ജനകൻ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ അഭിനയിച്ച് 2010-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ജനകൻ. സഞ്ജീവ് എൻ.ആർ. സം‌വിധാനം നിർ‌വഹിച്ച ഈ ചിത്രത്തിന്റെ തിരക്കഥ എഴിതിയത് എസ്.എൻ സ്വാമിയാണ്. 2010 ഏപ്രിൽ 8 നാണ് ഈ ചിത്രം പ്രദർശനത്തിനെത്തിയത്.[1] ഈ ചിത്രത്തിന്റെ വിതരണം മാക്സ് ലാബ് എന്റർടൈന്മെന്റ് ആണ്. ലൈൻ ഓഫ് കളേഴ്സിന്റെ ബാനറിൽ അരുൺ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരി രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രനാണ്. ഹരിശ്രീ അശോകൻ, ബിജു മേനോൻ, കാവേരി, പ്രിയ ലാൽ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.

ജനകൻ
പോസ്റ്റർ
സംവിധാനംസഞ്ജീവ് എൻ.ആർ.
നിർമ്മാണംഅരുൺ
രചനഎസ്.എൻ. സ്വാമി
അഭിനേതാക്കൾമോഹൻലാൽ
സുരേഷ് ഗോപി
ബിജു മേനോൻ
ഹരിശ്രീ അശോകൻ
സംഗീതംഎം. ജയചന്ദ്രൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസംയോജനംബി. മുരളി
വിതരണംമാക്സ്‌ലാബ് എന്റർടൈൻമെന്റ്സ്
റിലീസിങ് തീയതി2010 ഏപ്രിൽ 8
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം150 മിനിറ്റ്

അഭിനേതാക്കൾ

തിരുത്തുക

നിർമ്മാണം

തിരുത്തുക

സംവിധായകനായ എൻ. ആർ. സഞ്ജീവ്, (സജി പറവൂർ എന്നും അറിയപ്പെടുന്നു) മഴ, മകന്റെ അച്‌ഛൻ, സേതുരാമയ്യർ CBI, മഹാസമുദ്രം, നേരറിയാൻ CBI, യെസ് യുവർ ഓണർ മുതലായ ചലച്ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ അദ്ദേഹം പല പ്രശസ്തരായ സംവിധായകരുടെ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്. CBI പരമ്പരക്ക് തിരക്കഥയൊരുക്കിയ എസ്. എൻ. സ്വാമി തന്നെയാണ് ഈ ചിത്രത്തിന്റേയും തിരക്കഥാകൃത്ത്. ഛായാഗ്രാഹകൻ സഞ്ജീവ് ശങ്കറും ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത് ബി. മുരളിയുമാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എം. ജയചന്ദ്രനാണ് ഈണം പകർന്നിരിക്കുന്നത്.

തിരുവനന്തപുരത്തും പ്രാന്തപ്രദേശങ്ങളിലുമായാണ് ചലച്ചിത്രത്തിന്റെ ചിത്രീകരണം നടന്നത്.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-04-21. Retrieved 2010-12-05.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ജനകൻ_(ചലച്ചിത്രം)&oldid=4143209" എന്ന താളിൽനിന്ന് ശേഖരിച്ചത്