റാഷിദീയ ഖിലാഫത്ത്
(റാശിദി ഖിലാഫത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ നാല് ഖലീഫമാരുടെ ഭരണകാലത്തെയാണ് റാഷിദീയ ഖിലാഫത്ത് (സച്ചരിതരുടെ ഭരണം) എന്ന് വിളിക്കുന്നത് (AD 632-661). 632ൽ പ്രവാചകൻ മുഹമ്മദിന്റെ മരണശേഷം സ്ഥാപിതമായ ഈ ഭരണം അറേബ്യൻ ഉപദ്വീപ് മുഴുവനായും വടക്ക് കോക്കസസ് പർവതനിരവരെയും പടിഞ്ഞാറ് ഉത്തരാഫ്രിക്ക മുഴുവനായും കിഴക്ക് ഇന്ത്യൻ അതിർത്തി - മദ്ധ്യേഷ്യ വരെയും വ്യാപിച്ചു ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്രാജ്യങ്ങളിൽ ഒന്നായി വളർന്നു. ഈ നാല് ഖലീഫമാരും ആദ്യകാലത്തുതന്നെ മുഹമ്മദ് നബിയിൽ വിശ്വസിച്ചവരായിരുന്നു[1].
റാഷിദീയ ഖിലാഫത്ത് الخلافة الراشدة | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
632 ജൂൺ 8–661 ജൂലൈ 28 | |||||||||||||||
പതാക | |||||||||||||||
റാഷിദീയ ഖിലാഫത്ത് അതിന്റെ പൂർണ്ണ വ്യാപന സമയത്ത് AD-654. | |||||||||||||||
പദവി | ഖലീഫ | ||||||||||||||
തലസ്ഥാനം | മദീന (632-656) കൂഫ (656-661) | ||||||||||||||
പൊതുവായ ഭാഷകൾ | Arabic(official), Aramaic, Armenian, Berber languages, Georgian, Greek, Hebrew, Turkish, Middle Persian, Kurdish | ||||||||||||||
മതം | ഇസ്‌ലാം | ||||||||||||||
ഗവൺമെൻ്റ് | ഖിലാഫത് | ||||||||||||||
• 632–634 | അബൂബക്കർ സിദ്ധീഖ് | ||||||||||||||
• 634–644 | ഉമർ ബിൻ ഖത്താബ് | ||||||||||||||
• 644–656 | ഉസ്‌മാൻ ബിൻ അഫ്ഫാൻ | ||||||||||||||
• 656–661 | അലി ബിൻ അബീത്വാലിബ് | ||||||||||||||
ചരിത്രം | |||||||||||||||
• സ്ഥാപിതം | 632 ജൂൺ 8 | ||||||||||||||
• ഇല്ലാതായത് | 661 ജൂലൈ 28 | ||||||||||||||
നാണയവ്യവസ്ഥ | ദിനാർ, ദിർഹം | ||||||||||||||
|
പ്രാരംഭം
തിരുത്തുകനബിയുടെ വിയോഗത്തോടെ അൻസ്വാറുകൾ മുസ്‌ലിം നേതൃത്വത്തിനായി അവകാശവാദമുന്നയിച്ചെങ്കിലും, ഉമറിന്റെ നാമനിർദ്ദേശപ്രകാരം അബൂബക്കർ നേതൃത്വമേറ്റെടുത്തു. തുടർന്ന് മുസ്‌ലിംകൾ അബൂബക്കറിന് അനുസരണപ്രതിജ്ഞ നടത്തി ഖലീഫയായി അംഗീകരിച്ചു[2][3][4][5].
അവലംബം
തിരുത്തുക- ↑ Catharina Raudvere, Islam: An Introduction, (I.B.Tauris, 2015), 51-54.
- ↑ Azyumardi Azra (2006). Indonesia, Islam, and Democracy: Dynamics in a Global Context. Equinox Publishing (London). p. 9. ISBN 9789799988812.
- ↑ C. T. R. Hewer; Allan Anderson (2006). Understanding Islam: The First Ten Steps (illustrated ed.). Hymns Ancient and Modern Ltd. p. 37. ISBN 9780334040323.
- ↑ Anheier, Helmut K.; Juergensmeyer, Mark, eds. (9 Mar 2012). Encyclopedia of Global Studies. SAGE Publications. p. 151. ISBN 9781412994224.
- ↑ Claire Alkouatli (2007). Islam (illustrated, annotated ed.). Marshall Cavendish. p. 44. ISBN 9780761421207.