റോണ്ടോ ദ്വീപ്
ഇന്തോനേഷ്യയുടെ ഏറ്റവും വടക്കേ അറ്റത്ത് ആൻഡമാൻ കടലിൽ 0.650 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ, സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 35 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് റോണ്ടോ ദ്വീപ് (ഇന്തോനേഷ്യൻ: പുലാവു റോണ്ടോ അല്ലെങ്കിൽ അസെനീസ്: പുലോ റോണ്ടോ).[1] സുമാത്ര മേഖലയിലെ അക്കെ പ്രവിശ്യയിൽ ഇന്തോനേഷ്യയുടെ ബാഹ്യാതിർത്തിക്കു പുറത്തുള്ള ദ്വീപുകളിലൊന്നാണിത്.[2] ഭരണപരമായി സബാംഗ് നഗരത്തിലെ സുകകര്യ ഉപജില്ലയിലെ ഉജുങ് ബൌ ഗ്രാമത്തിന്റെ ഭാഗമായ ഇതിന്റെ ഭരണ കേന്ദ്രം റോണ്ടോയ്ക്ക് തെക്കുള്ള വെഹ് ദ്വീപിലാണ്.[3] ഇന്തോനേഷ്യയിലെ സുമാത്രയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ് റോണ്ടോ ദ്വീപിന്റെ സ്ഥാനം.[4] ആൾത്താമസമില്ലാത്തതും ജലയാത്രയിലൂടെ മാത്രം പ്രവേശിക്കാവുന്നതുമായ ഈ ദ്വീപിൽ ഒരു സൈനിക ഔട്ട്‌പോസ്റ്റ്, ഹെലിപ്പാഡ് എന്നിവയോടൊപ്പം നീല മേൽക്കൂരയുള്ള ഏതാനും ബാരക്കുകളും, സമീപസ്ഥമായ വിളക്കുമാട സമുച്ചയത്തിലെ ചുവന്ന മേൽക്കൂരയുള്ള കാവൽപ്പുരയും ദർശന മണ്ഡപവും റാന്തൽവിളക്കുമുൾപ്പെട്ട വെളുപ്പ് നിറത്തിൽ മെലിഞ്ഞ ഒരു വിളക്കുമാടവുമാണുള്ളത്.[5][6][7]
Native name: Pulo Rondo | |
---|---|
Geography | |
Coordinates | 6°4′30″N 95°6′45″E / 6.07500°N 95.11250°E |
Administration | |
ഇന്തോനേഷ്യ | |
Region | സുമാത്ര |
Province | Aceh |
നിക്കോബാർ ദ്വീപുകളിലെ ഗ്രേറ്റ് നിക്കോബാർ ദ്വീപിലുള്ള ഇന്ത്യയുടെ തെക്കേയറ്റത്തെ പ്രദേശം (ഇന്ദിര പോയിൻറ്) ഇന്തോനേഷ്യയുടെ വടക്കേയറ്റത്തുള്ള റോണ്ടോ ദ്വീപിൽ നിന്ന് ഏകദേശം 84 മൈൽ വടക്ക് അഥവാ 135 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്.[8][9] ഇന്തോനേഷ്യയ്ക്കും ഇന്ത്യയ്ക്കുമിടയിൽ റോണ്ടോ ദ്വീപിന് 21 കിലോമീറ്റർ അല്ലെങ്കിൽ 13 മൈൽ വടക്കുപടിഞ്ഞാറൻ ദിശയിൽ മധ്യത്തിലായി, കുറഞ്ഞത് 51 മീറ്റർ ആഴത്തിൽ ജലത്തിലാണ്ടുകിടക്കുന്ന മണലും പാറയും നിറഞ്ഞ പവിഴപ്പുറ്റുണ്ട്.[10][11] ദ്വീപിനു ചുറ്റും ഏതാണ്ട് ഒരു മൈൽ (1.7 കിലോമീറ്റർ) വീതിയിൽ അരികുകൾ കുത്തനെ സമുദ്രത്തിലേയ്ക്ക് ചരിഞ്ഞുകിടക്കുന്ന പാറക്കൂട്ടമുണ്ട്.