മലയാള ചെറുകഥാകൃത്തും മാധ്യമപ്രവർത്തകനുമാണ് രമേശ് ബാബു[1]. 1963 ജൂൺ 02-ന് ആലപ്പുഴ ജില്ലയിലെ സനാതനം വാർഡിൽ ആർ ബി രവീന്ദ്രന്റെയും കെ. കെ തങ്കമ്മയുടെയും മകനായി ജനിച്ചു. ബാല്യം മുതൽ തിരുവനന്തപുരത്ത്‌ സ്ഥിരതാമസം.

രമേശ് ബാബു
ജനനം (1963-06-02) 2 ജൂൺ 1963  (61 വയസ്സ്)
ദേശീയത ഇന്ത്യ
കലാലയംമഹാത്മാ ഗാന്ധി കോളേജ്
ശ്രീനാരായണ കോളേജ്
തൊഴിൽ
സജീവ കാലം1996 – മുതൽ
ജീവിതപങ്കാളി(കൾ)
മിന്നു ദാസ്
(m. 1997)
കുട്ടികൾ2, വർഷ രമേശ്, കീർത്തന രമേശ്

കേരളത്തിലെ ആദ്യത്തെ ട്രേഡ്‌ യൂണിയനായ 'തിരുവിതാംകൂർ ലേബർ അസോസിയേഷൻ' സ്ഥാപകനും 'തൊഴിലാളി' പത്രമുടമയുമായ വാടപ്പുറം പി കെ ബാവയുടെ[2][3]പൗത്രനാണ്‌. കലാകൗമുദി വാരികയിൽ "പ്രദക്ഷിണവഴിയിൽ' എന്ന കോളവും കേരളകൗമുദി ഓൺലൈനിൽ "മാറ്റൊലി' എന്ന കോളവും എഴുതിയിരുന്നു. ജനയുഗത്തിലും (മാറ്റൊലി)[4][5][6][7][8] കേരള പോസ്റ്റിലും കോളമെഴുതിയിരുന്നു.

കഥകൾ ഇംഗ്ലീഷ്‌, ഹിന്ദി, രാജസ്ഥാനി, ബംഗാളി, തമിഴ്, ഇറ്റാലിയൻ ഭാഷകളിലേക്ക്‌ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌.

കേരള കൗമുദിയിൽ പതിന്നാലു വർഷക്കാലം പത്രാധിപസമിതി അംഗമായിരുന്നു. ജനയുഗത്തിൽ 13 വർഷം ന്യൂസ്‌ എഡിറ്ററായിരുന്നു. ദൂരദർശനിലും ആകാശവാണിയിലും കാഷ്വൽ ന്യൂസ്‌ എഡിറ്ററായും പ്രവർത്തിച്ചിരുന്നു. 2001 ലെ ഏറ്റവും നല്ല കുടുംബക്ഷേമ ചിത്രത്തിനുള്ള ദേശീയ അവാർഡ്‌ നേടിയ "സായന്തനത്തിന്റെ പടവുകൾക്ക്‌'[9][10] തിരകഥ രചിച്ചു. നിരവധി ടെലിഫിലിമുകൾക്കും തിരക്കഥ രചിച്ചിട്ടുണ്ട്‌. വിക്ടേഴിസ്[11] ചാനലിനു വേണ്ടി ചക്കക്കാര്യം, മാർഗ്ഗരേഖ തുടങ്ങി ശ്രദ്ധേയമായ ഒട്ടേറേ ഡോക്യൂമെന്ററികൾക്ക് തിരക്കഥ രചിക്കുകയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പുരസ്ക്കാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. കേരള പബ്ലിക്ക് റിലേഷൻ ഡിപ്പാർട്ട്മെന്റ്[12] നിർമ്മിച്ച് സതീഷ് വെങ്ങാനൂർ സംവിധാനം ചെയ്ത ‘ആലപ്പുഴയുടെ സ്വാതന്ത്ര്യ സമര ചരിത്രം’[13] എന്ന ഡോക്യുമെന്ററിക്ക് തിരക്കഥ രചിച്ചു. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം, ജേണലിസത്തിലും പബ്ലിക്‌ റിലേഷൻസിലും പോസ്റ്റ്‌ ഗ്രാഡുവേറ്റ്‌ ഡിപ്ലോമ, കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ എന്നിവ വിദ്യാഭ്യാസ യോഗ്യത.

