രിദ്ദ യുദ്ധങ്ങൾ
പ്രവാചകൻ മുഹമ്മദിന് ശേഷം നിലവിൽ വന്ന റാഷിദൂൻ ഭരണകൂടം വിമതഗോത്രങ്ങൾക്കെതിരായി നടത്തിയ സൈനിക നീക്കങ്ങളെ സൂചിപ്പിക്കാനായി രിദ്ദ യുദ്ധങ്ങൾ (അറബി: حُرُوب ٱلرِّدَّة) എന്ന വാക്ക് ഉപയോഗിക്കുന്നു[1]. ഒന്നാം ഖലീഫ അബൂബക്കർ സിദ്ദീഖ് നിയോഗിച്ച ഈ ദൗത്യം ഒരു വർഷത്തോളം നീണ്ടുനിന്നു[2]. പ്രവാചകന്റെ വിയോഗത്തോടെ വിവിധ പ്രദേശങ്ങളിലെ നിരവധി ഗോത്രങ്ങളാണ് ഖിലാഫത്തിനെതിരെ വിമതസ്വരമുയർത്തിയത്. ഇതിൽ ഖിലാഫത്ത് നിർണ്ണായക വിജയം നേടുകയുണ്ടായി.
രിദ്ദ യുദ്ധങ്ങൾ
حُرُوب ٱلرِّدَّة | |||||||
---|---|---|---|---|---|---|---|
രിദ്ദ യുദ്ധങ്ങൾ നടന്ന ഭൂപ്രദേശങ്ങൾ | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
റാഷിദീയ ഖിലാഫത്ത് | Rebel Arab tribes | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
Abu Bakr Khalid ibn al-Walid Amr ibn al-As Zubayr ibn al-Awwam Ali ibn Abi Talib Zayd ibn al-Khattab ☪ Talha ibn Ubayd Allah Al-Nu'man ibn Muqrin Ikrima ibn Abi Jahl Shurahbil ibn Hasana Khalid ibn Sa'id Al-Ala'a Al-Hadrami Hudhayfah al-Bariqi Arfaja al-Bariqi Al-Muhajir ibn Abi Umayya Suwaid ibn Maqaran Shahr ibn Badhan ☪ Fayruz al-Daylami | Musaylima † Aswad Ansi † Tulayha Malik ibn Nuwayra † Sajah Umm Zhiml Salma Laqeet bin Malik † Al-Ash'ath ibn Qays Ghayth ibn Abd Yaghuth Qays ibn Makshuh Amr ibn Ma'adi Yakrib |
ചരിത്രം
തിരുത്തുകപ്രവാചകൻ മുഹമ്മദിന്റെ ജീവിതകാലത്തിന്റെ അവസാനത്തോടെ, പല അറബ് വിമതരും പ്രവാചകത്വം അവകാശപ്പെട്ട് രംഗത്ത് വന്നിരുന്നു. 632 ജൂണിലെ പ്രവാചകൻ മുഹമ്മദിന്റെ മരണത്തോടെയാണ് ഖലീഫയായി അബൂബക്കർ സിദ്ദീഖ് തെരഞ്ഞെടുക്കപ്പെടുന്നത്. തൊട്ടടുത്ത ദിവസം തന്നെ മുഹമ്മദ് നിർദ്ദേശിച്ച സിറിയൻ സൈനികനീക്കത്തിന് അബൂബക്കർ തുടക്കമിട്ടു. ഇതിനിടയിൽ നേരത്തെ സൂചിപ്പിച്ച പ്രവാചകത്വവാദികൾ പുതിയ ഖിലാഫത്തിനെതിരെ തിരിഞ്ഞു.
തലസ്ഥാനമായ മദീന പിടിച്ചെടുക്കാൻ സൈന്യവുമായി പുറപ്പെട്ട തുലൈഹയാണ് ആദ്യ ആക്രമണം നടത്തിയത്. സുഖിസ്സയിൽ തകർന്നടിഞ്ഞതോടെ പിൻവാങ്ങിയ അദ്ദേഹം അബ്റാഖ്, ബുസൈഖ എന്നീ പ്രദേശങ്ങളിലെ ജനങ്ങളെ ആക്രമിച്ചു. ഇതോടെ നടന്ന സൈനികനടപടിയിൽ കീഴടങ്ങിയ തുലൈഹ ഇസ്‌ലാമിലേക്ക് വരികയായിരുന്നു.
632 സെപ്തംബറിൽ ബനൂ അസദിന്റെ തലവൻ ലഖീത് ഒമാനെ ആക്രമിക്കാൻ ഒരുങ്ങിയതോടെ ഖിലാഫത്ത് കമാൻഡർ ഹുദൈഫയുടെ സൈന്യം അവരെ പരാജയപ്പെടുത്തി. അടുത്ത മാസം, വടക്കൻ അറേബ്യയിലും യെമനിലും ഇത്തരം നീക്കങ്ങൾ ഉണ്ടായെങ്കിലും പക്ഷേ അവർ എളുപ്പത്തിൽ പരാജയപ്പെടുകയായിരുന്നു. ഏതാനും മാസങ്ങൾക്ക് ശേഷം, ബനൂ ഹനീഫയുടെ തലവൻ മുസൈലിമ, 40,000 സൈനികരോടൊപ്പം ഖിലാഫത്തിനെതിരെ തിരിഞ്ഞു. ഇവർക്കെതിരെ നടന്ന യമാമ യുദ്ധത്തിൽ ധാരാളം സൈനികർ ഖിലാഫത്ത് സൈന്യത്തിന് നഷ്ടമായി. 633 ജനുവരിയിൽ ഹളർമൌത്തിലെ കിന്ദ ഗോത്രത്തിന്റെ ആക്രമണമായിരുന്നു അവസാനമായി നേരിട്ട പ്രധാന ആക്രമണം. 633 ജൂണിൽ അബൂബക്കർ അറേബ്യയിലെ എല്ലാ ഗോത്രങ്ങളെയും വിജയകരമായി സംയോജിപ്പിച്ചതിനാൽ സൈനികനീക്കങ്ങൾ അവസാനിച്ചു.
അവലംബം
തിരുത്തുക
- ↑ "Abu Bakr | Biography & Facts". Encyclopedia Britannica (in ഇംഗ്ലീഷ്). Retrieved 2021-11-06.
He suppressed the tribal political and religious uprisings known as the riddah ("political rebellion", sometimes translated as "apostasy"), thereby bringing central Arabia under Muslim control.
- ↑ Laura V. Vaglieri in The Cambridge History of Islam, p.58