വ്യാളി
പുരാണ കഥകളിലും, മുത്തശ്ശി കഥകളിലുമുള്ള ഒരു ജീവിയാണ് വ്യാളി. പാമ്പ് അല്ലെങ്കിൽ ഉരഗങ്ങളുമായാണ് സാമ്യം. പല നാടിന്റെയും സംസ്കാരവുമായി അടുത്ത ബന്ധം വ്യാളിക്കുണ്ട്.
മിത്തോളജി | Europe and East Asia |
---|---|
വിഭാഗം | Mythology |
വാസസ്ഥലം | Mountains, seas, skies |
സമാന ജീവികൾ | Sirrush, Basilisk, Wyvern, Qilin |
സംസ്കാരംതിരുത്തുക
പാരമ്പര്യ സംസ്കാരത്തിന്റെ അടിസ്ഥാനത്തിൽ രണ്ടു തരം വ്യാളികളുണ്ട്. ഒന്ന് യൂറോപ്യൻ വ്യാളിയും മറ്റൊന്ന് ഏഷ്യൻ അല്ലെങ്കിൽ ചൈനീസ് വ്യാളിയുമാണ്. ഇതിൽ യൂറോപ്യൻ വ്യാളിയുടെ ഉല്പത്തി ഗ്രീക്കും മറ്റു മധ്യ യൂറേഷ്യൻ രാജ്യങ്ങളിലുമുള്ള കെട്ടുകഥകളും നാടോടി കഥകളുമാണ്, ചൈനീസ് വ്യാളിക്കാകട്ടെ ജപ്പാനും കൊറിയയും മറ്റു ഏഷ്യൻ രാജ്യങ്ങളിലുമുള്ള കെട്ടുകഥയും നാടോടി കഥകളുമാണ്.
രൂപവും ശരീര ഘടനയുംതിരുത്തുക
വ്യാളികളെ സാധാരണയായി നവീന കാലത്തിൽ ചിത്രികരിക്കുന്നത് വലിയ ഒരു പല്ലിയെ അല്ലെങ്കിൽ ഒരു സർപ്പത്തിനെ പോലെയുള്ള ശരീരവും, ഉരഗങ്ങളെ പോലെയുള്ള രണ്ടു ജോഡി കാലും, പിന്നെ തീ തുപ്പാനുള്ള കഴിവുമാണ്. യൂറേഷ്യൻ വ്യാളിക്കാണെകിൽ വവ്വാലിനെ പോലെയുള്ള ഒരു ജോഡി ചിറകുകൾ മുതുകത്തുണ്ട് . വ്യാളിനെ പോലെ ഉള്ള പക്ഷേ മുൻ കാലുകൾക് പകരം ചിറകു ഉള്ള ജീവി ആണ് വയ്വെര്ൻ എന്ന പേരിൽ ആയിയപെടുനത്. ചില സംസ്കാരങ്ങളിൽ വ്യാളിയുടെ ശരീരം ചെതുമ്പൽ കൊണ്ട് പൊതിഞ്ഞിരിക്കുന്നു എന്നാൽ മറ്റു ചിലതിൽ തൂവൽ കൊണ്ട് ആണ് .ഇവ മുട്ടയിൽ നിന്നും വിരിഞ്ഞു ഇറങ്ങുന്നതായിട്ടു പറയുന്നു .
പേര്തിരുത്തുക
ചില വ്യാളിക്കു വലിയ കണ്ണുകൾ ഉണ്ട് എന്നും അല്ലെങ്കിൽ ഇവ നിധി കാക്കുന്നവയാണ്(സൂക്ഷിപ്പ്) എന്നും കാണുന്നു . ഇത് തന്നെ ആണ് ഇവയുടെ പേരിനു അർത്ഥവും (ഗ്രീക്ക്: drakeîn അർഥം നന്നായി കാണുക).[1]
വ്യാളി കഥകളിൽതിരുത്തുക
ബെയൊവുൾഫ്തിരുത്തുക
ബെയൊവുൾഫ് എന്ന പുരാതന ഇംഗ്ലീഷ് ഭാഷയിലെ ഒരു വീരേതിഹാസകാവ്യത്തിൽ നായകൻ ആയ ബെയൊവുൾഫ് ഒരു വ്യാളിയെ നേരിടുന്നതും അതിനെ കൊല്ലുന്നതും വിവരിച്ചിട്ടുണ്ട്.
വിശുദ്ധ ഗീവർഗീസ്തിരുത്തുക
വിശുദ്ധ ഗീവർഗീസ് എന്ന ഈ പുണ്യാളൻ ചിരഞ്ജീവിയായതു വ്യാളിയുമായി ഏറ്റു മുട്ടുകയും അതിനെ കൊല്ലുകയും ചെയ്യുന്ന കഥയിൽ കൂടിയാണ്.
ആർതർ രാജാവ്‌തിരുത്തുക
അഞ്ചാം അല്ലെങ്കിൽ ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആർതർ രാജാവ് വ്യാളികളുമായി ഏറ്റുമുട്ടിയ കഥകൾ ഇന്നും യൂറോപ്പിൽ നിലവിലുണ്ട്.
വിശ്വാസികളുടെ വിശ്വാസംതിരുത്തുക
ചില ഉല്പത്തി വിശ്വാസികൾ പറയുന്നതും വിശ്വസിക്കുനതും വ്യാളികൾ ദിനോസറുകളാണെന്നും, ഇവ ഏറ്റവും ഒടുവിലത്തെ ഹിമ യുഗത്തിൽ മറ്റു ജീവികളുടെ കൂടെ മണ്മറഞ്ഞു എന്നുമാണ്.[2][3]
ഏഷ്യൻ വ്യാളികൾതിരുത്തുക
യൂറേഷ്യൻ വ്യാളികൾതിരുത്തുക
Dragon on Reims Cathedral
അവലംബംതിരുത്തുക
- ↑ Wiktionary.org
- ↑ Unlock the secrets of creation by Dennis R. Peterson
- ↑ The Genesis Flood by John C. Whitcomb Jr.
പുറത്തേക്ക് ഉള്ള കണ്ണികൾതിരുത്തുക
- Chinese Dragons in the news, BBC
- The Evolution of the Dragon, by G. Elliot Smith, 1919, from Project Gutenberg
- From Many Imaginations, One Fearsome Creature, New York Times, April 29, 2003[പ്രവർത്തിക്കാത്ത കണ്ണി]