[12][13] ദ്വീപിലെ പാറക്കൂട്ടത്തിന് തെക്കേയറ്റത്തായി പാറകളടങ്ങിയ ചെറു ദ്വീപുകളുണ്ട്.[14][15] ആകെയുള്ള 14 എണ്ണവും തമ്മിൽ 0.9 മുതൽ 1.7 കിലോമീറ്റർ വരെ അകലങ്ങളിലാണുള്ളത്. ഈ ചെറു ദ്വീപുകൾക്കും വെഹ് ദ്വീപിനും ഇടയിൽ 16 മുതൽ 20 കിലോമീറ്റർ അല്ലെങ്കിൽ 3 മുതൽ 3.5 നാവികമൈൽ വീതിയിലുള്ളതും സുരക്ഷിതവും നാവിക യോഗ്യവുമായ ചാനൽ സ്ഥിതിചെയ്യുന്നു.[16] ആധുനിക കപ്പലോട്ടം നിലവിൽ വരുന്നതിനുമുമ്പ്, ശാന്തമായ കടൽ കാരണമായി റോണ്ടോ ദ്വീപിനും വെഹ് ദ്വീപുകൾക്കുമിടയിലുള്ള കപ്പലോട്ടം താരമ്യേന സുരക്ഷിതമാണെന്ന് കരുതപ്പെട്ടിരുന്നു.[17]
"ഗാർഡിയൻ ഓഫ് ഇന്തോനേഷ്യ"[18] എന്ന് വിളിപ്പേരുള്ള റോണ്ടോ ദ്വീപ് ഇന്ത്യയുടെയും തായ്‌ലാന്റിന്റെയും പ്രത്യേക സാമ്പത്തിക മേഖലകളുമായി അതിർത്തി പങ്കിട്ടുകൊണ്ട് ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും തിരിച്ചുമുള്ള വാണിജ്യ കപ്പലുകൾ കടന്നുപോകുന്ന ദ്വീപിന്റെ വടക്ക് ഭാഗത്തെ തന്ത്രപരമായി ഏറെ പ്രധാന്യമുള്ള ഷിപ്പിംഗ് റൂട്ടിലാണ് സ്ഥിതിചെയ്യുന്നത്.[19][20][21] പ്രാദേശിക ബന്ധവും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനും ഒപ്പം ഗ്രേറ്റ് നിക്കോബാർ ദ്വീപിനും റോണ്ടോ ദ്വീപിനും ഇടയിലുള്ള ആൻഡമാൻ കടലിനെയും മലാക്ക കടലിടുക്കിലെ ചാനലിനെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ, ഇന്ത്യയും ഇന്തോനേഷ്യയും തങ്ങളുടെ സാമ്പത്തിക, സൈനിക പങ്കാളിത്തത്തോടെ സബാംഗ് ആഴക്കടൽ തുറമുഖം നവീകരിക്കുന്നു.[22] റോണ്ടോ ദ്വീപിനു ചുറ്റുപാടുമുള്ള പ്രദേശം കടൽക്കൊള്ളയ്ക്ക് പേരുകേട്ടതാണ്.[23]
ചരിത്രം
തിരുത്തുകമിംഗ് അഡ്മിറൽ ഷെങ് ഹീയുടെ കപ്പൽപ്പടയിലെ ഒരു സൈനികോദ്യോഗസ്ഥനായിരുന്ന ഫെയ് ക്സിൻ (ജീവിതകാലം-1385 - 1436 ന് ശേഷം) തന്റെ ചൈനീസ് കപ്പലുകൾ സന്ദർശിച്ച രാജ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു പുസ്തകത്തിൽ, പ്രധാന കപ്പൽപ്പാതയ്ക്ക് മധ്യത്തിലുള്ള ഒരു ദ്വീപിനെക്കുറിച്ചും അവിടെ മരത്തോണികളിൽ തുഴഞ്ഞുനീങ്ങുന്ന ഉത്തര സുമാത്രൻ തദ്ദേശീയർ അമൂല്യമായ കല്ലുകൾ, സുഗന്ധ ദ്രവ്യങ്ങൾ, നാളികേരം, വാഴപ്പഴം, മത്സ്യാവയവങ്ങൾ എന്നിവയ്ക്കു പകരമായി നാവികരിൽനിന്ന് സ്വർണ്ണനാണയങ്ങൾ സ്വീകരിക്കുന്നതിനേക്കുറിച്ചും വിവരിക്കുന്നു. ബുദ്ധക്ഷേത്രവും ബുദ്ധന്റെ പാദത്തിന്റെ 3 അടി