ചെമ്മുള്ളി
ഒരു കുറ്റിച്ചെടി
(Asclepias curassavica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ മധ്യരേഖാവാസിയായതും ഇപ്പോൾ ലോകം മുഴുവൻ കണ്ടുവരുന്നതുമായ ഒരു കുറ്റിച്ചെടിയാണ് ചെമ്മുള്ളി. (ശാസ്ത്രീയനാമം: Asclepias curassavica). സുന്ദരമായ പൂക്കളുണ്ടാകുന്ന ഈ ചെടിയുടെ ഇലകളിൽ നീലക്കടുവ, എരിക്കുതപ്പി, വരയൻ കടുവ എന്നീ ശലഭങ്ങൾ മുട്ടയിട്ട് വളരാറുണ്ട്. ഒരു മീറ്ററോളം ഉയരം വയ്ക്കുന്ന ബഹുവർഷിയായ ഒരു കുറ്റിച്ചെടിയാണിത്. തണ്ടുപൊട്ടിക്കുമ്പോൾ ഊറിവരുന്ന വിഷമയമുള്ള കറ കണ്ണിനു കേടുവരുത്താൻ ഇടയുണ്ട്. അപ്പൂപ്പന്താടി പോലെ പറക്കുന്ന വിത്തുകളാണ് ഈ ചെടിയുടേത്. [1] ഒരു അലങ്കാരച്ചെടിയായി ഉദ്യാനങ്ങളിൽ നട്ടുപിടിപ്പിക്കാറുണ്ട്.[2]
-
ഉറുമ്പുകൾ തേൻകുടിക്കുന്ന പൂക്കുല, ബംഗളൂരിനടുത്തുനിന്ന്
ചെമ്മുള്ളി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. curassavica
|
Binomial name | |
Asclepias curassavica | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://plants.usda.gov/core/profile?symbol=ASCU
- http://monarchbutterflygarden.net/milkweed-plant-seed-resources/asclepias-curassavica-tropical-milkweed/
വിക്കിസ്പീഷിസിൽ Asclepias curassavica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Asclepias curassavica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.