രമേശ് പവാർ

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍
(രമേഷ് പവാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ ക്രിക്കറ്ററാണ് രമേഷ് രാജാറാം പവാർ[1] . 1978 മെയ് 20ന് മഹാരഷ്ട്രയിലെ മുംബൈയിൽ ജനിച്ചു്[1]. വലംകയ്യൻ ബാറ്റ്സ്മാനും വലംകയ്യൻ ഓഫ് സ്പിൻ ബൗളറുമാണ്. നാഷണൽ ക്രിക്കറ്റ് അക്കാഡമി പ്രവർത്തനമാരംഭിച്ച വർഷം(2000) പരിശീലനത്തിനായി തിരഞ്ഞെടുത്തവരിൽ പവാറും ഉൾപ്പെട്ടിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ അരങ്ങേറ്റം മുതൽ സ്ഥിരതയുള്ള പ്രകടനത്തോടെ പവാർ ഇന്ത്യൻ സെലക്ടരുടെ ശ്രദ്ധ നേടി. 2002-2003ലെ മുംബൈയുടെ രഞ്ജി ട്രോഫി വിജയത്തിൽ പവാർ പ്രധാന പങ്ക് വഹിച്ചു. ആ ടൂർനമെന്റിൽ 20 വിക്കറ്റുകളെടുത്ത പവാർ 46 ശരാശരിയിൽ 418 റൺസും നേടി. 2004ൽ നടന്ന ഇന്ത്യയുടെ‍ പാകിസ്താൻ പര്യടനത്തിൽ പവാർ ഏകദിനത്തിൽ അരങ്ങേറ്റം നടത്തി. 2007 ജനുവരിയിൽ പരിക്കിനേത്തുടർന്ന് ദേശീയ ടീമിൽ നിന്ന് പുറത്തായി.

Ramesh Powar
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Ramesh Rajaram Powar
ഉയരം5 അടി (1.5240 മീ)*
ബാറ്റിംഗ് രീതിRight-handed
ബൗളിംഗ് രീതിRight arm off spin
ബന്ധങ്ങൾKiran Powar (brother)
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 257)18 January 2004 v Bangladesh
അവസാന ടെസ്റ്റ്26 September 2007
 v Bangladesh
ആദ്യ ഏകദിനം (ക്യാപ് 155)16 March 2004 v Pakistan
അവസാന ഏകദിനം2 October 2007 v Australia
പ്രാദേശിക തലത്തിൽ
വർഷംടീം
1999/00–presentMumbai
2008-2010, 2012-Kings XI Punjab
2011Kochi Tuskers Kerala
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 2 31 125 113
നേടിയ റൺസ് 13 162 3,915 1,081
ബാറ്റിംഗ് ശരാശരി 6.50 11.64 29.00 17.15
100-കൾ/50-കൾ –/– –/1 7/17 –/4
ഉയർന്ന സ്കോർ 7 54 131 80
എറിഞ്ഞ പന്തുകൾ 252 1,536 25,260 5,557
വിക്കറ്റുകൾ 6 34 442 142
ബൗളിംഗ് ശരാശരി 19.66 35.02 29.80 30.92
ഇന്നിംഗ്സിൽ 5 വിക്കറ്റ് 24 1
മത്സരത്തിൽ 10 വിക്കറ്റ് 3
മികച്ച ബൗളിംഗ് 3/33 3/24 7/44 5/53
ക്യാച്ചുകൾ/സ്റ്റം‌പിംഗ് –/– 3/– 51/0 25/–
ഉറവിടം: CricketArchive, 16 December 2011
  1. 1.0 1.1 "Ramesh Powar". www.espncricinfo.com. Archived from the original on 2013-09-10. Retrieved 2013 സെപ്റ്റംബർ 10. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)


"https://ml.wikipedia.org/w/index.php?title=രമേശ്_പവാർ&oldid=3970155" എന്ന താളിൽനിന്ന് ശേഖരിച്ചത്