കമ്പ്യൂട്ടർ മെമ്മറി

(Computer memory എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കമ്പ്യൂട്ടറിലോ കമ്പ്യൂട്ടർ അനുബന്ധ യന്ത്രാംശങ്ങളിലോ പെട്ടെന്നുളള ഉപയോഗത്തിനായി വിവരങ്ങൾ സംഭരിച്ചു വയ്ക്കുന്നതിനുളള ഉപാധികളെയാണ് കമ്പ്യൂട്ടിംഗിൽ മെമ്മറി അഥവാ സ്മൃതി എന്ന് പറയപ്പെടുന്നത്. ഇവ മെറ്റൽ ഓക്സൈഡ് സെമികണ്ടക്ടർ (എംഓഎസ്) എന്ന അർത്ഥചാലകസ്മൃതി(സെമികണ്ടക്ടർ മെമ്മറി) കളാണ്. ഇവയിൽ വിവരം ശേഖരിക്കപ്പെടുന്നത് സിലിക്കൺ സംയോജിത പരിപഥ ചിപ്പുകളിലെ മോസ്ഫെറ്റ് സ്മൃതി അറകളിൽ (MOSFET- MOS Field Effect Transistor Memory Cells) ആണ്. കമ്പ്യൂട്ടർ സ്മൃതി വളരെ വേഗത്തിൽ പ്രവർത്തിക്കുന്ന ഒന്നാണ്. ആവശ്യമെങ്കിൽ കമ്പ്യൂട്ടർ മെമ്മറിയുടെ ഉള്ളടക്കങ്ങൾ മറ്റൊരു ദ്വിതീയ സംഭരണത്തിലേക്ക് മാറ്റാൻ കഴിയും.

Computer memory types
Volatile
Non-volatile

കമ്പ്യൂട്ട൪ സ്മൃതികൾ രണ്ട് തരം ഉണ്ട്, അസ്ഥിര സ്മൃതിയും സ്ഥിര സ്മൃതിയും.

അസ്ഥിര സ്മൃതി (Volatile Memory)

തിരുത്തുക

സംഭരിക്കപ്പെട്ട വിവരങ്ങൾ മാഞ്ഞുപോകാതിരിക്കുന്നതിന് ഊർജ്ജം ആവശ്യമുളള തരം സ്മൃതികളാണ് അസ്ഥിരസ്മൃതികൾ. സ്ഥിത റാം (Static RAM- SRAM), ഗൈതിക റാം (Dynamic RAM- DRAM) എന്നിവയാണ് അത്യാധുനിക അസ്ഥിര സ്മൃതികൾ. പ്രാഥമിക സ്മൃതി, വേഗതയേറിയ സിപിയു കാഷെ മെമ്മറി തുടങ്ങിയവ അസ്ഥിര സ്മൃതിയുടെ ഉദാഹരണങ്ങളാണ്.

വൈദ്യുതോർജ്ജം ഘടിപ്പിച്ചിരിക്കുന്നിടത്തോളം സ്റ്റാറ്റിക് റാം അതിലെ ഉളളടക്കത്തെ നിലനിറുത്തുന്നു. പ്രതിബിറ്റിന് 6 ട്രാൻസിസ്റ്ററുകൾ ഉപയോഗിക്കുന്ന ഇവ സുഗമമായ സമ്പർക്കമുഖം (Interfacing) സാധ്യമാക്കുന്നു.

ഗൈതിക റാം നിയന്ത്രണത്തിനും സമ്പർക്കം സാധ്യമാക്കുന്നതിനും കൂടുതൽ സങ്കീർണമാണ്. കൂടാതെ ഉളളടക്കങ്ങൾ നഷ്ടമാകാതിരിക്കുന്നതിന് സ്ഥിരമായി പുതുക്കൽ ചംക്രമണങ്ങൾ ആവശ്യവുമാണ്.

സ്ഥിതറാമുകൾ മേശപ്പുറ കമ്പ്യൂട്ട൪സ്മൃതികൾക്ക് അനുയോജ്യമല്ല. അവിടെ ഗൈതിക റാമുകളുടെ വാഴ്ചയാണുളളത്. എന്നാൽ ചെറിയ ശേഷി ആവശ്യമുളള വേഗസ്മൃതി (Cache Memory) കൾ സ്ഥിതറാമുകളുടെ വിഹാരകേന്ദ്രമാണ്. 10 കിലോമാത്രയിൽ താഴെ ശേഷി ആവശ്യമുളള സംഗൂഢ വ്യൂഹ (Embedded Systems)ങ്ങളിൽ വ്യാപകമായി സ്ഥിതറാമുകൾ ഉപയോഗിച്ചുവരുന്നു. സ്ഥിത-ഗൈതിക റാമുകളെ തുടച്ചുമാറ്റാൻ ശേഷിയുളള ഇസഡ് റാം, എ-റാം തുടങ്ങിയ നൂതന സങ്കേതങ്ങൾ പരീക്ഷണ ഘട്ടത്തിലാണ്.

സ്ഥിരസ്മൃതി (Non Volatile Memory)

തിരുത്തുക

ഊ൪ജ്ജത്തിൻ്റെ അഭാവത്തിലും സംഭരിത വിവരങ്ങളെ നിലനി൪ത്താൻ കഴിയുന്ന തരം സ്മൃതികളാണ് സ്ഥിര സ്മൃതികൾ അഥവാ നോൺവോളട്ടൈൽ മെമ്മറികൾ. റീഡ് ഒൺലി മെമ്മറി, മിന്നൽ സ്മൃതി (flash memory), കാന്തികനാട, പ്രകാശഡിസ്കുകൾ എന്നിവ സ്ഥിരസ്മൃതിക്ക് ഉദാഹരണങ്ങളാണ്. സെക്കൻഡറി മെമ്മറിയായി ഉപയോഗിക്കുന്ന ഫ്ലാഷ് മെമ്മറി കൂടാതെ ബയോസ് പോലുള്ള ഫേംവെയർ സംഭരിക്കുന്നതിന് ഉപയോഗിക്കുന്ന റോം, പിറോം(PROM), ഇപിറോം(EPROM), ഇഇപിറോം(EEPROM) എന്നിവയും സ്ഥിര മെമ്മറിയുടെ ഉദാഹരണങ്ങളാണ്.

അ൪ദ്ധ അസ്ഥിരസ്മൃതികൾ (Semi- Volatile Memories)

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കമ്പ്യൂട്ടർ_മെമ്മറി&oldid=4144967" എന്ന താളിൽനിന്ന് ശേഖരിച്ചത്