സൾമോനിഡേ സ്പീഷീസിൽ കാണപ്പെടുന്ന ഏഷ്യയിലെയും വടക്കേ അമേരിക്കയിലെയും പസഫിക് മഹാസമുദ്രത്തിലെ തണുത്ത ജലമുള്ള പോഷകനദികളിലെ തദ്ദേശവാസിയായ ഒരു ട്രൗട്ട് ആണ് റെയിൻബോ ട്രൗട്ട് (Oncorhynchus mykiss). സ്റ്റീൽഹെഡ് (ചിലപ്പോൾ "സ്റ്റീൽഹെഡ് ട്രൗട്ട്" എന്നുവിളിക്കുന്നു.) കോസ്റ്റൽ റെയിൻബോ ട്രൗട്ട് (O. m. irideus) അല്ലെങ്കിൽ കൊളംബിയ റിവർ റെഡ് ബാൻഡ് ട്രൗട്ടിൻറെ (O. m. gairdneri), ഒരു അനഡ്രോമസ് ടൈപ് (sea-run) ആയ ഈ മത്സ്യം സാധാരണയായി രണ്ടു മുതൽ മൂന്നു വർഷം വരെ സമുദ്രത്തിൽ ജീവിച്ചതിന് ശേഷം ശുദ്ധജലത്തിലേക്ക് തിരിച്ച് പോകുന്നു. മഹാ തടാകങ്ങളിൽ പ്രവേശിപ്പിച്ച ശുദ്ധജല ഇനങ്ങൾ പോഷകനദികളിലേയ്ക്ക് കുടിയേറുകയും ചെയ്തവയെ സ്റ്റീൽഹെഡ് ട്രൗട്ട് എന്നു വിളിക്കുന്നു.

Oncorhynchus mykiss
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Superclass:
Class:
Order:
Family:
Genus:
Species:
O mykiss
Binomial name
Oncorhynchus mykiss
(Walbaum, 1792)
Synonyms

Salmo kamloops Dymond, 1931
Salmo irideus Bajkov, 1927Salmo nelsoni Evermann, 1908
Oncorhynchus mykiss Evermann, 1908
Salmo gilberti Jordan, 1894
Salmo gairdneri Jordan, 1894
Salmo rivularis (Jordan, 1892)
Salmo kamloops (Jordan, 1892)
Oncorhynchus kamloops Jordan, 1892
Salmo masoni Suckley, 1860
Salmo truncatus Suckley, 1859
Salmo rivularis Ayres, 1855
Salmo gairdneri Gibbons, 1855
Salmo gairdnerii Gibbons, 1855
Salmo iridea Gibbons, 1855
Trutta iridea (Gibbons, 1855)
Salmo irideus Gibbons, 1855
Salmo gairdneri Richardson, 1836
Salmo gairdnerii Richardson, 1836
Fario gairdneri (Richardson, 1836)
Oncorhynchus gairdnerii (Richardson, 1836)
Salmo gairdnerii Richardson, 1836
Salmo penshinensis Pallas, 1814
Parasalmo penshinensis (Pallas, 1814)
Salmo purpuratus Pallas, 1814
Onchorynchus mykiss (Walbaum, 1792)
Parasalmo mykiss (Walbaum, 1792)
Oncorhynchus myskis (Walbaum, 1792)
Onchorrhychus mykiss (Walbaum, 1792)
Salmo mykiss Walbaum, 1792

മുതിർന്ന ശുദ്ധജല റെയിൻബോ ട്രൗട്ട് 1 മുതൽ 5 പൌണ്ട് (0.5, 2.3 കി.ഗ്രാം) വരെ തൂക്കം കണ്ടുവരുന്നു. അതേസമയം, തടാകവാസികൾക്കും അനട്രോമസ് ഫോമുകൾക്കും 20 കിലോഗ്രാം (9 കിലോ) ഭാരം കാണപ്പെടുന്നു. വാസസ്ഥലത്തിനനുസൃതമായി ഉപവർഗ്ഗങ്ങളുടെ നിറവും വ്യത്യസ്തപ്പെട്ടിരിക്കുന്നു. വീതിയുള്ള ചുവന്നവരകൾകൊണ്ട് മുതിർന്നമത്സ്യത്തെ വേർതിരിച്ചറിയാൻ സാധിക്കുന്നു.

