ഒരു മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് യു.കെ. കുമാരൻ.

യു.കെ കുമാരൻ
തൊഴിൽഎഴുത്തുകാരൻ

ജീവിതരേഖ

തിരുത്തുക
 
ബോംബേ കേരളീയ സമാജം വേദിയിൽ പ്രഭാഷണം നടത്തുന്നു, മാർച്ച് 2017

1950 മെയ്‌ 11ന്‌ കോഴിക്കോട്‌ ജില്ലയിലെ പയ്യോളിയിൽ ജനിച്ചു.പ്രാഥമിക വിദ്യാഭ്യാസം കീഴൂർ എ യു പി സ്‌കൂളിലും ഹൈസ്‌കൂൾ വിദ്യാഭ്യാസം പയ്യോളി ഹൈസ്‌കൂളിലും.ഗുരുവായൂരപ്പൻ കോളേജിൽ നിന്നും സാമ്പത്തികശാസ്‌ത്രത്തിൽ ബിരുദം. പത്രപ്രവർത്തനത്തിലും പബ്ലിക്ക്‌ റിലേഷൻസിലും ഡിപ്ലോമ. വീക്ഷണം വാരികയിൽ പത്രപ്രവർത്തനം ആരംഭിച്ചു. വീക്ഷണം വാരികയുടെ അസി. എഡിറ്ററായിരുന്നു. കേരളകൗമുദി കോഴിക്കോട് യൂണിറ്റ് ചീഫ്, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ടെലിഫോൺ ഉപദേശകസമിതി അംഗം, കാലിക്കറ്റ് സർവ്വകലാശാല ജേർണലിസം ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, കേരള സാഹിത്യ അക്കാദമി വൈസ് ചെയർമാൻ, ഒ വി വിജയൻ സ്മാരക സമിതി ചെയർമാൻ, നാഷണൽ ബുക്ക് ട്രസ്റ്റ് ഉപദേശകസമിതി അംഗം, നവകേരള കോ-ഓപ്പറേറ്റീവ് പബ്ലിഷിങ് ഹൗസ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു.

നോവലുകൾ

തിരുത്തുക

സമ്പാർ

  • എഴുതപ്പെട്ടത്‌
  • വലയം
  • ഒരിടത്തുമെത്താത്തവർ
  • മുലപ്പാൽ
  • ആസക്‌തി
  • തക്ഷൻകുന്ന് സ്വരൂപം - 2012-ലെ വൈക്കം ചന്ദ്രശേഖരൻ നായർ പുരസ്കാരം,2014-ലെ [[ചെറുകാട് അവാർഡ്],2018ൽ വയലാർ അവാർഡ് എന്നിവ ലഭിച്ചു.[1]
  • കാണുന്നതല്ല കാഴ്ചകൾ

ചെറുകഥകൾ

തിരുത്തുക
  • ഒരാളേ തേടി ഒരാൾ
  • പുതിയ ഇരിപ്പിടങ്ങൾ
  • പാവം കളളൻ, മടുത്തകളി
  • മധുരശൈത്യം
  • ഒറ്റക്കൊരു സ്‌ത്രീ ഓടുന്നതിന്റെ രഹസ്യമെന്ത്‌
  • റെയിൽപാളത്തിലിരുന്ന്‌ ഒരു കുടുംബം ധ്യാനിക്കുന്നു
  • പോലീസുകാരന്റെ പെണ്മക്കൾ
  • ഓരോ വിളിയും കാത്ത്

നോവലെറ്റുകൾ

തിരുത്തുക
  • മലർന്നു പറക്കുന്ന കാക്ക
  • പ്രസവവാർഡ്‌
  • എല്ലാം കാണുന്ന ഞാൻ
  • ഓരോ വിളിയും കാത്ത്‌
  • അദ്ദേഹം

പുരസ്കാരങ്ങൾ

തിരുത്തുക

എഴുതപ്പെട്ടത്‌ എന്ന നോവലിന്‌ ഇ.വി.ജി. പുരസ്‌കാരം, അപ്പൻ തമ്പുരാൻ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌.

  1. "വയലാർ അവാർഡ്". 2018-10-05. Archived from the original on 2018-10-05. Retrieved 2024-10-30.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "കേരള സാഹിത്യ അക്കാദമി" (PDF). Archived from the original on 2016-03-05. Retrieved 10-10-2024. {{cite web}}: Check date values in: |access-date= (help)CS1 maint: bot: original URL status unknown (link)
  3. [1]
"https://ml.wikipedia.org/w/index.php?title=യു.കെ._കുമാരൻ&oldid=4135022" എന്ന താളിൽനിന്ന് ശേഖരിച്ചത്