രോഹിണി മോഹൻ (പത്രപ്രവർത്തക)

വിദേശ മാധ്യമങ്ങളിൽ രാഷ്ട്രീയം, പരിസ്ഥിതി, മനുഷ്യാവകാശം എന്നിവയെപ്പറ്റി  ലേഖനം എഴുതുന്ന ഒരു മലയാളി പത്രപ്രവർത്തകയും എഴുത്തുകാരിയും ആണ്  രോഹിണി മോഹൻ.

രോഹിണി മോഹൻ
ജനനം
ദേശീയത ഇന്ത്യ
വിദ്യാഭ്യാസംMasters in Political Journalism,PG Diploma in Print Journalism
തൊഴിൽപത്രപ്രവർത്തക
വെബ്സൈറ്റ്http://www.rohinimohan.in/home.html

അൽ ജസീറ, ദി ന്യൂയോർക്ക് ടൈംസ്, ഫോറിൻ പോളിസി, ദി ഇക്കണോമിക്സ് ടൈംസ്, തെഹൽക, ദ കാരവൻ, ദ ഹിന്ദു, ഔട്ട്ലുക്ക്, ദി വയർ, ന്യൂ ഇൻഡ്യൻ എക്സ്പ്രസ്സ് തുടങ്ങിയ നിരവധി പ്രസിദ്ധീകരണങ്ങളുടെയും  ന്യൂസ് ചാനൽ ആയ  സിഎൻഎൻ-ഐബിഎൻ  തുടങ്ങിയയിലൊക്കെ  ലേഖനങ്ങൾ എഴുതുന്നു. നിരവധി ലേഖനങ്ങൾക്ക് അവാർഡും ലഭിച്ചിട്ടുണ്ട് .

മലയാളിയായ ഇവർ ഇപ്പോൾ ബാംഗ്ലൂരിലാണ് താമസം .

ന്യൂയോർക്കിലെ കൊളംബിയ യൂനിവേഴ്സിറ്റി യിൽ നിന്ന് പൊളിറ്റിക്കൽ ജേർണലിസത്തിൽ മാസ്റ്റർ ഡിഗ്രിയും , ചെന്നൈയിലെ ഏഷ്യൻ കോളേജ് ഓഫ് ജേർണലിസത്തിൽ നിന്ന് പ്രിന്റ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും  നേടിയിട്ടുണ്ട് .

രോഹിണി എഴുതിയ The Seasons of Trouble: Life Amid the Ruins of Sri Lanka's Civil War  എന്ന പുസ്തകം  2014 ൽ പ്രസിദ്ധീകരിച്ചു [1] . ഈ പുസ്തകത്തിന് 2015 ലെ Shakti Bhatt First Book Prize  , Tata Literature Live! First Book Award (Nonfiction)2015 അവാർഡുകൾ ലഭിച്ചു [2],[3]


അവലംബം തിരുത്തുക

  1. "The Seasons of Trouble: Life Amid the Ruins of Sri Lanka's Civil War-". www.rohinimohan.in. Archived from the original on 2018-09-10. Retrieved 2019-03-03.
  2. "Shakti Bhatt First Book Prize -2015-". www.rediff.com.
  3. "Tata Literature Live! First Book Award (Nonfiction)2015-". www.rediff.com.