.എ.കപ്പും നേടി. വിജയിച്ച കിരീടനേട്ടങ്ങളുടെ അടിസ്ഥാനത്തിൽ, ലിവർപൂളിന്റെ സുവർണകാലഘട്ടമാണ് 1980കൾ എന്ന് പറയാം.ഇക്കാലയളവിൽ ഇവർ ആറ് ലീഗ് ടൈറ്റിലുകളും, രണ്ട് എഫ്.എ. കപ്പുകളും, നാല് ലീഗ് കപ്പുകളും അഞ്ച് എഫ്.എ.കമ്മ്യൂണിറ്റി/ചാരിറ്റി ഷീൽഡുകളും രണ്ട് യൂറോപ്യൻ കപ്പുകളും നേടി. ലിവർപൂൾ ഇംഗ്ലീഷ് ലീഗ് കിരീടം പതിനെട്ട് തവണയും, എഫ്.എ. കപ്പ് ഏഴ് തവണയും ലീഗ് കപ്പ് എട്ട് തവണയും (ഇതൊരു റെക്കോർഡാണ്).1986ൽ ലീഗ്-എഫ്.എ. കപ്പ് ഡബിളും 1977ലും 1984ലും ലീഗ്-യൂറോപ്യൻ കപ്പ് ഡബിളും അവർ നേടിയെടുത്തു. 1984ൽ ലീഗ് കപ്പ് നേടി സീസൺ ട്രെബിൾ എന്ന അപൂർവ്വനേട്ടവും അവർ കൈവരിച്ചു. 2001ൽ ലീഗ് കപ്പ്,എഫ്.എ. കപ്പ്, യുവേഫ കപ്പ് എന്നിവ നേടി ഈ നേട്ടം ഇവർ വീണ്ടും ആവർത്തിച്ചു.[130]

മറ്റേതൊരു ഇംഗ്ലീഷ് ക്ലബ്ബിനേക്കാളും കൂടുതൽ ഉന്നതതല വിജയങ്ങളും പോയിന്റുകളും ഈ ക്ലബ്ബ് നേടിയിട്ടുണ്ട്.[131] 2015 വരെയുള്ള 50 വർഷ കാലയളവിൽ ഉയർന്ന ലീഗ് ഫിനിഷിങ്ങ് ശരാശരിയും (3,3) 1900-1999 കാലയളവിൽ ആഴ്സനലിനു പുറകിൽ രണ്ടാമത്തെ ഉയർന്ന ലീഗ് ഫിനിഷിങ്ങ് ശരാശരിയും (8.7) ക്ലബ്ബിനുണ്ട്.[132] .[133] ലിവർപൂൾ യൂറോപ്പിലെ പരമോന്നതമായ യൂറോപ്പ്യൻ കപ്പ് ആറ് തവണ നേടിയിട്ടുണ്ട്. ഇതൊരു ഇംഗ്ലീഷ് ക്ലബ്ബിന്റെ റെക്കോർഡാണ്. റയൽ മാഡ്രിഡ്‌, എ.സി.മിലാൻ എന്നീ രണ്ട് ക്ലബ്ബുകൾ മാത്രമാണ് ഈ റെക്കോർഡ് മറികടന്നിട്ടുള്ളത്. [134][135] യൂറോപ്പിലെ രണ്ടാമത്തെ വലിയ മത്സരമായ യുവേഫ കപ്പ് ലിവർപൂൾ മൂന്ന് തവണ നേടിയിട്ടുണ്ട്. [136]

ആഭ്യന്തരം

തിരുത്തുക
ജേതാക്കൾ (19)** 1900–01, 1905–06, 1921–22, 1922–23, 1946–47, 1963–64, 1965–66, 1972–73, 1975–76, 1976–77, 1978–79, 1979–80, 1981–82, 1982–83, 1983–84, 1985–86, 1987–88, 1989–90, 2019-20
രണ്ടാം സ്ഥാനം (13):1898–99, 1909–10, 1968–69, 1973–74, 1974–75, 1977–78, 1984–85,1986–87, 1988–89, 1990–91, 2001–02, 2008–09, 2013–14

യൂറോപ്യൻ

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക

അടിക്കുറിപ്പുകൾ

Citations

  1. "Happy birthday LFC? Not quite yet..." Liverpool F.C. Archived from the original on 2014-03-18. Retrieved 15 March 2014. Liverpool F.C. was born on 3 June 1892. It was at John Houlding's house in Anfield Road that he and his closest friends left from Everton FC, formed a new club.
