അകാർബണിക രസതന്ത്രം
കാർബൺ ഒഴികെയുള്ള മൂലകങ്ങൾ മാത്രം അടങ്ങിയിട്ടുള്ള വസ്തുക്കളെക്കുറിച്ചുള്ള പഠനമാണ് അകാർബണിക രസതന്ത്രം രസതന്ത്രത്തിന് മൂന്ന് പ്രധാന ശാഖകളിലൊന്നാണിത്. ഈ ശാഖ ഇനോർഗാനിക് സംയുക്തങ്ങളുടെയും ഓർഗാനോമെറ്റാലിക് സംയുക്തങ്ങളുടെയും സ്വഭാവസവിശേഷതകൾ കൈകാര്യം ചെയ്യുന്നു. എന്നാൽ ഓർഗാനോമെറ്റാലിക് കെമിസ്ട്രി വിഭാഗവും ഓർഗാനിക് രസതന്ത്രവും പരസ്പരം വ്യാപിച്ചിരിക്കുന്നതിനാൽ ഇനോർഗാനിക് രസതന്ത്രവും ഓർഗാനിക് രസതന്ത്രവും തമ്മിലുള്ള വ്യത്യാസം കൃത്യമായി വേർതിരിക്കാനാവില്ല.
പല ഇനോർഗാനിക് സംയുക്തങ്ങളും കാറ്റയോണുകളും ആനയോണുകളും അയോണിക ബന്ധനത്തിലേർപ്പെട്ടുണ്ടാകുന്ന അയോണിക യൌഗികങ്ങളാണ്.