യൂക്കോൺ നദി
യൂക്കോൺ നദി വടക്കേ അമേരിക്കയിലൂടെ ഒഴുകുന്ന ഒരു പ്രധാന നദിയാണ്. നദിയുടെ ഉറവിടം കാനഡയിലെ ബ്രിട്ടീഷ് കൊളമ്പിയ ആണ്. ഇവിടെ നിന്നും യൂക്കോൺ പ്രദേശത്തേയ്ക്ക് നദി ഒഴുകിയെത്തുന്നു. നദിയുടെ താഴ്ഭാഗത്തെ ഏകദേശം പകുതിയോളം ഭാഗം യു.എസ്. സംസ്ഥാനമായ അലാസ്കയിലാണ്. ആകെ 3,190 കിലോമീറ്റർ (1,980 മൈൽ)[2][3] നീളമുള്ളതാണ് ഈ നദി. ഇത് യൂക്കോൺ-കുസ്കോക്വിം അഴിമുഖത്തിനടുത്ത് ബെറിംഗ് കടലിലേയ്ക്ക് പതിക്കുന്നു. നദിയുടെ ശരാശരി ഒഴുക്ക് 6,430 m3/s (227,000 ft3/s) ആണ്. നദിയുടെ ആകെയുള്ള 832,700 ചതുരശ്ര കിലോമീറ്റർ (321,500 ചതുരശ്ര മൈൽ) ഡ്രെയിനേജ് മേഖലയിലെ 323,800 ചതുരശ്ര കിലോമീറ്റർ (126,300 ചതുരശ്ര മൈൽ) കാനഡയിലാണുള്ളത്. മുഴുവൻ പ്രദേശങ്ങളുടേയും വിസ്തീർണ്ണം ടെക്സാസ് അല്ലെങ്കിൽ ആൽബെർട്ടയേക്കാൾ 25% കൂടുതൽ വരുന്നു.
യൂക്കോൺ നദി | |
---|---|
നദിയുടെ പേര് | Kuigpak, Ooghekuhno', Tth'echu' |
Country | United States, Canada |
State | Alaska |
Province / Territory | British Columbia, Yukon |
Physical characteristics | |
പ്രധാന സ്രോതസ്സ് | Llewellyn Glacier at Atlin Lake Atlin District, British Columbia, Canada 59°10′N 133°50′W / 59.167°N 133.833°W |
നദീമുഖം | Bering Sea Kusilvak, Alaska, United States 0 മീ (0 അടി) 62°35′55″N 164°48′00″W / 62.59861°N 164.80000°W |
നീളം | 3,190 കി.മീ (1,980 മൈ) |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 854,700 കി.m2 (9.200×1012 sq ft) |
പോഷകനദികൾ | |
[1][2] |
അലാസ്കയിലേയും യുക്കോണിലേയും ഏറ്റവും വലിയ നദിയായ ഇത് 1896-1903 കാലഘട്ടങ്ങളിലെ ക്ലോണ്ടിക് ഗോൾഡ് റഷ് സമയത്തെ ഒരു പ്രധാന ജലപാതയായിരുന്നു.
അവലംബം
തിരുത്തുക- ↑ Brabets, Timothy P; Wang, Bronwen; Meade, Robert H. (2000). "Environmental and Hydrologic Overview of the Yukon River Basin, Alaska and Canada" (PDF). United States Geological Survey. Retrieved 5 March 2010.
- ↑ 2.0 2.1 "Yukon River". Encyclopædia Britannica Online. Retrieved 6 March 2010.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Yukoninfo.com". Yukoninfo.com. Archived from the original on 2018-12-25. Retrieved 2013-08-18.