നീളമുള്ള പാറയുമുള്ള ദ്വീപിലെ പ്രാദേശിക മതം ബുദ്ധമതമെന്ന് അദ്ദേഹം വിവരിക്കുന്നു. സ്വദേശികളുടെ ഉദാരവും ലളിതവും എന്നാൽ സമ്പന്നവുമായ ശീലങ്ങളും ആചാരങ്ങളും വിവരിക്കുന്ന അദ്ദേഹം സ്ത്രീകളും പുരുഷന്മാരും ഒരുപോലെ തല മൊട്ടയടിക്കുകയും തുണികൾക്കു പകരം ഇലകൾ കൊണ്ട് ശരീരം മൂടുകയും ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തുന്നു.
പരിസ്ഥിതി
തിരുത്തുകഅർദ്ധ ഗോളാകൃതിയിലുള്ള ദ്വീപിന്റെ ഭൂപ്രകൃതിയിൽ അല്പം പരന്നുകിടക്കുന്ന വൃക്ഷനിബിഢമായ മുകൾ ഭാഗവും വടക്കുവശത്തെ കിഴുക്കാതൂക്കായ ഭാഗവും ഉൾപ്പെടുന്നു. നനഞ്ഞ ഉഷ്ണമേഖലാ വനങ്ങളാൽ ദ്വീപ് പൂർണ്ണമായും ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇവിടെയുള്ള ജന്തുജാലങ്ങളിൽ പലതരം പാമ്പുകൾ ഉൾപ്പെടുന്നു. ദ്വീപിനു ചുറ്റുമുള്ള ഭൂപ്രദേശം സമുദ്ര ആവാസ വ്യവസ്ഥകളാൽ സമ്പന്നമാണ്.
അവലംബം
തിരുത്തുക- ↑ 2007, Atoll Research Bulletin, Issue 544, Page 48]
- ↑ "Rondo Island, The Rich Uninhabited Island". Archived from the original on 2012-11-03. Retrieved 2020-11-09.

- ↑ 1989, Sailing Directions (enroute) for the Strait of Malacca and Sumatera, Defence Mappign Agency's Hydrographic/Topographic Center,, 5th ed, 31-32.
- ↑ Pulau Rhondo, Sea-Seek.
- ↑ James Horsburgh, 1852, The India Directory, Or, Directions for Sailing to and from the East Indies, Page 63.

- ↑ James Horsburgh, 1805, Memoirs: Comprising the Navigation to and from China, Page 21.
- ↑ The Most Remote And Small Island In Indonesia Archived 2020-09-19 at the Wayback Machine., Indonesia Travel Guide.
- ↑ "Rondo Island, The Rich Uninhabited Island". Archived from the original on 2012-11-03. Retrieved 2020-11-09.
- ↑ 1989, Sailing Directions (enroute) for the Strait of Malacca and Sumatera, Defence Mappign Agency's Hydrographic/Topographic Center,, 5th ed, 31-32.
- ↑ Pulau Rhondo, Sea-Seek.
- ↑ Eyeing Southeast Asia, India builds port in Indonesia, Economic Times, 20 March 2019.
- ↑ John Burnett, 2003, Dangerous Waters.