പ്രധാന മെനു തുറക്കുക
പി.സി.ബി യിൽ റോം എംബഡഡ് ചെയ്തിരിക്കുന്നു. (കറുത്ത ആവരണം)

വിവരം അഥവാ ഡാറ്റ ശേഖരിച്ചു വയ്ക്കാനുള്ള് ഒരു ഉപാധിയാണ് റോം അഥവാ റീഡ് ഒൺലി മെമ്മറി (Read Only Memory അല്ലെങ്കിൽ ROM). മിക്കപ്പോഴും ഉല്പാദന സമയത്തുതന്നെ ഡാറ്റ ഇവയിൽ ഉൾക്കൊള്ളിക്കുന്നു. ശേഖരിച്ചുവെച്ച ഡാറ്റ വായിക്കുവാൻ മാത്രമേ കഴിയുകയുള്ളൂ, ഇവ തിരുത്തുവാനോ മാറ്റം വരുത്തുവാനോ കഴിയുകയില്ല. വൈദ്യുതി വിച്ഛേദിക്കപ്പെട്ടാലും വിവരങ്ങൾ മാഞ്ഞുപോകുന്നതല്ല. കമ്പ്യൂട്ടർ അധിഷ്ടിതമായ സാധാരണ ഹാർഡ്‌വെയർ വിവരങ്ങൾ, അനുബന്ധ ഉപകണങ്ങളുടെ അവസ്ഥ, ഫ്ലാഗ് ഡാറ്റകൾ, ബയോസ് വിവരങ്ങൾ[1] തുടങ്ങിയവ സ്ഥിരമായി ശേഖരിച്ചുവെയ്ക്കുവാനും ഇതുപയോഗിക്കുന്നു.

സാങ്കേതികവിദ്യയുടെ വളർച്ച മൂലം, പുതിയ തരത്തിലുള്ള റോമുകൾ വന്നു. മൊത്തമായി തിരുത്തിയെഴുതാവുന്ന തരത്തിലുള്ളവയും, അൾട്രാവയലറ്റ് രശ്മികൾ മൂലം മായിക്കാവുന്നവയും വന്നു. ശേഷം ഇലക്ടിക്ക് കറണ്ട് ഉപയോഗിച്ച് തിരുത്താവുന്ന തരവും വന്നു. ഇവ കൂടുതലായും ഉപയോഗിക്കുന്നത് എംബഡഡ് സിസ്റ്റങ്ങളിലാണ്,

ഇലക്ട്രിസിറ്റി ഉപയോഗിച്ച് മായിക്കാവുന്ന റോമുകളിൽ ഫ്ലാഷ് മെമ്മറി എന്ന ഇനം ഇപ്പോൾ ക്യാമറകളിലും, മ്യൂസിക് പ്ലെയറുകളിലും, മൊബൈൽ ഫോണുകളിലും വ്യാപകമായി ഉപയോഗിച്ചു വരുന്നു. യു എസ്സ് ബി വഴി ബന്ധപ്പെടുത്താവുന്ന ചെറിയ പെൻ ഡ്രൈവുകൾ വിവരങ്ങൾ ശേഖരിച്ചുവെയ്ക്കാനും, കൊണ്ടുനടക്കാനും ഉപയോഗപ്പെടുന്നു. വലിയ അളവിൽ വിവരങ്ങൾ ശേഖരിക്കാവുന്ന ഹാർഡ് ഡ്രൈവുകൾ വരെ ഇത്തരം റോമുകൾ ഉപയോഗിച്ച് ഉണ്ടാക്കുന്നുണ്ട്.

ഇനങ്ങൾതിരുത്തുക

  • MASK ROM
  • PROM
  • EPROM
  • EEPROM
  • FLASH BIOS

അവലംബംതിരുത്തുക

ഇതും കാണുകതിരുത്തുക

"https://ml.wikipedia.org/w/index.php?title=റീഡ്_ഒൺലി_മെമ്മറി&oldid=1772372" എന്ന താളിൽനിന്ന് ശേഖരിച്ചത്