റിയാദ് പ്രവിശ്യ
സൗദി അറേബ്യൻ തലസ്ഥാനമായ റിയാദ് നഗരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭരണകൂടമാണ് റിയാദ് പ്രവിശ്യ (അറബി: منطقة الرياض Manţiqat ar Riyāḍ pronounced [ʔɑrːijɑːdˤ]). റിയാദ് അടക്കം ഇരുപത് ഉപ ഭരണ വിഭാഗങ്ങൾ ആണ് റിയാദ് പ്രവിശ്യക്ക് കീഴിൽ ഉള്ളത്. 404,240 ചതുരശ്ര കിലോമീറ്റർ വിസ്ത്രിതിയുള്ള റിയാദ് പ്രവിശ്യയിൽ 2010 ലെ കണക്കെടുപ്പ് പ്രകാരം 6,777,146 പേർ വസിക്കുന്നുണ്ട്[1]. പ്രവിശ്യയിലെ 75 ശതമാനം വസിക്കുന്നത് റിയാദ് നഗരത്തിലാണ്.
റിയാദ് | |
---|---|
الرياض | |
![]() സൗദി അറേബ്യൻ ഭൂപടത്തിൽ റിയാദ് പ്രവിശ്യ (പ്രത്യേകം അടയാളപ്പെടുത്തിയിക്കുന്ന ഭാഗം) | |
തലസ്ഥാനം | റിയാദ് |
ഭാഗങ്ങൾ | 20 |
• ഭരണാധികാരി | ഖാലിദ് ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് |
• ഉപ ഭരണാധികാരി | മുഹമ്മദ് ബിൻ സാദ് |
• ആകെ | 4,12,000 ച.കി.മീ.(1,59,000 ച മൈ) |
(2010) | |
• ആകെ | 67,77,146 |
• ജനസാന്ദ്രത | 13.24/ച.കി.മീ.(34.3/ച മൈ) |
ISO 3166-2 | 01 |
ഉപഭരണ പ്രദേശങ്ങൾ തിരുത്തുക
ഭരണം തിരുത്തുക
തലസ്ഥാനനഗരി കൂടിയുൾപ്പെടുന്ന രാജ്യത്തെ രണ്ടാമത്തെ വലിയ പ്രവിശ്യയാണ് റിയാദ് പ്രവിശ്യ. പ്രവിശ്യയിലെ 75 ശതമാനം ജനങ്ങളും വസിക്കുന്നത് റിയാദ് നഗരത്തിലാണ്. സത്താം ബിൻ അബ്ദുൽ അസീസ് രാജകുമാരാൻ ആണ് 2011 മേയ് മുതൽ പ്രവിശ്യ ഗവർണർ[2].
അവലംബം തിരുത്തുക
- ↑ http://www.citypopulation.de/SaudiArabia.html
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-25.