രൺവീർ സേന
ബീഹാറിലെ സവർണ്ണ ഹിന്ദുജന്മികളായ ഭൂമിഹർമാരുടെ കീഴിലുള്ള ഒരു സായുധ ഭീകര സംഘടനയാണ് രൺവീർ സേന.[1] ഉത്തർ പ്രദേശ്, ബീഹാർ , ഝാർഖണ്ഡ്, മദ്ധ്യപ്രദേശിലെ ബുണ്ടേൽഖണ്ട് എന്നിവിടങ്ങളിലുള്ള സവർണ്ണ ഹിന്ദുബ്രാഹ്മണന്മാരായ ഭൂജന്മിമാരാണ് ഭൂമിഹർ എന്നറിയപ്പെടുന്നത്.[2][3][4][5][6][7] താഴ്ന്ന ജാതിക്കാരായ ദളിതർക്കെതിരെ നടത്തപ്പെട്ട അക്രമങ്ങളുടേയും മനുഷ്യാവകശ ധ്വംസനങ്ങളുടേയും പേരിൽ ഭൂമിഹർമാരുടെ കീഴിലുള്ള രൺവീർ സേന ശ്രദ്ധിക്കപ്പെട്ടു.[8] ഇക്കാരണം കൊണ്ടുതന്നെ ഭാരത സർക്കാർ രൺവീർ സേനയെ ഭീകര സംഘടനകളുടെ പട്ടികയിലുൾപ്പെടുത്തി.[9]
ചരിത്രം
തിരുത്തുക1994-ൽ ബീഹാറിലെ ബോജ്പൂർ ജില്ലയിൽ രൂപം കൊണ്ട രൺവീർ സേനയെ ദളിതർക്കും പട്ടികജാതിക്കാർക്കുമെന്തിരായി നടത്തിയ അക്രമം കാരണമായി 1995 ജൂലൈയിൽ ബീഹാർ സർക്കാർ നിരോധിച്ചു.[10] എന്നാൽ നിരോധനം നിലനിൽക്കെ തന്നെ രൺവീർ സേനയുടെ ദലിത് ആക്രമണങ്ങൾ തുടർന്നുവന്നു.[1] ഉത്തരേന്ത്യയിലെ ഏറ്റവും ശക്തിയുള്ള സ്വകാര്യസേനയാണ് രൺവീർ സേനയെന്ന് വിലയിരുത്തപ്പെടുന്നു.[11]:2209–2210 ദലിതരെ കൂടാതെ നക്സലൈറ്റുകളേയും രൺവീർ സേന ശത്രുക്കളായിക്കാണുന്നു.
ഉപ സംഘടനകൾ
തിരുത്തുകസവർണ്ണ ജാതിക്കാരുടെ സാമൂഹികവം സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യം വച്ച് രൺവീർ കിസാൻ മഹാസംഘ് എന്ന പേരിലും സവർണ്ണ വനിതകൾക്കായി രൺവീർ മഹിളാ സംഘ് എന്ന പേരിലും രൺവീർ സേനക്ക് ഉപ ഘടകങ്ങളുണ്ട്.[12] രൺവീർ മഹിളാ സംഘത്തിലെ അംഗങ്ങളായ സവർണ്ണ വനിതകൾക്ക് സായുധ പരിശീലനവും നൽകപ്പെടുന്നു.[12]
നേതാക്കൾ
തിരുത്തുകഈ സായുധസംഘത്തിന്റെ തലവനായിരുന്ന ബ്രഹ്മേശ്വർ സിംഗ് മുഖിയയെ പിടികൂടുന്നവർക്ക് അധികാരികൾ 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.എന്നാൾ 2002 ആഗസ്റ്റ് 29-ൻ കൂട്ടക്കൊലകൾ ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തു.[13] പിന്നീട് ശംസേർ ബഹാദുർ സിംഗും ഭുവാർ ഠാകൂറും ഇതിന്റെ നേതാക്കളായി.
ആരോപണങ്ങൾ
തിരുത്തുകദലിത് ജനസംഖ്യ കുറക്കാനെന്ന പേരിൽ ഗർഭിണികളായ ദലിത് സ്ത്രീകളേയും കുട്ടികളേയും ആക്രമണ സമയത്ത് ഈ സവർണ്ണസേന ഉന്നം വച്ചിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.[10][14]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Ranvir Sena" [രൺവീർ സേന]. South Asia Terrorism Portal (in ഇംഗ്ലീഷ്). Institute for Conflict Management. Archived from the original on 2019 നവംബർ 13. Retrieved 2020 മേയ് 10.
