മൗണ്ട് റിൻജാനി അല്ലെങ്കിൽ ഗുനുങ് റിൻജാനി ഇന്തോനേഷ്യയിലെ ലോംബോക്ക് ദ്വീപിലെ ഒരു സജീവ അഗ്നിപർവ്വതമാണ്. ഭരണപരമായി നോർത്ത് ലോംബോക്ക്, പടിഞ്ഞാറൻ നുസ ടെങ്കാരയുടെ നിയന്ത്രണത്തിലാണ് ഈ പർവ്വതം.(ഇന്തോനേഷ്യൻ: നുസാ ടെങ്കാര ബാരത്, എൻ.ടി.ബി) ഇത് 3,726 മീറ്റർ (12,224 അടി) ആയി ഉയരുന്നു, ഇത് ഇന്തോനേഷ്യയിലെ രണ്ടാമത്തെ വലിയ അഗ്നിപർവ്വതമായി മാറുന്നു[2]അഗ്നിപർവ്വതത്തിന്റെ മുകൾഭാഗം 6-by-8.5 കിലോമീറ്ററാണ് (3.7 by 5.3 mi). കാൽഡെറ ഗർത്തം തടാകത്തിൽ ഭാഗികമായി നിറഞ്ഞിരിക്കുന്ന കടലിലെ നീലപോലെയുള്ള ജലത്തിന്റെ നിറം കാരണം ഇതിനെ സെഗറ അനക് അല്ലെങ്കിൽ അനക് ലൗട്ട് (ചൈൽഡ് ഓഫ് ദി സീ), എന്നറിയപ്പെടുന്നു.[3]സമുദ്രനിരപ്പിന് ഏകദേശം 2,000 മീറ്റർ (6,600 അടി) ആണ് ഈ തടാകം. ഏകദേശം 200 മീറ്റർ (660 അടി) ആഴമുണ്ട്.[4] കാൽഡെറയിൽ ചൂടുള്ള നീരുറവുകളും അടങ്ങിയിരിക്കുന്നു. സാസക് ജനതയും ഹിന്ദുമത വിശ്വാസികളും ഈ തടാകത്തെ പവിത്രമാണെന്നു കരുതുന്നു. പർവതത്തിലെ ചില പ്രദേശങ്ങളിൽ ചില മതപരമായ പ്രവർത്തനങ്ങൾ നടക്കാറുണ്ട്. [3]

Mount Rinjani
Mount Barujari
1995 eruption
ഉയരം കൂടിയ പർവതം
Elevation3,726 മീ (12,224 അടി) [1]
Prominence3,726 മീ (12,224 അടി) Ranked 38th
Isolation1,602 കി.മീ (5,256,000 അടി) Edit this on Wikidata
ListingIsland high point 8th
Ultra
Ribu
Coordinates8°24′52″S 116°27′35″E / 8.414414°S 116.459767°E / -8.414414; 116.459767[1]
മറ്റ് പേരുകൾ
Native nameGunung Rinjani  (language?)
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
Mount Rinjani is located in Lombok
Mount Rinjani
Mount Rinjani
Location of Mount Rinjani
സ്ഥാനംGunung Rinjani National Park
Lombok, Indonesia
Parent rangeLesser Sunda Islands
ഭൂവിജ്ഞാനീയം
Age of rockLate Mesozoic
Mountain typeSomma
Volcanic arcSunda Arc
Last eruption14:45, 27 സെപ്റ്റംബർ 2016 (WITA) (2016-09-27T14:45WITA)
Climbing
Easiest routeSenaru
Normal routeSembalun
AccessRestricted

2016 സെപ്തംബർ 27 ന് 14:45 WITA റിൻജനി തകർന്നിരുന്നു.[5][6][7] 2018 ഏപ്രിലിൽ ഗ്ലോബൽ ജിയോപാർക്സ് നെറ്റ് വർക്കിന്റെ ഭാഗമായി യുനെസ്കോ മൗണ്ട് റിൻജാനി കാൽഡെറയെ സൃഷ്ടിച്ചു.[8]