നിർദ്ദിഷ്ട ഉപജാതികളുടെ ചില പ്രാദേശിക വിഭാഗങ്ങളായ സ്റ്റീൽഹൈഡുകളുടെ കാര്യത്തിൽ, വംശനാശഭീഷണി നേരിടുന്ന ജീവികളുടെ വിഭാഗത്തിലോ വംശനാശഭീഷണി ഉയർത്തുന്ന വിഭാഗത്തിലോ ഉൾപ്പെടുന്നു. സ്റ്റീൽഹെഡ് ട്രൗട്ട് വാഷിംഗ്ടണിലെ ഔദ്യോഗിക സംസ്ഥാന മത്സ്യമാണ്.[1]

ടാക്സോണമി

തിരുത്തുക

റെയിൻബോ ട്രൌട്ടിന്റെ ശാസ്ത്രീയ നാമം ഓങ്കോർഹിൻചസ് മൈക്കിസ് ആണ്.[2]ജർമ്മൻ പ്രകൃതിശാസ്ത്രജ്ഞനും ടാക്സോണമിസ്റ്റായ ജോഹാൻ ജൂലിയസ് വാൾബവും 1792-ൽ സൈബീരിയയിലെ കാംചത്ക ഉപദ്വീപിലെ ടൈപ്പ് സ്പീഷീസിനെ അടിസ്ഥാനമാക്കിയാണ് ഈ സ്പീഷീസിന് ആദ്യം പേരു നല്കിയത്. കാംചത്കാനിലെ പ്രാദേശിക മത്സ്യമായ മൈകിഷ എന്ന മത്സ്യത്തിന്നുപയോഗിച്ചിരുന്ന നാമത്തിൽനിന്നാണ് വാൾബം മൈക്കിസ് എന്ന യഥാർത്ഥ സ്പീഷിസ് നാമം നല്കിയത്. ഗ്രീക്ക് ഓസ്കോസ് ("ഹുക്ക്"), റിൻകോസ് ("മൂക്ക്") എന്നിവയിൽ നിന്നുമാണ് ജീനസ് പേർ വന്നത്. ഇണചേരൽ കാലഘട്ടത്തിൽ ആൺമീനുകളുടെ ഹൂക്കിംഗ് താടിയെ ഇത് പരാമർശിക്കുന്നു.[3]ഫോർട്ട് വാൻകൗവറിലെ കൊളംബിയ നദിയിൽനിന്ന് റിച്ചാർട്സൺ നൽകിയ സ്പെസിമെന് മേരിഡിത്ത് ഗായദ്നർ എന്ന ഹഡ്സൺസ് ബേ കമ്പനി സർജനെ ബഹുമാനിക്കാൻ 1836 -ൽ സ്കോട്ട്ലർ പ്രകൃതിശാസ്ത്രജ്ഞനായ സർ ജോൺ റിച്ചാർഡ്സൺ, ഈ സ്പീഷീസിന്റെ പേര് സാൾമോ ഗായെഡ്നറി എന്നു നല്കി. [4]

