രാജശലഭം
ലോകത്തിലെ പ്രശസ്തമായ ഒരു ദേശാടനശലഭമാണ് രാജശലഭം (Monarch butterfly). ശാസ്ത്രനാമം : Danaus plexippus. കാഴ്കയിൽ കേരളത്തിൽ കാണുന്ന വരയൻ കടുവയെപ്പോലെയിരിക്കും. വടക്കേ അമേരിക്കയാണ് രാജശലഭത്തിന്റെ സ്വദേശം. അമേരിക്കയുടെ വടക്കുള്ള കാനഡയിൽ നിന്ന് അമേരിക്കക്ക് തെക്കുള്ള മെക്സിക്കോയിലേക്കാണ് രാജശലഭത്തിന്റെ സഞ്ചാരം. 3200 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു സാഹസികയാത്രയാണത്. ഇവ വിശ്രമമില്ലാതെ ആയിരക്കണക്കിന് കിലോമീറ്റർ പറക്കും. മണിക്കൂറിൽ 30 കിലോമീറ്റർ വേഗത്തിൽ പറക്കാൻ സാധിയ്ക്കുന്ന ഇവ വലിയ കൂട്ടങ്ങളായിട്ടാണ് കാണപ്പെടുക.
Monarch | |
---|---|
![]() | |
Female | |
![]() | |
Male | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Tribe: | |
Genus: | Kluk, 1780
|
Species: | D. plexippus
|
Binomial name | |
Danaus plexippus (Linnaeus, 1758)
| |
![]() | |
Synonyms | |
Danaus archippus (Fabricius, 1793)[1] |
വടക്കേ അമേരിക്കയിൽ ശൈത്യകാലം ആരംഭിയ്ക്കുമ്പോഴാണ് രാജശലഭത്തിന്റെ യാത്ര ആരംഭിക്കുക. മെക്സിക്കോയിലെ സുഖകരമായ കാലവസ്ഥയിലെത്തുമ്പോഴേക്കും വടക്കേ അമേരിക്കയിലെ കൊടുംശൈത്യം കുറഞ്ഞുത്തുടങ്ങിയിട്ടുണ്ടാവും. അതേവഴിയിലൂടെ തന്നെ ശലഭം തിരിച്ച് ദേശാടനം നടത്തും. മടക്കയാത്രയിലാണ് അവശേഷിക്കുന്ന ശലഭങ്ങൾ മുട്ടയിട്ട് പ്രത്യുൽപാദനം നടത്തുന്നത്. പാൽപായൽ (milk weed) എന്ന ചെടിയുടെ ഇലയിലാണ് രാജശലഭം മുട്ടയിടുക. മുട്ടവിരിഞ്ഞുണ്ടായ ശലഭപ്പുഴുക്കൽ പാൽപായലിന്റെ ഇലതിന്ന് വളരുന്നു. സമാധിദശകഴിഞ്ഞ് പുറത്തുവരുന്ന ചിത്രശലഭം വീണ്ടും ദേശാടനമാരംഭിക്കുന്നു.
വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ശലഭവർഗ്ഗമാണ് രാജശലഭം. കീടനാശിനികളുടെ അമിതപ്രയോഗവും വനനശീകരണവും ഇവയുടെ എണ്ണം കുറയാൻ കാരണമായിട്ടുണ്ട്. പാൽപായലുകളുടെ നാശവും ഇവയുടെ വംശവർദ്ധനവിന് തടസമാണ്.[3]
2016 -ൽ രാജശലഭങ്ങളുടെ ദേശാടനത്തിന്റെ രഹസ്യം ശാസ്ത്രജ്ഞന്മാർ അഴിച്ചെടുക്കുകയുണ്ടായി.[4]
ജീവിതചക്രംതിരുത്തുക
Monarch butterfly laying eggs on Asclepias curassavica 'Silky Gold'.
Monarch eggs on milkweed
An early instar monarch caterpillar
Monarch Butterfly in Santa Barbara California
Adult monarch butterfly feeding on a Zinnia
അവലംബംതിരുത്തുക
- ↑ Committee On Generic Nomenclature, Royal Entomological Society of London; Of Entomology, British Museum (Natural History) Dept (2007-05-23) [1934]. The Generic Names of British Insects. Royal Entomological Society of London Committee on Generic Nomenclature, Committee on Generic Nomenclature. British Museum (Natural History). Dept. of Entomology. പുറം. 20. ശേഖരിച്ചത് 2008-06-04.
- ↑ Scudder, Samuel H. (1989). The butterflies of the eastern United States and Canada with special reference to New England. The author. പുറം. 721. ISBN 0-665-26322-8. ശേഖരിച്ചത് 2008-06-04.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ "മൊണാർക്കുകളെ കാണാനില്ല". മലയാള മനോരമ. ഫെബ്രുവരി 3, 2014. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-02-03 14:50:31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ഫെബ്രുവരി 3.
{{cite news}}
: Check date values in:|accessdate=
and|archivedate=
(help) - ↑ http://gizmodo.com/weve-finally-solved-the-mystery-of-how-monarch-butterfl-1771204346
- വരൂ, നമുക്ക് പൂമ്പാറ്റകളെ നിരീക്ഷിക്കാം- ഡോ. അബ്ദുള്ള പാലേരി