  2. "Premier League Handbook 2020/21" (PDF). Premier League. p. 24. Archived (PDF) from the original on 12 April 2021. Retrieved 12 April 2021.
  3. http://www.rsssf.com/tablese/engchamp.html#sall
  4. http://www.lfchistory.net/
  5. "Deloitte Money League: Manchester United second only to Real Madrid in list of world's richest clubs". Sky Sports. BSkyB. 22 January 2015. Retrieved 23 January 2015.
  6. Mike Ozanian (6 May 2015). "Real Madrid Tops Ranking Of The World's Most Valuable Soccer Teams". Forbes. Forbes. Retrieved 7 May 2015.
  7. 7.0 7.1 "Liverpool Football Club is formed". Liverpool F.C. Retrieved 11 August 2010.
  8. Graham 1985, p. 14.
  9. Graham 1985, pp. 16–18.
  10. Graham 1985, p. 20.
  11. Liversedge 1991, p. 14.
  12. Kelly 1988, pp. 50–51.
  13. Kelly 1988, p. 57.
  14. "1965/66: Stan the man for Dortmund". Union of European Football Associations (UEFA). Archived from the original on 2014-05-10. Retrieved 2016-01-29.
  15. Kelly 1999, p. 86. sfn error: multiple targets (2×): CITEREFKelly1999 (help)
  16. Pead 1986, p. 414.
  17. Kelly 1988, p. 157.
  18. Kelly 1988, p. 158.
  19. Cox, Russell & Vamplew 2002, p. 90.
  20. "On This Day – 29 May 1985: Fans die in Heysel rioting". BBC. 29 May 1985. Retrieved 12 September 2006.
  21. Kelly 1988, p. 172.
  22. "On This Day – 15 April 1989: Soccer fans crushed at Hillsborough". BBC. 15 April 1989. Retrieved 12 September 2006.
  23. Pithers, Malcolm (22 December 1993). "Hillsborough victim died 'accidentally': Coroner says withdrawal of treatment not to blame". The Independent. Retrieved 28 August 2010.
  24. "A hard lesson to learn". BBC. 15 April 1999. Retrieved 12 September 2006.
  25. Cowley, Jason (29 March 2009). "The night Football was reborn". The Observer. Retrieved 23 July 2011.
  26. Liversedge 1991, pp. 104–105.
  27. Kelly (1999). The Boot Room Boys: Inside the Anfield Boot Room. p. 227.
  28. "Houllier acclaims Euro triumph". BBC Sport. 16 May 2001. Retrieved 24 March 2007.
  29. "Houllier 'satisfactory' after surgery". BBC Sport. 15 October 2001. Retrieved 13 March 2007.
  30. "AC Milan 3–3 Liverpool (aet)". BBC Sport. 25 May 2005. Retrieved 15 April 2007.
  31. "Liverpool 3–3 West Ham (aet)". BBC Sport. 13 May 2006. Retrieved 26 August 2010.
  32. McNulty, Phil (23 May 2007). "AC Milan 2–1 Liverpool". BBC Sport. Retrieved 23 May 2007.
  33. "Liverpool's top-flight record". LFC History. Retrieved 19 August 2011.
  34. "Rafael Benitez leaves Liverpool: club statement". The Daily Telegraph. 3 June 2010. Archived from the original on 2010-06-06. Retrieved 3 June 2010.
  35. "Liverpool appoint Hodgson". Liverpool F.C. 1 July 2010. Retrieved 11 August 2010.
  36. Gibson, Owen (15 October 2010). "Liverpool FC finally has a new owner after 'win on penalties'". The Guardian. Retrieved 7 November 2010.
  37. "Roy Hodgson exits and Kenny Dalglish takes over". BBC Sport. 8 January 2011. Retrieved 22 April 2011.
  38. Bensch, Bob; Panja, Tariq (16 May 2012). "Liverpool Fires Dalglish After Worst League Finish in 18 Years". Bloomberg.
  39. Mike Ingham (16 May 2012). "Kenny Dalglish sacked as Liverpool manager". BBC. Retrieved 10 June 2012.
  40. "Liverpool manager Brendan Rodgers to 'fight for his life'". BBC. 1 June 2012. Retrieved 10 June 2012.
  41. Ornstein, David (12 May 2014). "Liverpool: Premier League near-miss offers hope for the future". BBC Sport. BBC. Retrieved 7 August 2014.
