ലിയാൻഡ റെഡ്ഡി
ദക്ഷിണാഫ്രിക്കൻ നടിയാണ് ലിയാൻഡ ആന്റോനെറ്റ് റെഡ്ഡി. കേപ് ടൗൺ, സ്കാൻഡൽ!, ഇസിഡിംഗോ എന്നീ ജനപ്രിയ പരമ്പരകളിലെ അഭിനയത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.[1]
ലിയാൻഡ റെഡ്ഡി | |
---|---|
ജനനം | ലിയാൻഡ ആന്റോനെറ്റ് റെഡ്ഡി |
ദേശീയത | ദക്ഷിണാഫ്രിക്കൻ |
വിദ്യാഭ്യാസം | ക്രിസ്റ്റൽ പോയിന്റ് സെക്കൻഡറി സ്കൂൾ |
കലാലയം | ക്വാസുലു-നടാൽ സർവകലാശാല |
തൊഴിൽ | നടി, എം.സി, നിർമ്മാതാവ്, എഴുത്തുകാരി, സ്റ്റാൻഡ്-അപ്പ് ഹാസ്യനടി |
സജീവ കാലം | 2004–present |
ജീവിതപങ്കാളി(കൾ) | ക്ലൈവ് ചെട്ടി |
കുട്ടികൾ | 2 |
സ്വകാര്യ ജീവിതം
തിരുത്തുകദക്ഷിണാഫ്രിക്കയിലെ ഡർബനിലാണ് അവർ ജനിച്ചത്. ഡർബനിലെ ചാറ്റ്സ്‌വർത്ത്, ഫീനിക്സ് നഗരങ്ങളിൽ അവർ ബാല്യകാലം ചെലവഴിച്ചു. ക്രിസ്റ്റൽ പോയിന്റ് സെക്കൻഡറി സ്കൂളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. ഡർബനിലെ ക്വാസുലു-നടാൽ സർവകലാശാലയിൽ നിന്ന് സ്പീച്ച് ആന്റ് ഡ്രാമയിൽ ബിഎ ബിരുദം നേടി.[2]
തന്റെ ദീർഘകാല പങ്കാളിയായ ക്ലൈവ് ചെട്ടിയെയാണ് അവർ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് യോർക്ക്, സിയോൺ ചെട്ടി എന്നീ രണ്ട് ആൺമക്കളുണ്ട്.
കരിയർ
തിരുത്തുകദക്ഷിണാഫ്രിക്കയിലെ ഓപറ, ലോഫ്റ്റ് തിയറ്ററുകൾ, മാർക്കറ്റ്, സിവിക് തിയേറ്ററുകൾ, ഡർബൻ പ്ലേ ഹൗസ്, സ്നെഡൺ, ഗ്രഹാംസ്റ്റൗൺ തുടങ്ങി നിരവധി തിയറ്ററുകളിൽ നാടക നിർമ്മാണത്തിലൂടെയാണ് അവർ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട്, ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ഐസിസിആർ) അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞു. അവിടെ അറ്റ് ദി എഡ്ജ് എന്ന സോളോ നാടകം അവതരിപ്പിക്കാൻ അവരെ ക്ഷണിച്ചു. 2000-ൽ ഇന്ത്യയിലെ ന്യൂഡൽഹിയിൽ നടന്ന അന്താരാഷ്ട്ര നാടകമേളയിലാണ് ഈ നാടകം അവതരിപ്പിച്ചത്. ഈ വേഷം അഭിനയ ജീവിതത്തിലെ ഒരു വഴിത്തിരിവായി.[2]ദക്ഷിണാഫ്രിക്ക, ഇന്ത്യ, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിൽ ലിയാൻഡ നാടകാഭിനയം നടത്തി. അതേസമയം, ടെലിവിഷനിൽ ചേർന്ന അവർ 'ബിഗ് സിറ്റി' എന്ന മാഗസിൻ ഷോ അവതരിപ്പിച്ചു. തുടർന്ന് അവർ 'സിറ്റി ലൈഫ്' ൽ ആതിഥേയത്വം വഹിച്ചു. 2005 ൽ ഇടിവി ടെലിവിഷൻ സോപ്പി സ്കാൻഡലിൽ 'വനശ്രീ ദേവൻ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ അവരെ ക്ഷണിച്ചു. 2006 വരെ ഈ വേഷം ചെയ്ത അവർ പിന്നീട് ടിവിയിൽ ബാക്ക്സ്റ്റേജ് എന്ന പരമ്പരയിൽ അഭിനയിച്ചു. 2013-ൽ ഡയാനി എന്ന സിനിമയിൽ നവോമി വാട്സിനൊപ്പം അഭിനയിച്ചു. 2016 ൽ ക്രൈം ത്രില്ലർ ടെലിവിഷൻ സീരിയലായ കേപ് ടൗണിൽ അഭിനയിക്കുകയും 'കുമാരി നായർ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. 2017-ൽ അന്താരാഷ്ട്ര ചലച്ചിത്രമായ ദ ഡാർക്ക് ടവറിൽ അഭിനയിച്ചു. പ്രശസ്ത നടൻ ഇഡ്രിസ് എൽബയ്‌ക്കൊപ്പം ഡോക്ടർ വീസാക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.[2][3]
