ലിറ്റ്‌സിയ മണിലാലിയാന
ലൊറേസിയ കുടുബത്തിലെ ലിറ്റ്‌സിയ ജനുസിൽപ്പെട്ട ഒരു സസ്യമാണ് ‘ലിറ്റ്‌സിയ മണിലാലിയാന’, (ശാസ്ത്രീയനാമം: Litsea manilaliana). പശ്ചിമഘട്ടത്തിലെ വാഗമൺ മലനിരകളിൽ സമുദ്രനിരപ്പിൽ നിന്ന് 1000 മീറ്ററിന് മുകളിലുള്ള നിത്യഹരിതവനങ്ങളിൽ മാത്രമാണ് ഈ സസ്യത്തെ സ്വാഭാവികമായി കാണുന്നത്.
ലിറ്റ്‌സിയ മണിലാലിയാന | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | L. manilaliana
|
Binomial name | |
Litsea manilaliana |
പേര്
തിരുത്തുകപ്രശസ്ത സസ്യശാസ്ത്രജ്ഞനും പദ്‌മശ്രീ പുരസ്‌കാര ജേതാവുമായ ഡോ.കെ.എസ്. മണിലാലിനോടുള്ള ബഹുമാനസൂചകമായാണ് ചെടിക്ക് അദ്ദേഹത്തിന്റെ പേര് നൽകിയത്. പത്തനംതിട്ട തുരുത്തിക്കാട് ബിഷപ്പ് എബ്രഹാം മെമ്മോറിയൽ കോളേജ് ബോട്ടണി അസിസ്റ്റന്റ് പ്രൊഫസർ ഡോ. എ.ജെ. റോബി, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ബോട്ടണി അസോസിയേറ്റ് പ്രൊഫസർ ഡോ. പി.എസ്. ഉദയൻ എന്നിവരാണ് പുതിയ സസ്യത്തെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തിയത്. ന്യൂസിലൻഡിൽനിന്ന് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ജേണൽ ഫൈറ്റോടാക്സയിൽ ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.[1]
അവലംബം
തിരുത്തുക- ↑ ആന്റണി, ജോസഫ് (16 April 2021). "ഡോ. കെ.എസ്. മണിലാലിന്റെ പേരിൽ പുതിയ സസ്യം". മാതൃഭൂമി. Archived from the original on 2021-04-17. Retrieved 17 April 2021.
{{cite web}}
: CS1 maint: bot: original URL status unknown (link)
പുറം കണ്ണികൾ
തിരുത്തുക- Media related to Litsea manilaliana at Wikimedia Commons
- Litsea manilaliana എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- Litsea manilaliana (Lauraceae)