  42. "Goals". Liverpool F.C. Retrieved 27 August 2012.
  43. "Brendan Rodgers: Liverpool boss sacked after Merseyside derby". BBC Sport. 4 October 2015. Retrieved 10 October 2015.
  44. Smith, Ben (8 October 2015). "Liverpool: Jurgen Klopp confirmed as manager on £15m Anfield deal". BBC Sport. BBC. Retrieved 10 October 2015.
  45. "Liverpool's foreign managers – as Jurgen Klopp becomes the club's third in its history". Western Daily Press. 9 October 2015. Archived from the original on 2015-10-11. Retrieved 10 October 2015.
  46. 46.0 46.1 "Historical LFC Kits". Liverpool F.C. Retrieved 12 August 2010.
  47. St. John, Ian (9 October 2005). "Shankly: the hero who let me down". The Times. Archived from the original on 2020-06-08. Retrieved 12 September 2006.
  48. "LFC and Warrior announcement". Retrieved 18 January 2012.
  49. Badenhausen, Kurt (4 February 2015). "New Balance Challenges Nike And Adidas With Entry Into Global Soccer Market". Forbes. Retrieved 4 February 2015.
  50. Crilly 2007, p. 28.
  51. Dart, James; Mark Tinklin (6 July 2005). "Has a streaker ever scored?". The Guardian. Retrieved 16 August 2007.
  52. Espinoza, Javier (8 May 2009). "Carlsberg and Liverpool might part ways". Forbes. Retrieved 23 July 2008.
  53. "Liverpool and Standard Chartered announce sponsorship deal". Standard Chartered Bank. 14 September 2009. Retrieved 12 August 2010.
  54. "Hillsborough". Liverpool F.C. Retrieved 12 August 2010.
  55. "Liverpool kit launch sparks anger among Hillsborough families". BBC Sport. BBC. 11 May 2012. Retrieved 17 May 2012.
  56. Liversedge 1991, p. 112.
  57. Kelly 1988, p. 187.
  58. "Liverpool unveil new stadium". BBC Sport. 17 May 2002. Retrieved 17 March 2007.
  59. Hornby, Mike (31 July 2004). "Reds stadium gets go-ahead". Liverpool Echo. Retrieved 12 September 2006.
  60. "Liverpool get go-ahead on stadium". BBC Sport. 8 September 2006. Retrieved 8 March 2007.
  61. "Liverpool's stadium move granted". BBC. 6 November 2007. Retrieved 22 August 2010.
  62. "Liverpool stadium 'will be built'". BBC Sport. 17 September 2009. Retrieved 28 July 2011.
  63. Smith, Ben (15 October 2012). "Liverpool to redevelop Anfield instead of building on Stanley Park". BBC Sport. BBC. Retrieved 16 August 2014.
  64. Rice, Simon (6 November 2009). "Manchester United top of the 25 best supported clubs in Europe". The Independent. Retrieved 6 August 2011.
  65. "LFC Official Supporters Clubs". Liverpool F.C. Retrieved 6 August 2011.
  66. "Asia Tour 2011". Liverpool F.C. 27 Jul 2011. Archived from the original on 2015-07-11. Retrieved 2 September 2014.
  67. "Anfield giants never walk alone". Fédération Internationale de Football Association (FIFA). 11 June 2008. Archived from the original on 2008-09-11. Retrieved 14 November 2008.
  68. George, Ricky (18 March 2008). "Liverpool fans form a club in their price range". The Daily Telegraph. Retrieved 18 March 2008.
  69. "Liverpool". Fédération Internationale de Football Association (FIFA). Archived from the original on 2015-07-29. Retrieved 23 July 2011.
  70. McKie, David (31 May 1985). "Thatcher set to demand FA ban on games in Europe". The Guardian. Retrieved 7 December 2008.
  71. "The Heysel disaster". BBC. 29 May 2000. Retrieved 7 December 2008.
  72. "1987: Liverpool fans to stand trial in Belgium". BBC. 9 September 1987. Retrieved 22 August 2010.
  73. Smith, David (11 July 2004). "The city that eclipsed the Sun". The Guardian. Retrieved 7 December 2008.
  74. Burrell, Ian (8 July 2004). "An own goal? Rooney caught in crossfire between 'The Sun' and an unforgiving city". The Independent. Retrieved 22 December 2008.
  75. "Hillsbrough Family Support Group". Liverpool F.C. Retrieved 23 July 2011.