{{cite web}}
: Check date values in:|access-date=
and|archive-date=
(help) - ↑ Nedumpara, Jose J. Political Economy and Class Contradictions: A Study (in ഇംഗ്ലീഷ്). ന്യൂ ഡെൽഹി: Anmol Publications. ISBN 9788126117185.
- ↑ Ram, Bindeshwar. Land and Society in India: Agrarian Relations in Colonial North Bihar (in ഇംഗ്ലീഷ്). ന്യൂ ഡെൽഹി: Orient Longman. p. 12. ISBN 9788125006435.
- ↑ രാമകൃഷ്ണൻ, വെങ്കിടേഷ് (2005 ഡിസംബർ 16). "Social justice and new challenges". Frontline (in ഇംഗ്ലീഷ്). Archived from the original on 2020 മേയ് 10.
{{cite magazine}}
: Check date values in:|date=
and|archive-date=
(help) - ↑ Sherring, M. A. (2008) [1872]. Hindu Tribes and Castes as Represented in Benaras (New ed.). ന്യൂ ഡെൽഹി: Asian Educational Services. ISBN 9788120620360.
- ↑ Bhattacharya, Jogendra Nath (1995) [1896]. Hindu Castes and Sects: An Exposition of the Origin of the Hindu Caste System and the Bearing of the Sects Towards Each Other and Towards Other Religious Systems (in ഇംഗ്ലീഷ്). ന്യൂ ഡെൽഹി: Munshiram Manoharlal. p. 129. ISBN 9788121507004.
- ↑ Sinha, Gopal Sharan; Sinha, Ramesh Chandra (സെപ്റ്റംബർ 1967). "Exploration in Caste Stereotypes". Social Forces (in ഇംഗ്ലീഷ്). 46 (1): 42–47. JSTOR 2575319.
- ↑ "India: Human Rights Developments". Human Rights Watch World Report 2001 (in ഇംഗ്ലീഷ്). Human Rights Watch. 2001. Archived from the original on 2016 മേയ് 9. Retrieved 2009 ജൂലൈ 13.
{{cite web}}
: Check date values in:|accessdate=
and|archive-date=
(help) - ↑ Jamil, Mohammad (2009 ജൂൺ 27). "Looming threat of Maoists". Archived from the original on 2009-06-30. Retrieved 2009-10-15.
{{cite web}}
: Check date values in:|date=
(help) - ↑ 10.0 10.1 "The private armies and the politics of ban". Naxal Conflict Monitor. Asian Centre for Human Rights. Archived from the original on 2015 ഏപ്രിൽ 3.
{{cite web}}
: Check date values in:|archive-date=
(help)CS1 maint: unfit URL (link) - ↑ Louis, Prakash (ജൂൺ 2000). "Class War Spreads to New Areas". Economic and Political Weekly: 2206–2211. JSTOR 4409433.
- ↑ 12.0 12.1 Thapar-Björkert, Suruchi (2006). "Gender and Caste Conflicts in Rural Bihar: Dalit Women as Arms Bearers". In Yuval-Davis, Nira; Kannabiran, Kalpana; Vieten, Ulrike (eds.). The Situated Politics of Belonging (in ഇംഗ്ലീഷ്). ലണ്ടൻ; തൗസൻറ് ഓക്സ്; ന്യൂ ഡെൽഹി: SAGE Publications. p. 136. ISBN 9781412921015.
- ↑ "Founder of Ranvir Sena arrested". ദ ടൈംസ് ഓഫ് ഇന്ത്യ (in ഇംഗ്ലീഷ്). PTI. 2002 ഓഗസ്റ്റ് 29. Archived from the original on 2020 മേയ് 10. Retrieved 2012 ഡിസംബർ 22.
{{cite news}}
: Check date values in:|access-date=
,|date=
, and|archive-date=
(help) - ↑ Kumar, Sanjay (2005 ഡിസംബർ 15). "Caste war: Role of private armies". ഹിന്ദുസ്താൻ ടൈംസ് (in ഇംഗ്ലീഷ്). Archived from the original on 2020 മേയ് 10. Retrieved 2020 മേയ് 10.
{{cite news}}
: Check date values in:|accessdate=
,|date=
, and|archive-date=
(help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- പരമേശ്വരൻ, വി. ബി. (2012 മേയ് 11). "ബത്താനി തോലയ്യടെ സന്ദേശം" (PDF). മലയാളം വാരിക. Archived from the original on 2016 മാർച്ച് 6.
{{cite magazine}}
: Check date values in:|date=
and|archive-date=
(help)CS1 maint: unfit URL (link)