ദ കാരവാൻ
ദ കാരവാൻ എന്ന കാരവാൻ മാസിക ഇന്ത്യയിലെ ഇംഗ്ലിഷ് രാഷ്ട്രീയവും സംസ്കാരവും കൈകാര്യം ചെയ്യുന്ന വിവരണാത്മക പത്രപ്രവർത്തനമാസികയാണ്. 1940ൽ തുടങ്ങിയ ഈ മാസിക 2010ൽ പുനഃപ്രസിദ്ധികരിച്ചു. മാസികയുടെ മട്ടും ഭാവവും മാറി.[2][3]
Paresh Nath, Editor-in-Chief Anant Nath, Editor Vinod K. Jose, Executive Editor | |
ഗണം | Politics, culture |
---|---|
പ്രസിദ്ധീകരിക്കുന്ന ഇടവേള | Monthly |
സർക്കുലേഷൻ | 40,000 (2010)[1] |
പ്രധാധകർ | Paresh Nath |
തുടങ്ങിയ വർഷം | 1940 |
കമ്പനി | Delhi Press |
രാജ്യം | India |
പ്രസിദ്ധീകരിക്കുന്ന പ്രദേശം | New Dehli |
ഭാഷ | English |
വെബ് സൈറ്റ് | caravanmagazine |
ISSN | 0008-6150 |
ചരിത്രം
തിരുത്തുകഡൽഹി പ്രസ്സിന്റെ ആദ്യ മാസികയായി, കാരവാൻ 1940-ൽ പ്രസിദ്ധ പ്രസാധകൻ ആയിരുന്ന വിശ്വനാഥ് ആണ് തുടങ്ങിയത്. 1988 വരെ ആ രീതിയിൽ നിലനിന്ന മാസിക ആ വർഷം നിർത്തലാക്കി. 2009ൽ ഇത് പരിഷ്കരിച്ച് 2010ൽ പുതിയരൂപത്തിൽ വിവരണാത്മക പത്രപ്രവർത്തനമാസികയായി പുനഃപ്രസിദ്ധീകരിച്ചു. ന്യൂഡൽഹിയിലെ ഡൽഹി പ്രസ് ആണിതു പ്രസിദ്ധീകരിക്കുന്നത്. [3][4][5]
ഇതിന്റെ മാനെജിങ് എഡിറ്റർ ഈ മാസികയെ വിശേഷിപ്പിക്കുന്നത്, "എഡിറ്റോറിയൽ വിജയമാണ് എന്നാൽ ബിസിനസ്സ് വിജയമല്ല എന്നാണ്". [6]ബൗദ്ധികമായ ഒരു വിഭാഗം വായനക്കാർ ഈ മാസിക വായിക്കുന്നു. [7] ഇതു തുടങ്ങിക്കഴിഞ്ഞശേഷം 2010ൽ 40,000 ആയിരുന്നു സർക്കുലേഷൻ. [5]
മാസിക അതിൽ വരുന്ന ലേഖനങ്ങളുടെ പേരിൽ നിയമനടപടികൾ പലപ്പോഴായി നേരിട്ടിട്ടുണ്ട്. [8]
നേതൃത്വം
തിരുത്തുകപരേഷ്നാഥ് ആണ് എഡിറ്റർ-ഇൻ-ചീഫ്, അദ്ദേഹത്തിന്റെ മകനായ അനന്ദ് നാഥ് ആണ് മാനേജിങ് എഡിറ്റർ. വിനോദ് കെ. ജോസ് എക്സിക്യുട്ടീവ് എഡിറ്റർ ആണ്. [9]
രാമചന്ദ്ര ഗുഹ, പങ്കജ് മിഷ്ര, വില്ല്യം ഡാൾരിമ്പിൾ, സിദ്ധാർഥ് ദേബ്, ഫാത്തിമ ഭുട്ടൊ തുടങ്ങിയ പ്രമുഖർ കാരവാനിൽ എഴുതിവരുന്നു.
വിവാദങ്ങൽ
തിരുത്തുക2011ൽ കാരവാൻ മാസികയ്ക്കെതിരെ അരിന്ധാം ചൗധരി 50 കോടിയുടെ അപകിർത്തി കേസു ഫയൽചെയ്തു.[10]2015ൽ എസ്സാർ ഗ്രൂപ്പ് 250 കോടി നഷ്ടപരിഹാരത്തിനായാണ് കോടതിയിൽപ്പോയത്. [10]
അവലംബം
തിരുത്തുക- ↑ "The New York Review of Magazines". 25 July 2012. Archived from the original on 2013-10-04. Retrieved 20 May 2013.
- ↑ "Delhi Press rolls out 'The Caravan' nationwide". Campaign India. 4 January 2010. Archived from the original on 2016-05-05. Retrieved 9 May 2013.
- ↑ 3.0 3.1 "The Caravan completes three years!". adgully.com. 12 February 2013. Retrieved 20 May 2013.
- ↑ "The Delhi Press Groups 1st magazine - The Caravan, is back again". Adgully.com. 30 December 2009. Retrieved 3 October 2013.
- ↑ 5.0 5.1 "The Caravan – The New York Review of Magazines". Columbia University. 10 May 2010. Archived from the original on 2013-10-04. Retrieved 3 October 2013.
- ↑ "Delhi Press bold gamble". Archived from the original on 25 June 2013. Retrieved 22 May 2013.
- ↑ Shuchi Bansal (24 April 2013). "As magazines dwindle, Delhi Press seeks to add more". Livemint. Retrieved 3 October 2013.
- ↑ "Reliance's pre-emptive legal notices". The Hoot. 20 May 2013. Archived from the original on 2013-10-05. Retrieved 3 October 2013.
- ↑ "Masthead". The Caravan: A Journal of Politics and Culture. Retrieved 20 May 2013.
- ↑ 10.0 10.1 Newslaundry. "Newslaundry | Sabki Dhulai". Newslaundry. Retrieved 2017-02-23.