രാമായണത്തിലെ ബാലകാണ്ഡത്തിൽ പ്രതിപാദിക്കുന്ന രാക്ഷസിയാണ് താടക.

രാമൻ താടകയെ വധിക്കുന്നു

മക്കളുണ്ടാകാൻ ബ്രഹ്മദേവനെ തപസ്സുചെയ്തതിന്റെ ഫലമായി സുകേതു എന്ന യക്ഷനുണ്ടായ പുത്രിയാണ് താടക. ബ്രഹ്മാവിന്റെ അനുഗ്രഹത്താൽ ഇവൾക്ക് ആയിരം ആനകളുടെ ശക്തിയും അനേകം മായാവിദ്യകളും ലഭിച്ചിരുന്നു. ഝർഝരന്റെ പുത്രനായ സുന്ദനായിരുന്നു താടകയുടെ ഭർത്താവ്.

ഒരിക്കൽ അഗസ്ത്യമഹർഷിയുടെ ആശ്രമം അക്രമിച്ചതിനു മഹർഷി സുന്ദനെ ശപിച്ചു ഭസ്മമാക്കി. ഇതറിഞ്ഞ താടകയും മക്കളായ മാരീചനും സുബാഹുവും അഗസ്ത്യാശ്രമം അക്രമിച്ചു. കോപിഷ്ടനായ മഹർഷി അവരെ ശപിച്ചു രാക്ഷസന്മാരാക്കി. പാതാളത്തിലും ലങ്കയിലും താമസമക്കിയതിനു ശേഷം താടക അയോദ്ധ്യക്കടുത്തുള്ള കരൂഷമെന്ന കാട്ടിൽ താമസമാക്കി. അവളുടെ ക്രൂരതകാരണം ആരും ആ കാട്ടിലൂടെ യാത്രചെയ്യാതായി.

തന്റെ ആശ്രമത്തിൽ നടത്തുന്ന യാഗത്തിന്റെ സുരക്ഷക്കുവേണ്ടി രാമ-ലക്ഷ്മണന്മാരെയുംകൊണ്ട് വിശ്വാമിത്രമഹർഷി ഈ വനത്തിൽകൂടെ പോയപ്പോൾ അവരെ ആക്രമിച്ച താടകയെ ശ്രീരാമൻ വധിച്ചു. ഇതോടെ താടകയ്ക്ക് ശാപമോക്ഷം ലഭിച്ചു

കവിത തിരുത്തുക

വയലാർ രാമവർമ്മ രചിച്ച പ്രസിദ്ധമായ കവിതയാണ് "താടക എന്ന ദ്രാവിഡ രാജകുമാരി"

"https://ml.wikipedia.org/w/index.php?title=താടക&oldid=3073925" എന്ന താളിൽനിന്ന് ശേഖരിച്ചത്