1855- ൽ, കാലിഫോർണിയ അക്കാഡമി ഓഫ് സയൻസസിലെ ജിയോളജി ആൻഡ് മിനറോളജി ക്യൂറേറ്റർ [5]വില്യം പി. ഗിബ്ബൻസ്[6]സാൽമോ ഇറിഡിയ (ലത്തീൻ: റെയിൻബോ ), പിന്നീട് സാൽമോ ഇറിഡിയസ് എന്ന് ശരിപ്പെടുത്തി. ടൈപ്പ് സ്പീഷീസായ ഇതിനെ വാൽബം ന്റെ വിവരണം അനുസരിക്കാതെ നിർണ്ണയിക്കപ്പെട്ടതോടെ ഈ പേരുകൾ തെറ്റായി വരുന്നു.[7] പസഫിക് തടത്തിൽ കാണപ്പെടുന്ന ട്രൗട്ടുകൾ പസഫിക് സാൽമനുകളും അറ്റ്ലാന്റിക് നദീതടത്തുള്ള സാൽമോ - ബ്രൌൺ ട്രൌട്ട് (സാൽമ ട്രുത്തറ്റ) അല്ലെങ്കിൽ അറ്റ്ലാന്റിക് സാൽമൺ (സാൽമോ സാൽവർ) എന്നിവയുമായി ജനറ്റിക്കലായി വളരെ സാമ്യം 1989-ലെ മോർഫോളജിക്കൽ ആന്റ് ജനിറ്റിക് സ്റ്റഡീസ് സൂചിപ്പിക്കുന്നു. [8]1989-ൽ ടാക്സോണമിക് അധികാരികൾ റെയിൻബോ ട്രൗട്ടും കട്ട്ത്രൗട്ട് ട്രൗട്ടും മറ്റ് പസഫിക് ബേസിൻ ട്രൗട്ടും ഓങ്കർഹിഞ്ചസ് ജീനസിലേയ്ക്ക് മാറ്റി. വാൽബോമിന്റെ പേരിനായിരുന്നു മുൻഗണന. അതിനാൽ ഓങ്കർഹിഞ്ചസ് മൈക്കിസ് എന്ന ശാസ്ത്രീയ നാമം റെയിൻബോ ട്രൗട്ടിന്റെ ശാസ്ത്രീയനാമമായി മാറി.

ഉപവർഗ്ഗങ്ങൾ

തിരുത്തുക

ഫിഷറീസ് ജൈവശാസ്ത്രജ്ഞൻ റോബർട്ട് ജെ. ബെൻകെ (2002) വിവരിച്ച ഓങ്കോർഹിൻചസ് മൈക്കിസിന്റെ ഉപവർഗ്ഗങ്ങൾ താഴെ നൽകിയിരിക്കുന്നു.[9]

ഭൂമിശാസ്ത്രഗ്രൂപ്പ് പൊതുവായ പേര് ശാസ്ത്ര നാമം Range Image
ടൈപ്പ് ഉപവർഗ്ഗം കംചത്കൻ റെയിൻബോ ട്രൗട്ട്' O. m. mykiss (Walbaum, 1792) പടിഞ്ഞാറൻ ശാന്തസമുദ്രം: കാംചത്ക ഉപദ്വീപ്, കംചത്കയുടെ കിഴക്കുഭാഗത്തെ കമാൻഡർ ദ്വീപുകളിൽ നിന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഒകോത്സ്ക് കടലിലും അമർ നദിയിലും ഇതിനെക്കാണപ്പെടുന്നു.
തീരദേശ ഇനം തീരദേശ റെയിൻബോ ട്രൗട്ട് O. m. irideus (Gibbons, 1855) തെക്കൻ കാലിഫോർണിയയിലെ തെക്ക് അലാസ്കയിലേയ്ക്ക് അലൂഷ്യൻ ദ്വീപുകളിൽ നിന്ന് പസഫിക്ക് സമുദ്രത്തിലേയ്ക്കുള്ള പോഷകനദികളിൽ കാണുന്ന അനഡ്രോമസ് ഇനങ്ങളെ സ്റ്റീൽഹെഡ് എന്നും ശുദ്ധജല ഇനത്തെ റെയിൻബോ ട്രൗട്ട്' എന്നും അറിയപ്പെടുന്നു.  
 
