യൂറോപ്പിലെ ഏറ്റവും നീളമേറിയ നദികളിൽ ഒന്നാണ് റൈൻ (ഡച്ച്: Rijn; French: Rhin; ജർമ്മൻ: Rhein; ഇറ്റാലിയൻ: Reno; ലത്തീൻ: Rhenus; Romansh: Rain). സ്വിറ്റ്സർലാന്റിലെ ആൽപ്സ് പർവതനിരകളിൽ ഉത്ഭവിച്ച് നെതർലാന്റ്സിലെ വടക്കൻ കടലിൽ പതിക്കുന്ന ഈ നദി യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട നദികളിൽ ഒന്നാണ്. സെക്കന്റിൽ ശരാശരി 2,000 ഘന മീറ്ററിലധികം ജലം പുറന്തള്ളുന്ന ഈ നദിയുടെ നീളം 1,233 കിലോമീറ്റർ (766 മൈൽ) ആണ്.[3][4]

റൈൻ
The Rhine in Basel, Switzerland
Map of the Rhine basin
നദിയുടെ പേര്Rhenus, Rein, Rhi(n), Rhein, le Rhin,[1] Rijn
ഉദ്ഭവംCeltic Rēnos
CountrySwitzerland, Liechtenstein, Austria, Germany, France, Netherlands
Rhine BasinSwitzerland, Liechtenstein, Vorarlberg, South and Western Germany, Alsace, Luxembourg, Belgium, Netherlands, Val di Lei, Italy
RegionCentral and Western Europe
Physical characteristics
പ്രധാന സ്രോതസ്സ്Rein Anteriur/Vorderrhein
Tomasee (Romansh: Lai da Tuma), Surselva, Graubünden, Switzerland
2,345 മീ (7,694 അടി)
46°37′57″N 8°40′20″E / 46.63250°N 8.67222°E / 46.63250; 8.67222
രണ്ടാമത്തെ സ്രോതസ്സ്Rein Posteriur/Hinterrhein
Paradies Glacier, Graubünden, Switzerland
നദീമുഖംവടക്കൻ കടൽ
Netherlands
0 മീ (0 അടി)
51°58′54″N 4°4′50″E / 51.98167°N 4.08056°E / 51.98167; 4.08056
നീളം1,230 കി.മീ (760 മൈ), [note 1]
Discharge
  • Minimum rate:
    800 m3/s (28,000 cu ft/s)
  • Average rate:
    2,900 m3/s (100,000 cu ft/s)
  • Maximum rate:
    13,000 m3/s (460,000 cu ft/s)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി185,000 കി.m2 (1.99×1012 sq ft)
[2]

റൈനും ഡാന്യൂബും ചേർന്നാണ് റോമാ സാമ്രാജ്യത്തിന്റെ വടക്കൻ അതിർത്തി രൂപവത്കരിച്ചിരുന്നത്. അക്കാലം മുതൽ ഉൾനാട്ടിലേക്ക് ചരക്കുകൾ കടത്തുന്നതിനുള്ള ഒരു പ്രധാന ജലഗതാഗത മാർഗ്ഗമാണ് റൈൻ. ഒരു പ്രതിരോധമായും നിലകൊണ്ട റൈൻ പല അന്താരാഷ്ട്ര, ആഭ്യന്തര അതിർത്തികൾക്കും അടിസ്ഥാനമായിരുന്നു. റൈൻ നദിക്കരയിൽ സ്ഥിതിചെയ്യുന്ന ചരിത്രാതീതകാലത്തെ കോട്ടകൾ, ജലഗതാഗതമാർഗ്ഗം എന്ന നിലയിൽ അതിനുണ്ടായിരുന്ന പ്രാധാന്യത്തെ വ്യക്തമാക്കുന്നു.

മൈൻ, നെക്കാർ, മൊസേൽ എന്നിവ റൈൻ നദിയുടെ പ്രധാന പോഷകനദികളാണ്.

റൈൻ നദിയുടെ ഗതി
  1. "Le Rhin" (official site) (in French). Paris, France: L'Institut National de l'Information Geographique et Forestrière IGN. Archived from the original on 2016-03-06. Retrieved 2016-03-06.{{cite web}}: CS1 maint: unrecognized language (link)
  2. Frijters and Leentvaar (2003)
  3. Schrader, Christopher; Uhlmann, Berit (March 28, 2010). "Der Rhein ist kürzer als gedacht – Jahrhundert-Irrtum". sueddeutsche.de (in ജർമ്മൻ). Archived from the original on 2010-03-31. Retrieved 2010-03-27.
  4. "Rhine River 90km shorter than everyone thinks". The Local – Germany's news in English. March 27, 2010. Retrieved 2010-04-09.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റൈൻ_നദി&oldid=4122557" എന്ന താളിൽനിന്ന് ശേഖരിച്ചത്