ലത്തീൻ കത്തോലിക്കാസഭ
കത്തോലിക്ക സഭയിലെ പ്രധാന വ്യക്തിഗതസഭയായ പാശ്ചാത്യ സഭയെയാണ് റോമൻ കത്തോലിക്കാ സഭ അഥവാ ലത്തീൻ കത്തോലിക്കാസഭ. പാശ്ചാത്യ സഭയോടൊപ്പം മാർപാപ്പയുടെ പരമാധികാരത്തെ അംഗീകരിയ്ക്കുന്ന ഇരുപത്തിമൂന്നു പൗരസ്ത്യ കത്തോലിക്കാ സഭകളും കൂടി ചേർന്നതാണ് ഇന്ന് കത്തോലിക്കാ സഭ.
ലത്തീൻ കത്തോലിക്കാ സഭ | |
---|---|
വിഭാഗം | കത്തോലിക്ക |
വീക്ഷണം | പാശ്ചാത്യ സഭ, ലത്തീൻ റീത്ത് |
സഭാ സംവിധാനം | എപ്പിസ്കോപ്പൽ |
Leader | ഫ്രാൻസിസ് മാർപ്പാപ്പ |
പ്രദേശം | ലോകവ്യാപകം |
ഉത്ഭവം | എ. ഡി. ഒന്നാം നൂറ്റാണ്ട് റോമ |
അംഗങ്ങൾ | 118.5 കോടി+ |
മറ്റ് പേരുകൾ | റോമൻ കത്തോലിക്ക സഭ |
വെബ്സൈറ്റ് | www |
റോമാസഭയുടെ ആരാധനാഭാഷ ലത്തീൻ ആയതിനാലാണ് ലത്തീൻ സഭ എന്ന് അത് അറിയപ്പെട്ടത്. ആരാധനാക്രമ പാരമ്പര്യംകൊണ്ടും വ്യക്തിത്വം കൊണ്ടും റോമാ പാപ്പായുടെ കീഴിൽ തുടക്കം മുതൽ നിലകൊള്ളുന്ന ഏക സഭയും ലത്തീൻസഭ തന്നെയാണ്. ആഗോള കത്തോലിക്കാ സഭയിലെ അംഗങ്ങളിൽ 98% ത്തിൽ അധികവും ലത്തീൻ റീത്തിൽ പെട്ടവരാണ്. 129.14 കോടിയിൽ അധികം അംഗങ്ങളാണ് കത്തോലിക്കാ സഭയിലുള്ളത്. അതിൽ 118.5 കോടി അംഗങ്ങൾ ഈ സഭാസമൂഹത്തിലാണ്. കത്തോലിക്കാ സഭയിൽ പാപ്പാ നേരിട്ട് ഭരണം നടത്തുന്ന ഈ സഭ ലോകം മുഴുവനും വ്യാപിച്ചുകിടക്കുന്നു.
കേരളത്തിൽ റോമൻ കത്തോലിക്കാ സഭയ്ക്ക് രണ്ട് അതിരൂപതാ പ്രവിശ്യകളിലായി 12 രൂപതകളുണ്ട്. ലത്തീൻ കത്തോലിക്കാ സഭയെക്കൂടാതെ സീറോ മലങ്കര കത്തോലിക്കാ സഭയുടെ ആറ് രൂപതകളും സീറോ മലബാർ കത്തോലിക്കാ സഭയുടെ പതിമൂന്ന് രൂപതകളും ചേർന്നതാണ് കേരളത്തിലെ കത്തോലിക്ക സഭ.
റോമൻ കത്തോലിക്കാ സഭ (ലത്തീൻ സഭ) യോട് ഐക്യപ്പെട്ട് നിൽക്കുന്ന രണ്ട് പ്രാദേശിക സഭകളാണ് സീറോ മലങ്കര കത്തോലിക്കാ സഭയും സീറോ മലബാർ കത്തോലിക്കാ സഭയും.
