ഒരു ജർമ്മൻ രസതന്ത്രജ്ഞനാണ് റോബർട്ട് വിൽഹാം എബർഹാർഡ് ബുൻസൻ[1]. പ്രകാശികരസതന്ത്രത്തിലും അഗ്രഗണ്യനാണ് ബുൻസൻ, കൂടാതെ അദ്ദേഹം എമിഷൻ സ്പെക്ട്രത്തിൽ ഗവേഷണം നടത്തി. ഗുസ്താഹ് കിർക്കോഫുമായിച്ചേർന്ന് നടത്തിയ പരീക്ഷണങ്ങൾക്കൊടുവിൽ സീസിയം, റുബീഡിയം എന്നീമൂലകങ്ങൾ കണ്ടെത്തി. വിവിധതരം ഗ്യാസ് പരീക്ഷണ സമ്പ്രദായങ്ങൾ നിർമ്മിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ലാബിലെ സഹായിയായ പീറ്റർ ഡെസേഗയുമായിച്ചേർന്ന് ബുൻസൻ ദീപം അദ്ദേഹം വികസിപ്പിച്ചെടുത്തു. ഇത് പരീക്ഷണശാലകളിൽ ഉപയോഗിക്കുന്ന ദീപങ്ങളിൽ വലിയ ഒരു കുതിച്ചുചാട്ടത്തിനു വഴിതെളിച്ചു. സ്പെക്ട്രോസ്കോപ്പിയിലെ ബുൻസൻ-കിർക്കോഫ് പുരസ്കാരം ഇദ്ദേഹത്തിന്റെ ഓർമ്മക്കായുള്ളതാണ്.

റോബർട്ട് ബുൻസൻ
Robert Bunsen
ജനനം(1811-03-31)31 മാർച്ച് 1811
Göttingen, Kingdom of Hanover, Germany
മരണം16 ഓഗസ്റ്റ് 1899(1899-08-16) (പ്രായം 88)
Heidelberg, Germany
താമസംGermany
ദേശീയതGermany
മേഖലകൾChemistry
സ്ഥാപനങ്ങൾPolytechnic School of Kassel
University of Marburg
University of Heidelberg
University of Breslau
ബിരുദംUniversity of Göttingen
ഡോക്ടറേറ്റിനുള്ള ഉപദേശകൻFriedrich Stromeyer
ഗവേഷണ വിദ്യാർത്ഥികൾAdolf von Baeyer

Fritz Haber
Philipp Lenard
Georg Ludwig Carius
Hermann Kolbe
Adolf Lieben
Carl Friedrich Wilhelm Ludwig
Viktor Meyer
Friedrich Konrad Beilstein
Henry Enfield Roscoe
John Tyndall
Edward Frankland
Dmitri Mendeleev
Thomas Edward Thorpe

Francis Robert Japp
അറിയപ്പെടുന്നത്Discovery of cacodyl radical; discoveries of caesium and rubidium.Invention of the Bunsen burner; carbon-zinc electrochemical cell; methods of gas analysis; development of spectrochemical analysis
പ്രധാന പുരസ്കാരങ്ങൾCopley medal (1860)


ജീവിതരേഖതിരുത്തുക

ജർമ്മനിയിലെ ഗ്രോട്ടിംഗ്ഹാം എന്നസ്ഥലത്താണ് 1811 മാർച്ച് 31 ന് റോബർട്ട് ബുൻസൻ ജനിച്ചത്[2]. ഗ്രോട്ടിംഗ്ഹാം സർവ്വകലാശാലയിലെ ലൈബ്രേറിയനും പ്രൊഫസറുമായ ക്രിസ്റ്റ്യൻ ബുൻസന്റെ നാലുമക്കളിൽ ഏറ്റവും ഇളയപുത്രനാണ് അദ്ദേഹം. ഹോൾസ്മിഡേനിലാണ് അദ്ദേഹം സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1828 - ൽ ഗ്രോട്ടിംഗ്ഹാമിൽനിന്ന് മെട്രിക്കുലേഷൻ പാസായി. 1831 - ൽ ഫ്രെഡറിച്ച് സ്ട്രോമെയറുമായിച്ചേർന്ന് രസതന്ത്രത്തിൽ ഡോക്ട്രേറ്റ് നേടി. 1832,1833 വർഷങ്ങളിൽ അദ്ദേഹം ജർമ്മനി, ഫ്രാൻസ്, ഓസ്ട്രേലിയ എന്നീരാജ്യങ്ങൾ സന്ദർശിച്ചു. അവിടെ വച്ച് അദ്ദേഹം ഫ്രെഡറിച്ച് റഞ്ച്, ജസ്റ്റസ് വോൺ ലീബിഗ്, എൽഹാർഡ് മിറ്റ്സ്ചെർലിച്ച് എന്നിവരുമായി കൂടിക്കാഴ്ച്ചകൾ നടത്തി.

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=റോബർട്ട്_ബുൻസൻ&oldid=2216180" എന്ന താളിൽനിന്ന് ശേഖരിച്ചത്