രാമായണത്തിലെ സ്ത്രീ കഥാപാത്രങ്ങൾ

കഥാപാത്രം കുറിപ്പ്
അദിതി ബ്രഹ്മാവിന്റെ പൌത്രനായ കശ്യപന്റെ ഭാര്യ
അനസൂയ സപ്തർഷികളിൽ ഒരാളായ അത്രിമഹർഷിയുടെ ഭാര്യ
കൗസല്യ ദശരഥന്റെ മൂന്നു ഭാര്യമാരിൽ മൂത്തവൾ
കൈകേയി ദശരഥന്റെ മൂന്ന് ഭാര്യമാരിൽ രണ്ടാമത്തവൾ
സുമിത്ര ദശരഥന്റെ മൂന്ന് ഭാര്യമാരിൽ മൂന്നാമത്തവൾ
ശാന്ത ദശരഥന് കൗസല്യയിൽ ജനിച്ച പുത്രി. അംഗരാജാവിൻ്റെ വളർത്തുപുത്രി. മഹർഷി ഋഷ്യശൃംഗൻ്റെ പത്നി.
സീത ജനകന്റെ വളർത്തുപുത്രി, രാമന്റെ ഭാര്യ
ഊർമ്മിള ജനകന്റെ പുത്രി.സീതയുടെ സഹോദരി. ലക്ഷ്മണന്റെ പത്നി
മാണ്ഡവി ദശരഥന്റെ നാലുമക്കളിൽ ഒരാളായ ഭരതന്റെ പത്നി. ജനകന്റെ അനുജനായ കുശദ്വജന്റെ രണ്ടു പുത്രിമാരിൽ ഒരുവൾ
ശ്രുതകീർത്തി ദശരഥന്റെ നാലുമക്കളിൽ ഒരാളായ ശത്രുഘ്നൻറെ പത്നി. ജനകന്റ് അനുജനായ കുശദ്വജന്റെ രണ്ടു പുത്രിമാരിൽ ഒരുവൾ
മന്ഥര കൈകേയിയുടെ ദാസി
ശബരി ഉത്തമഭക്തയായ ഒരു സന്യാസിനി
അഞ്ജന വാനരനായ കേസരിയുടെ പത്നി. ഹനുമാൻ്റെ മാതാവ്.
താര വാനര രാജാവായ ബാലിയുടെ പത്നി
രുമ സുഗ്രീവൻ്റെ പത്നി.
ത്രിജട അശോകവനത്തിൽ സീതയുടെ കാവലിനായി നിയോഗിക്കപ്പെട്ട ഒരു രാക്ഷസി
മണ്ഡോദരി പഞ്ചകന്യകമാരിൽ ഒരാൾ, രാവണന്റെ ഭാര്യ
വജ്രമാല കുംബകർണൻ്റെ പത്നി.
സരമ വിഭീഷണൻ്റെ പത്നി
കൈകസി രാവണന്റെ അമ്മ
താടക താടകാവനത്തിലെ രാക്ഷസി, കൈകസിയുടെ അമ്മ
ശൂർപ്പണഖ രാക്ഷസരാജാവായ രാവണന്റെ സഹോദരി
സുലോചന ലങ്കാപതി രാവണൻ്റെ പുത്രനായ മേഘനാഥൻ്റെ പത്നി.
സുനൈന മിഥിലയിലെ റാണി. രജർഷി ജനകൻ്റെ പത്നി. സീതയുടെയും ഉർമിളയുടെയും മാതാവ്.
ചന്ദ്രഭാഗ സാങ്കാശ്യയിലെ റാണി. ജനകൻ്റെ അനുജനായ കുശധ്വജൻ്റെ പത്നി. മാണ്ഡവിയുടെയും ശ്രുതകീർത്തിയുടെയും മാതാവ്.
അഹല്യ ഗൗതമമുനിയുടെ പത്നി. സദാനന്ദൻ്റെ മാതാവ്.
വേദവതി വിഷ്ണുവിനെ പതിയാക്കുവാൻ തപസ്സനുശ്ഠിച്ച ഒരു സന്യാസിനി. സീതയുടെ പൂർവ്വജന്മം.