  76. "Classic: Everton-Liverpool". Fédération Internationale de Football Association (FIFA). 11 September 2006. Archived from the original on 2009-08-25. Retrieved 20 December 2008.
  77. Smith, Rory (24 January 2009). "Liverpool and Everton no longer play the 'friendly derby' as fans become more vitriolic". The Daily Telegraph. Retrieved 26 August 2010.
  78. Smith, Rory (7 February 2010). "Liverpool 1 Everton 0: match report". The Daily Telegraph. Retrieved 20 July 2011.
  79. Rohrer, Finlo (21 August 2007). "Scouse v Manc". BBC. Retrieved 3 April 2008.
  80. 80.0 80.1 80.2 Cox, Michael (12 December 2014). "Man Utd vs. Liverpool is close to a classic rivalry, but lacks major drama". ESPN FC.
  81. "Liverpool VS Manchester United: Red rivalry on England's north-west". FIFA.com. Archived from the original on 2015-02-03. Retrieved 3 February 2015.
  82. Jolly, Richard (13 December 2014). "Manchester United – Liverpool remains English football's No.1 rivalry". Goal.com.
  83. Taylor, Daniel (9 January 2011). "The greatest challenge of Sir Alex Ferguson's career is almost over". The Guardian.
  84. Ingle, Sean; Scott Murray (10 May 2000). "Knowledge Unlimited". The Guardian. Retrieved 26 February 2008.
  85. Liversedge 1991, p. 108.
  86. Liversedge 1991, p. 109.
  87. Liversedge 1991, p. 110.
  88. Reade 2009, p. 206.
  89. Narayana, Nagesh (5 March 2008). "Factbox Soccer who owns Liverpool Football Club". Reuters. Archived from the original on 2013-12-27. Retrieved 22 August 2010.
  90. Wilson, Bill (6 February 2007). "US business duo at Liverpool helm". BBC. Retrieved 2 December 2008.
  91. McNulty, Phil (20 January 2008). "Liverpool braced for takeover bid". BBC Sport. Retrieved 2 December 2008.
  92. Bandini, Paolo (16 April 2010). "Liverpool appoint Martin Broughton as chairman to oversee sale of club". The Guardian. Retrieved 16 April 2010.
  93. Conn, David (7 May 2010). "Auditors cast doubt on future of Liverpool after losses". The Guardian. Retrieved 8 May 2010.
  94. "Liverpool takeover to go ahead as owners lose case". ESPN. 13 October 2010. Archived from the original on 2010-10-16. Retrieved 23 March 2011.
  95. "Liverpool takeover completed by US company NESV". BBC Sport. 15 October 2010. Retrieved 12 August 2011.
  96. "Top 25 Football Club Brands" (PDF). Brand Finance. Retrieved 7 August 2011.
  97. "Liverpool". Forbes. 21 April 2010. Retrieved 8 August 2010.
  98. Wilson, Bill (10 February 2011). "Real Madrid top football rich list for sixth year". BBC. Retrieved 22 July 2011.
  99. "First team". Liverpool F.C. Retrieved 31 August 2021.
  100. Shaw, Chris (10 August 2015). "Milner on vice-captain honour and Coutinho class". Liverpool F.C. Retrieved 20 July 2018.
  101. "Henderson appointed Liverpool captain". Liverpool F.C. 10 July 2015. Retrieved 18 July 2018.
  102. Shaw, Chris (16 August 2021). "Ben Davies joins Sheffield United on loan". Liverpool FC. Retrieved 16 August 2021.
  103. "AFC BOURNEMOUTH COMPLETE SIGNING OF NAT PHILLIPS". AFC Bournemouth. Retrieved 31 January 2022.
  104. Williams, Sam. "Sheyi Ojo completes loan move to Millwalll". Liverpool FC. Retrieved 31 August 2021.
  105. Shaw, Chris (23 August 2021). "Ben Woodburn makes loan switch to Hearts". Liverpool FC. Retrieved 23 August 2021.
  106. Shaw, Chris (21 June 2021). "Sepp van den Berg returns to Preston on loan". Liverpool FC. Retrieved 8 July 2021.
  107. Price, Glenn (1 February 2022). "Neco Williams has joined Fulham on loan for the remainder of the 2021-22 season". Liverpool FC. Retrieved 12 February 2022.
  108. "THE FA PUBLISHES ALL INTERMEDIARY TRANSACTION DETAILS". The FA. Retrieved 2 April 2022.
  109. Eaton, Paul (13 May 2002). "We speak to YOUR Player of the Season". Liverpool F.C. Archived from the original on 2015-06-12. Retrieved 4 June 2015.