ഭൂമിശാസ്ത്രം

തിരുത്തുക

ലെസ്സെർ സുന്ദ ദ്വീപുകളിലൊന്നാണ് ലോംബോക്ക്. ചെറിയ ദ്വീപസമൂഹങ്ങളിൽ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട്, ബാലി, ലോംബോക്ക്, സുംബാവ, ഫ്ലോർസ്, സുംബ, തിമൂർ ദ്വീപുകൾ എന്നിവ ഉൾപ്പെടുന്നു. എല്ലാം ഓസ്ട്രേലിയൻ ഭൂഖണ്ഡ ഷെൽഫിന്റെ അരികിൽ സ്ഥിതിചെയ്യുന്നു. സമുദ്രജല ക്രസ്റ്റുകളുടെ പ്രവർത്തനവും ഷെൽഫിന്റെ തന്നെ ചലനം മൂലവും പ്രദേശത്തുള്ള അഗ്നിപർവ്വതങ്ങൾ രൂപം കൊണ്ടതാണ്. [9]ഇൻഡോനേഷ്യയിൽ 129 സജീവ അഗ്നിപർവ്വതങ്ങളിൽ ഒന്നാണ് റിൻജാനി. പെസഫിക് റിങ് ഓഫ് ഫയറിന്റെ ഭാഗമായ സുന്ദ ആർക് ട്രെഞ്ച് സംവിധാനത്തിന്റെ അഗ്നിപർവ്വതങ്ങളിൽ നാലെണ്ണം ഉൾപ്പെടുന്നു. പടിഞ്ഞാറൻ അർദ്ധഗോളത്തിൽ നിന്നും ജപ്പാനിലേക്കും തെക്കു കിഴക്കൻ ഏഷ്യയിലേക്കും വ്യാപിച്ചുകിടക്കുന്ന ഒരു ഭാഗമാണ്.

സുന്ദ ആർക്സിന്റെ മധ്യഭാഗത്തായി ലോംബോക്കും സുംബാവയും കിടക്കുന്നു. ലോകത്തിലെ ഏറ്റവും അപകടകരമായതും പൊട്ടിത്തെറിക്കുന്നതുമായ അഗ്നിപർവ്വതങ്ങളിൽ സുന്ദ ആർക് സ്ഥിതി ചെയ്യുന്നു. മൗണ്ട് തംബോരയ്ക്ക് അടുത്തുള്ള സുംബാവയിൽ 1815 ഏപ്രിൽ 15 ന് VEI സ്കെയിലിൽ 7 രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഹാനികരമായ സ്ഫോടനത്തിന് സാക്ഷ്യം വഹിച്ചു.[10]

വനപ്രദേശങ്ങൾ കൂടുതലും അവികസിതമാണ്. താഴ്ന്ന പ്രദേശങ്ങൾ കൂടുതലും കൃഷിചെയ്യുന്നു. അരി, സോയാബീൻസ്, കാപ്പി, പുകയില, കോട്ടൺ, കറുവപ്പട്ട, കൊക്കോ, ഗ്രാമ്പൂ, കാസവ, ചോളം, തേങ്ങ, കൊപ്ര, വാഴ, വാനില എന്നിവയാണ് ഈ ദ്വീപിലെ പ്രധാന വിളകൾ. ചരിവുകളിൽ സസാക് ജനസംഖ്യ അധിവസിക്കുകയും ചെയ്യുന്നു. റിൻജാനിയെ അടിസ്ഥാനമാക്കിയുള്ള ചില പ്രധാന ടൂറിസ്റ്റ് അനുബന്ധ പ്രവർത്തനങ്ങളും സെനരു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നുണ്ട്.

