യിൻലോങ്ങ്
സെറാടോപിയ എന്ന കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് യിൻലോങ്ങ് . ശാസ്ത്രത്തിനു കിട്ടിയ ഫോസ്സിലുകളുടെ പഠനത്തിൽ നിന്നും ഈ കുടുംബത്തിലെ ഏറ്റവും പ്രാചീനമായ അംഗം ആണ് ഇവയെന്ന് തിരിച്ചറിഞ്ഞിടുണ്ട്. അന്ത്യ ജുറാസ്സിക് കാലത്ത് ആണ് ഇവ ജിവിച്ചിരുന്നത്, കിട്ടിയിട്ടുള്ള ഫോസ്സിലുകൾ വെച്ചു നോക്കുപ്പോൾ യിൻലോങ്ങ് ഒഴിച്ച് മറ്റു ഈ കുടുംബത്തിൽ നിന്നും ഉള്ള എല്ലാ ദിനോസറുകളും ക്രിറ്റേഷ്യസ് കാലത്ത് നിന്നും ഉള്ളവയാന്നു.[1] ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ചൈനയിൽ നിന്നും ആണ്. ഇവ ചെറിയ ഇരുകാലി ആയ ഒരു സസ്യഭോജി ആയിരുന്നു.
യിൻലോങ്ങ് | |
---|---|
യിൻലോങ്ങ് ചിത്രകാരന്റെ ഭാവനയിൽ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
Genus: | †യിൻലോങ്ങ് Xu et al., 2006 |
Species: | †Y. downsi
|
Binomial name | |
†Yinlong downsi Xu et al., 2006
|
പേര്
തിരുത്തുകപേര് വരുനത് രണ്ടു ചൈനീസ് വാക്കുകളിൽ നിന്നും ആണ് . 隱 : യിൻ അർഥം ഒളിച്ചിരികുക, 龍 : ലോങ്ങ് അർഥം വ്യാളി എന്നും ആണ് .
ശരീര ഘടന
തിരുത്തുകയിൻലോങ്ങിന് ഏകദേശം 1.2 മീറ്റർ (4 അടി) നീളവും 15 കിലോയോളം ഭാരവും ഉണ്ടായിരുന്നതായി കണക്കാക്കുന്നു.[2]
ആഹാര രീതി
തിരുത്തുകയിൻലോങ്ങ്ന്റെ ഫോസ്സിലിൽ നിന്നും ഏഴു ദഹന സഹായിയായി പ്രവർത്തിക്കുന്ന കല്ലുകൾ കിട്ടിയിടുണ്ട്. ഇവ സസ്യ ആഹാരം വയറ്റിൽ വെച്ചു അരച്ച് എടുക്കാൻ ഇവയെ എടുക്കാൻ ഇവയെ സഹായിച്ചിരിക്കണം. ഈ ഒരു സവിശേഷസ്വഭാവം പല സസ്യാഹാരിയായ ദിനോസറുകളിലും , പക്ഷികളിലും സാധാരണം ആയി കണ്ടുവരുന്നു
അവലംബം
തിരുത്തുക- ↑ Holtz, Thomas R. Jr. (2011) Dinosaurs: The Most Complete, Up-to-Date Encyclopedia for Dinosaur Lovers of All Ages, Winter 2010 Appendix.
- ↑ "Yinlong". paleofiles.com. Archived from the original on 2016-04-08. Retrieved 12 February 2015.
- Cooper, M.R. 1985. "A revision of the ornithischian dinosaur Kangnasaurus coetzeei Haughton, with a classification of the Ornithischia." Annals of the South African Museum 95: 281-317.
- Xu, X., Forster, C.A., Clark, J.M., and Mo, J. (2006). "A basal ceratopsian with transitional features from the Late Jurassic of northwestern China." Proceedings of the Royal Society B: Biological Sciences, 273(1598): 2135-2140. doi:10.1098/rspb.2006.3566.
- You H., Xu X. & Wang X. 2003. "A new genus of Psittacosauridae (Dinosauria: Ornithopoda) and the origin and early evolution of marginocephalian dinosaurs." Acta Geologica Sinica (English edition) 77: 15–20.
- Zhao X., Cheng Z., & Xu X. 1999. "The earliest ceratopsian from the Tuchengzi Formation of Liaoning, China." Journal of Vertebrate Paleontology 19(4): 681-691.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- GW News Center, featuring a link to the original paper, pictures, and a press release on the discovery of Yinlong (site operated by George Washington University)