  110. Eaton, Paul (7 May 2003). "Murphy named Reds Player of the Season". Liverpool F.C. Archived from the original on 2015-07-14. Retrieved 4 June 2015.
  111. "Gerrard delighted with Player of the Year vote". Liverpool F.C. 21 May 2004. Archived from the original on 2015-06-12. Retrieved 4 June 2015.
  112. Hunter, Steve (4 May 2005). "Carra wins .tv player of the season". Liverpool F.C. Archived from the original on 2015-07-14. Retrieved 4 June 2015.
  113. Rogers, Paul (23 May 2006). "It's Official: LFC Player of the Season". Liverpool F.C. Archived from the original on 2015-06-12. Retrieved 4 June 2015.
  114. "Gerrard voted fans' player of the season". Liverpool F.C. 26 May 2007. Archived from the original on 2015-06-12. Retrieved 4 June 2015.
  115. Eaton, Paul (19 May 2008). "Vote result: LFC Player of the Season". Liverpool F.C. Archived from the original on 2015-06-12. Retrieved 4 June 2015.
  116. Carroll, James (4 June 2009). "LFC Player of the Season: Steven Gerrard". Liverpool F.C. Archived from the original on 2015-06-12. Retrieved 4 June 2015.
  117. Rice, Jimmy (11 May 2010). "Reina crowned Player of 09–10". Liverpool F.C. Archived from the original on 2014-04-23. Retrieved 4 June 2015.
  118. Carroll, James (24 May 2011). "Lucas scoops 2010–11 award". Liverpool F.C. Archived from the original on 2012-11-24. Retrieved 4 June 2015.
  119. Carroll, James (14 May 2012). "Skrtel named LFC Player of Season". Liverpool F.C. Archived from the original on 2014-04-15. Retrieved 4 June 2015.
  120. Shaw, Chris (28 May 2013). "Your player of the season revealed". Liverpool F.C. Archived from the original on 2013-06-05. Retrieved 4 June 2015.
  121. Carroll, James (27 May 2014). "Suarez wins another season award". Liverpool F.C. Archived from the original on 2015-05-01. Retrieved 4 June 2015.
  122. Shaw, Chris (19 May 2015). "Phil wins four prizes at Players' Awards". Liverpool F.C. Archived from the original on 2019-06-23. Retrieved 4 June 2015.
  123. "Corporate Information". Liverpool F.C. Retrieved 3 February 2015.
  124. "Billy Hogan joins Liverpool FC". Liverpool F.C. 24 May 2012.
  125. "LFC appoint Ops Director". Liverpool F.C. 4 July 2011. Archived from the original on 2013-11-03. Retrieved 2016-02-08.
  126. "LFC appoints director of communications". Liverpool F.C. 18 April 2013. Archived from the original on 2013-04-20. Retrieved 2016-02-08.
  127. "LFC appoint new digital media and TV chief". Liverpool F.C. 4 February 2013. Archived from the original on 2013-02-06. Retrieved 2016-02-08.
  128. Pearce, James (2 July 2015). "Liverpool FC's transfer committee – who did what to bring new signings to Anfield". Liverpool Echo.
  129. Kelly 1988, p. 15.
  130. "Honours". Liverpool F.C. Retrieved 27 February 2008.
  131. Pietarinen, Heikki (15 July 2011). "England – First Level All-Time Tables 1888/89-2009/10". Rec. Sport. Soccer Statistics Foundation (RSSSF). Retrieved 22 July 2011.
  132. "Liverpool lead Manchester United, Arsenal, Everton and Tottenham in Ultimate League". Retrieved 8 September 2015.
  133. Hodgson, Guy (17 December 1999). "How consistency and caution made Arsenal England's greatest team of the 20th century". The Independent. Retrieved 23 October 2009.
  134. Keogh, Frank (26 May 2005). "Why it was the greatest cup final". BBC. Retrieved 8 July 2011.
  135. "Regulations of the UEFA Champions League" (PDF). Union of European Football Associations. p. 32. Retrieved 19 June 2008.
  136. "New format provides fresh impetus". Union of European Football Associations. Retrieved 17 July 2014.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
സ്വതന്ത്ര സൈറ്റുകൾ
"https://ml.wikipedia.org/w/index.php?title=ലിവർപൂൾ_എഫ്.സി.&oldid=4287419" എന്ന താളിൽനിന്ന് ശേഖരിച്ചത്