ഇക്‌രിമഃ

(Ikrima ibn Abi Jahl എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആദ്യകാലത്ത് ഇസ്‌ലാമിന്റെ ശത്രുപക്ഷത്ത് ആയിരുന്ന, പിന്നീട് പ്രവാചകൻ മുഹമ്മദിന്റെ അനുചരനായി മാറിയ സ്വഹാബി ആയിരുന്നു ഇക്‌രിമ ഇബ്‌നു അബൂ ജഹ്‌ൽ അംറ് ഇബ്‌നു ഹിഷാം (അറബി: عكرمة بن أبي جهل; 634 or 636)[1]. രിദ്ദ യുദ്ധങ്ങൾ, സിറിയ കീഴടക്കൽ തുടങ്ങിയവയിൽ ശ്രദ്ധേയമായ പങ്കുവഹിച്ച ഇക്‌രിമ, യർമൂക് യുദ്ധത്തിൽ മരണം വരിച്ചു.

ഇക്‌രിമ ഇബ്‌നു അബൂജഹൽ
Name of Ikrima son of Abu al-Hakam
ജനനം598 (ഏകദേശം)
മരണം634
Ajnadayn (between Ramla and Bayt Jibrin) or near Yarmouk River
ദേശീയതQuraysh (624–630)
Muhammad (631–632)
Rashidun Caliphate (632–634 or 636)
വിഭാഗംRashidun army
ജോലിക്കാലം632–634 or 636
Commands heldമുസ്‌ലിം സേനാനായകൻ
യുദ്ധങ്ങൾഉഹ്ദ് യുദ്ധം (625)

ജീവിതരേഖ

തിരുത്തുക

ഖുറൈശ് ഗോത്രത്തിലെ മഖ്സൂം കുടുംബത്തിൽ അബൂ ജഹ്‌ലിന്റെയും മുജാലദിയയുടെയും മകനായാണ് ജനനം. ഖുറൈശ് ഗോത്രത്തിലെ ഒരു പ്രധാന നേതാവായിരുന്ന അബൂ ജഹ്‌ൽ പ്രവാചകൻ മുഹമ്മദിന്റെ എതിരാളിയായിരുന്നു. 624-ൽ ബദ്ർ യുദ്ധത്തിൽ അബൂജഹ്‌ൽ കൊല്ലപ്പെട്ടു[2]. പിന്നീട് നടന്ന ഉഹ്ദ് യുദ്ധത്തിൽ ഇക്‌രിമ കൂടി നേതൃത്വം നൽകിയ ഖുറൈശി സേന മുസ്‌ലിം സേനയെ പരാജയപ്പെടുത്തി[3]. അബൂ ജഹ്‌ലിന്റെ മരണശേഷം ഖുറൈശ് ഗോത്രത്തിൽ മഖ്സൂം കുടുംബത്തിന്റെ സ്വാധീനം കുറയുകയും അബൂസുഫ്‌യാന്റെ നേതൃത്വത്തിൽ അബ്ദുശ്ശംസ് കുടുംബം ശക്തി പ്രാപിക്കുകയും ചെയ്തു[2]. മഖ്സൂം കുടുംബത്തിന്റെ നേതൃത്വത്തിൽ ഇക്‌രിമ തുടർന്നു[2]. ഹുദൈബിയ സന്ധിയെ എതിർത്ത ഇക്‌രിമയും മറ്റു ചില ഖുറൈശ് വംശജരും ചേർന്ന് ഖുസാഅ കുടുംബത്തെ ആക്രമിക്കാൻ നേതൃത്വം നൽകി. കരാർ ലംഘനത്തെ തുടർന്ന് 630-ൽ നടന്ന മുഹമ്മദിന്റെ മക്ക കീഴടക്കലിനെ തുടർന്ന് യെമനിലേക്ക് രക്ഷപ്പെട്ടു[2].

ഇക്‌രിമയുടെ ഭാര്യ ഉമ്മു ഹാകിമിന്റെ അഭ്യർത്ഥന പ്രകാരം, മുഹമ്മദ് അദ്ദേഹത്തിന് മാപ്പുകൊടുത്തു [4]. തിരിച്ചുവന്ന ഇക്‌രിമ ഇസ്‌ലാം സ്വീകരിക്കുകയും [5], 632-ൽ മുഹമ്മദ് അദ്ദേഹത്തെ നികുതി ഉദ്യോഗസ്ഥനായി നിയമിക്കുകയും ചെയ്തു. പ്രവാചകൻ മരണപ്പെടുമ്പോൾ തിഹാമ മേഖലയിലായിരുന്നു ഇക്‌രിമ ഉണ്ടായിരുന്നത് [6]. ഇസ്‌ലാമാശ്ലേഷണശേഷം ഇക്‌രിമ തന്റെ പൂർവ്വകാല ശത്രുതയെ കവച്ചുവെക്കുന്ന പ്രതിബദ്ധത തന്റെ പുതിയ മതത്തോട് കാണിച്ചു എന്ന് പണ്ഡിതർ അഭിപ്രായപ്പെടുന്നു [7] മുഹമ്മദിന്റെ നിര്യാണത്തോടെ നേതൃത്വത്തിലെത്തിയ അബൂബക്കർ സിദ്ദീഖ് ഇക്‌രിമയെ വിമതഗോത്രങ്ങൾക്കെതിരെയുള്ള യുദ്ധങ്ങളിൽ (632-633) നിയോഗിച്ചു [8]. ഇതിലൂടെ അറേബ്യൻ ഉപദ്വീപ് ഏകദേശം കീഴടക്കാൻ കഴിഞ്ഞു [9]. 634-ൽ ഇക്‌രിമയുടെ തിഹാമയിൽ നിന്നുള്ള സേനയെ ഖാലിദിന്റെ സേനയോട് ചേർക്കുകയും സിറിയയിലേക്ക് നിയോഗിക്കുകയും ചെയ്തു [10]. പലസ്തീനിലെ അജ്നാദൈൻ യുദ്ധത്തിലാണോ (634) യർമൂക് യുദ്ധത്തിലാണോ (636) ഇക്‌രിമ വധിക്കപ്പെട്ടത് എന്നതിൽ വിവിധ അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട് [9][8]

  1. "Ikrima — once a staunch enemy of Islam died a martyr" (in ഇംഗ്ലീഷ്). 2013-12-20. Retrieved 2020-09-13.
  2. 2.0 2.1 2.2 2.3 Hinds 1991, p. 139.
  3. Umari 1991, pp. 53–54.
  4. Donner 1993, p. 53, note 340.
  5. Landau-Tasseron 1998, p. 17.
  6. Landau-Tasseron 1998, p. 19.
  7. Blankinship 1993, p. 77, note 443.
  8. 8.0 8.1 Blankinship 1993, pp. 77–78, note 443.
  9. 9.0 9.1 Hinds 1991, p. 138.
  10. Blankinship 1993, pp. 77–78.

ഗ്രന്ഥസൂചി

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇക്‌രിമഃ&oldid=3446599" എന്ന താളിൽനിന്ന് ശേഖരിച്ചത്