കഥാസമാഹാരങ്ങൾ

തിരുത്തുക
  • ജനിതകവിധി (കഥകൾ - ഇന്ന്‌ ബുക്‌സ്‌. മലപ്പുറം)
  • ജനറ്റിക്‌ കനോൺസ്‌ (ഇംഗ്ലീഷ് - കേരള യൂണിവേഴ്‌സിറ്റി പൊയട്രീ ഗാർഡൻ)
  • ജനനിക്‌ നിയതി (ഹിന്ദി- ജവഹർ പുസ്‌തകാലയ,ന്യൂഡൽഹി)
  • അസൂറയുടെ കുഞ്ഞിവിരൽ (ഡി സി ബുക്‌സ്‌- കോട്ടയം)
  • അശ്വത്ഥാമാവിന്റെ തീരം[14][15] (എൻ ബി എസ്‌ )
  • നിമന്ത്രമണം [16][17](പ്രഭാത് ബുക്ഹൗസ്)
  • ഭാവസ്ഥിരാണി (കഥകൾ)

ലേഖന സമാഹാരം

തിരുത്തുക
  • മാറ്റൊലി [18](ജനയുഗത്തിൽ പ്രസിദ്ധീകരിച്ച തിരഞ്ഞെടുത്ത ലേഖനങ്ങൾ - സുജിലി പബ്ലിക്കേഷൻസ്)
  • കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളും മാധ്യമങ്ങളും (മീഡിയ അക്കാഡമി)

കാവ്യപഠനം

തിരുത്തുക
  • നചികേതസ്സ് വാക്കും വരയും (പി. രവികുമാറിന്റെ നചികേതസ്സ് എന്ന കാവ്യത്തെക്കുറിച്ചുള്ള സമഗ്രപഠനം)

അഭിമുഖ സമാഹാരം

തിരുത്തുക
  • അഭിമുഖങ്ങൾ അനുഭവങ്ങൾ (പ്രശസ്തരുമായുള്ള അഭിമുഖ സംഭാഷണങ്ങൾ)
  • കൈനിക്കരയിലെ വിശ്വപൗരൻ (ഡോ. എം. വി. പിള്ളയുമായുള്ള അഭിമുഖം)