റോമൻ കത്തോലിക്കാ സഭ (ലത്തീൻ സഭ) | |
---|---|
ആസ്ഥാനം | വത്തിക്കാൻ(റോം) |
സഭാധ്യക്ഷൻ | മാർപ്പാപ്പ |
കർദിനാൾമാർ | 197 |
പാത്രിയർക്കീസുമാർ | 5 |
ആർച്ച് ബിഷപ്പുമാർ | 1004 |
ബിഷപ്പുമാർ | 3746 |
രൂപതകൾ | 2879 |
വിശ്വാസികൾ | 118.5 + കോടി |
ഇന്ത്യയിൽ
തിരുത്തുക13-ം ശതകത്തിൽ ഇന്നസന്റ് നാലാമൻ മാർപ്പാപ്പ പൗരസ്ത്യ ദേശങ്ങൾക്കായി ഫ്രാൻസ്സ്കരും ഡൊമനിക്കരുംഅടങ്ങുന്ന ആദ്യപ്രേക്ഷിത സംഘടയെ "ക്രിസ്തുവിന്റെ തീർത്ഥാടന സഭ "എന്ന പേരിൽ പൗരസ്ത്യ നാടുകളിലേക്ക് അയച്ചു.ആ പ്രേക്ഷിതരിൽ ഒരാളായ ജോൺ മോണ്ടി കോർവിനോ 1327 ൽ കൊല്ലത്തും മൈലാപ്പൂരിലുമായി താമസിച്ച് ക്രിസ്തുമതത്തിലേക്ക് അനേകരെ കൊണ്ടു വന്നു. അന്ന് വിഘടിച്ചു നിന്ന ക്രൈസ്തവരേയും പുതിയതായി വന്നവരേയും ചേർത്ത് ഈ മിഷനരിമാരാണ് ഇന്ത്യയിൽ ആദ്യമായി ലത്തീൻ ആരാധനക്രമം നടപ്പാക്കിയത്. പിന്നീട് ഇന്ത്യയിലെ ക്രിസ്ത്യാനികളിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സഭയായി ഈ സമൂഹം മാറി. ഇന്ത്യയിൽ 2,40,80,016[1] ക്രിസ്ത്യാനികളിൽ 1,18,00,000 അംഗങ്ങളാണ് ഈ സഭയിലുള്ളത്[2]. ഭാരതത്തിലെ റോമൻ കത്തോലിക്കാ സഭയെ ഭരണസൗകര്യാർത്ഥം 23 പ്രോവിൻസുകളായി(അതിരൂപത)തിരിച്ചിരിക്കുന്നു. അതിരൂപതകളിൽ രൂപതകൾ ഉൾപ്പെടുന്നു,|}[3].
തിരുവനന്തപുരം അതിരൂപത
തിരുത്തുകരൂപത | സ്ഥാപിതം | ബിഷപ്പ് |
---|---|---|
തിരുവനന്തപുരം | 1937,അതിരൂപത2004 | ആർച്ച് ബിഷപ്പ് മരിയ കലിസ്റ്റ് സൂസപാക്യം[4] |
നെയ്യാറ്റിൻകര | 1996 | ബിഷപ്പ് ഡോ. വിൻസൻറ് സാമുവൽ[5] |
കൊല്ലം | 1329 (1886) | ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി [6] |
പുനലൂർ | 1985 | ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ[7] |
ആലപ്പുഴ | 1952 | ബിഷപ്പ് ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ[8] |
[9].
