പ്രമുഖ ബൾഗേറിയൻ അദ്ധ്യാപികയും വിപ്ലവകാരിയുമായിരുന്നു റൈന പോപ്ജിയോർഗീവ ഫുടെകോവ എന്ന റൈന ക്‌ന്യാഗിന്യ(ഇംഗ്ലീഷ്:Rayna Knyaginya ). ബൾഗേറിയയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പസാർദ്‌സിക് പ്രവിശ്യയിലെ പനഗ്യുറിശ്‌തെയിൽ ജനിച്ച റൈന, 1876ൽ ഓട്ടോമൻ സാമ്രാജ്യത്തിനെതിരെ ബൾഗേറിയൻ ജനത നടത്തിയ ഏപ്രിൽ അപ്‌റൈസിങ് എന്ന പേരിലുള്ള പ്രക്ഷോഭത്തിനായി പതാക തയ്ച്ചുനൽകിയതിലൂടെ പ്രസിദ്ധയായി.

റൈന ക്‌ന്യാഗിന്യ
പനഗ്യുറിശ്‌തെയിലെ റൈന ക്‌ന്യാഗിന്യയുടെ ഒരു സ്മാരകം

പതാകയും പ്രക്ഷോഭവും

തിരുത്തുക

റൈനയ്ക്ക് 20 വയസ്സായ കാലത്ത് പനഗ്യുറിശ്‌തെയിലെ ഗേൾസ് സ്‌കൂളിൽ പ്രധാന അധ്യാപികയായി ജോലി ചെയ്യുന്ന സമയത്താണ് ഏപ്രിൽ അപ്‌റൈസിങ്ങിനായി ഒരു കൊടി തുന്നിനൽകാനായി ബൾഗേറിയൻ വിപ്ലവ നേതാവായ ജോർജി ബെൻകോവ്‌സ്‌കി അവരോട് ആവശ്യപ്പെട്ടത്. ആ ഉത്തരവാദിത്തം അവർ ഏറ്റെടുത്തു.

പിൽകാല ജീവിതം

തിരുത്തുക

ജയിൽ മോചിതയായതിന് ശേഷം ഇസ്തംബൂൾ വഴി മോസ്‌കോയിൽ എത്തി. അവിടെ മൂന്ന് വർഷം വൈദ്യശാസ്ത്രം പഠിച്ചു. പിന്നീട് ഗർഭിണികളെ സുശ്രൂഷിക്കുന്ന നഴ്‌സായി സേവനം അനുഷ്ടിച്ചു. അവിടെ വെച്ച് സ്വന്തം ജീവചരിത്രം എഴുതി. റൈനയയുടെ ആദ്യ പുസ്തകം ഏപ്രിൽ വിപ്ലവത്തെ കുറിച്ചായിരുന്നു. ഇത് റഷ്യൻ ഭാഷയിലാണ് പ്രസിദ്ധീകരിച്ചത്. പിന്നീട് 1934ൽ ബൾഗേറിയൻ ഭാഷയിലേക്ക് തർജ്ജമ ചെയ്യപ്പെട്ടു.

റൈനയുടെ മരണ ശേഷം അവരോടുള്ള ആദര സൂചകമായി അന്റാർട്ടികയിലെ ലിവിങ്‌സ്റ്റൺ ദ്വീപിലെ ഒരു മുനമ്പിന് റൈന ക്‌ന്യാഗിന്യ പീക് എന്ന് നാമകരണം ചെയ്യപ്പെട്ടു

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റൈന_ക്‌ന്യാഗിന്യ&oldid=3643394" എന്ന താളിൽനിന്ന് ശേഖരിച്ചത്