പുരസ്ക്കാരങ്ങൾ

തിരുത്തുക
  • കേരള മീഡീയ അക്കാഡമി ഫെല്ലോഷിപ്പ്
  • തകഴി അവാർഡ്
  • പൊൻകുന്നം വർക്കി കഥാ അവാർഡ്
  • മികച്ച തിരക്കഥാകൃത്ത് (കേരള സ്റ്റേറ്റ് ചിൽഡ്രൻസ് എഡ്യൂക്കേഷണൽ ഫിലിം ഫെസ്റ്റിവൽ 2012)
  • ഫൊക്കാന ഗ്ലോബൽ ലിറ്റററി അവാർഡ് ഫോർ ഷോർട്ട് സ്റ്റോറീസ്
  • പി. കൃഷ്ണപിള്ള ജന്മശതാബ്ദി സ്മാരക കഥാപുരസ്ക്കാരം
  • സി. വി. ശ്രീരാമൻ കഥാപുരസ്ക്കാരം
  • യുവകലാസാഹിതി അവാർഡ്
  • മുംബൈ വൈറ്റ് ലൈൻ ജേണൽ അവാർഡ്
  • സൈന്ധവ ബുക്സ് അവാർഡ്
  • പത്രാധിപർ സുകുമാരൻ സ്മാരക അവാർഡ്
  • പി. കെ ബാലകൃഷ്ണൻ സ്മാരക ചെറുകഥാ അവാർഡ്
  • ഹ്യൂമനിസ്റ്റ് മീഡിയാ അവാർഡ്
  • സമഷ്ടി അവാർഡ് (2008,2010, 2014)
  • പാം ലിറ്റററി അവാർഡ്
  • ഔവർ സാഹിത്യ പുരസ്ക്കാരം
  • പ്രവാസി ഭാരതി പ്രതിഭാ പുരസ്ക്കാർ
  • ഡോ. അംബേദ്ക്കർ നാഷണൽ ഫെലോഷിപ്പ് അവാർഡ്
  • ഗ്രാമിക കനകജൂബിലി കഥാപുരസ്ക്കാരം 2014
  • ഗ്രന്ഥപ്പുര അവാർഡ് 2014
  • തിരുവിതാംകൂർ കയർത്തൊഴിലാളി യൂണിയൻ പ്ലാറ്റിനം ജൂബിലി കഥാ അവാർഡ് 2014
  • തിക്കുറിശ്ശി ഫൗണ്ടേഷൻ മാധ്യമ പുരസ്ക്കാരം 2015
  • പുരോഗമന കലാസാഹിത്യ സംഘം ബക്കർ സ്മാരക കഥാ അവാർഡ് 2015
  • നവരസം സംഗീതസഭ ഗോവിന്ദ് രചന പുരസ്കാരം 2015
  • മിഥുന സ്വാതി പുരസ്ക്കാരം
  • ഹരിതകേരളം പുരസ്ക്കാരം
  • നെഹ്റു പീസ് ഫൗണ്ടേഷൻ അവാർഡ്
  • തുളുനാട് അവാർഡ്
  • രാജ് നാരായണൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ മീഡീയ അവാർഡ്
  • ജി. വിവേകാനന്ദൻ ഫൗണ്ടേഷൻ കഥ പുരസ്കാരം
  1. "Ramesh Babu bio".
  2. Online, Janmabhumi (2022-04-03). "വാടപ്പുറം പി.കെ. ബാവ; തൊഴിലാളികൾക്കായി ശബ്ദിച്ച നേതാവ്" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2024-07-28.
  3. "Vadappuram Bava to be included on freedom fighters' list".
  4. "ഗുരുമുഖവും ഡിജിറ്റൽ വിടവും" (in അമേരിക്കൻ ഇംഗ്ലീഷ്). 2021-11-04. Retrieved 2024-07-28.
  5. "സമകാലത്തിന്റ മാറ്റൊലി" (in അമേരിക്കൻ ഇംഗ്ലീഷ്). 2023-08-19. Retrieved 2024-07-28.
  6. "കാലംതെറ്റി പൂവിട്ട കണിക്കൊന്നകൾ" (in അമേരിക്കൻ ഇംഗ്ലീഷ്). 2024-01-10. Retrieved 2024-07-28.
  7. "ജാതി സെൻസസിൽ തെളിയുന്നത്" (in അമേരിക്കൻ ഇംഗ്ലീഷ്). 2023-10-18. Retrieved 2024-07-28.
  8. "ചന്ദ്രയാൻ ചിന്തകൾ" (in അമേരിക്കൻ ഇംഗ്ലീഷ്). 2023-09-06. Retrieved 2024-07-28.
  9. "PIB Press Releases". Retrieved 2024-07-28.
  10. "National Film Award for Best Non-Feature Film on Family Welfare", Wikipedia (in ഇംഗ്ലീഷ്), 2023-10-30, retrieved 2024-07-28
  11. "Kite Victers", Wikipedia (in ഇംഗ്ലീഷ്), 2023-12-30, retrieved 2024-07-28
  12. "Department of Information and Public Relations (Kerala)", Wikipedia (in ഇംഗ്ലീഷ്), 2023-05-17, retrieved 2024-07-28
  13. IPRDKerala (2023-11-26), ആലപ്പുഴയുടെ സ്വാതന്ത്ര്യസമര ഗാഥ, retrieved 2024-07-28
  14. Aswathamavinte theeram [Aswathamavinte theeram] (in Malayalam). 2014. ISBN 978000019905. {{cite book}}: |first= missing |last= (help); Check |isbn= value: length (help)CS1 maint: unrecognized language (link)
  15. Ramesh Babu (2014). Aswathamavinte theeram. Kottayam: Sahithya Pravarthaka Co-operative Society.
  16. Nimanthranam (in Malayalam). Prabhath Book House. 2019. ISBN 978938859117. {{cite book}}: |first= missing |last= (help); Check |isbn= value: length (help)CS1 maint: unrecognized language (link)
  17. Ramesh Babu (2019). Nimanthranam. Thiruvananthapuram: Prabhath Book House.
  18. Mattoli (in Malayalam). Sujilee Publications. 2023. ISBN 9789394261716. {{cite book}}: |first= missing |last= (help)CS1 maint: unrecognized language (link)

ബാഹ്യകണ്ണികൾ

തിരുത്തുക

രമേഷ് ബാബു ഫേസ്ബുക്ക്

മാറ്റൊലി, അവതാരിക എഴുതിയത് ബി.ആർ.പി.ഭാസ്‌കർ

മാറ്റൊലി റഫറൻസ്

"https://ml.wikipedia.org/w/index.php?title=രമേശ്_ബാബു&oldid=4104590" എന്ന താളിൽനിന്ന് ശേഖരിച്ചത്