മലയാളത്തിലെ കവിയും ഗാനരചയിതാവുമാണ് രാപ്പാൾ സുകുമാരമേനോൻ [1]

ജീവിതരേഖ തിരുത്തുക

രാപ്പാൾ സുകുമാരമേനോൻ
 
തൊഴിൽകവി, ഗാനരചയിതാവ്, അദ്ധ്യാപകൻ
ദേശീയതഇന്ത്യൻ
Genreകവിത, ഗാനം, നാടകം, ബാലെ
പങ്കാളിരമാദേവി (late)
കുട്ടികൾസുനിതാമേനോൻ, രജിതാമേനോൻ, ഹരികൃഷ്ണൻ
രക്ഷിതാവ്(ക്കൾ)തിരുത്തിക്കാട്ടിൽ നാരായണമേനോൻ, മഠത്തിവീട്ടിൽ കൊച്ചമ്മാളുവമ്മ

1946 മെയ്  31-ന് ഇപ്പോഴത്തെ തൃശ്ശൂർ ജില്ലയുടെ ഭാഗമായ രാപ്പാൾ ദേശത്ത് തിരുത്തിക്കാട്ടിൽ നാരായണമേനോന്റെയും, മഠത്തിവീട്ടിൽ കൊച്ചമ്മാളുവമ്മയുടെയും പുത്രനായി രാപ്പാൾ സുകുമാരമേനോൻ ജനിച്ചു. മുൻ മുഖ്യമന്ത്രി സി. അച്യുതമേനോൻ ബന്ധുവാണ്. പുതുക്കാട് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം മലയാളം വിദ്വാൻ പൂർത്തിയാക്കി. ശേഷം സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിലെ വിവിധ സമാന്തര കലാലയങ്ങളിൽ ഭാഷാദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. ഇരുപതിലധികം സിനിമാ ഗാനങ്ങൾ, അഞ്ഞൂറിലധികം ആൽബം ഗാനങ്ങൾ , ആയിരത്തിലധികം അക്ഷരശ്ലോകങ്ങൾ എന്നിവ രചിച്ചിട്ടുണ്ട്.

കവിത തിരുത്തുക

ഒമ്പതാം ക്‌ളാസിൽ പഠിക്കുമ്പോൾ രചിച്ച കവിതയാണ് ആദ്യമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പത്രികയിലൂടെ അച്ചടിമഷി പുരണ്ട് പ്രസിദ്ധീകൃതമായത്. ദേശാഭിമാനി, ഭക്തപ്രിയ, സന്നിധാനം, ക്ഷേത്രദർശ്ശനം, ഭാഷാപോഷിണി, എക്സ്പ്രസ്സ് തുടങ്ങീ നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കവിത പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. "അക്ഷരനിലാവ്" എന്ന പേരിൽ കവിത സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. "കവനകൗതുകം" എന്ന പേരിൽ കേരളത്തിലെ കവിതക്കുവേണ്ടി മാത്രമുള്ള പ്രസിദ്ധീകരണത്തിൽ കഴിഞ്ഞ പത്ത് വർഷത്തിലേറെയായി കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്ഷരശ്ലോക കലയിലും കുറെ വർഷങ്ങളായി സജീവമാണ്

ഗാനരചന തിരുത്തുക

1982 ൽ സ്വപ്നരാഗം എന്ന സിനിമക്കുവേണ്ടിയാണ് ആദ്യമായി പാട്ടെഴുതിയത്. സംഗീതം, രവീന്ദ്രൻ. പലകാരണങ്ങളാൽ ഈ സിനിമ വെളിച്ചം കണ്ടില്ല. വീണ്ടും രവീന്ദ്രന്റെ സംഗീതത്തിൽ 1985 ൽ എം കൃഷ്ണൻനായർ സംവിധാനം ചെയ്ത "പുഴയൊഴുകും വഴി" എന്ന സിനിമക്ക് വേണ്ടി എഴുതിയ 4 ഗാനങ്ങളാണ് ആദ്യമായി പുറത്തിറങ്ങിയത്. ശേഷം പുറത്തിറങ്ങിയതും അല്ലാത്തവയുമായി ഏഴിലധികംചിത്രങ്ങൾക്ക് ഗാനരചന വിർവഹിച്ചിട്ടുണ്ട്. സിനിമ ഗാനങ്ങൾക്ക് പുറമെ 30 ൽ അധികം ആൽബങ്ങൾക്കു വേണ്ടിയും ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഈ ഗാനങ്ങൾക്ക് സംഗീതം നൽകിയവരിൽ പ്രമുഖരാണ് ജെറി അമൽദേവ്, വിദ്യാധരൻ, കൊടകര മാധവൻ എന്നിവർ. യേശുദാസ്, ചിത്ര, ജയചന്ദ്രൻ, വാണിജയറാം, ഉണ്ണിമേനോൻ, സുജാത തുടങ്ങി മലയാള സിനിമ പിന്നണി ഗാനരംഗത്തെ പ്രമുഖരെല്ലാം സുകുമാരമേനോന്റെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

സംഗീത ശില്പം, ലളിതഗാനങ്ങൾ, നാടകം, ബാലെ തിരുത്തുക

ആകാശവാണി തൃശൂർ നിലയത്തിന് വേണ്ടി നിരവധി ലളിതഗാനങ്ങളും, "സഹ്യന്റെ ദുഃഖം" എന്ന സംഗീത ശില്പവും രചിച്ചിട്ടുണ്ട്. നിരവധി നാടകങ്ങൾ, ബാലെകൾ എന്നിവയ്ക്കും തൂലിക ചലിപ്പിച്ചിട്ടുണ്ട്.

രാഷ്ട്രീയം തിരുത്തുക

2000 -2005 കാലഘട്ടത്തിൽ LDF ഭരിച്ച പറപ്പൂക്കര പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് എന്ന നിലയിൽ ജനപ്രധിനിധിയായും പ്രവർത്തിച്ചിട്ടുണ്ട്. പുതുക്കാട് നിയോജക മണ്ഡലത്തിൽ പ്രൊഫ. സി. രവീന്ദ്രനാഥ് എം എൽ എയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സുസ്ഥിര പുതുക്കാട് വികസന പദ്ധതിക്കായി "വരിക സോദരാ തണലൊരുക്കുവാൻ" എന്ന ശീർഷ ഗാനത്തിനും തൂലിക ചലിപ്പിച്ചു. വിദ്യാധരൻ ആണ് സംഗീതം നൽകിയത്

കുടുംബം തിരുത്തുക

ഭാര്യ പരേതയായ രമാദേവി, മക്കൾ സുനിതാമേനോൻ, രജിതാമേനോൻ, ഹരികൃഷ്ണ എം.

അവലംബം തിരുത്തുക

  1. https://www.mathrubhumi.com/thrissur/nagaram/article-1.3559097[പ്രവർത്തിക്കാത്ത കണ്ണി]
  2. https://www.malayalachalachithram.com/listsongs.php?l=1204&ln=ml
  3. https://m3db.com/rappal-sukumara-menon
  4. രാപ്പാളിൻറെ സുകുമാരഗാനം......https://www.mathrubhumi.com/thrissur/nagaram/article-1.3559097
"https://ml.wikipedia.org/w/index.php?title=രാപ്പാൾ_സുകുമാരമേനോൻ&oldid=3920635" എന്ന താളിൽനിന്ന് ശേഖരിച്ചത്