ലോംബോക്ക് ദ്വീപിൽ റിൻജാനി അഗ്നിപർവ്വതം 3,726 മീറ്റർ (12,224 അടി) ആയി ഉയരുന്നു, ഇന്തോനേഷ്യയിലെ അഗ്നിപർവ്വതങ്ങൾക്കിടയിലുള്ള ഉയരത്തിൽ രണ്ടാമത് സുമാത്രയുടെ കെറിൻസി അഗ്നിപർവ്വതം മാത്രമാണ്. കിഴക്ക് നിന്ന് വീക്ഷിക്കുമ്പോൾ റിൻജാനിയുടെ കുത്തനെവശങ്ങളിലൂടെ കോണിക്കൽ ആകൃതി കാണപ്പെടുന്നു, എന്നാൽ അഗ്നിപർവ്വതത്തിന്റെ പടിഞ്ഞാറ് വശത്ത് 6 x 8.5 കി.മീ ആണ്. ഓവൽ ആകൃതിയിലുള്ള സെഗര അനക് കാൽഡെറയും കാണപ്പെടുന്നു. കാൽഡെറയിലെ പടിഞ്ഞാറൻ പകുതിയിൽ 230 മീറ്റർ ആഴമുള്ള തടാകം കാണപ്പെടുന്നു.[11]

 
Color infrared view of Rinjani Volcano on the island of Lombok, May 1992. The eastern part of the island of Bali to the west is visible in the top right corner, separated from Lombok by the Lombok Strait; the Alas Strait and the western part of the island of Sumbawa are visible on the bottom left.

ചിത്രശാല

തിരുത്തുക

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 "Rinjani". Global Volcanism Program. Smithsonian Institution. Retrieved 2010-03-10.
  2. "Information – Rinjani". Global Vulcanism Program USGS-Smithsonian. Archived from the original on 2017-09-28. Retrieved 13 Sep 2010.
  3. 3.0 3.1 "Datang dan Nikmatilah Danau di Puncak Rinjani|". 18 January 2014.
  4. Langston-Able, Nick (2007). Playing with Fire. United Kingdom: Freak Ash Books. p. 184. ISBN 9780955340345.
  5. "Indonesia Evacuates Tourists After Mount Barujari Eruption". Fox News. AP. 28 September 2016. Retrieved 29 September 2016.
  6. "Gunung Barujari meletus pada Selasa (27/9/2016) pukul 14.45 WITA atau 13.45 WIB;from google (gunung rinjani meletus 27 september wita) result 1".
  7. "Mount Barujari, a sub-volcano of Mount Rinjani in Lombok, West Nusa Tenggara (NTB), erupted at around 2:45 p.m. local time on Tuesday;from google (mount barujari erupt 27 September local time) result 1".
  8. "Unesco designates Mount Rinjani as global geopark". Antara News. Retrieved 16 April 2018.
  9. H. A. Brouwer (July 1939). "Exploration in the Lesser Sunda Islands". The Geographical Journal. 94 (1): 1–10. doi:10.2307/1788584. JSTOR 1788584.
  10. Stothers, Richard B. (1984). "The Great Tambora Eruption in 1815 and Its Aftermath". Science. 224 (4654): 1191–1198. Bibcode:1984Sci...224.1191S. doi:10.1126/science.224.4654.1191. PMID 17819476.
  11. "RINJANI Lombok Island (Indonesia) 8.42°S, 116.47°E; summit elev. 3726 metres Global Vulcanism Program USGS-Smithsosian". 28 April – 4 May 2010. Archived from the original on 2021-03-02. Retrieved 2010-05-09.

ബാഹ്യ ലിങ്കുകൾ

തിരുത്തുക

  വിക്കിവൊയേജിൽ നിന്നുള്ള മൗണ്ട് റിൻജാനി യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=മൗണ്ട്_റിൻജാനി&oldid=3999420" എന്ന താളിൽനിന്ന് ശേഖരിച്ചത്