കോട്ടപ്പുറം റോമൻ കത്തോലിക്കാ രൂപത

(കോട്ടപ്പുറം രൂപത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റോമൻ കത്തോലിക്കാ സഭയിൽ ലത്തീൻ കത്തോലിക്കാ സഭയുടെ വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള കേരളത്തിലെ ഒരു രൂപതയാണ് കോട്ടപ്പുറം രൂപത. തൃശ്ശൂർ ജില്ലയിലെ കൊടുങ്ങലൂരിന്റെ തെക്കെയറ്റത്തുള്ള കോട്ടപ്പുറമാണ് രൂപതയുടെ ആസ്ഥാനം. സെന്റ് മൈക്കിൾസ് കത്തീഡ്രൽ പള്ളിയാണ് രൂപതയുടെ ആസ്ഥാന പള്ളി അഥവ കത്തീഡ്രൽ പള്ളി.

കോട്ടപ്പുറം രൂപത
സ്ഥാനം
രാജ്യംഇന്ത്യ
മെത്രാസനംതൃശ്ശൂർ , കേരളം
സ്ഥിതിവിവരം
വിസ്‌താരം3,000 കി.m2 (1,200 ച മൈ)
വിവരണം
സഭാശാഖറോമൻ കത്തോലിക്കാ സഭ
ആചാരക്രമം ലത്തീൻ റീത്ത്
ഭദ്രാസനപ്പള്ളികോട്ടപ്പുറം പള്ളി
ഭരണം
മാർപ്പാപ്പഫ്രാൻസിസ് മാർപ്പാപ്പ
ബിഷപ്പ്ജോസഫ് കാരിക്കശ്ശേരി

1987 ജൂലായ് 3 ന് പോപ്പ് ജോൺ പോൾ രണ്ടാമന്റെ ഉത്തരവ് പ്രകാരം സ്ഥാപിതമാകുകയും അതേ വർഷം തന്നെ ഓക്ടോബർ 4 ന് ഔദ്യോഗികമായി രൂപത നിലവിൽ വരുകയും ചെയ്തു. വരാപ്പുഴ അതിരൂപതയുടെ കീഴിലുണ്ടായിരുന്ന പ്രദേശങ്ങളെ വിഭജിച്ചാണ് രൂപത നിലവിൽ വന്നത്. കേരളത്തിലെ എറണാകുളം തൃശ്ശൂർ, മലപ്പുറം പാലക്കാട് ജില്ലകളിലായി 3,000 ചതുരശ്ര കിലോമീറ്ററിൽ രൂപത വ്യാപിച്ചു കിടക്കുന്നു. രൂപതയുടെ ആദ്യത്തെ മെത്രാനായി റവ. ഫാ. ഫ്രാൻസീസ് കല്ലറക്കലിനെ നിയമിക്കുകയും ചെയ്തു. ഇപ്പോഴത്തെ മെത്രാൻ റവ. ഫാ. ജോസഫ് കാരിക്കശ്ശേരിയാണ്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക