ഒരു രാജ്യത്തിന്റെ രൂപവത്കരണത്തിൽ ഒരു മഹദ്‌വ്യക്തി നൽകിയ സംഭാവനകളെ മാനിച്ച് നൽകുന്ന ആദരണീയ സ്ഥാനമാണ്‌ രാഷ്ട്രപിതാവ് എന്ന സ്ഥാനം. Father of the country എന്നർത്ഥം വരുന്ന ലാറ്റിൻ പദമായ Pater patriae എന്ന വാക്കിൽ നിന്നാണ്‌ ഈ പ്രയോഗത്തിന്റെ ഉത്ഭവം.

റോമൻ ചരിത്രം

തിരുത്തുക

മികച്ച പണ്ഡിതരെയും യോദ്ധാക്കളെയും ആദരിക്കാൻ ബി.സി. 63-ൽ റോമൻ സെനറ്റ് ആണ്‌ Pater patriae എന്ന പദവി നൽകിത്തുടങ്ങിയത്. പ്രശസ്ത റോമൻ പണ്ഡിതനായ മാർക്കസ് തുല്ലിയസ് സിസറോയ്ക്കാണ്‌ ഈ പദവി ആദ്യമായി നൽകിയത്. പിന്നീട് ജൂലിയസ് സീസർ, അഗസ്റ്റസ് സീസർ, കലിഗുള, നീറോ തുടങ്ങിയ റോമൻ ചക്രവർത്തിമാരെയും ഈ പദവി തേടിയെത്തി. എ.ഡി. 307-ൽ കോൺസ്റ്റന്റൈൻ ഒന്നാമൻ ചക്രവർത്തിക്കാണ്‌ ഈ പദവി അവസാനമായി നൽകിയത്.

ആധുനിക ചരിത്രം

തിരുത്തുക

ആധുനിക രാജ്യങ്ങളുടെ ചരിത്രത്തിൽ രാജ്യങ്ങളുടെ സ്ഥാപക നേതാക്കൾക്കാണ്‌ രാഷ്ട്രപിതാവ് സ്ഥാനം നൽകിയിരിക്കുന്നത്. മഹാത്മാഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവ് ആകുന്നത് ഈ അർത്ഥത്തിലാണ്‌.

രാജ്യങ്ങളും രാഷ്ട്രപിതാക്കളും

തിരുത്തുക
രാജ്യം രാഷ്ട്രപിതാവ്
മലേഷ്യ തുങ്കു അബ്ദുൾ റഹ്മാൻ പുത്ര അൽ-ഹജ്
തുർക്കി മുസ്തഫാ കമാൽ അത്താതുർക്ക്
ഉറുഗ്വേ ജോസ് ഗെർവാസിയോ അർറ്റിഗാസ്
ബർമ്മ ജനറൽ ഓങ്ങ് സാൻ
ചെക്ക്‌ റിപ്പബ്ലിക്ക്‌ ഫ്രാന്റിസെക് പലാക്കി
ഇന്ത്യ മോഹൻദാസ് കരംചന്ദ് ഗാന്ധി
നോർവെ ഈനാർ ജെർഹാർഡ്‌സെൻ
പാകിസ്താൻ മുഹമ്മദ് അലി ജിന്ന
റഷ്യ പീറ്റർ ഒന്നാമൻ
ബംഗ്ലാദേശ് ഷെയ്ക്ക് മുജീബുർ റഹ്മാൻ
അഫ്ഘാനിസ്ഥാൻ മുഹമ്മദ് സഹീർ ഷാ
ചൈന സൺ യാത്-സെൻ
ക്രൊയേഷ്യ ആന്റെ സ്റ്റാർചെവിക്
അമേരിക്ക ജോർജ് വാഷിംഗ്ടൺ
നെതർലാന്റ്സ് ഓറഞ്ച് വില്യം
സ്വീഡൻ ഗുസ്താവ് വാസ
ഫലസ്തീൻ യാസിർ അറഫാത്ത്
കിഴക്കൻ ടിമോർ സനാന ഗുസ്മാവോ
കൊസോവോ ഇബ്രാഹിം റുഗോവ
സിംഗപ്പൂർ ലീ ക്വാൻ യൂ
"https://ml.wikipedia.org/w/index.php?title=രാഷ്ട്രപിതാവ്&oldid=1695206" എന്ന താളിൽനിന്ന് ശേഖരിച്ചത്