തിരുവനന്തപുരം | സഹായമെത്രാൻ, 2016 | റൈറ്റ്.റവ.ഡോ .ക്രിസ്തുദാസ്.ആർ |
---|
വരാപ്പുഴ അതിരൂപത
തിരുത്തുകരൂപത | സ്ഥാപിതം | ബിഷപ്പ് |
---|---|---|
വരാപ്പുഴ | വരാപ്പുഴ വികാരിയാത്ത് 1709, അതിരൂപത1886 |
ആർച്ച്ബിഷപ്പ് ഡോ .ജോസഫ് കളത്തിപ്പറമ്പിൽ |
കൊച്ചി | 1557 | ബിഷപ്പ് ഡോ. ജോസഫ് കരിയിൽ[10] |
കോട്ടപ്പുറം | 1987 | ബിഷപ്പ് ഡോ. ജോസഫ് കരിക്കശ്ശേരി [11] |
കോഴിക്കോട് | 1923 | ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ [12] |
കണ്ണൂർ | 1998 | ബിഷപ്പ്അലക്സ് വടക്കുംതല [13] |
വിജയപുരം | 1930 | ബിഷപ്പ് സെബാസ്റ്റ്യൻ തെക്കത്തച്ചേരിൽ[14] |
സുൽത്താൻപേട്ട് (പാലക്കാട്) രൂപത | 2013 | ബിഷപ്പ് ഡോ.പീറ്റർ അബീർ അന്തോണിസ്വാമി [15] |
മദ്രാസ്-മൈലാപ്പുർ അതിരൂപത
തിരുത്തുകആർച്ച് ബിഷപ്പ് മലയപ്പൻ ചിന്നപ്പ എസ്. ഡി. ബി.
രൂപത | സ്ഥാപിതം | ബിഷപ്പ് |
---|---|---|
മദ്രാസ്-മൈലാപ്പുർ | 1886-1952 | ആർച്ച് ബിഷപ്പ് മലയപ്പൻ ചിന്നപ്പ എസ്. ഡി. ബി. |
കോയമ്പത്തൂർ | 1886 | തോമസ് അക്വിനാസ് |
ഊട്ടി | 1955 | അരുളപൻ അമൽരാജ് |
വെല്ലൂർ | 1952 | സൗന്ദരാജ് പെരിയനായകം |
ചിങ്കൽപേട്ട | 2002 | അന്തോണിസ്വാമി നീതിനാഥൻ |
മധുര അതിരൂപത
തിരുത്തുകആർച്ച് ബിഷപ്പ് ഡോ പീറ്റർ ഫെർണാണ്ടോ.
രൂപത | സ്ഥാപിതം | ബിഷപ്പ് |
---|---|---|
മധുര | രൂപത 1938 അതിരൂപത 1953 | ആർച്ച് ബിഷപ്പ് ഡോ പീറ്റർ ഫെർണാണ്ടോ. |
തൂത്തുക്കുടി | 1923 | വൈവോൺ അംബ്രോസ് |
തിരുച്ചിറപ്പള്ളി | 1886 | ആന്റണി ദേവോട്ട |
കോട്ടാർ | 1930 | പീറ്റർ റെമീജിയസ് |
പാളയം കോട്ട | 1973 | ജൂൾഡ് ജെറാൾഡ് പോൾരാജ് |
ശിവ ഗംഗ | 1987 | ജപമാല സൂസൈ മാണിക്യം |
ഡിൻഡിഗൽ | 2003 | ആന്റണി പപ്പുസ്വാമി |
ബാംഗ്ലൂർ അതിരൂപത
തിരുത്തുകആർച്ച് ബിഷപ്പ് ബർണാട് മൊറൈസ്.