2008-ൽ ലിയോൺ ഷസ്റ്ററിനൊപ്പം പ്രശസ്ത കോമഡി ചിത്രമായ മിസ്റ്റർ ബോൺസ് 2: ബാക്ക് ഫ്രം ദ പാസ്റ്റ് എന്ന സിനിമയിൽ അഭിനയിച്ചു. 2008 ൽ സുഹൃത്ത് ക്രിജയ് ഗോവേന്ദറിനൊപ്പം സ്ഥാപിച്ച ചലച്ചിത്ര നിർമ്മാണ കമ്പനിയായ 'മസ്റ്റാർഡ് സീഡ് പ്രൊഡക്ഷൻസ്' ന്റെ സഹസ്ഥാപകൻ കൂടിയാണ് അവർ. 2012-ൽ ഐങ്കബ എന്ന നാടകത്തിൽ 'പ്രേവാഷ്‌നി' എന്ന കഥാപാത്രമായി അഭിനയിച്ചു. 2015-ൽ ജനപ്രിയ സോപ്പി ഇസിഡിംഗോയുടെ അഭിനേത്രിയായി ചേർന്നു. പ്രിയ കുമാർ എന്ന ജനപ്രിയ വേഷം ചെയ്തു.[4]2016-ൽ സാഫ്റ്റാസ് ബെസ്റ്റ് ലീഡിംഗ് ആക്ട്രെസ് അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടു.[5]
അഭിനയത്തിനു പുറമേ, വിഡബ്ല്യു ടൂറെഗ് കാമ്പെയ്‌ൻ, വൂൾവർത്തിന്റെ ബിൽബോർഡ്, പ്രിന്റ്, ബിൽബോർഡ് ടിവിസി കാമ്പെയ്‌ൻസ്, ബജറ്റ് ഇൻഷുറൻസ് ടെലിവിഷൻ ഇൻഫോമെർഷ്യൽസ് എന്നിവയിൽ അഭിനയിച്ച അവർ ഒരു എഴുത്തുകാരി, സംവിധായിക, സ്റ്റേജ് പ്രൊഡക്ഷന്റെ നിർമ്മാതാവ് കൂടിയാണ്. അതേസമയം, അന്താരാഷ്ട്ര, പ്രാദേശിക തീയറ്ററുകളിൽ ഒരു സ്റ്റാൻഡ്-അപ്പ് ഹാസ്യനടിയായി അഭിനയിച്ചു.[6]സ്റ്റേജിൽ, സ്റ്റീഫൻ ഗർണിയുടെ മക്ബെത്തിലെ 'ലേഡി മക്ബെത്ത്', റാൽഫിലെ 'വയല', എ മിഡ്‌സമ്മർ നൈറ്റ്സ് ഡ്രീമിലെ 'ടൈറ്റാനിയ' എന്നിവയുൾപ്പെടെ ഹാസ്യ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. റോണി ഗോവേന്ദർ എന്ന ഏകവനിതാ ഷോയിൽ മുപ്പത് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു.[2]
ഫിലിമോഗ്രാഫി
തിരുത്തുകYear | Film | Role | Genre | Ref. |
---|---|---|---|---|
2005 | സ്കാൻഡൽ! | വനശ്രീ ദേവൻ | TV സീരീസ് | |
2008 | ലൈഫ് ഈസ് വേൾഡ് | എയർലൈൻ സെയിൽസ് അസിസ്റ്റന്റ് | TV സീരീസ് | |
2008 | മിസ്റ്റർ ബോൺസ് 2: ബാക്ക് ഫ്രം ദ പാസ്റ്റ് | രേഷ്മി | ഫിലിം | |
2012 | ഇന്കബ | പ്രേവാശ്നി | TV സീരീസ് | |
2013 | ഡയാന | നസ്രീൻ | ഫിലിം | |
2015 | ഇസിഡിംഗോ | ഡിറ്റക്ടീവ് ഇൻസ്പെക്ടർ പ്രിയങ്ക നായ്ക്കർ | TV സീരീസ് | |
2015 | കേപ് ടൗൺ | കുമാരി നായർ | TV ലഘുപരമ്പര | |
2015 | സീറോ ടോളറൻസ് | രേഖ പട്ടേൽ | ഫിലിം | |
2017 | ദി ഡാർക്ക് ടവർ | ഡോ. വീസാക്ക് | ഫിലിം | |
2019 | 3 ഡേയ്സ് ടു ഗോ | ജാനറ്റ് | ഫിലിം | |
2020 | ലെഗസി | നിർവാണ | TV സീരീസ് |
അവലംബം
തിരുത്തുക- ↑ "LEEANDA REDDY – JHB". top-comedians. 2020-11-23.
{{cite web}}
:|archive-date=
requires|archive-url=
(help) - ↑ 2.0 2.1 2.2 2.3 "Leeanda Reddy". briefly. 2020-11-23. Retrieved 2020-11-23.
{{cite web}}
:|archive-date=
requires|archive-url=
(help) - ↑ "LEEANDA REDDY Comical MC - Johannesburg". entertainment. 2020-11-23. Archived from the original on 2017-07-07. Retrieved 2020-11-23.
- ↑ "About Leeanda Reddy". djsa. 2020-11-23. Retrieved 2020-11-23.
{{cite web}}
:|archive-date=
requires|archive-url=
(help) - ↑ "Leeanda Reddy". Vantu News. 2020-11-23. Retrieved 2020-11-23.
{{cite web}}
:|archive-date=
requires|archive-url=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "Leeanda Reddy career". blaque-ent. 2020-11-23. Archived from the original on 2020-12-01. Retrieved 2020-11-23.