Ocean and fresh water forms of coastal rainbow trout; a.k.a. "steelhead"
O. m. irideus
ബീയേർഡ്സ്ലീ ട്രൗട്ട് O. m. irideus var. beardsleei (not a true subspecies, but a genetically unique lake-dwelling variety of coastal rainbow trout) (Jordan, 1896) , വാഷിംഗ്ടണിലെലേക് ക്രസന്റിൽ ഒറ്റപ്പെട്ടുകാണുന്നു.
റെഡ്ബാൻഡ് ഫോമുകൾ കൊളംബിയ റിവർ റെഡ്ബാൻഡ് ട്രൗട്ട് O. m. gairdneri (Richardson, 1836) മൊണ്ടാന, വാഷിംഗ്ടൺ, ഇഡാഹോ എന്നിവിടങ്ങളിലെ കൊളംബിയ നദിയുടെ പോഷകനദികളിലും കാണപ്പെടുന്നു. അനഡ്രോമസ് ഇനങ്ങളെ റെഡ്ബാൻഡ് സ്റ്റീൽഹെഡ് എന്നു പറയുന്നു.
Columbia River redband trout
O. m. gairdneri
അതബാസ്ക റെയിൻബോ ട്രൗട്ട് O. m. spp., ഒന്റാറിയോ മന്ത്രാലയത്തിലെ അക്വാട്ടിക് ഇക്കോസിസ്റ്റംസ് റിസർച്ച് സെക്ഷനിൽ നിന്നും 1994- ൽ പ്രസിദ്ധീകരിച്ച സൃഷ്ടികളിൽ ജൈവശാസ്ത്രജ്ഞൻ എൽ. എം. കാൾ ഈ ഉപജാതികളെ വേർതിരിച്ചതിൽ ബെഹ്ൻകെയെ ഒരു പ്രത്യേകസ്പീഷീസായി പരിഗണിച്ചിരുന്നു.[10] ആൽബർട്ടയിലെ ആറ്റബാസ്ക നദിയുടെ ജലസ്രോതസ്സിൽ വിതരണം ചെയ്തിരിക്കുന്നു.
മക്ലൌഡ് റിവർ റെഡ്ബാൻഡ് ട്രൗട്ട് O. m. stonei (Jordan, 1894) , വടക്കൻ കാലിഫോർണിയയിലെ തെക്ക് മൗണ്ട്ശാസ്തയിലെ മക്ലോഡ് നദിയിലേക്കുള്ള മിഡിൽ ഫാൾസിന്റെ അപ്സ്ട്രീം സ്വദേശവാസിയാണ്
ഷീപ്ഹെവൻക്രീക്ക് റെഡ്ബാൻഡ് ട്രൗട്ട് O. m. spp. കാലിഫോർണിയയിലെ സിസ്കിയോ കൗണ്ടിയിലെ ഷീപ്ഹെവൻക്രീക്കിലെ സ്വദേശവാസിയാണ്. 1972 -ൽ സ്വാംപ് ക്രീക്കിലും 1974 ലും, 1977 ൽ ട്രൗട്ട് ക്രീക്കിലേയ്ക്കും ഇതിനെ മാറ്റിപാർപ്പിച്ചു.
ഗ്രേറ്റ് ബേസിൻ റെഡ്ബാൻഡ് ട്രൗട്ട് O. m. newberrii (Girard, 1859) തെക്ക് കിഴക്ക് ഓറിഗോയിൽ നിന്നും ഗ്രേറ്റ് പീസിയുടെ പരിധിയിലുള്ള കാലിഫോർണിയ, നെവാഡയുടെ ഭാഗങ്ങളും സ്വദേശമാണ്.
ഈഗിൾ ലേക്ക് ട്രൗട്ട് O. m. aquilarum (Snyder, 1917) കാലിഫോർണിയയിലെ ലസ്സൻ കൗണ്ടിയിൽ ഈഗിൾ ലേകിലെ തദ്ദേശവാസിയാണ്.
കംലൂപ്സ് റെയിൻബോ ട്രൗട്ട് O. m. kamloops strain (Jordan, 1892) ബ്രിട്ടീഷ് കൊളുംബിയ തടാകങ്ങൾ, പ്രത്യേകിച്ചും കംലോപ്സ് തടാകം, കൂട്നേ തടാകം എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ്.ഇത് വളരെവലിപ്പമുള്ളതായി അറിയപ്പെടുന്നു.
[[കേൺ റിവർ ഗോൾഡൻ ട്രൗട്ട് ഗോൾഡൻ ട്രൗട്ട് O. m. aguabonita (Jordan, 1892) ഗോൾഡൻ ട്രൗട്ട് ക്രീക്ക് (കേൺ നദിയുടെ പോഷകനദികൾ), വോൾകാനോ ക്രീക്ക് സൗത്ത് ഫോർക്ക് കേൺ റിവർ എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ്.  
Kern River golden trout
O. m. aguabonita
