റോജി എം. ജോൺ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
(റോജി. എം. ജോൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2016 മുതൽ അങ്കമാലിയിൽ നിന്നുള്ള നിയമസഭാംഗവും എൻ.എസ്.യു.ഐ മുൻ ദേശീയ പ്രസിഡൻറുമായിരുന്ന കേരളത്തിൽ നിന്നുള്ള കോൺഗ്രസിൻ്റെ യുവനേതാവാണ്. റോജി.എം.ജോൺ (ജനനം:20 മെയ് 1982)[1][2][3]

റോജി എം. ജോൺ
കേരള നിയമസഭാംഗം
പദവിയിൽ
ഓഫീസിൽ
മേയ് 21 2016
മുൻഗാമിജോസ് തെറ്റയിൽ
മണ്ഡലംഅങ്കമാലി
വ്യക്തിഗത വിവരങ്ങൾ
ജനനം (1982-05-20) 20 മേയ് 1982  (42 വയസ്സ്)
തളിപ്പറമ്പ്
രാഷ്ട്രീയ കക്ഷികോൺഗ്രസ്
മാതാപിതാക്കൾ
  • ജോൺ എം.വി. (അച്ഛൻ)
  • എത്സമ്മ (അമ്മ)
വസതികുറുമശ്ശേരി
As of ജൂലൈ 26, 2020
ഉറവിടം: കേരള നിയമസഭ

ജീവിതരേഖ

തിരുത്തുക

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ എം.വി.ജോണിൻ്റേയും എൽസമ്മയുടേയും മകനായി 1982 മെയ് 20ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം എസ്.എച്ച്.കോളേജ് തേവര, ജെ.എൻ.യു.ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു. എം.എ.എം.എംഫിൽ ആണ് വിദ്യാഭ്യാസ യോഗ്യത. [4]

രാഷ്ട്രീയ ജീവിതം

തിരുത്തുക

ഒരു ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാഷ്ടീയ പ്രവർത്തകനാണ് റോജി.എം.ജോൺ കോൺഗ്രസ്സിന്റെ വിദ്യാർത്ഥി വിഭാഗമായ എൻ.എസ്.യു.ഐ വിന്റെ മുൻ ദേശീയ അദ്ധ്യക്ഷനായ ഇദ്ദേഹം 2016- മുതൽ അങ്കമാലി നിയോജകമണ്ഡലത്തിൽ നിന്നുള്ള സാമാജികനാണ്. [5] .[6]

പ്രധാന പദവികൾ

  • 2001 യൂണിയൻ ചെയർമാൻ, എസ്.എച്ച്.കോളേജ്, തേവര
  • 2005 എൻ.എസ്.യു.ഐ. കൗൺസിലർ ജെ.എൻ.യു.
  • 2006 സെക്രട്ടറി, എൻ.എസ്.യു.ഐ, ജെ.എൻ.യു
  • 2011 വൈസ് പ്രസിഡൻറ്, എൻ.എസ്.യു.ഐ
  • 2014-2019 ദേശീയ പ്രസിഡൻറ്, എൻ.എസ്.യു.ഐ
  • 2016-തുടരുന്നു നിയമസഭാംഗം, അങ്കമാലി[7]
"https://ml.wikipedia.org/w/index.php?title=റോജി_എം._ജോൺ&oldid=4100954" എന്ന താളിൽനിന്ന് ശേഖരിച്ചത്