യൂറോപ്യൻ പച്ചത്തവള
ബുഫോനിഡൈ കുടുംബത്തിൽപ്പെട്ട ഒരിനം പേക്കാന്തവളയാണ് യൂറോപ്യൻ പച്ചത്തവള(ഇംഗ്ലീഷ്:European Green Toad). ബുഫോ ജനുസ്സിൽപ്പെട്ട ഇവയുടെ ശാസ്ത്രീയ നാമം ബുഫൊ വിരിഡിസ്(Bufo Viridis) എന്നാണ്.
യൂറോപ്യൻ പച്ചത്തവള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B. viridis
|
Binomial name | |
Bufo viridis (Laurenti, 1768)
|
ശരീര ഘടന
തിരുത്തുകപല പ്രദേശങ്ങളിലുമുള്ള തവളകൾക്കും അവയുടെ തൊലിപ്പുറത്തെ നിറത്തിലും ഘടനയിലും സാരമായ വ്യതിയാനങ്ങൾ കാണാം. ശരീരത്തിനു പുറത്തുള്ള ഭാഗത്തെ പുള്ളികൾക്ക് പച്ചയോ ഇരുണ്ട തവിട്ടൊ അപൂർവമായി ചുവപ്പോ ആയിരിക്കും നിറം. മിക്ക തവളകളുടേയും വയർ ഭാഗത്തെ നിറം വെളുപ്പൊ ഇളം നിറമോ ആണ്. മറ്റു പേക്കാന്തവളകളെപ്പോലെ ഇവയ്ക്കും കഴുത്തിനു പിറകിലായി ഒരു വിഷ സഞ്ചിയുണ്ട്. തവളകൾ ഭയപ്പെടുമ്പോൾ ഇതിൽ ചെറു വീര്യമുള്ള വിഷം സ്രവിപ്പിക്കുന്നു. ആൺ തവളകളേക്കാൾ വലിപ്പം കൂടുതലുള്ളത് പെൺതവളകൾക്കാണ്. പെൺ തവളകൾ ഒരു തവണ 9,000 മുതൽ 15,000 വരെ മുട്ടകളിടുന്നു. പരമാവധി വലിപ്പം ആറ് ഇഞ്ച് വരെയാണ്, വളരെ അപൂർവമായെ ഇത്രയും വലിപ്പം എത്താറുള്ളു.
ആവാസ മേഖല
തിരുത്തുകയൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലാണ് യൂറോപ്യൻ പച്ചത്തവളകളെ കാണപ്പെടുന്നത്. സ്റ്റെപ്പി വനങ്ങൾ, പർവ്വതങ്ങൾക്ക് സമീപം, അർദ്ധ മരുഭൂമികൾ, ഉൾ ഗ്രാമങ്ങൾ എന്നിവിടങ്ങളാണ് ഇവയുടെ ആവാസ മേഖല.
സ്വഭാവം
തിരുത്തുകഈയാംപാറ്റ, വിട്ടിൽ, ഈച്ച മറ്റു ഷഡ്‌പദങ്ങൾ ചെറു ചിത്രശലഭങ്ങൾ, മണ്ണിര തുടങ്ങിയവയാണ് യൂറോപ്യൻ പച്ചത്തവളകളുടെ മുഖ്യ ആഹാരം. ചൂടും പ്രകാശവും മാറുന്നതിനനുസരിച്ച് നിറം മാറാനുള്ള കഴിവും ഇവക്കുണ്ട്.
അവലംബം
തിരുത്തുക- C. Colliard, A. Sicilia, G.F. Turrisi, M. Arculeo, N. Perrin and M. Stöck: Strong reproductive barriers in a narrow hybrid zone of West-Mediterranean green toads (Bufo viridis subgroup) with Plio-Pleistocene divergence. BMC Evolutionary Biology 10 (2010): 232 (16 pp.) http://www.biomedcentral.com/1471-2148/10/232
- Stöck, Matthias (02-06-06). "Evolution of mitochondrial relationships and biogeography of Palearctic green toads (Bufo viridis subgroup) with insights in their genomic plasticity". Molecular Phylogenetics and Evolution. 41 (3): 663–689. doi:10.1016/j.ympev.2006.05.026. PMID 16919484.
{{cite journal}}
: Check date values in:|date=
(help); Unknown parameter|coauthors=
ignored (|author=
suggested) (help) - Stöck, Matthias (23-02-08). "Post-Messinian evolutionary relationships across the Sicilian channel: Mitochondrial and nuclear markers link a new green toad from Sicily to African relatives". BMC Evolutionary Biology. 56 (8): 56. doi:10.1186/1471-2148-8-56. ISSN 1471-2148. OCLC 47657384. PMC 2276203. PMID 18294389.
{{cite journal}}
: Check date values in:|date=
(help); Unknown parameter|coauthors=
ignored (|author=
suggested) (help)CS1 maint: unflagged free DOI (link) - "IUCN Red List - Pseudepidalea virdis (Green Toad)". Retrieved 2009-09-12.