രൂപത | സ്ഥാപിതം | ബിഷപ്പ് |
---|---|---|
ബാംഗ്ലൂർ | രൂപത 1940 അതിരൂപത 1953 | ആർച്ച് ബിഷപ്പ് ബർണാട് മൊറൈസ് |
ബെല്ലാരി | 1949 | ഹെൻറി ഡി സൂസ |
ചിക്ക് മാംഗ്ലൂർ | - | ആന്റണി സ്വാമി തോമസപ്പ |
കാർവാർ | - | ഡെറക്ക് ഫെർണാണ്ടസ് |
മാംഗ്ലൂർ | - | അലോഷ്യസ് പോൾ ഡിസൂസ |
ഷിമോഗ | - | - ഫ്രാൻസീസ് സെറാവോ |
ഉടുപ്പി | - | ജെറാൾഡ് ഐസക്ക് ലോബോ |
മൈസൂർ | വികാരിയത്ത് 1850,രൂപത 1886 | തോമസ് വാഴപ്പിള്ളി |
ബൽഗാം | 1953 | പീറ്റർ മച്ചാദോ |
ഗുൽബർഗ | 2005 | റോബർട്ട് മിറാൻഡ |
പോണ്ടിച്ചേരി-കൂഡല്ലൂർ അതിരൂപത
തിരുത്തുകആർച്ച് ബിഷപ്പ് ആന്റണി അനന്തരായർ
രൂപത | സ്ഥാപിതം | ബിഷപ്പ് |
---|---|---|
പോണ്ടിച്ചേരി-കൂഡല്ലൂർ | 1886 | ആർച്ച് ബിഷപ്പ് ആന്റണി അനന്തരായർ |
കുംഭകോണം | 1899 | - ഫ്രാൻസിസ് അന്തോണിസാമി |
തഞ്ചാവൂർ | 1952 | -ദേവദാസ് അംബ്രോസ് മരിയദോസ് |
സേലം | 1930 | - ലോറൻസ് പയസ് ദൊരൈരാജ് (അപ്പൊസ്തൊലിക് അഡ്മിനിസ്ട്രേറ്റർ) |
ധർമ്മപുരി | - | - ലോറൻസ് പയസ് ദൊരൈരാജ് |
നാഗ്പ്പൂർ അതിരൂപത
തിരുത്തുകആർച്ച് ബിഷപ്പ് ഏലിയാസ് ഗോൺസാൽവസ്
രൂപത | സ്ഥാപിതം | ബിഷപ്പ് |
---|---|---|
നാഗ്പ്പൂർ | 1887 | ആർച്ച് ബിഷപ്പ് ഏലിയാസ് ഗോൺസാൽവസ് |
ഔറംഗബാദ് | 1977 | - അംബ്രോസ് റെബെല്ലൊ |
അമരാവതി | 1955 | -ഏലിയാസ് ഗോൺസാൽവസ് (അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ) |
ആഗ്രാ അതിരൂപത
തിരുത്തുകആർച്ച് ബിഷപ്പ് ആൽബർട്ട് ഡിസൂസ
രൂപത | സ്ഥാപിതം | ബിഷപ്പ് |
---|---|---|
ആഗ്രാ | 1886 | ആർച്ച് ബിഷപ്പ് ആൽബർട്ട് ഡിസൂസ |
ഉദയപ്പൂർ | 1984 | റാഫി മഞ്ചാലി |
വാരണാസി | 1971 | ജോസഫ് പതാലിൽ |
അലഹബാദ് | 1886 | ഇസിഡോർ ഫെർണാണ്ടസ് |
ബറേലി | 1989 | ആന്റണി ഫെർണാണ്ടസ് |
അജ്മീർ | 1913 | പയസ് തോമസ് ഡിസൂസ |
ഝാൻസി | 1954 | പീറ്റർ പറപ്പള്ളിൽ |
ലക് നൗ | 1940 | ഡെറാൾഡ് ജോൺ മത്തിയാസ് |
മീററ്റ് | 1956 | ഫ്രാൻസിസ് കല്ലിസ്റ്റ് |
ജയപ്പൂർ | 2005 | ഓസ്വാൾഡ് ലെവിസ് |
ഹൈദ്രബാദ് അതിരൂപത
തിരുത്തുകആർച്ച് ബിഷപ്പ് ഡോ തുമ്മാ ബാല
രൂപത | സ്ഥാപിതം | ബിഷപ്പ് |
---|---|---|
ഹൈദ്രബാദ് | 1886 | ആർച്ച് ബിഷപ്പ് ഡോ തുമ്മാ ബാല |
