രജത് മേനോൻ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

ഒരു മലയാളചലച്ചിത്രനടനാണ് രജത് മേനോൻ. കമൽ സംവിധാനം ചെയ്ത ഗോൾ എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയരംഗത്തെത്തി. പിന്നീട് വെള്ളത്തൂവൽ, ജനകൻ, സെവൻസ് തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. പ്രാഥമിക വിദ്യാഭ്യാസം അബുദാബിയിൽ പൂർത്തിയാക്കിയ രജത്, തൃശൂർ ഭാരതിയ വിദ്യാഭാവനിൽ പ്ലസ് ടു പൂർത്തിയാക്കി. ഡിഗ്രി പഠനം ചെന്നൈയിൽ ആയിരുന്നു. ചെന്നൈ സെന്റ് ജോസഫ് കോളേജിൽ ബി.ടെകിന് പഠിക്കുമ്പോഴാണ് ഗോൾ എന്ന ചലച്ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തിന് അവസരം ലഭിക്കുന്നത്. ഇപ്പോൾ മണിപ്പാൽ യൂനിവേഴ്സിറ്റിയിൽ എം.ബി.എ. ചെയ്തുകൊണ്ടിരിക്കുന്നു. രജത് അഭിനയിക്കുന്ന പുതിയ സിനിമ സഞ്ജീവ് ശിവൻ സംവിധാനം ചെയ്യുന്ന വേനലൊടുങ്ങാത്തത് എന്ന ചിത്രമാണ്.

രജത് മേനോൻ
ജനനം5 മാർച്ച് 1989
തൊഴിൽഅഭിനേതാവ്
സജീവ കാലം2007 – മുതൽ

അഭിനയിച്ച ചലച്ചിത്രങ്ങൾതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=രജത്_മേനോൻ&oldid=2852364" എന്ന താളിൽനിന്ന് ശേഖരിച്ചത്