കേൺ റിവർ റെയിൻബോ ട്രൗട്ട് O. m. gilberti (Jordan, 1894) കാലിഫോർണിയയിലെ ടുലേർകൗണ്ടിയിൽ കേൺ നദിയുടെ പോഷകനദികളിലെ തദ്ദേശവാസിയാണ്. അതിന്റെ ഇപ്പോഴത്തെ ശ്രേണി അതിന്റെ ചരിത്രപരമായ ശ്രേണിയിൽ നിന്നും കുത്തനെ കുറഞ്ഞു. അവശേഷിക്കുന്ന ഇനങ്ങൾ ഡർവുഡ് ക്രീക്കിന് മുകളിലുള്ള കെർ നദിയിൽ, അപ്പർ നിനെമൈൽ, ററ്റിലസ്നക്ക്, ഒസ ക്രീക്ക് എന്നിവിടങ്ങളിൽ കാണപ്പെടുന്നു.
ലിറ്റിൽ കേൺ ഗോൾഡൻ ട്രൗട്ട് O. m. whitei (Evermann, 1906) ലിറ്റിൽ കേൺ നദിയുടെ പോഷകനദികളിലെ തദ്ദേശവാസിയാണ്. 100 മൈൽ (160 കി.മീ) കെർന നദീതടത്തിലെ അഞ്ച് ഹെഡ് വാട്ടർ സ്ട്രീമുകളിൽ മാത്രമായി നിയന്ത്രിച്ചിരിക്കുന്നു. (വെറ്റ് മെഡോസ്, ഡഡ്മാൻ, സോഡ സ്പ്രിംഗ്, വില്ലൊ, ഷീപ്പ്, ഫിഷ് ക്രീക്സ്) [11]
മെക്സികോ ഫോംസ് മെക്സിക്കൻ റെയിൻബോ ട്രൗട്ട്
Rio Yaqui, Rio Mayo and Guzman trout
Rio San Lorenzo and Arroyo la Sidra trout
Rio del Presidio trout
O. m. nelsoni (Evermann, 1908) ചിലപ്പോൾ നെൽസന്റെ ട്രൗട്ട് എന്നറിയപ്പെടുന്നു, ഇത് മൂന്നു വ്യത്യസ്ത ഭൂമിശാസ്ത്ര ഗ്രൂപ്പുകളിൽ കാണപ്പെടുന്നു. ഗവേഷണത്തിന് വേണ്ടി ടാക്സോണമിക്കൽ തരംതിരിക്കൽ നടന്നുകൊണ്ടിരിക്കുന്നു. ഈ ഗ്രൂപ്പിൽ പല തരത്തിലുള്ള ഫോമുകളും ഉണ്ടാവാം.[12]
മ്യൂട്ടറ്റഡ് ഫോംസ് ഗോൾഡൻ റെയിൻബോ ട്രൗട്ട്
പലോമിനോ ട്രൗട്ട്
പലോമിനോ ട്രൗട്ട് എന്നുംവിളിക്കുന്ന ഗോൾഡൻ റെയിൻബോ ട്രൗട്ട് സിംഗിൾ മ്യൂട്ടേറ്റെഡ് കളർ വേരിയന്റ് ആണ്. O. mykiss 1955- ൽ ഒരു വെസ്റ്റ് വെർജീനിയയിൽ ഫിഷ് ഹാറ്റ്ചറി ആരംഭിച്ചു. [13][14] Golden rainbow trout are predominantly yellowish, lacking the typical green field and black spots but retaining the diffuse red stripe.[14] പലോമിനോ ട്രൌട്ട് ഗോൾഡൻ ട്രൗട്ടിന്റെയും റെയിൻബോ ട്രൗട്ടിന്റെയും സങ്കരയിനമാണ്. ഇതിന്റെ ഫലമായി ഒരു ഇന്റർമീഡിയറ്റ് കളർ ലഭിക്കുന്നു. ഗോൾഡൻ ട്രൗട്ട് പ്രകൃതിദത്തമായി ലഭിക്കുന്ന ഇനമല്ല.O. m. aguabonita, [14]  
Golden rainbow trout[15]
  1. "Symbols of Washington State". Washington State Legislature. Retrieved 2013-11-29.
  2. Behnke, Robert J. (2002). "Rainbow and Redband Trout". Trout and Salmon of North America. Tomelleri, Joseph R. (illustrator). New York: The Free Press. p. 67. ISBN 0-7432-2220-2.
  3. Behnke, Robert J. (2002). "Genus Oncorhynchus". Trout and Salmon of North America. Tomelleri, Joseph R. (illustrator). New York: The Free Press. pp. 10–21. ISBN 0-7432-2220-2.
  4. Richardson, John; Swainson, William; Kirby, William (1836). "Fauna Boreali-Americana, or, The Zoology of the Northern Parts of British America: Containing Descriptions of the Objects of Natural History Collected on the Late Northern Land Expeditions, Under Command of Captain Sir John Franklin, R.N. (1829) Part Third: The Fish". London: Richard Bentley. p. 221. OCLC 257860151.