കഡപ്പ | 1976 | - |
ഖമ്മം | 1988 | - |
കുർണ്ണൂൽ | 1967 | - |
നൽഗോണ്ട | 1976 | - |
വാറംഗൽ | 1953 | - |
ബോംബെ അതിരൂപത
തിരുത്തുകകർദിനാൾ ഓസ് വാൾഡ് ഗ്രേഷ്യസ്
രൂപത | സ്ഥാപിതം | ബിഷപ്പ് |
---|---|---|
ബോംബെ | 1886 | കർദിനാൾ ഓസ് വാൾഡ് ഗ്രേഷ്യസ് |
പൂന | 1886 | - |
വസായി | 1998 | - |
സിന്ദു ദുർഗ് | 2005 | - |
നാസിക്ക് | 1987 | - |
ഭോപ്പാൽ അതിരൂപത
തിരുത്തുകആർച്ച് ബിഷപ്പ് ലിയോ കൊർണേലിയോസ് എസ്. വി. ഡി
രൂപത | സ്ഥാപിതം | ബിഷപ്പ് |
---|---|---|
ഭോപ്പാൽ | 1963 | ആർച്ച് ബിഷപ്പ് ലിയോ കൊർണേലിയോസ് എസ്. വി. ഡി |
ഗ്വാളിയോർ | 1999 | - |
ഇൻഡോർ | 1952 | - |
ജബൽപൂർ | 1954 | - |
ഖാണ്ഡവാ | 1977 | - |
ജാബുവാ | 2002 | - |
കൽക്കത്ത അതിരൂപത
തിരുത്തുകആർച്ച് ബിഷപ്പ് തോമസ് ഡിസൂസ
രൂപത | സ്ഥാപിതം | ബിഷപ്പ് |
---|---|---|
കൽക്കത്ത | 1886 | ആർച്ച് ബിഷപ്പ് തോമസ് ഡിസൂസ |
കൃഷ്ണ നഗർ | 1886 | - |
ബറുയ് പൂർ | 1977 | - |
ബഗഡോഗ്ര | 1997 | - |
ജയ്പാൽഗുരി | 1952 | - |
റെയ്ഗാഞ്ച് | 1978 | - |
അസൻസോൾ | 1997 | - |
ഡാർജിലിംഗ് | 1962 | - |
കട്ടക്ക്-ഭൂവനേശ്വർ അതിരൂപത
തിരുത്തുകആർച്ച് ബിഷപ്പ് റാഫേൽ ചീനത്ത്
രൂപത | സ്ഥാപിതം | ബിഷപ്പ് |
---|---|---|
കട്ടക്ക്-ഭൂവനേശ്വർ | 1974 | ആർച്ച് ബിഷപ്പ് റാഫേൽ ചീനത്ത് |
സാമ്പൽപൂർ | 1951 | - |
ബർഹാം പൂർ | 1974 | - |
ബലേശ്വർ | 1968 | - |
റൂർക്കല | 1979 | - |
ഡൽഹി അതിരൂപത
തിരുത്തുകആർച്ച് ബിഷപ്പ് വിൻസന്റ് മൈക്കിൾ കോൺസെസോ
രൂപത | സ്ഥാപിതം | ബിഷപ്പ് |
---|---|---|
ഡൽഹി | രൂപത1937 അതിരൂപത 1959 | ആർച്ച് ബിഷപ്പ് വിൻസന്റ് മൈക്കിൾ കോൺസെസോ |
ജമ്മു-ശ്രീനഗർ | 1952 | - |
ചണ്ടീഗഢ് & സിംല | 1959 | - |
ജലന്ധർ | 1971 | - |
റാഞ്ചി അതിരൂപത
തിരുത്തുകആർച്ച് ബിഷപ്പ് കർദിനാൾ ടെലഫോർ ടോപ്പോ
രൂപത | സ്ഥാപിതം | ബിഷപ്പ് |
---|---|---|
റാഞ്ചി | രൂപത 1927 അതിരൂപത 1952 | ആർച്ച് ബിഷപ്പ് കർദിനാൾ ടെലഫോർ ടോപ്പോ |
ഡാർട്ടോൻ ഗഞ്ച് | 1971 | - |
സിംഡേഗാ | 1993 | - |
ഡൂംകാ | 1961 | - |
ഹസാരിബാഗ് | 1995 | - |
ജംഷഡ്പൂർ | 1962 | - |
പോർട്ട് ബ്ലെയർ | 1984 | - |
