ലാൽ‌സിംഗ് ഹസാരിസിംഹ് അജ്‌വാനി

സിന്ധി സാഹിത്യകാരനായിരുന്നു ലാൽ‌സിംഗ് ഹസാരിസിംഹ് അജ്‌വാനി. 1899-ൽ സിന്ധിലെ ഹൈദരാബാദിൽ ജനിച്ചു. വിദ്യാഭ്യാസം ഹൈദരാബാദിലും മുംബൈയിലുമായി നിർവഹിച്ചു. ബാന്ദ്ര (ബോംബേ) നാഷനൽ കോളജിന്റെ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിട്ടുള്ള എൽ.എച്ച്. അജ്വാനി, കേന്ദ്രസാഹിത്യ അക്കാദമിയിൽ സിന്ധി ഉപദേശകസമിതി അംഗവും കൺവീനറും ആയിരുന്നു. സാഹിത്യഅക്കാദമി പ്രസിദ്ധീകരിക്കുന്ന ഭാരതീയ സാഹിത്യചരിത്രങ്ങൾ എന്ന ഇംഗ്ലീഷ് ഗ്രന്ഥപരമ്പരയിൽ സിന്ധി സാഹിത്യചരിത്രം രചിച്ചിട്ടുള്ളത് അജ്വാനിയാണ്. കവിയും നിരൂപകനുമായ ഇദ്ദേഹം സ്വന്തം കൃതികൾകൂടി ഉൾക്കൊള്ളുന്ന നവദൌർ എന്ന കാവ്യസമാഹാരം, വിചാർ എന്ന ഉപന്യാസസമാഹാരം എന്നിവയ്ക്കു പുറമേ സിന്ധിയിലും ഇംഗ്ലീഷിലും അനവധി ഗ്രന്ഥങ്ങൾ പ്രസാധനം ചെയ്തിട്ടുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ലാൽ‌സിംഗ് ഹസാരിസിംഹ് അജ്‌വാനി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.