  5. "Invertebrate Zoology and Geology". California Academy of Sciences. Archived from the original on 2013-12-12. Retrieved 2013-12-16.
  6. "Invertebrate Zoology and Geology". California Academy of Sciences. Archived from the original on 2013-12-12. Retrieved 2013-12-16.
  7. Behnke, Robert J. (1966). "Relationships of the Far Eastern Trout, Salmo mykiss Walbaum". Copeia. 1966 (2): 346–348. doi:10.2307/1441145. JSTOR 1441145.
  8. Smith, Gerald R.; Stearley, Ralph F. (1989). "The Classification and Scientific Names of Rainbow and Cutthroat Trouts". Fisheries. 14 (1): 4–10. doi:10.1577/1548-8446(1989)014<0004:TCASNO>2.0.CO;2.
  9. Behnke, Robert J. (2002). "Rainbow and Redband Trout". Trout and Salmon of North America. Tomelleri, Joseph R. (illustrator). New York: The Free Press. pp. 65–122. ISBN 0-7432-2220-2.
  10. Rasmussen, Joseph B.; Taylor, Eric B. (2009). "Status of the Athabasca Rainbow Trout Oncorhynchus mykiss in Alberta" (PDF). Government of Alberta-Fish and Wildlife Division. Archived from the original (PDF) on 2014-02-21. Retrieved 2013-11-29.
  11. "Little Kern Golden Trout" (PDF). SOS: California's Native Fish Crisis. California Trout. p. 74. Retrieved 2014-01-02.
  12. "Mexican native trouts: A Review of Their History and Current Systematic and Conservation Status" (PDF). Reviews in Fish Biology and Fisheries. 12. Kluwer Academic Publishers: 273–316. 2002. Archived from the original (PDF) on 2014-03-03. {{cite journal}}: Unknown parameter |authors= ignored (help)
  13. McCoy, John (2013-05-11). "50 Years Later, Golden Rainbows Still 'a Treat' for Mountain State Fishermen". Saturday Gazette-Mail. Charleston, West Virginia. Retrieved 2013-12-29.
  14. 14.0 14.1 14.2 "Golden Rainbow Trout". Pennsylvania Fish and Boat Commission FAQ. Archived from the original on 2013-11-27. Retrieved 2013-11-28.
  15. "Golden Rainbow Trout". Archived from the original on 2022-01-22. Retrieved 2013-11-28.

കൂടുതൽ വായനയ്ക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
 
Wikibooks
വിക്കി കുക്ക് ബുക്കിൽ ഈ ലേഖനം ഉണ്ട്
"https://ml.wikipedia.org/w/index.php?title=റെയിൻബോ_ട്രൗട്ട്&oldid=4091826" എന്ന താളിൽനിന്ന് ശേഖരിച്ചത്