കുന്തി | 1995 | - |
ഗുംല | 1993 | - |
ഷില്ലോംഗ് അതിരൂപത
തിരുത്തുകആർച്ച് ബിഷപ്പ് ഡൊമിനിക് ജാല
രൂപത | സ്ഥാപിതം | ബിഷപ്പ് |
---|---|---|
ഷില്ലോംഗ് | രൂപത 1934 അതിരൂപത 1969 | ആർച്ച് ബിഷപ്പ് ഡൊമിനിക് ജാല |
റ്റ്യൂറ | 1973 | - |
അഗർത്തല | 1996 | - |
ഐസ്വോൾ | 1996 | - |
ജോവായ് | - | - |
നൊങ് സ്റ്റോയിൻ | - | - |
ഗുവഹട്ടി അതിരൂപത
തിരുത്തുകആർച്ച് ബിഷപ്പ് ജോൺ മൂലച്ചിറ
രൂപത | സ്ഥാപിതം | ബിഷപ്പ് |
---|---|---|
ഗുവഹട്ടി | രൂപത 1992 അതിരൂപത 1995 | ആർച്ച് ബിഷപ്പ് ജോൺ മൂലച്ചിറ |
ഇറ്റാനഗർ | 2005 | - |
ബോംഗെ ഗാവോൺ | - | |
ഡിബ്രുഗാർ | 1951 | - |
മിയാവു | - | - |
ഡിഫു | 1983 | - |
ദിസ് പൂർ | 1964 | - |
ഇംഫാൽ അതിരൂപത
തിരുത്തുകആർച്ച് ബിഷപ്പ് ജോസഫ് മിറ്റത്താനി
രൂപത | സ്ഥാപിതം | ബിഷപ്പ് |
---|---|---|
ഇംഫാൽ | രൂപത - അതിരൂപത - | ആർച്ച് ബിഷപ്പ് ജോസഫ് മിറ്റത്താനി |
കൊഹിമ | - | - |
ഗോവ& ഡാമൻ അതിരൂപത
തിരുത്തുകആർച്ച് ബിഷപ്പ് ഫിലിപ്പ് നേരി ഫെരേര
രൂപത | സ്ഥാപിതം | ബിഷപ്പ് |
---|---|---|
ഗോവ | രൂപത - അതിരൂപത - | ആർച്ച് ബിഷപ്പ് ജോസഫ് മിറ്റത്താനി |
സിന്ദു ദുർഗ് | - | - |
റായ്പൂർ അതിരൂപത
തിരുത്തുകആർച്ച് ബിഷപ്പ് അഗസ്റ്റിൻ ചാരംകുന്നേൽ
രൂപത | സ്ഥാപിതം | ബിഷപ്പ് |
---|---|---|
റായ് പൂർ | രൂപത - അതിരൂപത - | ആർച്ച് ബിഷപ്പ് അഗസ്റ്റിൻ ചാരംകുന്നേൽ |
അംബികാപൂർ | - | - |
ജെഷ്പുർ | - | - |
റെയ്ഗാർ | - | - |
വിശാഖപട്ടണം അതിരൂപത
തിരുത്തുകആർച്ച് ബിഷപ്പ് കഗിത്താപു മരിയദാസ്
രൂപത | സ്ഥാപിതം | ബിഷപ്പ് |
---|---|---|
വിശാഖപട്ടണം | രൂപത - അതിരൂപത - | ആർച്ച് ബിഷപ്പ് കഗിത്താപു മരിയദാസ് |
ഏലൂർ | - | - |
ഗുണ്ടൂർ | - | - |
നെല്ലൂർ | - | - |
ശ്രീകാകുളം | - | - |
വിജയവാഡ | - | - |
പാറ്റ്ന അതിരൂപത
തിരുത്തുകആർച്ച് ബിഷപ്പ് ബനഡിക്റ്റ് ജോൺ ഓസ്റ്റ എസ് ജെ
രൂപത | സ്ഥാപിതം | ബിഷപ്പ് |
---|---|---|
പാറ്റ്ന | രൂപത - അതിരൂപത - | ആർച്ച് ബിഷപ്പ് ബനഡിക്റ്റ് ജോൺ ഓസ്റ്റ എസ് ജെ |
ബട്ടിയ | - | - |
ഭഗൽപുർ | - | - |
ബഗ്സർ | - | - |
മുസാഫിർ പൂർ | - | - |
പൂർണിയ | - | - |
[17].
ഗാന്ധിനഗർ അതിരൂപത
തിരുത്തുകആർച്ച് ബിഷപ്പ് സ്റ്റാൻസിലാവൂസ് ഫെർണാണ്ടസ്
രൂപത | സ്ഥാപിതം | ബിഷപ്പ് |
---|---|---|
ഗാന്ധിനഗർ | രൂപത - അതിരൂപത - | ആർച്ച് ബിഷപ്പ് സ്റ്റാൻസിലാവൂസ് ഫെർണാണ്ടസ് |
അഹമ്മദാബാദ് | - | - |
ബറോഡ | - | - |
[18].
കേരളത്തിൽ
തിരുത്തുക1327-ൽ കൊല്ലത്തെത്തിയറോമൻ കത്തോലിക്ക മിഷനറിമാരാണ് കേരളത്തിലെ ആരാധനയ്ക്കു ആദ്യമായി ലത്തീൻ ആരാധനക്രമം നടപ്പാക്കിയത്.9 ഓഗസ്റ്റ് 1329 ന് കൊല്ലം ആസ്ഥാനമായി ഏഷ്യയിലെ ആദ്യ രൂപത നിലവിൽ വന്നു[19]. ജൊർഡാനസ് കാറ്റലാനിയായിരുന്നു ആദ്യ ബിഷപ്പ്. പോർട്ടുഗീസുകാരുടെ സ്വാധീനത്തിൽ കീഴിൽ ഈ വിഭാഗക്കാർ വലിയൊരു സമൂഹമായി ഉയർന്നു. സെ. സേവ്യർ ( സേവ്യർ പുണ്യവാളൻ), പോർട്ടുഗീസ് സഹായം എന്നിവ കേരളത്തിലെ ഒരു വിഭാഗം സഭയെ ലത്തീൻ സഭയാക്കി മാറ്റിയെന്നു പറയാം. [20] ലത്തീനും സുറിയാനിയും ഭാഷകൾ ആണ്. എന്നാൽ ഇന്ത്യയിലെ ഒരിടത്തും ഇത് സംസാരഭാഷയല്ല. പണ്ട് കേരളത്തിലെ ലത്തീൻ കത്തോലിക്ക പള്ളികളിലും ദിവ്യപൂജയും ആരാധനയും ലത്തീൻ ഭാഷയിലായിരുന്നു നടത്തിയിരുന്നത്. കേരളത്തിലെ കത്തോലിക്കർ ഈ ഭാഷകളുടെ അടിസ്ഥാനത്തിൽ ലത്തീൻ കത്തോലിക്കരെന്നും സുറിയാനി കത്തോലിക്കരെന്നും വിഭജിക്കപ്പെട്ടിരിക്കുന്നു[21].[22].
കേരളത്തിലെ ലത്തീൻ രൂപതകൾ
തിരുത്തുക1659 മലബാർ അപ്പസ്ത്തോലിക് വികാര്യത്ത് ആയി രൂപീകൃതമായി. 1709 ൽ വരാപ്പുഴ അപ്പസ്ത്തോലിക് വികാര്യത്ത്, 1 സെപ്റ്റംബർ 1886 മുതൽ വരാപ്പുഴ അതിരൂപതയായി
- കൊച്ചി രൂപത ( 4 ഫെബ്രുവരി 1558 )
- കോഴിക്കോട് രൂപത ( 12 ജൂൺ 1923 )
- വിജയപുരം രൂപത ( 14 ജൂലൈ 1930 )
- കോട്ടപ്പുറം രൂപത ( 3 ജൂലൈ 1987 )
- കണ്ണൂർ രൂപത ( 05 നവംബർ 1998 )
- സുൽത്താൻപേട്ട രൂപത (28 ഡിസംബർ 2013)
1937 ജൂലൈ ഒന്നിന് രൂപത നിലവിൽ വന്നു; 2004 ജൂൺ 3 മുതൽ അതിരൂപതയായി.
- കൊല്ലം രൂപത ( 9 ഓഗസ്റ്റ് 1329, ഏഷ്യയിലെ ആദ്യ രൂപത )
- ആലപ്പുഴ രൂപത ( 19 ജൂൺ 1952 )
- പുനലൂർ രൂപത ( 21 ഡിസംബർ 1985 )
- നെയ്യാറ്റിൻകര രൂപത ( 14 ജൂൺ 1996 )
അവലംബങ്ങൾ
തിരുത്തുക- ↑ ജനസംഖ്യ മാതാടിസ്ഥാനത്തിൽ - 2001ൽ [പ്രവർത്തിക്കാത്ത കണ്ണി]
- ↑ കത്തോലിക്കാ ജനസംഖ്യ - 2004 ൽ
- ↑ ജോമി തോമസ് കലയപുരം; കത്തോലിക്കാ സഭ അറിയാത്തതും അറിയേണ്ടതും. ഏൻജൽ ബുക്സ് തിരുവല്ല 2013
- ↑ "തിരുവനന്തപുരം അതിരൂപത". Archived from the original on 2012-09-24. Retrieved 2013-05-20.
- ↑ രൂപത[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "കൊല്ലം രൂപത". Archived from the original on 2013-02-18. Retrieved 2013-05-20.
- ↑ "പുനലൂർ രൂപത". Archived from the original on 2012-06-20. Retrieved 2013-05-20.
- ↑ "ആലപ്പുഴ രൂപത". Archived from the original on 2013-03-17. Retrieved 2013-05-20.
- ↑ ജോമി തോമസ് കലയപുരം; കത്തോലിക്കാ സഭ അറിയാത്തതും അറിയേണ്ടതും. ഏൻജൽ ബുക്സ് തിരുവല്ല 2013
- ↑ "കൊച്ചി രൂപത". Archived from the original on 2012-10-05. Retrieved 2013-05-20.
- ↑ "കോട്ടപ്പുറം രൂപത". Archived from the original on 2012-06-20. Retrieved 2013-05-20.
- ↑ "കോഴിക്കോട് രൂപത". Archived from the original on 2020-06-13. Retrieved 2013-05-20.
- ↑ "കണ്ണൂർ രൂപത". Archived from the original on 2012-06-18. Retrieved 2013-05-20.
- ↑ "വിജയപുരം രൂപത". Archived from the original on 2013-06-02. Retrieved 2013-05-20.
- ↑ "സുൽത്താൻപേട്ട് രൂപത". Archived from the original on 2014-12-18. Retrieved 2015-01-08.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-03. Retrieved 2013-05-20.
- ↑ ജോമി തോമസ് കലയപുരം; കത്തോലിക്കാ സഭ അറിയാത്തതും അറിയേണ്ടതും. ഏൻജൽ ബുക്സ് തിരുവല്ല 2013
- ↑ ജോമി തോമസ് കലയപുരം; കത്തോലിക്കാ സഭ അറിയാത്തതും അറിയേണ്ടതും.പേജ് 34-40 ഏൻജൽ ബുക്സ് തിരുവല്ല 2013
- ↑ "Romanus Pontifix” dated 9 th August 1329 Pope John XXII
- ↑ കേരള സംസ്കാര ദർശനം. പ്രൊഫ. കിളിമാനൂർ വിശ്വംഭരൻ. ജുലൈ 1990. ഏടുകൾ 31. കാഞ്ചനഗിരി ബുക്സ്, കിളിമാനൂർ, കേരളം
- ↑ ജോസഫ് പുലിക്കുന്നേൽ; കേരള ക്രൈസ്തവ ചരിത്രം- വിയോജനക്കുറിപ്പുകൾ, ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം. 1999
- ↑ ജോമി തോമസ് കലയപുരം; കത്തോലിക്കാ സഭ അറിയാത്തതും അറിയേണ്ടതും. ഏൻജൽ ബുക്സ് തിരുവല്ല 2013